കേരള മുഖ്യമന്ത്രിയുമായി
ആത്മാർത്ഥവും സമാധാനപരവുമായ സംഭാഷണം
സാധ്യമാകുന്നില്ല- മേധാ പട്കർ

കേരള സർക്കാരിൽ നിന്ന് ഞങ്ങൾ വളരെയധികം പ്രതീക്ഷിച്ചിരുന്നു. ശ്രീ. അച്യുതാനന്ദൻ ഇത്തരം വിഷയങ്ങളോട് വളരെ അനുകൂലമായി പ്രതികരിച്ച മുഖ്യമന്ത്രിയായിരുന്നു. പക്ഷേ ഇപ്പോഴത്തെ മുഖ്യമന്ത്രിയുമായി ആത്മാർത്ഥവും സമാധാനപരവുമായ സംഭാഷണം സാധ്യമാകുന്നില്ല എന്നതാണ് ഖേദകരം’’- മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട് നടത്തിയ ജനകീയ ശാസ്ത്ര പഠന സംഘത്തിന്റെ റിപ്പോർട്ട് പ്രകാശനം ചെയ്ത് മേധാ പട്കർ നടത്തിയ പ്രഭാഷണം.

യനാട്ടിൽ മുണ്ടക്കൈയിലും ചുരൽമലയിലും സന്ദർശനം നടത്തിയ അവസരത്തിൽ, വീടുകൾ തകർന്ന സ്ത്രീകളെയും വായ്പ തിരിച്ചടവിനായി ബാങ്കുകൾ ബുദ്ധിമുട്ടിച്ചവരെയും കണ്ടുമുട്ടിയപ്പോൾ, അവിടെ സംഭവിച്ച ഹൃദയഭേദകമായ ദുരന്തവും അതിന്റെ പ്രത്യാഘാതങ്ങളും എന്താണെന്ന് മനസ്സിലാക്കാൻ കഴിഞ്ഞു. അതെല്ലാം എല്ലാവരുടെയും ഹൃദയത്തെ ശരിക്കും ഉലയ്ക്കുന്ന ഒരു ചിത്രമാണ്.

പശ്ചിമഘട്ടത്തിന്റെ ഭാഗമായ വയനാട്, മനോഹരവും ജൈവസമൃദ്ധവുമായ ഒരു പ്രദേശമാണ്. അതോടൊപ്പം അപകടസാധ്യത നിറഞ്ഞ പ്രദേശവും. ജൈവവൈവിധ്യത്തോടുകൂടിയ സവിശേഷമായ ഭൂമിശാസ്ത്രമുള്ള ദുർബലമായ പാരിസ്ഥിതിക മേഖലയുമാണ് അത്. എന്നിട്ടും, സംഭവിച്ച മാറ്റം എന്താണ്? മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിനെ അടിസ്ഥാനമാക്കിയുള്ള ഈ പഠനം യഥാർത്ഥത്തിൽ ചരിത്രത്തെ പുറത്തുകൊണ്ടുവരുകയും ഭാവിയിലേക്ക് വിരൽചൂണ്ടുകയും ചെയ്യുന്നു. അതോടൊപ്പം, 2024-ലെ ദുരന്തം എന്തുകൊണ്ട് സംഭവിച്ചു എന്നതിന്റെ വിശകലനം നടത്തുകയും ചെയ്യുന്നു. കൂടാതെ സർക്കാരുകൾക്കും ഇതര ഏജൻസികൾക്കും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കും ജനങ്ങൾക്കുമുള്ള മുന്നറിയിപ്പുകളും ശുപാർശകളും ഈ പഠനം നിർദ്ദേശിക്കുന്നു. അത് വളരെ വളരെ പ്രധാനമാണ്.

