2025 മാർച്ച് 30- ന്, ഐക്യരാഷ്ട്രസഭയുടെ ആഗോള തലസ്ഥാനമായ ന്യൂയോർക്കിൽ (United Nations Headquarters) നടന്ന ‘ഇൻറർനാഷനൽ ഡേ ഓഫ് സീറോ വേസ്റ്റ്’ സമ്മേളനത്തിൽ ഐക്യരാഷ്ട്ര സഭ ജനറൽ സെക്രട്ടറി ആന്റോണിയോ ഗുട്ടെറസ്, “ഫാസ്റ്റ് ഫാഷൻ സംസ്ക്കാരം ഭൂമിയെ തന്നെ ഇല്ലാതാക്കാൻ കാരണമായേക്കാം” എന്ന് പ്രസ്താവിച്ചു.
‘ഏറ്റവും പുതിയ സ്റ്റൈലുകൾ’ എന്ന ഉപഭോക്താക്കളുടെ ആവശ്യം നിറവേറ്റുന്നതിനായി, വളരെ വില കുറഞ്ഞതും ട്രെൻഡിയുമായ വസ്ത്രങ്ങളുടെ വൻതോതിലുള്ള ഉൽപ്പാദനത്തെയും ഉപഭോഗത്തെയും കാണിക്കുന്ന ഒരു പദമാണ് ഫാസ്റ്റ് ഫാഷൻ. ഫാഷൻ വ്യവസായത്തിൽ ഏറെ പെട്ടെന്ന് പുതുവിപ്ലവം സൃഷ്ടിച്ച ഈ ബിസിനസ് മോഡൽ, ഒരു വലിയ വിഭാഗം ജനങ്ങൾക്ക് വളരെ കുറഞ്ഞ വിലയ്ക്ക് മാറിവരുന്ന ഫാഷനബിൾ വസ്ത്രങ്ങൾ ലഭ്യമാക്കാൻ സഹായിക്കുന്നു. പുതിയ സ്റ്റോക്ക് ആഴ്ചകൾക്കുള്ളിൽതന്നെ വിപണിയിൽ എത്തിക്കാൻ കഴിയുകയും ഉപഭോക്താക്കളെ കൂടുതൽ തവണ വസ്ത്രങ്ങൾ വാങ്ങാനും വേഗത്തിൽ ഉപേക്ഷിക്കാനും പ്രേരിപ്പിക്കുകയും ചെയ്യുന്നതാണ് ഈ പുത്തൻ വസ്ത്ര സംസ്ക്കാരം.
മാറിക്കൊണ്ടിരിക്കുന്ന പ്രവണതകളെ അടിസ്ഥാനമാക്കി ചില്ലറ വ്യാപാരികൾക്ക് ലാഭം കൊയ്യാനും പുതിയ ഉൽപ്പന്നങ്ങളുടെ തുടർച്ചയായ ഒഴുക്ക് സൃഷ്ടിച്ച് വിൽപ്പന വർദ്ധിപ്പിക്കാനും ഫാസ്റ്റ് ഫാഷനിലൂടെ സാധിക്കുന്നു. എന്നിരുന്നാലും, ജനാധിപത്യവൽക്കരണത്തിന്റെ ഭാഗമെന്ന് നമുക്ക് തോന്നുന്ന ഈ പ്രതിഭാസത്തിനു പിന്നിൽ പലപ്പോഴും അവഗണിക്കപ്പെടുന്നതോ നിസ്സാരവൽക്കരിക്കപ്പെടുന്നതോ ആയ പാരിസ്ഥിതിക- സാമൂഹിക പ്രത്യാഘാതങ്ങളുടെ വലിയ ശൃംഖല തന്നെയുണ്ട്.

