'വനംവകുപ്പ് കടുവകളെ വളർത്തേണ്ടത് ഞങ്ങളുടെ വീട്ടുമുറ്റത്താണോ?' പൊൻമുടിക്കോട്ടക്കാർ ചോദിക്കുന്നു

ഏത് നിമിഷവും ജീവന് മേൽ ഒരു അപകടം ചാടി വീണേക്കാമെന്ന ഭയത്തിൽ രാവും പകലും ഉറക്കമില്ലാതെ കഴിയുന്ന ഗ്രാമീണരെയാണ് വയനാട്ടിലെ പൊൻമുടിക്കോട്ടയിൽ ഞങ്ങൾ കണ്ടത്. മാസങ്ങളായി അപ്രഖ്യാപിത ലോക്ഡൗൺ അനുഭവിക്കുന്ന, ഭീതിയിലാണ്ടുകിടക്കുന്ന മലയോര ജനത. സ്വൈര്യജീവിതം വീണ്ടെടുക്കാൻ കടുവയ്ക്ക് കെണിയൊരുക്കി കാത്തിരിക്കുന്നു... രാത്രികളിൽ സംഘം ചേർന്ന് നാടിന് കാവലിരിക്കുന്നു.

Comments