തുരങ്കപാത, ദേശീയപാത
കേരളത്തിൻ്റെ കാട് മുതൽ കടലുവരെ

കേരളത്തിൽ അതിതീവ്രമായ കാലാവസ്ഥാ സംഭവങ്ങൾ ആവർത്തിച്ചു കൊണ്ടിരിക്കുകയാണ്. കാലാവസ്ഥാ വ്യതിയാനം ആഗോള തലത്തിൽത്തന്നെ പാരിസ്ഥിതികമായ സന്തുലിതാവസ്ഥയെ തകിടം മറിച്ചു കൊണ്ടിരിക്കുമ്പോൾ മനുഷ്യനിർമിതമായ പല സാഹചര്യങ്ങളും ദുരന്തങ്ങളുടെ വ്യാപ്‌തി വർധിപ്പിക്കുകയും ചെയ്യുന്നു. ഇത്തരം വിഷയങ്ങളിൽ ശാസ്‌ത്രീയവും പാരിസ്ഥിതികവും ഭരണപരവുമായ അവബോധം ഉണ്ടാകേണ്ടത് എന്തുകൊണ്ട് എന്ന വിഷയത്തെ മുൻ നിർത്തിയുള്ള ദീർഘസംഭാഷണത്തിൻ്റെ ആദ്യ ഭാഗം. പ്രമുഖ പരിസ്ഥിതി മനുഷ്യാവകാശ പ്രവർത്തകനും എഴുത്തുകാരനുമായ ശ്രീധർ രാധാകൃഷ്ണനുമായി മനില സി മോഹൻ സംസാരിക്കുന്നു. ഭൂവിനിയോഗം, തുരങ്ക പാത, ദേശീയപാത തുടങ്ങി നിരവധി പാരിസ്ഥിതിക വിഷയങ്ങളാണ് ആദ്യ ഭാഗത്തുള്ളത്.

Comments