എസ്.പി. ഉദയകുമാർ പറയുന്നു;
ഇപ്പോഴും ഞങ്ങൾ അപകടകാരികളായ കുറ്റവാളികളായി
മുദ്ര കുത്തപ്പെടുന്നു

ആണവായുധങ്ങൾക്കും ആണവോർജ്ജത്തിന്റെ വിനാശകാരിയായ ഉപയോഗത്തിനുമെതിരെ പ്രവർത്തിക്കുന്ന ആക്റ്റിവിസ്റ്റുകൾക്ക് നൽകിവരുന്ന The Nuclear- Free Future Award സ്വീകരിച്ച് കൂടംകുളും ആണവനിലയ വിരുദ്ധ സമരത്തിന്റെ നേതാവും ആക്റ്റിവിസ്റ്റുമായ എസ്.പി. ഉദയകുമാർ നടത്തിയ പ്രസംഗം.

2025-ലെ The Nuclear- Free Future Award-ന് എന്നെയും ഞങ്ങളുടെ പോരാട്ടത്തെയും തെരഞ്ഞെടുത്ത ഇന്റർനാഷനൽ ജൂറിയും IPPNM-ഉം ‘ബിയോണ്ട് ന്യൂക്ലിയറും’ അടങ്ങിയ ന്യൂക്ലിയർ ഫ്രീ ഫ്യൂച്ചർ അവാർഡ് കുടുംബത്തിന് നന്ദി പറയുന്നു.

കുട്ടികളും യുവാക്കളും സ്ത്രീകളും പുരുഷന്മാരും അടങ്ങുന്ന പതിനായിരക്കണക്കിന് മനുഷ്യരാണ് ഇന്ത്യയുടെ തെക്കേ അറ്റത്തുള്ള, റഷ്യൻ സഹായത്തോടെയുള്ള കൂടംകുളം ആണവനിലയത്തിനെതിരായ സമരത്തിൽ അണിചേർന്നത്. നിരവധി പേർക്ക് സ്വന്തം ജീവൻ സമർപ്പിക്കേണ്ടിവന്നു, നൂറുകണക്കിനുപേർ ജയിലിലടയ്ക്കപ്പെട്ടു. ഞങ്ങളെപ്പോലെ നിരവധി പേർ പൊലീസ് ബലപ്രയോഗവും ഭരണകൂട നിരീക്ഷണങ്ങളും കോടതിക്കേസുകളും സ്വത്ത്- വരുമാന നഷ്ടവും അടക്കമുള്ള വിവരണാതീതമായ കെടുതികൾക്കിരയായി.

കുട്ടികളും യുവാക്കളും സ്ത്രീകളും പുരുഷന്മാരും അടങ്ങുന്ന പതിനായിരക്കണക്കിന് മനുഷ്യരാണ് ഇന്ത്യയുടെ തെക്കേ അറ്റത്തുള്ള, റഷ്യൻ സഹായത്തോടെയുള്ള കൂടംകുളം ആണവനിലയത്തിനെതിരായ സമരത്തിൽ അണിചേർന്നത്.
കുട്ടികളും യുവാക്കളും സ്ത്രീകളും പുരുഷന്മാരും അടങ്ങുന്ന പതിനായിരക്കണക്കിന് മനുഷ്യരാണ് ഇന്ത്യയുടെ തെക്കേ അറ്റത്തുള്ള, റഷ്യൻ സഹായത്തോടെയുള്ള കൂടംകുളം ആണവനിലയത്തിനെതിരായ സമരത്തിൽ അണിചേർന്നത്.

നിരവധി മത- രാഷ്ട്രീയ നേതാക്കളും സാമൂഹിക പ്രവർത്തകരും ചലച്ചിത്ര പ്രവർത്തകരും ബുദ്ധിജീവികളും എഴുത്തുകാരും പ്രസാധകരും കവികളും കലാകാരരും മാധ്യമപ്രവർത്തകരും അന്താരാഷ്ട്ര മനുഷ്യാവകാശപ്രവർത്തകരുമെല്ലാം 2011-2014 കാലത്ത് നടന്ന പ്രക്ഷോഭത്തിന് ഗണനീയ സംഭാവനകൾ നൽകിയിട്ടുണ്ട്. ഇവർക്കൊപ്പം തമിഴ്‌നാട്ടിലുടനീളമുള്ള മനഃസാക്ഷിയുള്ള ചില ഉദ്യോഗസ്ഥരും പൊലീസ് ഓഫീസർമാരും പൊതുജനങ്ങളും പ്രക്ഷോഭത്തിന് പിന്തുണ നൽകിയവരുടെ കൂട്ടത്തിലുണ്ടായിരുന്നു.