മികച്ച പരിസ്ഥിതി ശാസ്ത്രജ്ഞനും, ഇപ്പോൾ റിസ്‌ക് അനലിസ്റ്റുമായി അറിയപ്പെടുന്ന സാഗർ ധാര, ബാംഗ്ലൂരിൽ നിന്നുള്ള ഭൗമശാസ്ത്രജ്ഞനായ രാജേന്ദ്രൻജി, വനങ്ങൾ, വിത്തുകൾ, മണ്ണ് തുടങ്ങിയ മേഖലകളിലെ വിദഗ്ധർ അടങ്ങുന്ന ഒരു ഇന്റർ ഡിസിപ്ലിനറി ടീം എന്നിവർ ഈ പഠന സംഘത്തിൽ ഉൾപ്പെടുന്നു. കാലാവസ്ഥാ ശാസ്ത്രജ്ഞരും സംഘത്തിന്റെ ഭാഗമാണ്. ഈ പഠനത്തിന്റെ പ്രാധാന്യവും അതാണ്. 1920-കളിലും 1990-കളിലും 2019-20-ലും ദുരന്തം ആരംഭിച്ചതിന്റെ കാരണങ്ങൾ പഠനം പുറത്തുകൊണ്ടുവരുന്നു. ഹ്യൂം സെന്റർ പോലുള്ള ഏജൻസിയാണ് മുന്നറിയിപ്പ് നൽകിയത്. എന്നിട്ടും, അത് അധികാരികൾ ഗൗരവമായി എടുത്തിട്ടില്ല. അവരെയും ഈ പഠനസംഘം പ്രതിനിധീകരിക്കുന്നു.

പശ്ചിമഘട്ടത്തിലെ വനനശീകരണത്തോടെ ടൂറിസത്തിന്റെ അവസ്ഥ മാറിയ പ്രദേശങ്ങളിലൊന്നാണ് വയനാട് എന്ന് വ്യക്തമായി കാണാം. വനനശീകരണം ഉണ്ടായത്; തേയില, കാപ്പി എന്നിവയ്ക്ക് വേണ്ടി മാത്രമല്ല, ഏലം, കുരുമുളക് എന്നിവയ്ക്ക് വേണ്ടി കൂടിയാണ്. ഇതെല്ലാം ശക്തമായ പർവതനിരകൾ എന്ന് വിളിക്കപ്പെടുന്ന പശ്ചിമഘട്ട മേഖലയെ ദുർബലപ്പെടുത്തുന്നതിന് കാരണമായി. മാധവ് ഗാഡ്ഗിൽജിയുടെ റിപ്പോർട്ടിൽ ഈ വസ്തുതകളെല്ലാം പുറത്തുകൊണ്ടുവന്നിട്ടുണ്ട്. നവകേരള റിപ്പോർട്ടിലും ഇക്കാര്യം സൂചിപ്പിക്കപ്പെട്ടിട്ടുണ്ട്. 2018-ലെ വെള്ളപ്പൊക്കത്തിനുശേഷം തയ്യാറാക്കിയ, പോസ്റ്റ് ഡിസാസ്റ്റർ നീഡ്‌സ് അസസ്സ്‌മെന്റ് റിപ്പോർട്ടിലും വളരെ ഗൗരവമുള്ള ഒട്ടനവധി കാരണങ്ങൾ ചൂണ്ടിക്കാണിക്കുന്നുണ്ട്.

ഇന്ന്, പാരിസ്ഥിതിക ദുർബലത നേരിടുന്ന പ്രദേശത്ത്, കാലാവസ്ഥാ വ്യതിയാനം സംഭവിച്ചുകൊണ്ടിരിക്കുമ്പോഴും, വിനോദ സഞ്ചാരത്തിന്റെ പേരിൽ നിരവധി കെട്ടിടങ്ങൾ നിർമ്മിക്കപ്പെട്ടു, അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ചു. ഇപ്പോൾ ഒരു തുരങ്കപ്പാത, അത് സംബന്ധിച്ച അപകടസാധ്യതകൾ പട്ടികപ്പെടുത്തിയിട്ടും, ആസൂത്രണം ചെയ്ത് നിർദ്ദേശിക്കുകയും അനുമതി നൽകുകയും ചെയ്തിരിക്കുന്നു. ഇവയെല്ലാം പഠനസംഘം ആഴത്തിൽ പഠിച്ച് വിശകലനം ചെയ്തിട്ടുണ്ട്.

വയനാട്ടിലെ സവിശേഷ പ്രദേശങ്ങൾ സംരക്ഷണ മേഖലകളായി പ്രഖ്യാപിക്കേണ്ടതുണ്ട്; മറിച്ച്, വികസന മേഖലകളായല്ല. മാധവ് ഗാഡ്ഗിൽ റിപ്പോർട്ടിൽ നിർദ്ദേശിച്ചിരിക്കുന്നത് ഇതാണ്, അത് അധികാരികൾ ഗൗരവമായി എടുത്തിട്ടില്ല.