ആഗോളവൽക്കരണം, ടെക്നോളജിയിലുള്ള വളർച്ച, ഉപഭോക്തൃ പെരുമാറ്റം എന്നിവയുടെ ആകെത്തുകയാണ് ഫാസ്റ്റ് ഫാഷന്റെ മുന്നോട്ടു പോക്കിനെ നിർണയിക്കുന്നത്. കൂടാതെ വിലകുറഞ്ഞ വസ്ത്രങ്ങളുടെ ആഗോള ഡിമാന്റിന്റെ വർദ്ധനവ് ഈ വ്യവസായത്തിന്റെ വളർച്ചയുമായും ബന്ധപ്പെട്ടിരിക്കുന്നു. തൊഴിൽവ്യയം കുറവായതുകൊണ്ടുതന്നെ ഏറെ കുറഞ്ഞ അല്ലെങ്കിൽ, ഇടത്തരം വരുമാനമുള്ള ഇന്ത്യ പോലുള്ള രാജ്യങ്ങളിലെ (LMICs) ഫാക്ടറികളിലാണ് വൻതോതിൽ ഇവയുടെ ഉൽപാദനം നടക്കുന്നത്.
എന്നാൽ, ഇത്തരം വസ്ത്രങ്ങളുടെ അതിവേഗ വിറ്റുവരവ് തുണിത്തരങ്ങൾ മൂലമുണ്ടാകുന്ന ആഗോള മാലിന്യത്തിന്റെ അളവിൽ വർദ്ധനവുണ്ടാക്കുന്നു. 2025- ലെ ഫാഷൻ, ടെക്സ്റ്റൈൽ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട പഠനം സൂചിപ്പിക്കുന്നത്, ഓരോ വർഷവും ആഗോള തലത്തിൽ 92 മില്യൺ ടൺ (ഏകദേശം 9.2 കോടി ടൺ) ടെക്സ്റ്റൈൽ വേസ്റ്റ് ഉത്പാദിപ്പിക്കപ്പെടുന്നു എന്നാണ്. ഇതിൽ 50% ( 46 മില്യൺ ടൺ) ഉപയോഗശേഷം ഉപേക്ഷിക്കുന്നു എന്നും പറയപ്പെടുന്നു. അതിൽ ഭൂരിഭാഗവും ലാൻഡ്‌ഫില്ലുകളിലോ മതിയായ മാലിന്യ സംസ്‌കരണ അടിസ്ഥാന സൗകര്യങ്ങളില്ലാത്ത LMIC- കളിലെ സെക്കൻഡ് ഹാൻഡ് വസ്ത്രമാർക്കറ്റുകളിലോ കെട്ടിക്കിടക്കുകയാണ്.
പുതിയ സ്റ്റോക്ക് ആഴ്ചകൾക്കുള്ളിൽതന്നെ വിപണിയിൽ എത്തിക്കാൻ കഴിയുകയും ഉപഭോക്താക്കളെ കൂടുതൽ തവണ വസ്ത്രങ്ങൾ വാങ്ങാനും വേഗത്തിൽ ഉപേക്ഷിക്കാനും പ്രേരിപ്പിക്കുകയും ചെയ്യുന്നതാണ് പുത്തൻ വസ്ത്ര സംസ്ക്കാരം.