ഈ പ്രക്ഷോഭത്തിൽ പങ്കെടുത്ത എല്ലാവരെയും ആദരിക്കാനാകില്ലെന്ന് ഞാൻ മനസ്സിലാക്കുന്നു, പകരം ഇവരുടെയെല്ലാം പ്രതിനിധിയെന്ന നിലയ്ക്കാണ് ഞാൻ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് എന്നും. ആയിരക്കണക്കിന് പ്രക്ഷോഭകർക്കുവേണ്ടി, വിനീതമായി ഞാൻ ഈ മഹത്തായ അവാർഡ് ഏറ്റുവാങ്ങുകയാണ്. നന്ദി.

അവാർഡ് സമ്മാനിക്കുന്ന ഈ ഹാളിൽ, ഒരിക്കൽ മഹാനായ വിമോചകനായിരുന്ന എബ്രഹാം ലിങ്കന്റെ ശബ്ദം പ്രതിധ്വനിച്ച ഈ ഹാളിൽ, നേരിട്ട് ഹാജരായി അവാർഡ് സ്വീകരിക്കാൻ കഴിയാത്തതിൽ നിരാശയുണ്ട്. എങ്കിലും ഞാൻ ആഹ്ലാദവാനാണ്. കടുത്ത യാതനകളിലൂടെ കടന്നുപോയ എന്റെ മക്കൾ നിങ്ങളിൽനിന്ന് ഈ അവാർഡ് സ്വീകരിക്കുകയാണ്, ഞങ്ങളുടെ ജനതയുടെ പ്രക്ഷോഭത്തെ സംബന്ധിച്ച് അതിപ്രധാനവും കാലികവുമായ ഒരംഗീകാരം കൂടിയാണ് ഈ അവാർഡ്.

1986-ലെ ചെർണോബിൽ അപകടത്തിനു തൊട്ടുപുറകേയാണ് 1988-ൽ കൂടംകുളം ആണവനിലയത്തിനെതിരെ പ്രക്ഷോഭം തുടങ്ങിയത്. ഇന്ത്യ സർക്കാർ ഈ സമരത്തോട് 4-1 തന്ത്രമാണ് സ്വീകരിച്ചത്. അതായത്, അവഗണിക്കുക, അപമാനിക്കുക, ഭീഷണിപ്പെടുത്തുക, ചാരമാക്കുക. ഈ പദ്ധതിയെക്കുറിച്ചുള്ള അടിസ്ഥാന വിവരങ്ങൾ ചോദിച്ച ഞങ്ങളെ അവർ പൂർണമായും അവഗണിച്ചു. വിശദ പദ്ധതിരേഖയോ പാരിസ്ഥിതികാഘാത റിപ്പോർട്ടോ പദ്ധതിപ്രദേശത്തിന്റെ ഇവാല്യുവേഷൻ സ്റ്റഡിയോ സുരക്ഷാ റിപ്പോർട്ടുകളോ ഒന്നും ഞങ്ങൾക്ക് നൽകിയില്ല. എന്നാൽ, പദ്ധതിക്കെതിരായ കാമ്പയിൻ ശക്തമാക്കിയപ്പോൾ ഞങ്ങൾക്കുമേൽ എല്ലാ തരത്തിലുമുള്ള ചാപ്പുകൾ കുത്തി- ഇന്ത്യ വിരുദ്ധർ, ദേശവിരുദ്ധർ, വിദേശ ഫണ്ട് സ്വീകരിക്കുന്നവർ, അമേരിക്കൻ ശിങ്കിടികൾ, ഇടതുപക്ഷ തീവ്രവാദികൾ അങ്ങനെയങ്ങനെ.