മേപ്പാടി പഞ്ചായത്തുമായി ബന്ധപ്പെട്ടു നടന്ന പ്രക്രിയയുടെ കാര്യത്തിൽ ഈ പുസ്തകത്തിന് പ്രത്യേക സംഭാവനയുണ്ട്. സംസ്ഥാന സർക്കാരിനേക്കാൾ പ്രാദേശിക ഭരണസംവിധാനത്തെ-പഞ്ചായത്തിനെ- അത് കൂടുതൽ ശ്രദ്ധിച്ചു. ഇതും വളരെ സവിശേഷമായ ഒന്നാണ്. പഞ്ചായത്ത് ഏതാനും ജീവനുകൾ രക്ഷിച്ചു. പക്ഷേ ചൂരൽമലയിൽ നമ്മൾ കണ്ടത്, പ്രകൃതിദുരന്തമല്ല, അത് മനുഷ്യനിർമ്മിതമോ ഭരണകൂട നിർമ്മിതമോ ആയ ദുരന്തമാണെന്ന് ഞാൻ ശക്തമായി പറയട്ടെ. നൂറുകണക്കിന് വിലയേറിയ മനുഷ്യജീവനുകളാണ് നഷ്ടമായത്. വന്യജീവികളെ ബാധിച്ച ആഘാതത്തെക്കുറിച്ച് ഒരു രേഖയും ഇല്ല. അതേസമയം, സ്‌കൂളുകൾ, ക്ഷേത്രങ്ങൾ, പള്ളികൾ തുടങ്ങിയവയെയെല്ലാം ബാധിച്ചതിനെ സംബന്ധിച്ച കണക്കുകൾ എനിക്ക് കാണാൻ കഴിഞ്ഞു. പ്രകൃതിയുമായുള്ള നമ്മുടെ കളികളോട്, പ്രകൃതിയുടെ ചരക്കുവൽക്കരണത്തിന്, അത് പ്രതികരിക്കാൻ ആരംഭിച്ചിരിക്കുന്നു. പരിസ്ഥിതി നിയമനിർമ്മാണങ്ങളെ അവഗണിച്ചതും ആവശ്യമായ ഭൂനിയമങ്ങൾ നടപ്പിലാക്കാതിരിക്കുകയും ചെയ്യുന്നതിനെതിരെ പ്രകൃതി തിരിച്ചടിക്കാൻ തുടങ്ങിയിരിക്കുന്നു. വയനാട്ടിലെ സവിശേഷ പ്രദേശങ്ങൾ സംരക്ഷണ മേഖലകളായി പ്രഖ്യാപിക്കേണ്ടതുണ്ട്; മറിച്ച്, വികസന മേഖലകളായല്ല. മാധവ് ഗാഡ്ഗിൽ റിപ്പോർട്ടിൽ നിർദ്ദേശിച്ചിരിക്കുന്നത് ഇതാണ്, അത് അധികാരികൾ ഗൗരവമായി എടുത്തിട്ടില്ല. ഗാഡ്ഗിൽ റിപ്പോർട്ട് ശരിക്കും മണ്ണിൽത്തൊട്ടുള്ള പഠന റിപ്പോർട്ടായിരുന്നു, ഇന്നും അത് പ്രസക്തമാണ്. ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ് അടക്കമുള്ള പ്രകൃതിദുരന്തങ്ങൾ നൂറുകണക്കിന് ആളുകളെ കൊല്ലുകയും കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക നഷ്ടം വരുത്തുകയും ചെയ്ത എല്ലാ സംസ്ഥാനങ്ങളിലും ഇത് ആവശ്യമാണ്. ഈ ദുരന്തങ്ങൾ മനുഷ്യരെ മാത്രമല്ല, ഭൂമിയെയും ജലസ്രോതസ്സുകളെയും ജൈവവൈവിധ്യത്തെയുമൊക്കെ പ്രതികൂലമായി ബാധിച്ചു. പണത്തിന്റെ രൂപത്തിൽ ഇവയ്‌ക്കൊന്നും നഷ്ടപരിഹാരം കണ്ടെത്താൻ കഴിയില്ല. ആഗോള ഉച്ചകോടികളിൽ വികസിത രാജ്യങ്ങൾ എന്ന് വിളിക്കപ്പെടുന്നവയിൽ നിന്ന് എന്ത് നഷ്ടപരിഹാരം ലഭിക്കണം എന്നതിനെക്കുറിച്ച് ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും, ഒരു പരമാധികാര രാജ്യമെന്ന നിലയിൽ ഇന്ത്യയ്ക്കുള്ളിൽ എന്തുചെയ്യാൻ കഴിയും എന്നതിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കണം യഥാർത്ഥ ശുപാർശകൾ എന്ന് ഞാൻ കരുതുന്നു. ഈ പഠനത്തിലൂടെ അത്തരം ശുപാർശകളാണ് മുന്നോട്ടുവെക്കുന്നത്. അതിനാൽ ഞാൻ ഈ പഠന സമിതിയെ അഭിവാദ്യം ചെയ്യുകയും ഇത്തരമൊരു സംരംഭത്തിന് നന്ദി പറയുകയും ചെയ്യുന്നു.