ഫാഷൻ വ്യവസായം,
ഹരിതഗൃഹ വാതകങ്ങളുടെ
മുഖ്യ സ്രോതസ്
നിർമാണ പ്രക്രിയയിൽ ഉപയോഗിക്കുന്ന അമിതമായ ജല ഉപഭോഗമാണ് ഫാസ്റ്റ് ഫാഷനുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാന പാരിസ്ഥിതിക പ്രശ്നങ്ങളിലൊന്ന്. പ്രതിവർഷം ഏകദേശം 79 ട്രില്യൺ ലിറ്റർ ജലം ഇതിന്റെ നിർമാണത്തിന് ഉപയോഗിക്കുന്നു എന്ന് കണക്കാക്കപ്പെട്ടിട്ടുണ്ട്. ഇത്തരം ഫാക്ടറികൾ പ്രവർത്തിക്കുന്ന ജനവാസമുള്ള പല പ്രദേശങ്ങളിലും പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റുന്നതിനുപോലും ലഭ്യമല്ലാത്ത രീതിയിലുള്ള ജലക്ഷാമത്തിന് ഈ അമിത ജല ഉപയോഗം കാരണമാകുന്നു. നിർമാണത്തിൽ ഡൈയിംഗ്, ട്രീറ്റ്മെന്റ് പ്രക്രിയകൾ ഉൾപ്പെടുന്നതുകൊണ്ടുതന്നെ വിഷരാസവസ്തുക്കളാൽ മലീമസമായ മലിനജലത്തിന്റെ വൻതോതിലുള്ള പുറംതള്ളലിന് ഇത് ഇടയാക്കുന്നു. ശാസ്ത്രീയമായി കൈകാര്യം ചെയ്ത് പുറത്തുവിടാത്തതുമൂലം ഈ മലിനജലം പ്രാദേശിക ഭൂഗർഭജലത്തിലേക്ക് പ്രവേശിച്ച് ആവാസവ്യവസ്ഥയെ താറുമാറാക്കാനും ശേഷിയുണ്ട്.

88% വ്യാവസായിക മലിനീകരണത്തിനും ടെക്സ്റ്റൈൽ ഫാക്ടറികൾ ഉത്തരവാദികളായ കംബോഡിയ പോലുള്ള വികസ്വര രാജ്യങ്ങൾ ഇന്ന് ഇതിന്റെ വലിയ പ്രത്യാഘാതങ്ങൾ അനുഭവിച്ചുവരുന്നു.
ഇതിന് പുറമേ, ഫാഷൻ വ്യവസായം ഹരിതഗൃഹ വാതകങ്ങളുടെ മുഖ്യ സ്രോതസ്സാണ്. ആഗോള CO₂ പുറന്തള്ളലിന്റെ ഏകദേശം 8- 10 ശതമാനം അഥവാ പ്രതിവർഷം നാലു മുതൽ അഞ്ച് ബില്യൺ ടൺ വരെ, ഈ ഉല്പ്പാദന മേഖലയിലൂടെയാണ് പുറത്തുവരുന്നത്. കൂടാതെ, സമുദ്രജീവികളുടെ ജീവനെയും അവരുടെ ഭക്ഷ്യശൃംഖലകളെയും താറുമാറാക്കുന്ന മൈക്രോപ്ലാസ്റ്റിക് മലിനീകരണത്തിന്റെ പ്രധാന ഉറവിടവുമാണ് ഇത്; സമുദ്രത്തിലെ പ്രാഥമിക മൈക്രോപ്ലാസ്റ്റിക് മലിനീകരണത്തിന്റെ ഏകദേശം 35 ശതമാനം (പ്രതിവർഷം ഏകദേശം 1,90,000 ടൺ) ഫാഷൻ ഉൽപ്പാദനത്തിലൂടെയാണ് പുറംതള്ളപ്പെടുന്നത് .
WRAP (Waste and Resources Action Programme) റിപ്പോർട്ടുകൾ പ്രകാരം, ഒരു വസ്ത്രത്തിന്റെ ഉപയോഗകാലം 9 മാസം നീട്ടിവെക്കുമ്പോൾ അതിന്റെ കാർബൺ ഉദ്ഗമനം 20- 30% വരെ കുറയ്ക്കാൻ കഴിയുന്നു.