തമിഴ്‌നാട്ടിലുടനീളമുള്ള മനഃസാക്ഷിയുള്ള ചില ഉദ്യോഗസ്ഥരും പൊലീസ് ഓഫീസർമാരും പൊതുജനങ്ങളും പ്രക്ഷോഭത്തിന് പിന്തുണ നൽകിയവരുടെ കൂട്ടത്തിലുണ്ടായിരുന്നു.
തമിഴ്‌നാട്ടിലുടനീളമുള്ള മനഃസാക്ഷിയുള്ള ചില ഉദ്യോഗസ്ഥരും പൊലീസ് ഓഫീസർമാരും പൊതുജനങ്ങളും പ്രക്ഷോഭത്തിന് പിന്തുണ നൽകിയവരുടെ കൂട്ടത്തിലുണ്ടായിരുന്നു.

എന്നാൽ, ഞങ്ങൾ പ്രക്ഷോഭത്തിൽ ഉറച്ചുനിന്നു. അപ്പോൾ ഭരണകൂടം ഗുരുതരമായ വകുപ്പുകളോടെ ഞങ്ങൾക്കെതിരെ 349 കേസുകൾ ചുമത്തി- രാജ്യദോഹം, ഭരണകൂടത്തിനെതിരെയുള്ള യുദ്ധപ്രഖ്യാപനം, കൊലപാതകശ്രമം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്. ഇപ്പോഴും ഞങ്ങൾ ഈ കേസുകളുമായി ബന്ധപ്പെട്ട് കോടതികൾ കയറിയിറങ്ങുകയാണ്. ഞങ്ങളുടെ പാസ്‌പോർട്ടുകൾ കണ്ടുകെട്ടിയിരിക്കുന്നു. ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചിരിക്കുന്നു. ഞങ്ങൾക്കെതിരെ 'ലുക്കൗട്ട് നോട്ടീസുകൾ' ഇറക്കിയിരിക്കുന്നു. ഞങ്ങളുടെ സ്വത്തുക്കൾ നശിപ്പിക്കപ്പെട്ടിരിക്കുന്നു. ഇപ്പോഴും ഞങ്ങളെ അപകടകാരികളായ കുറ്റവാളികളായാണ് പരിഗണിക്കുന്നത്. സർക്കാർ അധികൃതരുമായി ചർച്ചയ്ക്കുപോയ സമയത്ത് ഞങ്ങൾ കായികമായി ആക്രമിക്കപ്പെട്ടു, ഞങ്ങളിൽ നിരവധി പേർക്ക് മാസങ്ങളോളം ജയിലിൽകിടക്കേണ്ടിവന്നു. ഞങ്ങളിൽ ചിലർ പൊലീസ് വെടിവെപ്പിലും അതിർത്തിരക്ഷാസേനയുടെ വിമാനങ്ങളുടെ ആക്രമണങ്ങളിലും ജയിലിലെ അവഗണനയിലും കൊല്ലപ്പെട്ടു. ഭരണകൂട അടിച്ചമർത്തൽ ദുസ്സഹമായപ്പോൾ 2014-ൽ പ്രക്ഷോഭം അവസാനിപ്പിക്കേണ്ടിവന്നു. എങ്കിലും ഞങ്ങൾ സമാധാനപരവും ജനാധിപത്യപരവുമായ മാർഗങ്ങളിലൂടെ ആണവവിരുദ്ധ സന്ദേശങ്ങൾ ഇന്ത്യയിലെ ജനങ്ങൾക്ക് നൽകിക്കൊണ്ടിരിക്കുകയാണ്.

ഞങ്ങളുടെ സന്ദേശം ലളിതവും കൃത്യവുമാണ്.
ആണവോർജ്ജം ഒരിക്കലും വില കുറവുള്ളതല്ല, സുരക്ഷിതമല്ല, പരിസ്ഥിതിസൗഹൃദമല്ല. ആണവോർജ്ജവും അണുബോംബും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണ്. ആണവ റിയാക്ടറുകൾ സ്‌റ്റേഷനറി ബോംബുകളാണ്, അണുബോംബുകൾ ചലിക്കുന്ന റിയാക്ടറുകളും. ഇന്ത്യയെ പോലെ വൻ ജനസാന്ദ്രതയുള്ള ഒരു രാജ്യത്തിന് യോജിച്ചതല്ല ആണവോർജ്ജം. നിങ്ങൾക്കറിയാവുന്നതുപോലെ ലോകത്തിലെ ഏറ്റവും വിനാശകാരിയായ വ്യവസായിക ദുരന്തം നടന്നത് ഭോപ്പാലിൽ യൂണിയൻ കാർബൈഡിന്റെ കീടനാശിനി പ്ലാന്റിലാണ്, 1984 ഡിസംബറിൽ. ആ ദുരന്തത്തിലുണ്ടായ രാസമാലിന്യങ്ങൾ 40 വർഷത്തെ നീണ്ട കാലയളവിനുശേഷം ഇപ്പോഴാണ് അവിടെനിന്ന് നീക്കാൻ തുടങ്ങുന്നത്.