തുരങ്കപ്പാത,  സംബന്ധിച്ച അപകടസാധ്യതകൾ പട്ടികപ്പെടുത്തിയിട്ടും, ആസൂത്രണം ചെയ്ത് നിർദ്ദേശിക്കുകയും അനുമതി നൽകുകയും ചെയ്തിരിക്കുന്നു.
തുരങ്കപ്പാത, സംബന്ധിച്ച അപകടസാധ്യതകൾ പട്ടികപ്പെടുത്തിയിട്ടും, ആസൂത്രണം ചെയ്ത് നിർദ്ദേശിക്കുകയും അനുമതി നൽകുകയും ചെയ്തിരിക്കുന്നു.

കാർബൺ ബഹിർഗമനം കുറയ്ക്കുക എന്നതാണ് ഈ പഠനം സംസ്ഥാന സർക്കാരിന് നൽകുന്ന സന്ദേശം. ഊർജ്ജോൽപ്പാദനത്തിനായി ഫോസിൽ ഇന്ധനത്തിന്റെ ഉപയോഗം മാത്രമല്ല, വിവിധതരം വ്യവസായവൽക്കരണം, വിവിധതരം നിർമ്മാണങ്ങൾ, ഖനനം, ഉരുക്ക് നിർമ്മാണം തുടങ്ങിയവയും കാർബൺ പുറന്തള്ളലിന് കാരണമാകുന്നു. പ്രകൃതിയെ ചരക്കുവൽക്കരിക്കുകയും വികസന മാതൃകയെ മുതലാളിത്ത വിപണി നിയന്ത്രിക്കുകയും ചെയ്യുമ്പോൾ കാർബൺ പുറന്തള്ളൽ എങ്ങനെ നിയന്ത്രിക്കാൻ കഴിയും എന്നത് ഉന്നയിക്കേണ്ട ഒരു ചോദ്യമാണ്.

കേരള സർക്കാരിൽ നിന്ന് ഞങ്ങൾ വളരെയധികം പ്രതീക്ഷിച്ചിരുന്നു. ശ്രീ അച്യുതാനന്ദൻ ഇത്തരം വിഷയങ്ങളോട് വളരെ അനുകൂലമായി പ്രതികരിച്ച മുഖ്യമന്ത്രിയായിരുന്നു. ദേശീയപാതയുമായി ബന്ധപ്പെട്ട വിഷയത്തിൽ അടക്കം അച്യുതാനന്ദനുമായി ഞങ്ങൾക്ക് സംഭാഷണം നടത്താൻ കഴിയുമായിരുന്നു. പക്ഷേ ഇപ്പോഴത്തെ മുഖ്യമന്ത്രിയുമായി ആത്മാർത്ഥവും സമാധാനപരവുമായ സംഭാഷണം സാധ്യമാകുന്നില്ല എന്നതാണ് ഖേദകരമായ കാര്യം. ഒടുവിൽ, ആദ്യത്തെ മഴയിൽ ദേശീയപാത തകർന്നത് നാം കണ്ടു. അതുകൊണ്ടുതന്നെ, ഇപ്പോൾ എല്ലാം ഗൗരവമായി പരിഗണിക്കേണ്ടത് വളരെ ആവശ്യമാണ്. പ്രകൃതിദുരന്തങ്ങൾ നാശനഷ്ടമുണ്ടാക്കിയ ഉത്തരാഖണ്ഡിലെ ചാർധാമിൽ ചെയ്യുന്നത് പോലെ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുകയല്ല വേണ്ടത്. മറിച്ച് നിയന്ത്രിക്കുകയാണ്.

