ശബ്ദമലിനീകരണത്തിനെതിരെ
‘കൊല്ലം റൂറൽ’ മാതൃക

‘‘ശബ്ദമലിനീകരണ നിയന്ത്രണ നിയമം നോക്കുകുത്തിയായി മാറിയ സാഹചര്യത്തിൽ, കൊല്ലം റൂറലിലെ ചില ആരാധനാലയങ്ങൾ കാതടപ്പിക്കുന്ന ​ശബ്ദം ഒഴിവാക്കി മാതൃകയാകുന്നു’’- മനു എ.എസ്. എഴുതുന്നു.

കേരളത്തിൽ 2000-ലെ ശബ്ദമലിനീകരണ നിയന്ത്രണ നിയമം നോക്കുകുത്തിയായി മാറിയിരിക്കുകയാണ്. 1993-ൽ തന്നെ സംസ്ഥാന സർക്കാർ നിരോധിച്ച കോളാമ്പി സ്പീക്കറുകൾ ഇന്നും സജീവമാണ്. ഇവ മാത്രമല്ല, അവയുടെ പെട്ടിരൂപത്തിലുള്ള പതിപ്പുകളും, ഹൈ പ്രഷർ ഹൈ ഫ്രീക്വൻസി ഡിജിറ്റൽ പതിപ്പുകളും ഇന്ന് വേഷം മാറി ആരാധനാലയങ്ങളിലും ഉത്സവവേദികളിലും പൊതുഇടങ്ങളിലും രാപ്പകൽ അലറുകയാണ്.

ചുറ്റുപാടുമുള്ള ജനങ്ങളുടെ ശാന്തിയും സ്വസ്ഥതയും നശിപ്പിക്കുന്ന ഈ പ്രവണത കോടതിയലക്ഷ്യവും പൊതുജനാരോഗ്യത്തിന് നേരെയുള്ള കടുത്ത വെല്ലുവിളിയുമാണ്. 2000-ലെ ശബ്ദമലിനീകരണനിയന്ത്രണ ചട്ടം നടപ്പിലാക്കണമെന്ന ഹൈക്കോടതി ഉത്തരവ് (WA 235/2001) ഇന്നും പൂർണ്ണമായി നടപ്പിലാക്കപ്പെട്ടിട്ടില്ല എന്നത് ഖേദകരമാണ്.

ആഘോഷങ്ങളുടെ മറവിലെ
ശബ്ദഭീകരതയും ലഹരിയും

ഇന്നത്തെ ഉത്സവക്കാഴ്ചകളിൽ ഏറ്റവും വലിയ ശബ്ദഭീകരനാകുന്നത് കൂറ്റൻ ഡി.ജെ (DJ) ലോറികളാണ്. ഉത്സവങ്ങളിലെ നെടുംകുതിരകൾക്കും പാരമ്പര്യ കെട്ടുകാഴ്ചകൾക്കുമൊപ്പം തലയുയർത്തിവരുന്ന ഈ വാഹനങ്ങൾ സൃഷ്ടിക്കുന്നത് കാതടപ്പിക്കുന്ന ശബ്ദതരംഗങ്ങളാണ്. കാർഷിക ഉത്സവങ്ങളുടെയും ആരാധനാലയങ്ങളിലെ പ്രാർത്ഥനാചടങ്ങുകളുടെയും യഥാർത്ഥ മാനസികാവസ്ഥയെയാണ് ഇതിലൂടെ തകർത്തെറിയുന്നത്. പാരമ്പര്യത്തിന്റെ പേരും പറഞ്ഞ് ഇന്ന് നാം കൊട്ടിഘോഷിക്കുന്നത് കേവലം ചെവിപൊട്ടിക്കുന്ന ശബ്ദഭീകരതയെ മാത്രമാണ്.