ഇത്രയും ദുരന്തങ്ങൾ വിതച്ചിട്ടും ദേശീയമായും അന്തർദേശീയമായും ആണവ വ്യാപാരികളും കച്ചവടക്കാരും കാലാവസ്ഥാ നാശത്തിനുള്ള ഉത്തരമായി ആണവോർജ്ജത്തെ ഇപ്പോഴും മുന്നോട്ടുവെക്കുകയാണ്. എന്നാൽ, യുറേനിയം അടക്കമുള്ള ഖനനങ്ങൾക്കും റിയാക്ടർ നിർമാണങ്ങൾക്കും (ആയിരക്കണക്കിന് ടൺ സ്റ്റീലും സിമന്റുമാണ് 20-30 വർഷം നീളുന്ന നിർമാണപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നത്) 40-60 വർഷം വരെ നീളുന്ന റിയാക്ടറിന്റെ പ്രവർത്തനങ്ങൾക്കും അതിന്റെ ഡീ കമ്മീഷനിങ്ങിനും മാലിന്യസംസ്‌കരണം അടക്കമുള്ള കാര്യങ്ങൾക്കും ഉപയോഗിക്കേണ്ടിവരുന്ന carbon-emitting power-നെക്കുറിച്ച് ആലോചിച്ചുനോക്കുക. കാലാവസ്ഥാ മാറ്റം മൂലമുള്ള വിനാശങ്ങൾക്ക് ആണവോർജ്ജമാണ് പരിഹാരം എന്ന് ആർക്കെങ്കിലും സത്യസന്ധമായി അവകാശപ്പെടാനാകുമോ? അത്തരമൊരു അവകാശവാദമുന്നയിക്കുകയാണെങ്കിൽ തന്നെ, വായു മലിനീകരണത്തിനുള്ള ഉത്തരമാകുമോ വിഷമയമാക്കപ്പെട്ട ഭൂമി? അടുത്ത 48,000 വർഷങ്ങളിലേക്കുള്ള അപകടകരമായ ആണവ മാലിന്യങ്ങൾ നാം എങ്ങനെയാണ് കൈകാര്യം ചെയ്യുക?

1986-ലെ ചെർണോബിൽ അപകടത്തിനു തൊട്ടുപുറകേയാണ് 1988-ൽ കൂടംകുളം ആണവനിലയത്തിനെതിരെ പ്രക്ഷോഭം തുടങ്ങിയത്.
1986-ലെ ചെർണോബിൽ അപകടത്തിനു തൊട്ടുപുറകേയാണ് 1988-ൽ കൂടംകുളം ആണവനിലയത്തിനെതിരെ പ്രക്ഷോഭം തുടങ്ങിയത്.