പ്രാദേശിക ആസൂത്രണ പ്രക്രിയയിൽ കേരളത്തിന്റെ മുൻകൈ പേരുകേട്ടതായിരുന്നു. അപ്പോൾ, വയനാട് പോലുള്ള സാഹചര്യത്തിൽ അത് എങ്ങനെ സംഭവിക്കാതിരിക്കും എന്നതാണ് നമ്മുടെ ചോദ്യം.

വയനാട്ടിൽ വനനശീകരണം അവസാനിപ്പിക്കുകയും, വനവൽക്കരണം നടത്തുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. സർക്കാരുകൾ നിരവധി പദ്ധതികൾ പ്രഖ്യാപിക്കാറുണ്ട്. പക്ഷേ അത് വളരെ അപൂർവമായി മാത്രമേ നടപ്പിലാക്കാറുള്ളൂ. അതുകൊണ്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഉൾപ്പെട്ടിട്ടില്ലെങ്കിൽ, ജനങ്ങളുടെ പങ്കാളിത്തവും ജനാധിപത്യ പ്രക്രിയയും പാലിക്കുന്നില്ലെങ്കിൽ, ലഡാക്ക് ആവശ്യപ്പെടുന്നതുപോലെ, ഭരണഘടനയിലെ ആറാം ഷെഡ്യൂൾ ആവശ്യപ്പെടുന്നതുപോലെ, നമ്മുടെ ഭരണഘടന അനുസരിച്ച് രാജ്യത്തെ എല്ലാ പാരിസ്ഥിതിക ദുർബല പ്രദേശങ്ങൾക്കും എല്ലാ ജില്ലകൾക്കും അത് ആവശ്യമായ സംഗതിയാണ്.

പ്രാദേശിക ആസൂത്രണ പ്രക്രിയയിൽ കേരളത്തിന്റെ മുൻകൈ പേരുകേട്ടതായിരുന്നു. അപ്പോൾ, വയനാട് പോലുള്ള സാഹചര്യത്തിൽ അത് എങ്ങനെ സംഭവിക്കാതിരിക്കും എന്നതാണ് നമ്മുടെ ചോദ്യം. ഭൂമിശാസ്ത്രവും പരിസ്ഥിതിയും ഒരുമിച്ച് കൊണ്ടുവരണമെന്നും തുടർന്ന് ഉയർന്ന പാരിസ്ഥിതിക മൂല്യമുള്ള ഭൂപ്രകൃതി, സങ്കീർണ്ണമായ ഭൂപ്രകൃതി, ഏറ്റവും കൂടുതൽ മഴ ലഭിക്കുന്നത്, ക്രമരഹിതമായ മഴ, എല്ലാം കണക്കിലെടുക്കേണ്ടതുണ്ടെന്നും നമുക്കറിയാം. ഈ പഠനസംഘം ഇത്തരം കാര്യങ്ങളെ അഭിസംബോധന ചെയ്യുന്നു. ഈ പുസ്തകം, ഈ റിപ്പോർട്ട്, വളരെ ഗൗരവമായി പരിഗണനയിലെടുക്കണം.

പ്രാദേശിക ആസൂത്രണ പ്രക്രിയയിൽ കേരളത്തിന്റെ മുൻകൈ പേരുകേട്ടതായിരുന്നു. അപ്പോൾ, വയനാട് പോലുള്ള സാഹചര്യത്തിൽ അത് എങ്ങനെ സംഭവിക്കാതിരിക്കും എന്നതാണ് നമ്മുടെ ചോദ്യം.
പ്രാദേശിക ആസൂത്രണ പ്രക്രിയയിൽ കേരളത്തിന്റെ മുൻകൈ പേരുകേട്ടതായിരുന്നു. അപ്പോൾ, വയനാട് പോലുള്ള സാഹചര്യത്തിൽ അത് എങ്ങനെ സംഭവിക്കാതിരിക്കും എന്നതാണ് നമ്മുടെ ചോദ്യം.

