വയനാട് ഉരുൾപൊട്ടലിന് മുമ്പും ശേഷവും, സാറ്റലൈറ്റ് ചിത്രങ്ങൾ പുറത്തുവിട്ട് റോയിറ്റേഴ്‌സ്

ഉരുൾപൊട്ടലിന്റെ പ്രഭവ കേന്ദ്രം, ഒലിച്ചുപോയ പ്രദേശങ്ങൾ എന്നിവയുടെ ദുരന്തത്തിന് മുമ്പും ശേഷവുമുള്ള സാറ്റ്ലൈറ്റ് ദൃശ്യങ്ങളാണ് Washed Away എന്ന റിപ്പോർട്ടിലൂടെ റോയിറ്റേഴ്സ് പുറത്തുവിട്ടത്.

News Desk

യനാട്ടിലെ ഉരുൾപൊട്ടലിന്റെ തീവ്രത വ്യക്തമാക്കുന്ന സാറ്റലൈറ്റ്‌ദൃശ്യം റോയിറ്റേഴ്‌സ് പുറത്തുവിട്ടു. ജൂലൈ 30ന് മുണ്ടക്കൈ എങ്ങനെയാണ് ദുരന്തഭൂമിയായതെന്ന് വ്യക്തമാക്കുന്നതാണ് ദൃശ്യം. ഉരുൾപൊട്ടലിന്റെ പ്രഭവ കേന്ദ്രം, ഒലിച്ചുപോയ പ്രദേശങ്ങൾ എന്നിവയുടെയെല്ലാം ദുരന്തത്തിന് മുമ്പും ശേഷവുമുള്ള സാറ്റലൈറ്റ് ദൃശ്യങ്ങളാണ് Washed Away എന്ന റിപോർട്ടിലൂടെ പുറത്തുവിട്ടത്. ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ ജനവാസ കേന്ദ്രങ്ങളായ മുണ്ടക്കൈയിലെയും ചൂരൽമലയിലെയും ഉരുൾപൊട്ടലിന് മുമ്പും ശേഷവുമുള്ള അവസ്ഥ റോയിറ്റേഴ്‌സ് ചിത്രങ്ങളിൽ വ്യക്തമാണ്.

ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ ജനവാസ കേന്ദ്രങ്ങളായ മുണ്ടക്കൈയിലെയും ചൂരൽമലയിലെയും ഉരുൾപൊട്ടലിന് മുമ്പും ശേഷവുമുള്ള അവസ്ഥ സാറ്റ്‌ലൈറ്റ് ചിത്രങ്ങളിൽ വ്യക്തമാണ്.
ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ ജനവാസ കേന്ദ്രങ്ങളായ മുണ്ടക്കൈയിലെയും ചൂരൽമലയിലെയും ഉരുൾപൊട്ടലിന് മുമ്പും ശേഷവുമുള്ള അവസ്ഥ സാറ്റ്‌ലൈറ്റ് ചിത്രങ്ങളിൽ വ്യക്തമാണ്.


ദൃശ്യത്തിൽ ഉരുൾപൊട്ടലിന്റെ പ്രഭവകേന്ദ്രം കാണാം. കനത്ത മഴയിൽ മലയുടെ ഒരു ഭാഗത്ത് നിന്നും ഉരുൾപൊട്ടലുണ്ടാകുന്നു. മണ്ണും ചെളിയും പാറകളും മരങ്ങളുമടക്കം താഴോട്ട് കുത്തിയൊലിച്ചെത്തുന്നു. മലയുടെ ആദ്യ രണ്ട് കിലോമീറ്റർ പരിധിയിൽ ജനവാസ കേന്ദ്രങ്ങളില്ല. പിന്നീട് കുത്തിയൊലിച്ചെത്തിയ പാറകളും ചെളിയും ജനവാസകേന്ദ്രങ്ങളിലെത്തുന്നു. ആദ്യം ഉരുളെടുത്ത ജനവാസ മേഖല പുഞ്ചിരിമട്ടമാണ്. അവിടെയുള്ള വീടുകളെ തുടച്ചു നീക്കി ചെളിയും പാറകളും മുണ്ടക്കൈയിലെത്തി. മുണ്ടക്കൈ പ്രദേശത്തെ ഒന്നാകെ വിഴുങ്ങി ചൂരൽമല ടൗണും കടന്ന് ഉരുൾപൊട്ടൽ നാശം വിതച്ചു. ഉരുൾപൊട്ടലിൽ തകർന്ന വെള്ളാർമല ഹയർ സെക്കണ്ടറി സ്‌കൂളും പരിസരവുമെല്ലാം സാറ്റലൈറ്റ് ദൃശ്യത്തിൽ മാർക്ക് ചെയ്തിട്ടുണ്ട്.
തുടർന്ന് വെള്ളരിമലയും കടന്ന് സൂചിപ്പാറ വരെയുള്ള ഉരുൾപൊട്ടൽ ദുരന്തത്തിന്റെ സാറ്റ്ലൈറ്റ് ദൃശ്യം റോയിറ്റേഴസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഉറവിടത്തിൽ നിന്നും ഏകദേശം അഞ്ച് കിലോമീറ്ററോളം ദൂരത്തിലുള്ള ജനവാസകേന്ദ്രങ്ങളിൽ 247 ഏക്കർ വിസ്തൃതിയിൽ ദുരന്തം നാശം വിതച്ചു. 236 കെട്ടിടങ്ങൾ പൂർണമായും നശിച്ചതായും 400 ൽ അധികം തകർന്നതായുമാണ് ഔദ്യോഗിക കണക്കുകൾ.