അതിർത്തി കടന്നെത്തുന്നതും നമ്മുടെ നാട്ടിലെ തന്നെയുമായ വലിയ ലോറികളിൽ കെട്ടിവെച്ച പലവർണ്ണങ്ങളിലുള്ള കറങ്ങുന്ന ലേസർ ലൈറ്റുകൾ, 120 ഡെസിബെല്ലിന് മുകളിൽ ശബ്ദം മുഴക്കുന്ന അൾട്രാ ലോ-ഫ്രീക്വൻസി ബാസ് സ്പീക്കറുകൾ, മിഡ്-ഹൈ ഫ്രീക്വൻസി സ്പീക്കറുകൾ എന്നിവ ഉപയോഗിച്ചാണ് ഈ ഡി.ജെ ശബ്ദം അലറിയടുക്കുന്നത്. ഇവ ജനങ്ങളുടെ കർണ്ണപുടങ്ങൾ മാത്രമല്ല, ഒരു നാടിന്റെ തലച്ചോറും ഹൃദയവും കൂടിയാണ് തകർക്കുന്നത്. ഇത്തരം ആഘോഷങ്ങളിൽ അദൃശ്യമായി ലഹരിയുടെ സാന്നിധ്യമുണ്ടെന്നത് പോലീസ് പോലും ശരിവെക്കുന്ന യാഥാർത്ഥ്യമാണ്.

അതിർത്തി കടന്നെത്തുന്നതും നമ്മുടെ നാട്ടിലെ തന്നെയുമായ വലിയ ലോറികളിൽ കെട്ടിവെച്ച പലവർണ്ണങ്ങളിലുള്ള കറങ്ങുന്ന ലേസർ ലൈറ്റുകൾ, 120 ഡെസിബെല്ലിന് മുകളിൽ ശബ്ദം മുഴക്കുന്ന അൾട്രാ ലോ-ഫ്രീക്വൻസി ബാസ് സ്പീക്കറുകൾ, മിഡ്-ഹൈ ഫ്രീക്വൻസി സ്പീക്കറുകൾ എന്നിവ ഉപയോഗിച്ചാണ് ഈ ഡി.ജെ ശബ്ദം അലറിയടുക്കുന്നത്.
അതിർത്തി കടന്നെത്തുന്നതും നമ്മുടെ നാട്ടിലെ തന്നെയുമായ വലിയ ലോറികളിൽ കെട്ടിവെച്ച പലവർണ്ണങ്ങളിലുള്ള കറങ്ങുന്ന ലേസർ ലൈറ്റുകൾ, 120 ഡെസിബെല്ലിന് മുകളിൽ ശബ്ദം മുഴക്കുന്ന അൾട്രാ ലോ-ഫ്രീക്വൻസി ബാസ് സ്പീക്കറുകൾ, മിഡ്-ഹൈ ഫ്രീക്വൻസി സ്പീക്കറുകൾ എന്നിവ ഉപയോഗിച്ചാണ് ഈ ഡി.ജെ ശബ്ദം അലറിയടുക്കുന്നത്.

മനുഷ്യന്റെ ജീവനെടുക്കുന്ന
ലഹരിയുടെ ശാസ്ത്രം

ഒരു നിമിഷം ചിന്തിച്ചു നോക്കൂ, കത്തുന്ന ഒരു മെഴുകുതിരി നാളത്തിൽ ഒരു മിനിറ്റ് വിരൽ വെക്കാൻ നിങ്ങൾക്ക് കഴിയുമോ?. ഇല്ല, വാശിപിടിച്ചാൽ പോലും നിങ്ങളുടെ തലച്ചോർ അതിനു നിങ്ങളെ അനുവദിക്കില്ല. മനുഷ്യൻ വനത്തിൽ കഴിഞ്ഞിരുന്ന കാലം മുതൽ ജീവൻ നിലനിർത്താൻ പ്രകൃതി നൽകിയ 'ഫൈറ്റ് ഓർ ഫ്ലൈറ്റ്' (Fight or Flight) എന്ന ജൈവ അലാർം സിസ്റ്റമാണ് ഈ പ്രതിരോധത്തിന് കാരണം.