കേരള സർക്കാരിനോടും, ഭരണകക്ഷിയുടെ പൊളിറ്റ് ബ്യൂറോയോടും, കോഴിക്കോട് മുതൽ വയനാട് വരെയുള്ള തുരങ്കപദ്ധതി നടന്നാൽ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുന്ന കർഷകർ, തൊഴിലാളികൾ, തോട്ടം തൊഴിലാളികൾ, സ്ത്രീകൾ, പുരുഷന്മാർ, ആദിവാസികൾ എന്നിവരോടും ഞങ്ങൾ അഭ്യർത്ഥിക്കുന്നത് ഇതാണ്. വിവിധ ബാങ്കുകളിൽ നിന്ന് വായ്പയെടുത്ത് ആ ചരിവുള്ള പ്രദേശത്ത് ചെറിയ വീടുകൾ നിർമ്മിച്ചതെങ്ങനെയെന്ന് പരാമർശിക്കുമ്പോൾ സ്ത്രീകൾ കണ്ണീരോടെയാണ് സംസാരിച്ചതെന്ന് ഞാൻ ഓർക്കുന്നു. ടൂറിസത്തിന്റെ പേരിലോ, ഭവനനിർമ്മാണത്തിന്റെ പേരിലോ അത്തരം ചരിവുള്ള പ്രദേശങ്ങളിൽ നടക്കുന്ന നിർമ്മാണങ്ങൾ നിർത്തിവെക്കേണ്ടത് അത്യാവശ്യമാണ്.

ലോലമായ പ്രദേശത്തെയും ആവാസവ്യവസ്ഥയുടെ ഭാഗമായ എല്ലാ പ്രകൃതി വിഭവങ്ങളെയും തകർക്കുന്നത് മനുഷ്യനിർമ്മിതമായ ദുരന്തമായി മനസ്സിലാക്കേണ്ടതുണ്ട്; അതാണ് അവസാനിപ്പിക്കേണ്ടതും.

ദുർബല പ്രദേശങ്ങളിലെ നിർമ്മാണ പ്രവർത്തനങ്ങൾ ഭൂഗർഭജലത്തെയും ഉപരിതല ജലസ്രോതസ്സുകളെയും ബാധിക്കുന്നതിനെക്കുറിച്ച് ആഴത്തിൽ പഠിക്കേണ്ടത് ആവശ്യമാണ്. ഉത്തരാഖണ്ഡിൽ 4,600 ജലസ്രോതസ്സുകളിൽ ഇപ്പോൾ 10 ശതമാനം മാത്രമേ അവശേഷിക്കുന്നുള്ളൂ. തുരങ്കപ്പാത നിർമ്മാണം ജലസ്രോതസ്സുകളെയും ജലപ്രവാഹങ്ങളെയും എങ്ങനെ ബാധിക്കുന്നുവെന്ന് കേരള സർക്കാർ ഗൗരവമായി പഠിച്ചിട്ടില്ലെന്ന് തന്നെയാണ് മനസ്സിലാക്കാൻ കഴിയുന്നത്.

അതുകൊണ്ട് ലോലമായ പ്രദേശത്തെയും ആവാസവ്യവസ്ഥയുടെ ഭാഗമായ എല്ലാ പ്രകൃതി വിഭവങ്ങളെയും തകർക്കുന്നത് മനുഷ്യനിർമ്മിതമായ ദുരന്തമായി മനസ്സിലാക്കേണ്ടതുണ്ട്; അതാണ് അവസാനിപ്പിക്കേണ്ടതും. ജനസംഖ്യാ വളർച്ച നിയന്ത്രിക്കണമെന്ന് നമ്മൾ ആഗ്രഹിക്കുന്നു. ടൂറിസം പോലുള്ള വിപണി നിയന്ത്രിക്കണം. ഇതിനകംതന്നെ ദുരന്തബാധിതരായവരെ പരിപാലിക്കേണ്ടത് ആവശ്യമാണ്. മരിക്കുന്ന ഒരാൾക്ക് അഞ്ച് കോടി രൂപ എന്നതാണ് സംഘത്തിന്റെ ആവശ്യം. ഇനി സർക്കാർ തീരുമാനമെടുക്കണം. കാരണം കേന്ദ്ര സർക്കാർ കേരളത്തിന് ശരിയായ ഫണ്ട് നൽകുന്നില്ല എന്നും നമുക്കറിയാം. പക്ഷേ ശരിയായ പുനരധിവാസ നടപടികൾ സ്വീകരിക്കണം. എല്ലാ ബാങ്കുകളും ദുരന്തബാധിതരെ ബുദ്ധിമുട്ടിക്കുന്ന കടത്തിൽ നിന്ന് ഉടൻ മുക്തി നൽകണം. മാത്രമല്ല സർക്കാർ വാഗ്ദാനം ചെയ്ത ബദൽ വീട് നൽകുകയും വേണം. അത് ഇതുവരെ പൂർത്തിയായിട്ടില്ലെന്ന് ഞാൻ കരുതുന്നു.