ലാഭേച്ഛയിലധിഷ്ഠിതമായ ആഗോളീകരണത്തിന്റെ ഉൽപ്പന്നമാണ് ആണവവൽക്കരണവാദം (Nuclearism). ഇന്ത്യയും യു.എസും തമ്മിലുള്ള ‘ന്യൂക്ലിയർ ഡീൽ’ ഇന്ത്യയുടെ ഊർജ്ജ സുരക്ഷയ്‌ക്കോ ദേശീയ സുരക്ഷയ്‌ക്കോ രാജ്യത്തിന്റെ വളർച്ചക്കോ വികസനത്തിനോ വേണ്ടിയുള്ള ഒന്നല്ല. ഏതാനും അമേരിക്കൻ കോർപറേറ്റുകൾക്ക് കൊള്ളലാഭമുണ്ടാക്കാനുള്ള നഗ്‌നമായ കോർപറേറ്റ് ബിസിനസ് ഡീലാണ്. അതുപോലെ, റഷ്യ, ഫ്രാൻസ്, കസാക്കിസ്ഥാൻ, നമീബിയ, അർജന്റീന തുടങ്ങിയ രാജ്യങ്ങളുമായി ഇന്ത്യ ഒപ്പുവെച്ച ന്യൂക്ലിയർ ഡീലുകളും അതാതു രാജ്യങ്ങളിലെ കോർപറേറ്റുകൾക്ക് കൊള്ളലാഭമുണ്ടാക്കാനുള്ള ഡീലുകളാണ്. അത് ഇന്ത്യയുടെ സർവനാശത്തിനാണ് വഴിയൊരുക്കുക. അതേ, ലാഭത്തിനും അധികാരത്തിനും ആധിപത്യത്തിനും വേണ്ടിയുള്ള ത്വരയാണ് ആണവ വ്യവസായത്തെ നയിക്കുന്നത്. മറുവശത്ത് ഈ വ്യവസായത്തിന്റെ ഇന്ധനമെന്നു പറയുന്നത് വിദ്വേഷവും ഭയവും കോപവും അശ്രദ്ധയുമാണ്.

ചില രാജ്യങ്ങൾ ആണവായുധ ഉടമ്പടികളുടെ കാലാവധി പുനഃപരിശോധിക്കുന്നതും ആയുധം വാങ്ങിക്കൂട്ടുന്നതും യുറേനിയം സമ്പുഷ്ടീകരണം തുടരുന്നതും നിരന്തരമായി തുടരുന്ന ആണവ പരീക്ഷണങ്ങളും അണുബോംബ് പ്രയോഗിക്കുമെന്ന ഭീഷണിപ്പെടുത്തലും ലോകത്തെങ്ങുമുള്ള യുദ്ധങ്ങളുമെല്ലാം ഒരു ആണവഭീഷണിയുടെ ഉമ്മറപ്പടിയിലേക്ക് ലോകത്തെ നയിക്കുകയാണ്. അതേ, ആണവവൽക്കരണവും ഫാഷിസവും പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നു. ഫാഷിസമാണ് ആണവവൽക്കരണത്തിനു പുറകിലെ ഐഡിയോളജി, ആണവവൽക്കരണം ഫാഷിസത്തിന്റെ അന്തിമ പ്രകടനവുമാണ്.

എല്ലാവരും പറയുകയും ചെയ്യുകയും ചെയ്യുന്നതുപോലെ, നമ്മുടെ ഈ മനോഹര ഗ്രഹത്തെ, ഈ ഭൂമിയെ വർഗവിഭജനവും വിഭവങ്ങളുടെ വിവേചനപൂർണമായ വിതരണവും അവസരങ്ങളുടെ കീഴ്‌മേൽ മറിക്കപ്പെട്ട ഘടനയും അവകാശങ്ങളുടെ അസന്തുലിതമായ ക്രമീകരണങ്ങളുമുള്ള ഭീമാകാരനായ ഒരു വാണിജ്യവിമാനത്തിനോട് ഉപമിക്കാം. നമ്മുടെ ഈ വിമാനം P-5 രാജ്യങ്ങളും (യു.എൻ സെക്യൂരിറ്റി കൗൺസിലിലെ സ്ഥിരാംഗങ്ങൾ: ചൈന, ഫ്രാൻസ്, റഷ്യ, യു.എസ്, യു.കെ), ഇസ്രായേൽ, ഇന്ത്യ, പാക്കിസ്ഥാൻ, നോർത്ത് കൊറിയ (ഇനിയും എത്ര രാജ്യങ്ങളുണ്ടെന്ന് ആർക്കറിയാം?) തുടങ്ങിയ ആണവ രാജ്യങ്ങളും ചേർന്ന് തട്ടിയെടുത്തിരിക്കുകയാണ്.