Gen Z യുടെ
റിവൈൻഡ് ഫാഷൻ വിപ്ലവം
2024-ലെ അന്താരാഷ്ട്ര പഠനങ്ങൾ പ്രകാരം, Gen Z-യുടെ 88% ലധികം ഉപഭോക്താക്കൾ സെക്കൻഡ് ഹാൻഡ് വസ്ത്രങ്ങൾ ഉപയോഗിക്കുന്നതിൽ ഏറെ മൂന്നിലാണ്. പ്രധാനമായും ഇറ്റലി പോലുള്ള വലിയ വിപണികളിൽ, സെക്കൻഡ് ഹാൻഡ് ഇക്കണോമി വർഷത്തിൽ € 26 ബില്യൺ വരെയെത്തിയിട്ടുണ്ട്. ഇത് രാജ്യത്തെ GDP- യുടെ 1.3% വരെ ഉൾക്കൊള്ളുന്നു. 2014- നേക്കാൾ ഇത് 44% വളർച്ച രേഖപ്പെടുത്തുന്നുമുണ്ട് എന്നത് പൊതു ബോധങ്ങളിൽ നിന്ന്, ജൻ സി മാറിച്ചിന്തിക്കുന്നു എന്നതിന്റെ തെളിവാണ്.
WRAP (Waste and Resources Action Programme) റിപ്പോർട്ടുകൾ പ്രകാരം, ഒരു വസ്ത്രത്തിന്റെ ഉപയോഗകാലം 9 മാസം നീട്ടിവെക്കുമ്പോൾ അതിന്റെ കാർബൺ ഉദ്ഗമനം 20- 30% വരെ കുറയ്ക്കാൻ കഴിയുന്നു. എന്നാൽ ജൻ സി വസ്ത്രങ്ങൾ, ഉപയോഗിച്ച് ഉപേക്ഷിക്കുന്ന രീതിക്കുപകരം പുനരുപയോഗം ചെയ്യാനും, പുനരാവിഷ്കരിക്കാനും ശ്രമിക്കുന്നു. ഈ സമീപനം ഒറ്റപ്പെട്ട വ്യക്തിഗത പ്രവണത മാത്രമായല്ല മറിച്ച്, സമൂഹത്തെ തന്നെ വ്യത്യസ്ത രീതിയിൽ രൂപപ്പെടുത്തുവാനുള്ള സംസ്കാരപരമായ രേഖപ്പെടുത്തൽ കൂടിയായി മാറുന്നു.

ഉപയോഗശേഷം രൂപപ്പെടുന്ന പരിസ്ഥിതിഭാരം
ഏറെ പെട്ടെന്ന് മാറിമറിയുന്ന ഫാഷൻ രീതിയായതുകൊണ്ടുതന്നെ, ഉപയോഗത്തിനുശേഷം, വസ്ത്രങ്ങളുടെ ഒരു പ്രധാന ഭാഗം പോസ്റ്റ്-കൺസ്യൂമർ ടെക്സ്റ്റൈൽ മാലിന്യമായി മാറുന്നു. ആഗോളതലത്തിൽ, പ്രതിവർഷം ഏകദേശം 150 ബില്യൺ വസ്ത്രങ്ങൾ ഉത്പാദിപ്പിക്കപ്പെടുന്നു എന്നാണ് റിപ്പോർട്ട്. ചുരുങ്ങിയ കാലയളവിൽ പെട്ടെന്ന് തന്നെ ഏകദേശം 60% ഉപഭോക്താക്കൾ ഈ വസ്ത്രങ്ങൾ ഉപേക്ഷിക്കുന്നു എന്നും കണ്ടെത്തിയിട്ടുണ്ട്. എന്നാൽ യു.കെ, യു.എസ്.എ, ചൈന, ജർമ്മനി, ഇറ്റലി, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽ ടി- ഷർട്ടുകൾ, നെയ്ത പാന്റുകൾ തുടങ്ങിയ വസ്ത്രങ്ങളുടെ ശരാശരി ആയുസ്സ് ഏകദേശം 3.1- 3.5 വർഷം വരെയാണ്. ദ്രുതഗതിയിലുള്ള വിറ്റുവരവും കുറഞ്ഞ ഉപയോഗ ദൈർഘ്യവുമാണ് ഈ കാലയളവിൽ സംഭവിക്കുന്നത് എന്ന് പഠനങ്ങൾ പറയുന്നു. റീസൈക്ലിങ് സാദ്ധ്യമാണെങ്കിലും, ഉൽപാദിപ്പിക്കുന്ന മാലിന്യത്തിൽ 100% പോളിസ്റ്റർ, പോളിസ്റ്റർ മിശ്രിതങ്ങൾ, കോട്ടൺ, മനുഷ്യനിർമ്മിത നാരുകൾ തുടങ്ങിയ മിശ്രിത തുണിത്തരങ്ങൾ അടങ്ങിയതിനാൽ, പ്രത്യേകിച്ച് സിന്തറ്റിക് തുണിത്തരങ്ങളെ റീസൈക്കിൾ ചെയ്യുന്നത് വലിയ വെല്ലുവിളിയെയാണ്.