ഇത്തരത്തിൽ വിവിധ ശാസ്ത്രശാഖകളെ ഏകോപിപ്പിച്ചുകൊണ്ടുള്ള പഠനം ഒരു വലിയ മുന്നേറ്റമായാണ് ഞാൻ കാണുന്നത്. 14 വർഷം മുമ്പുള്ള മാധവ് ഗാഡ്ഗിൽ റിപ്പോർട്ട്, അല്ലെങ്കിൽ പഴയ കേരളമായി മാറിയ നവകേരള റിപ്പോർട്ട്, അതുമല്ലെങ്കിൽ ദുരന്താനന്തര വിലയിരുത്തൽ റിപ്പോർട്ടെങ്കിലും നടപ്പിലാക്കേണ്ടത് ആവശ്യമാണെന്ന് ഞങ്ങൾ കരുതുന്നു. ഏറ്റവും കുറഞ്ഞത് ഈ പഠനമെങ്കിലും ഗൗരവമായി എടുക്കുകയും, എല്ലാ സർക്കാരിതര വിദഗ്ദ്ധ ഏജൻസികളുമായും വ്യക്തികളുമായും കേരള സംസ്ഥാന സർക്കാർ ഉടനടി സംഭാഷണത്തിലേർപ്പെടുകയും വേണം. ഭരണകക്ഷിയുടെ പോളിറ്റ് ബ്യൂറോയും എല്ലാ പ്രതിപക്ഷ പാർട്ടികളും ഇത് ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം ഏത് പാർട്ടി അധികാരത്തിലാണെങ്കിലും കാലാവസ്ഥാ നീതിയിലേക്ക് അവരുടെ ശ്രദ്ധ പതിയേണ്ടതുണ്ട്. കൂടാതെ ഈ ഗ്രഹവും പ്രകൃതിവിഭവങ്ങളും എങ്ങനെ ആക്രമണത്തിനും ഭീഷണിക്കും വിധേയമാകുന്നുവെന്നും അത് എങ്ങനെ സംരക്ഷിക്കാമെന്നും മനസ്സിലാക്കേണ്ടതുണ്ട്. വികസന ആസൂത്രണത്തിന്റെ വികേന്ദ്രീകരണവും സുസ്ഥിരതയ്ക്കും നീതിക്കും വേണ്ടിയുള്ള ഇടപെടലുകളും വികസന മാതൃകകളിൽ യാതൊരു മാറ്റവും കൂടാതെ നടപ്പിലാക്കാൻ സാധ്യമല്ല.

(പരിഭാഷ തയ്യാറാക്കിയത്: ട്രാൻസിഷൻ സ്റ്റഡീസ്)


Summary: Social activist Medha Patkar's speech at the launch of the report by Janakeeya Sasthra Padana Samithi on the Mundakkai Chooralmala landslide.


മേധാ പട്കർ

സോഷ്യല്‍ ആക്റ്റിവിസ്റ്റ്. ഗോത്രവിഭാഗങ്ങളുടെയും കര്‍ഷകരുടെയും തൊഴിലാളികളുടെയും കുടിയൊഴിപ്പിക്കപ്പെടുന്നവരുടെയും സ്ത്രീകളുടെയുമെല്ലാം അവകാശപ്പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. നര്‍മ്മദ ബചാവോ ആന്ദോളന്‍, നാഷനല്‍ അലയന്‍സ് ഓഫ് പീപ്പിള്‍സ് മൂവ്‌മെന്റ്‌സ് എന്നീ സംഘടനകളുടെ സ്ഥാപകരിലൊരാള്‍.

Comments