പ്ലാനറ്റ് ലാബുമായി സഹകരിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയത്. മുണ്ടക്കൈയിലും ചൂരൽമലയിലും 200 ഓളം കെട്ടിടങ്ങൾ പൂർണമായും ഒലിച്ചുപോയതായി റോയിറ്റേഴ്‌സ് റിപ്പോർട്ട് ചെയ്തു. ആഗസ്റ്റ് 12 നാണ് ദുരന്തത്തിന് മുമ്പും ശേഷവുമുള്ള സാറ്റലൈറ്റ്‌ചിത്രങ്ങളുടെ അടിസ്ഥാനത്തിൽ മുണ്ടക്കൈ ദുരന്തം വിശകലനം ചെയ്തത്.
ഉറവിടത്തിൽ നിന്നും ഏകദേശം അഞ്ച് കിലോമീറ്ററോളം ദൂരത്തിലുള്ള ജനവാസകേന്ദ്രങ്ങളിൽ 247 ഏക്കർ വിസ്തൃതിയിൽ ദുരന്തം നാശം വിതച്ചു. 236 കെട്ടിടങ്ങൾ പൂർണമായും നശിച്ചതായും 400 ൽ അധികം തകർന്നതായുമാണ് ഔദ്യോഗിക കണക്കുകൾ. പ്രദേശത്ത് നിന്നും മൺസൂൺ മഴമേഘങ്ങൾ മാറിയ ശേഷമാണ് പ്ലാനറ്റ് ലാബ് മണ്ണിടിച്ചിലിന്റെ സാറ്റലൈറ്റ് ചിത്രങ്ങൾ പകർത്തിയത്.

ഇതിലൂടെ പൂർണമായും ഒഴുകിപോയ കെട്ടിടങ്ങളും മറ്റും കണ്ടെത്തുകയായിരുന്നു. ഇടതൂർന്ന മരങ്ങൾക്കിടയിലുള്ള കെട്ടിടങ്ങളുടെ കണക്കുകൾ രേഖപ്പെടുത്തിയിട്ടില്ല. മുണ്ടക്കൈയിലെ കെട്ടിടങ്ങൾ പൂർണായി ഒലിച്ചുപോയതായും നശിച്ചതായും ഡ്രോൺ ചിത്രങ്ങളും വ്യക്തമാക്കുന്നുണ്ട്. സാറ്റലൈറ്റ് ചിത്രങ്ങളിൽ ഒലിച്ചുപോവാത്തതായി കാണുന്ന കെട്ടിടങ്ങളും ഭാഗികമായി തകർന്നതാണ്. ദുരന്തം ഏറ്റവും കൂടുതൽ ബാധിച്ചിട്ടുള്ള മുണ്ടക്കൈയിൽ നൂറ് കണക്കിന് കുടുംബങ്ങളാണ് ഉണ്ടായിരുന്നത്. കൂടാതെ സമീപപ്രദേശങ്ങളിൽ റിസോർട്ട്, ഹോംസ്‌റ്റേ, സിപ് ലൈൻ കേന്ദ്രങ്ങൾ തുടങ്ങി സഞ്ചാരികളെ ഏറ്റവും കൂടുതൽ ആകർഷിക്കുന്ന കേന്ദ്രങ്ങളും ഇവിടെയുണ്ട്.

റോയിട്ടേഴ്‌സ് പ്രസിദ്ധീകരിച്ച ‘Washed Away’ എന്ന റിപ്പോർട്ട് വായിക്കാം


Summary: Wayanad Landslides destroyed over 200 buildings in Mundakkai and Chooralmala. Reuters 'Washed Away' report analyzes pre-disaster images with new satellite data from satellite firm Planet Labs


Comments