ലോകമെമ്പാടുമുള്ള മിശ്രിത മാലിന്യത്തിന്റെ കണക്കിൽ 22 ശതമാനവും തുണിത്തരങ്ങളാണ്. ഫാഷൻ വ്യവസായത്തിൽനിന്നും ഓരോ വർഷവും ഏകദേശം 92 ദശലക്ഷം ടൺ തുണിത്തര മാലിന്യം നിലവിൽ പുറംതള്ളപ്പെടുന്നു.
ചെറിയ ഉപയോഗ കാലയളവ് തുണിത്തരങ്ങളുടെ മാലിന്യത്തിൽ ഗണ്യമായ വർദ്ധനവിന് കാരണമാകുന്നു. ഉദാഹരണത്തിന്, യു.എസിൽ, 1999- 2009 കാലത്ത്, ലാൻഡ് ഫില്ലുകളിലെ തുണിത്തരങ്ങളുടെ മാലിന്യം 40% വർദ്ധിച്ചു എന്ന് റിപ്പോർട്ടുണ്ട്. ലോകമെമ്പാടുമുള്ള മിശ്രിത മാലിന്യത്തിന്റെ കണക്കിൽ 22 ശതമാനവും തുണിത്തരങ്ങളാണ്. ഫാഷൻ വ്യവസായത്തിൽനിന്നും ഓരോ വർഷവും ഏകദേശം 92 ദശലക്ഷം ടൺ തുണിത്തര മാലിന്യം നിലവിൽ പുറംതള്ളപ്പെടുന്നു.
ചുരുക്കത്തിൽ ഉപയോഗത്തിനുശേഷം മിക്ക വസ്ത്രങ്ങളും താരതമ്യേന വേഗത്തിൽ ഉപേക്ഷിക്കപ്പെടുന്നു. ഇത് ആഗോളതലത്തിൽ മാലിന്യനിക്ഷേപം, പരിസ്ഥിതി മലിനീകരണം, വിഭവ നഷ്ടം എന്നിവ വർദ്ധിപ്പിക്കുന്നതിലേക്ക് നയിക്കുന്നു. വസ്ത്രങ്ങളുടെ ആയുസ്സ് വർദ്ധിപ്പിക്കൽ, പുനരുപയോഗ, മാലിന്യ സംസ്കരണ സംവിധാനങ്ങൾ മെച്ചപ്പെടുത്തൽ തുടങ്ങിയ സുസ്ഥിര രീതികളുടെ ആവശ്യകതയാണ് കണക്ക് വ്യക്തമാക്കുന്നത്.

ഫാഷൻ കമ്പനികളുടെ
പാരിസ്ഥിതിക നിലപാട്
ആഗോള ഫാഷൻ വ്യവസായം ഓരോ വർഷവും USD 1.7 ട്രില്യൺ മൂല്യമുള്ള വിപണിയാണെന്ന് കണക്കാക്കപ്പെടുന്നു. അതുപോലെ, 2030- ഓടെ ഇത് USD 2.5 ട്രില്യൺ വരെ ഉയരും എന്നാണ് പ്രവചനങ്ങൾ സൂചിപ്പിക്കുന്നത് . H&M, Zara, Nike, Levi’s, Patagonia, The North Face തുടങ്ങിയ കമ്പനികൾ അനവധി ഉൽപ്പന്നങ്ങൾ പ്രതിവർഷം വിപണിയിലെത്തിക്കുന്നു. വിറ്റുവരവിൽ മാത്രം ബില്യണുകൾ വരെ സമ്പാദിക്കുന്നു.