തുടർച്ചയായി 85 ഡെസിബെല്ലിന് മുകളിൽ ശബ്ദം കേൾക്കുമ്പോൾ ശരീരത്തിൽ അഡ്രിനാലിനും ഷുഗറും ബ്ലഡ് പ്രഷറും കുത്തനെ ഉയരും. "ജീവൻ അപകടത്തിലാണ്, ഉടൻ ഇവിടെ നിന്ന് ഓടി രക്ഷപ്പെടുക" എന്ന് തലച്ചോർ നമ്മോട് കേണപേക്ഷിക്കും. ഈ ജൈവികമായ മുന്നറിയിപ്പിനെ തച്ചുടച്ച്, ആ കാതടപ്പിക്കുന്ന ശബ്ദകോലാഹലത്തിന് നടുവിൽ ഒരാൾ മണിക്കൂറുകളോളം ഉറഞ്ഞുതുള്ളുന്നുണ്ടെങ്കിൽ ഒന്ന് ഓർക്കുക, പ്രകൃതിദത്തമായ ആ ഭയത്തെയും വേദനയെയും ഇല്ലാതാക്കാൻ അവിടെ 'ലഹരി' പ്രവർത്തിച്ചിട്ടുണ്ട്. സ്വന്തം ജീവൻ പണയപ്പെടുത്തിയുള്ള ഈ ഉറഞ്ഞുതുള്ളൽ കേവലം ഒരു ആത്മഹത്യാശ്രമമാണ്!.

കുട്ടികൾക്ക് 50 ഡെസിബെല്ലിന് താഴെയുള്ള ശബ്ദമാണ് ആരോഗ്യകരമായത് എന്ന് ശാസ്ത്രജ്ഞർ കർശനമായി നിർദേശിച്ചിട്ടുണ്ട്. എന്നിട്ടും, 100-ലധികം ഡെസിബെൽ ശബ്ദമുള്ള ഡി.ജെ പ്രഭവങ്ങളുടെ അടുത്തോ കോളാമ്പി വാഹനങ്ങൾക്ക് കീഴിലോ സ്വന്തം കുഞ്ഞുങ്ങളുമായി പോകുമ്പോൾ പല അച്ഛനമ്മമാർക്കും ഒരു മനസാക്ഷിക്കുത്തും ഉണ്ടാകാറില്ല എന്നതാണ് വാസ്തവം. ഓർക്കുക, ഇതൊരു ആഘോഷമല്ല, അതിക്രമമാണ്; ഇത് ഇവിടെ അവസാനിക്കണം.

ഉത്സവപ്പറമ്പുകളിലെ
അഴിഞ്ഞാട്ടവും ഇടിവണ്ടികളും

മിക്ക ഉത്സവപ്പറമ്പുകളിലും ഇന്ന് സംഘർഷം പതിവ് കാഴ്ചയാണ്. ലഹരിയുടെയും മയക്കുമരുന്നിന്റെയും അകമ്പടിയോടെ, അസഹനീയമായ ശബ്ദവും വെളിച്ചവും വമിപ്പിച്ചെത്തുന്ന 'ഇടിവണ്ടി'കൾ ഇന്ന് ഉത്സവഭീകരതയുടെ പ്രതീകങ്ങളായി മാറിക്കഴിഞ്ഞു. ഇതിന്റെ ഏറ്റവും ദൗർഭാഗ്യകരമായ ഉദാഹരണമാണ് കൊല്ലം മരുത്തടി ക്ഷേത്രോത്സവത്തിൽ നടന്നത്. അവിടെയുണ്ടായ ക്രൂരമർദ്ദനമേറ്റ് കുന്നത്തൂർ സ്വദേശിയായ യുവാവിന് ജീവൻ നഷ്ടപ്പെടേണ്ടിവന്നു.

