ഇടിയുന്ന മല, ഭയന്ന് കുടുംബങ്ങൾ; അനധികൃത ചെങ്കൽ ഖനനത്തിനെതിരെ വ്യാപക പരാതി

മുൻകാലത്ത് ദേവസ്വം ഭൂമിയായിരുന്ന തവിട്ടുചുരക്കുന്ന് പിൽക്കാലത്താണ് സ്വകാര്യ വ്യക്തികളുടെ കയ്യിലെത്തിയത്. തുടക്കത്തിൽ ചെറിയ തോതിലുള്ള ഖനനം ആയിരുന്നതിനാൽ നാട്ടുകാർ ആരും എതിർത്തിരുന്നില്ല. പിന്നീട് ഖനനത്തിന്റെ വ്യാപ്തി വൻതോതിൽ വർധിക്കുകയും പലഭാഗങ്ങളിലും മണ്ണിടിച്ചിൽ ആരംഭിക്കുകയും ചെയ്തതോടെയാണ് കുന്നിൻ ചെരിവിലെ കുടുംബങ്ങൾ പരിഭ്രാന്തിയിലായത്. ഖനനമാരംഭിച്ച ശേഷം പ്രദേശത്തെ കിണറുകളിലെ ജലനിരപ്പ് വൻതോതിൽ താഴ്‌ന്നെന്നും പ്രദേശവാസികൾ പറയുന്നു.

Comments