ഉദാഹരണത്തിന്, H&M ഗ്രൂപ്പ് കഴിഞ്ഞ വർഷം USD 21.4 ബില്യൺ, Inditex (Zara) USD 35.6 ബില്യൺ, Levi Strauss & Co. USD 6.2 ബില്യൺ വീതം വരുമാനം രേഖപ്പെടുത്തിയിട്ടുണ്ട്. ആഗോള ഫാഷൻ കമ്പനികൾ വസ്ത്രങ്ങളുടെ നിർമ്മാണം, വിൽപ്പന, വിപണനം എന്നിവയുടെ പിന്നിൽ പരിസ്ഥിതി ചിന്തകളേക്കാൾ ലാഭം മുൻനിർത്തിയാണ് പ്രവർത്തിക്കുന്നത്. പരുത്തിയുടെയും പോളിസ്റ്ററിന്റെയും അമിത ഉപയോഗം മലിനീകരണ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതിൽ ഗണ്യമായ സംഭാവന ചെയ്യുന്നുമുണ്ട്.
പരിസ്ഥിതി ശുചിത്വത്തിന്റെയും സുസ്ഥിരതയുടെയും ആവശ്യകതകൾ ബോധ്യപ്പെട്ടതുകൊണ്ടാവണം ചില പ്രമുഖ കമ്പനികൾ ഉത്തരവാദിത്തം ഏറ്റെടുത്ത് നൂതന പരിസ്ഥിതി സൗഹാർദ്ദ രീതികളിലേക്ക് തിരിയുന്നതായി കാണാം.
എന്നിരുന്നാലും കുറച്ചു കാലങ്ങളായി ഈ സമീപനങ്ങളിൽ ചെറിയ മാറ്റം വന്നുതുടങ്ങിയിട്ടുണ്ട്. പരിസ്ഥിതി ശുചിത്വത്തിന്റെയും സുസ്ഥിരതയുടെയും ആവശ്യകതകൾ ബോധ്യപ്പെട്ടതുകൊണ്ടാവണം ചില പ്രമുഖ കമ്പനികൾ ഉത്തരവാദിത്തം ഏറ്റെടുത്ത് നൂതന പരിസ്ഥിതി സൗഹാർദ്ദ രീതികളിലേക്ക് തിരിയുന്നതായി കാണാം. Patagonia യുടെ Worn Wear, Nike Grind, H&M Take-back scheme, Levi’s-ന്റെ Water ഫാസ്റ്റ് ഫാഷൻ സമീപനങ്ങളുടെ ദൂഷിതഫലങ്ങൾ പരിഹരിക്കാൻ ഏക വഴി റീസൈക്ലിംഗാണ്. ടെക്സ്റ്റൈൽ വ്യവസായത്തിൽ നിന്ന് ഉത്പാദിപ്പിക്കുന്ന വസ്തുക്കളുടെ പുനരുപയോഗം, പുനരാവിഷ്കരണം എന്നീ വഴിയിലൂടെ നിലനിർത്താനുതകുന്ന പദ്ധതികളാണ് ഇന്ന് ആഗോളതലത്തിൽ രൂപപ്പെടുന്നത്. ഇപ്പോഴത്തെ മാനദണ്ഡങ്ങൾ പ്രകാരം, ആഗോളതലത്തിൽ പുനരുപയോഗം പ്രധാനമായും ഈസ്റ്റ് യൂറോപ്പ് (37%), ആഫ്രിക്ക (36%) എന്നിവിടങ്ങളിലാണ് നടക്കുന്നത്. പ്രത്യേകിച്ച് നോർഡിക് രാജ്യങ്ങളിൽ നിന്നുള്ള കയറ്റുമതികൾ പുനരുപയോഗ ശാലകളിലേക്കാണ് പോകുന്നത്. ഇന്ത്യയും പാക്കിസ്ഥാനും ഉൾപ്പെടുന്ന ഏഷ്യൻ രാജ്യങ്ങളിൽ 57 ശതമാനത്തിൽപ്പരം പുനരുപയോഗ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിലും ചൈനയിൽ ഇത് വെറും 10- 15% മാത്രമാണ്. യൂറോപ്പിൽ 38% പുനരുപയോഗനിരക്ക് രേഖപ്പെടുത്തുന്നു. ഡിയാക്കിൻ സർവകലാശാലയിലെ Institute for Frontier Materials (IFM) തയ്യാറാക്കിയ "Fiber to Fiber" റിസൈക്ലിംഗ് സാങ്കേതികവിദ്യ പോലുള്ള നവീന രീതികൾ ടെക്സ്റ്റൈൽ വ്യവസായത്തിൽ ‘റീസൈക്ലിംഗ്’ എന്ന ആശയത്തെ പ്രായോഗികതയിലേക്ക് കൊണ്ടുവരാൻ സഹായിക്കുന്നതാണ്. അതേസമയം, വിവിധ യൂണിയൻ പദ്ധതികളും ഗവേഷണങ്ങളുമാണ് ടെക്സ്റ്റൈൽ മാലിന്യത്തെ പുതിയ ഉൽപ്പന്നങ്ങളാക്കി മാറ്റുന്ന എൻസൈമാറ്റിക് റീസൈക്കിളിങ്, കാറ്റൺ പോളിസ്റ്റർ വേസ്റ്റ് പിരിച്ച് പുതുതായി നൂലുകളാക്കൽ തുടങ്ങിയ വിദ്യകൾ അവതരിപ്പിക്കുന്നത്. ജപ്പാനിലെ Teijin Fiber Ltd., Patagonia Inc.- യുടെ സഹകരണത്തോടെ ഒരു ‘Closed-loop’ രീതി വർഷത്തിൽ ആരംഭിച്ചുകഴിഞ്ഞു. ഈ രീതി ഉപയോഗിച്ച് പോളിസ്റ്റർ വസ്ത്രങ്ങളെ നശിപ്പിച്ച് , DMT എന്ന രാസവസ്തുവായി മാറ്റുകയും തുടർന്ന് ഇത് വീണ്ടും നൂൽ നിർമ്മാണത്തിന് ഉപയോഗിക്കാവുന്ന രീതിയിലേക്ക് തിരിച്ചയക്കുകയും ചെയ്യുന്നു. ഡിയാക്കിൻ സർവകലാശാലയിലെ Institute for Frontier Materials (IFM) തയ്യാറാക്കിയ "Fiber to Fiber" റിസൈക്ലിംഗ് സാങ്കേതികവിദ്യ പോലുള്ള നവീന രീതികൾ ടെക്സ്റ്റൈൽ വ്യവസായത്തിൽ ‘റീസൈക്ലിംഗ്’ എന്ന ആശയത്തെ പ്രായോഗികതയിലേക്ക് കൊണ്ടുവരാൻ സഹായിക്കുന്നതാണ്. ടെക്സ്റ്റൈൽ ഉപഭോഗത്തിൽ നിന്ന് മാലിന്യരഹിതമായ സമ്പൂർണ നയം നടപ്പിലാക്കാൻ ഇത് സഹായിക്കും. ഫാസ്റ്റ് ഫാഷൻ വ്യവസായം ഇന്നത്തെ കാലഘട്ടത്തിലെ ഏറ്റവും വലിയ പരിസ്ഥിതി മാലിന്യ പ്രതിസന്ധികളിലൊന്നായി മാറിക്കഴിഞ്ഞിരിക്കുന്നു. കുറഞ്ഞ വിലയും അതിവേഗ ഉത്പാദനവും ഉപഭോഗവും ആധാരമാക്കിയ ഈ വ്യവസ്ഥിതിയിൽ, വസ്ത്രങ്ങളുടെ വലിയൊരു ശതമാനം വേഗത്തിൽ ഉപേക്ഷിക്കപ്പെടുന്നു, അതോടൊപ്പം പ്രകൃതിയും സാമൂഹിക സംവിധാനങ്ങളും താറുമാറായി പോകുകയാണ് ചെയ്യുന്നത്. എന്നിരുന്നാലും, ലോകം മുഴുവൻ വ്യാപിച്ചുനിൽക്കുന്ന