മറ്റൊരു സംഭവം കൊല്ലത്ത് തന്നെ ഉണ്ടായി. കാലിൽ ചവിട്ടിയതിന് കുത്തേറ്റ് വീണ ഒരു യുവാവിനെ ആശുപത്രിയിലെത്തിക്കാൻ വൈകിയത് വലിയ ചർച്ചയായിരുന്നു. ഘോഷയാത്രാ ചടങ്ങുകൾ റോഡ് മുഴുവൻ നിറഞ്ഞുനിൽക്കുകയായിരുന്നു അപ്പോൾ. ഒരു വശത്തുകൂടിയെങ്കിലും വാഹനങ്ങൾ കടന്നുപോകുമായിരുന്നെങ്കിൽ ആ യുവാവിനെ കൃത്യസമയത്ത് ആശുപത്രിയിലെത്തിക്കാനും മരണം ഒഴിവാക്കാനും കഴിയുമായിരുന്നു. ഇതിന് കുറ്റവാളി നമ്മുടെ വ്യവസ്ഥിതി തന്നെയാണ്.

മിക്ക ഉത്സവപ്പറമ്പുകളിലും ഇന്ന് സംഘർഷം പതിവ് കാഴ്ചയാണ്. ലഹരിയുടെയും മയക്കുമരുന്നിന്റെയും അകമ്പടിയോടെ, അസഹനീയമായ ശബ്ദവും വെളിച്ചവും വമിപ്പിച്ചെത്തുന്ന 'ഇടിവണ്ടി'കൾ ഇന്ന് ഉത്സവഭീകരതയുടെ പ്രതീകങ്ങളായി മാറിക്കഴിഞ്ഞു.
മിക്ക ഉത്സവപ്പറമ്പുകളിലും ഇന്ന് സംഘർഷം പതിവ് കാഴ്ചയാണ്. ലഹരിയുടെയും മയക്കുമരുന്നിന്റെയും അകമ്പടിയോടെ, അസഹനീയമായ ശബ്ദവും വെളിച്ചവും വമിപ്പിച്ചെത്തുന്ന 'ഇടിവണ്ടി'കൾ ഇന്ന് ഉത്സവഭീകരതയുടെ പ്രതീകങ്ങളായി മാറിക്കഴിഞ്ഞു.

കൊല്ലം റൂറൽ എന്ന മാതൃക

ഇതൊക്കെ ആരെങ്കിലും കേൾക്കുന്നുണ്ടോ എന്ന് സംശയിക്കാം. എന്നാൽ ഉണ്ട്, ആ ഉത്തരം കൊല്ലം റൂറൽ ജില്ലയിൽ നിന്ന് ഉറക്കെ കേൾക്കാം. ശബ്ദമലിനീകരണത്തിനെതിരെ ഏറ്റവും കൂടുതൽ ആക്ടിവിസ്റ്റ് ഇടപെടലുകൾ, ഏറ്റവും കൂടുതൽ പോലീസ് നടപടികൾ, ഒപ്പം ഏറ്റവും കൂടുതൽ ലംഘന കേസുകൾ ഇതെല്ലാം സംഭവിച്ചത് ഒറ്റ പോലീസ് ജില്ലയിൽ, ഒരേ കാലഘട്ടത്തിലാണ്. ഇതൊരു ആകസ്മികതയല്ല, ജനതയുടെ ഉണർവ്വാണ്.

'Silence the Noise' കാമ്പയിൻ

‘Silence the Noise’ കാമ്പയിൻ കൊല്ലം റൂറൽ ജില്ലയിൽ വലിയൊരു ജനകീയ ഉണർവ്വ് സൃഷ്ടിച്ചിരിക്കുകയാണ്. കാമ്പയിൻ കോ-ഓർഡിനേറ്റർ മാർച്ച് 8-ന് പോലീസ് മേധാവിയ്ക്ക് നൽകിയ ഇ-മെയിൽ പരാതിയെതുടർന്ന് SP മാർക്കും SDPO ഓഫീസർമാർക്കും കർശന നിർദേശം നൽകി.