ഇന്ത്യയെ പോലെ വൻ ജനസാന്ദ്രതയുള്ള ഒരു രാജ്യത്തിന് യോജിച്ചതല്ല ആണവോർജ്ജം. നിങ്ങൾക്കറിയാവുന്നതുപോലെ ലോകത്തിലെ ഏറ്റവും വിനാശകാരിയായ വ്യവസായിക ദുരന്തം നടന്നത് ഭോപ്പാലിൽ യൂണിയൻ കാർബൈഡിന്റെ കീടനാശിനി പ്ലാന്റിലാണ്, 1984 ഡിസംബറിൽ. ആ ദുരന്തത്തിലുണ്ടായ രാസമാലിന്യങ്ങൾ 40 വർഷത്തെ നീണ്ട കാലയളവിനുശേഷം ഇപ്പോഴാണ് അവിടെനിന്ന് നീക്കാൻ തുടങ്ങുന്നത്.
ഇന്ത്യയെ പോലെ വൻ ജനസാന്ദ്രതയുള്ള ഒരു രാജ്യത്തിന് യോജിച്ചതല്ല ആണവോർജ്ജം. നിങ്ങൾക്കറിയാവുന്നതുപോലെ ലോകത്തിലെ ഏറ്റവും വിനാശകാരിയായ വ്യവസായിക ദുരന്തം നടന്നത് ഭോപ്പാലിൽ യൂണിയൻ കാർബൈഡിന്റെ കീടനാശിനി പ്ലാന്റിലാണ്, 1984 ഡിസംബറിൽ. ആ ദുരന്തത്തിലുണ്ടായ രാസമാലിന്യങ്ങൾ 40 വർഷത്തെ നീണ്ട കാലയളവിനുശേഷം ഇപ്പോഴാണ് അവിടെനിന്ന് നീക്കാൻ തുടങ്ങുന്നത്.

മഹാനായ കവി റോബർട്ട് ഫ്രോസ്റ്റ് 1920-ൽ പ്രവചിച്ചു:

Some say the world will end in fire,
Some say in ice.
From what I've tasted of desire
I hold with those who favor fire.
But if it had to perish twice,
I think I know enough of hate
To say that for destruction ice
Is also great
And would suffice.

അണ്വായുധ നിരോധനത്തിനുള്ള ഉടമ്പടിക്കായി (TPNW) ന്യൂയോർക്ക് സിറ്റിയിൽ യോഗം ചേരുന്ന Third Meeting of States Parties (3MSP) പ്രതിനിധികളുടെ മുന്നിലുള്ളത് കഠിനപ്രയത്‌നമാണ്. അവർക്ക് എല്ലാ ആശംസകളും. ഒരുതരം ഡീലുകളും മൈനുകളും റിയാക്ടറുകളും ബോംബുകളും മാലിന്യക്കൂമ്പാരവുമില്ലാത്ത ഒരു ന്യൂക്ലിയർ ഫ്രീ ഭാവിക്കായുള്ള കഠിനശ്രമം തുടരാം.

എന്റെ പ്രിയപ്പെട്ട റോബർട്ട് ഫ്രോസ്റ്റിനെ വീണ്ടും ഉദ്ധരിക്കാം:

Woods are lovely, dark and deep,
But we have promises to keep!
And miles to go before we sleep,
And miles to go before we sleep!

(ആണവായുധങ്ങൾക്കും ആണവോർജ്ജത്തിന്റെ വിനാശകാരിയായ ഉപയോഗത്തിനുമെതിരെ പ്രവർത്തിക്കുന്ന ലോകമെങ്ങുമുള്ള ആക്റ്റിവിസ്റ്റുകൾക്ക് 1998 മുതൽ നൽകിവരുന്ന അവാർഡാണ് The Nuclear- Free Future Award. ഇത്തവണ എസ്.പി. ഉദയകുമാർ (ഇന്ത്യ- Resistance), മാർസിയ ഗോമസ് ഡേ ഒലിവേറിയ (ബ്രസീൽ- Education), നോർബെർട്ട് സുചാനെക് (ജർമനി- Education), എഡ്വിക്ക് മാഡ്‌സിമുറേ (സിംബാബ്‌വേ- Solution) എന്നിവർക്കാണ് അവാർഡ്).


Summary: Koodamkulam anti-nuclear movement leader and activist S.P. Uadayakumar accepted The Nuclear-Free Future Award.


എസ്.പി. ഉദയകുമാർ

കൂടംകുളം ആണവോർജ്ജ വിരുദ്ധ സമരത്തിൻ്റെ നേതാവ്. ആക്ടിവിസ്റ്റും എഴുത്തുകാരനും അധ്യാപകനുമാണ്.

Comments