ഈ ദോഷകരമായ സംസ്കാരത്തിൽ നിന്ന് പുറത്തുകടക്കാനുള്ള ശ്രമങ്ങൾ സജീവമാകുകയാണ്. സർക്കുലർ ഇക്കണോമിയുടെ ആശയം, പുനരുപയോഗത്തിന്റെയും റീസൈക്ലിംഗിന്റെയും ശക്തമായ ഇടപെടലുകൾ, സുസ്ഥിരതയുടെ പാതയിലേക്ക് കുറച്ചെങ്കിലും മാറിചിന്തിക്കുന്ന ചില കമ്പനികളുടെ സംരംഭങ്ങൾ, ഗവേഷണ സ്ഥാപനങ്ങളുടെയും അന്താരാഷ്ട്ര സംഘടനകളുടെയും നയനിർമ്മാണ ശ്രമങ്ങൾ ഇതെല്ലാം പ്രതീക്ഷയേകുന്നു. പക്ഷേ ഇതുകൊണ്ടുമാത്രം തൃപ്തിപ്പെടാനാകില്ല. സുസ്ഥിര ഭാവിയിലേക്കുള്ള യഥാർത്ഥ മുന്നേറ്റം സാധ്യമാകുന്നത് ആഗോളതലത്തിൽ ഉപഭോക്താക്കളുടെ ഉത്തരവാദിത്തപൂർണ്ണമായ ഇടപെടലുകൾ കൊണ്ടാണ്. കൂടാതെ നയപരമായ സമീപനങ്ങൾ, വിപണി നിയന്ത്രണം, സാങ്കേതിക നവോത്ഥാനം എന്നിവ ഒരുമിച്ച് ചേർത്തു പിടിക്കുമ്പോഴേ കുറച്ചെങ്കിലും മാറ്റം സംഭവിക്കുകയുളളൂ. വ്യക്തിയുടെയും, സ്ഥാപനത്തിന്റെയും, ഭരണകൂടങ്ങളുടെയും ചിന്താഗതികളിൽ നിന്നാണ് പരിസ്ഥിതിയോടുള്ള കരുതലും ഉത്തരവാദിത്തപരവുമായ സമീപനവും ആരംഭിക്കേണ്ടത്. ▮ References Prisco, A., Ricciardi, I., Percuoco, M., & Basile, V. (2025). Sustainability-driven fashion: Unpacking Generation Z’s second-hand clothing purchase intentions. Journal of Retailing and Consumer Services, 76, 104306. https://doi.org/10.1016/j.jretconser.2025.104306 Sanjrani, M. A., Gang, X., & Mirza, S. N. A. (2025). A review on textile solid waste management: Disposal and recycling. Waste Management & Research, 43(4), 522–539. https://doi.org/10.1177/0734242X241257093. Younus, M. (2025). The economics of a zero-waste fashion industry: Strategies to reduce wastage, minimize clothing costs, and maximize sustainability. Strategic Data Management and Innovation, 2(1), 116–137. https://doi.org/10.71292/sdmi.v2i01.15
സർക്കുലർ ഇക്കണോമിയുടെ ഭാവി