പരാതിയിലെ പ്രധാന കാര്യങ്ങൾ ഇവയായിരുന്നു:

  • E.P. Act 1986 പ്രകാരം ഗുരുതരമായ ലംഘനങ്ങളിൽ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യണം.

  • 2000-ലെ ശബ്ദമലിനീകരണ ചട്ടങ്ങൾ കർശനമായി നടപ്പാക്കണം.

  • നിയമം ലംഘിക്കുന്ന ഡി.ജെ വാഹനങ്ങൾ പിടിച്ചെടുക്കണം.

  • Motor Vehicle Act 52 ലംഘിക്കുന്ന വാഹന രൂപമാറ്റങ്ങൾക്ക് 5000 രൂപ പിഴ ഈടാക്കണം, കൂടാതെ വാഹനത്തിന്റെ RC സസ്പെൻഡ് ചെയ്യുകയും ഡ്രൈവറുടെ ലൈസൻസ് തടഞ്ഞുവെക്കുകയും വേണം.

കൊല്ലം റൂറൽ പോലീസ് ജില്ലയുടെ കീഴിലുള്ള മൂന്ന് സബ് ഡിവിഷനുകളിലും ശബ്ദമലിനീകരണ ചട്ടമനുസരിച്ച് ധാരാളം പോലീസ് ഇടപെടലുകൾ നടപ്പിലാക്കി.

ശബ്ദമലിനീകരണവുമായി ബന്ധപ്പെട്ട് 12 ഓളം നിർദ്ദേശങ്ങൾ സർക്കാർ പരിഗണനയിലാണ്. അവയിൽ പ്രധാനപ്പെട്ടത് നിയമസഭാ കംപ്ലൈൻറ് അതോറിറ്റിക്ക് നൽകിയ, 1993 മുതൽ 2026 വരെയുള്ള ശബ്ദമലിനീകരണ നിയമങ്ങൾ, കോടതി ഉത്തരവുകൾ, ദേശീയ ഹരിത ട്രൈബ്യുണൽ ഉത്തരവുകൾ, പരിസ്ഥിതി നിയമം പരിഷ്കരിച്ചത് എന്നിവ സംബന്ധിച്ച വിശദമായ പരിഹാര നിർദ്ദശങ്ങൾ അടങ്ങിയ കത്താണ്. മറ്റൊന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടക്കുന്ന ഡി.ജെ. ഷോകൾ, ഉച്ചഭാഷിണി കോളാമ്പി ഉപയോഗം, ടൂർ പ്രോഗ്രാമിലെ അതിശബ്ദം എന്നിവ അനുവദനീയമായ 50 ഡെബിലിലും ഏറയാണ് എന്നതാണ്. ഇതിനൊരു സ്റ്റാൻഡേർഡ് ഓപ്പറേഷൻ പ്രൊസീജിയർ വേണം എന്ന നിർദ്ദശവുമുണ്ട്. കെ.എസ്.ഇ.ബി. ഇലക്ട്രിക്കൽ, ഇൻസ്പക്ടറേറ്റ്, ലോക്കൽ സെൽഫ് ഗവണ്മൻറ്, പൊലൂഷ്യൻ കണ്ട്രോൾ ബോഡ്, പോലീസ് എന്നീ ഡിപ്പാർട്ടുമെൻറുകളുമായി ബന്ധപ്പെട്ടും സർക്കാരിന് നിർദേശം സമർപ്പിച്ചിട്ടുണ്ട്.

ശബ്ദമലിനീകരണവുമായി ബന്ധപ്പെട്ട് 12 ഓളം നിർദ്ദേശങ്ങൾ സർക്കാർ പരിഗണനയിലാണ്.
ശബ്ദമലിനീകരണവുമായി ബന്ധപ്പെട്ട് 12 ഓളം നിർദ്ദേശങ്ങൾ സർക്കാർ പരിഗണനയിലാണ്.

കാഞ്ഞിരകോട്ടെ കാഴ്ചകൾ

മാർച്ച് 29-ന് കുണ്ടറ ഭാഗത്ത് കാഞ്ഞിരകോട് ആൽത്തറമൂട് ദേവീക്ഷേത്രത്തിലെ ഉത്സവ ഘോഷയാത്രയിൽ മൂന്ന് DJ ഇടിവണ്ടികൾ ഓടിക്കാൻ ശ്രമം നടന്നു. ഇതിൽ കർണാടക രജിസ്ട്രേഷനിലുള്ള ഒരു വാഹനവും ഉൾപ്പെട്ടിരുന്നു. ഇത് തടയാനെത്തിയ പോലീസ് സംഘത്തിനെതിരെ ആക്രമണശ്രമമുണ്ടായി. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയ ആ സംഘർഷത്തിൽ പോലീസിന് ലാത്തിചാർജ്ജ് നടത്തേണ്ടിവന്നു.

എന്നാൽ ഇതിൽനിന്ന് ഭിന്നമായി കൊല്ലം റൂറൽ പോലീസ് ജില്ലയിലെ ചില ആരാധനാലയങ്ങൾ ചില മാതൃകകയും മുന്നോട്ടുവെച്ചു:

  • കേരളപുരം ജുമാ മസ്ജിദ്: 2026 മാർച്ച് 22-ന് കൊല്ലം ജില്ലയിലെ കേരളപുരം ജുമാ മസ്ജിദ് ഒരു ചരിത്രതീരുമാനം പ്രഖ്യാപിച്ചു. പള്ളിയിൽ കെട്ടിയിരുന്ന പഴയ കോളാമ്പി ഉച്ചഭാഷിണികൾ പൂർണ്ണമായും ഒഴിവാക്കാൻ തീരുമാനിച്ചു. വാർഷിക പരീക്ഷ നടക്കുന്ന കാലയളവിൽ വിദ്യാർത്ഥികൾക്കും അതോടൊപ്പം പൊതുജനാരോഗ്യത്തിനും മുൻഗണന നൽകിക്കൊണ്ടായിരുന്നു ഈ തീരുമാനം.

  • ജടയൻകാവ് ദേവീക്ഷേത്രം: കൊട്ടാരക്കര പടിഞ്ഞാറ്റിൻകര ജടയൻകാവ് ദേവീക്ഷേത്രം 2026-ലെ മീനഭരണി ഉത്സവഘോഷയാത്രയിൽ നിന്ന് ഫ്ലോട്ടുകൾ, കാതടപ്പിക്കുന്ന ഡി.ജെ വാഹനങ്ങൾ, കണ്ണ് മഞ്ഞളിപ്പിക്കുന്ന ലേസർ ലൈറ്റ് ഷോ എന്നിവ പൂർണ്ണമായും ഒഴിവാക്കി. ഉത്സവം വളരെ ശാന്തമായി നടന്നു.

  • ശ്രീ മഹാഗണപതി ക്ഷേത്രം: കൊട്ടാരക്കര ശ്രീ മഹാഗണപതി ക്ഷേത്രവും ഡി.ജെയും നാസിക് ഡോളും ഒക്കെ ഒഴിവാക്കാൻ തീരുമാനമെടുത്തു.

ഇത്തരം മാതൃകകൾക്കൊപ്പം നിയമം നടപ്പിലാക്കാൻ പോലീസും ഭരണകൂടവും തയ്യാറാകുമ്പോൾ വലിയ മാറ്റം സംഭവിക്കും. കൊല്ലം റൂറൽ അതിനൊരു മികച്ച ഉദാഹരണമാണ്.


Summary: Amid weak enforcement of noise pollution laws, some places of worship in Kollam Rural are setting an example by avoiding deafening sound,” writes Manu A.S.


മനു എ. എസ്.

സാമൂഹിക പ്രവർത്തകൻ, കോ-ഓർഡിനേറ്റർ, 'Silence the Noise'.

Comments