വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ പ്രത്യാഘാതങ്ങൾ;
ജനകീയ പഠനസമിതി റിപ്പോർട്ട്

2015 മുതൽ ഇന്നുവരെ നടത്തിയ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമാണത്തിന്റെ പ്രത്യാഘാതങ്ങൾ സമഗ്രമായി പരിശോധിക്കുന്ന ജനകീയ പഠന സമിതി റിപ്പോർട്ടിന്റെ സംക്ഷിപ്തം. നിർമാണത്തിന്റെ ആഘാതം, ഉപജീവനമാർഗ്ഗത്തിന്റെ തകർച്ച, തീരദേശ സമൂഹങ്ങൾക്കുണ്ടായ സാമ്പത്തികനഷ്ടം, തുറമുഖം പ്രവർത്തനക്ഷമമായാൽ ഭാവിയിലുണ്ടാകാവുന്ന പ്രത്യാഘാതങ്ങൾ എന്നിവയെക്കുറിച്ചുള്ള സമഗ്ര വിശകലനമാണ് ഈ റിപ്പോർട്ട്.

Think

രിസ്ഥിതിയെയും സമൂഹത്തെയും അപകടത്തിലാക്കുന്ന മൂലധന നിക്ഷേപങ്ങളെക്കുറിച്ചുള്ള ആശങ്കകൾ വർദ്ധിച്ചുകൊണ്ടിരിക്കുന്ന ഇന്നത്തെ ലോകത്തെ ഒരു നിർണായക പ്രശ്നം ഉയർത്തിക്കാട്ടുന്നതാണ് ഈ റിപ്പോർട്ട്. തീരദേശശോഷണം, ഭവനനഷ്ടം, മത്സ്യബന്ധന ഉപജീവനമാർഗങ്ങളുടെ നാശം എന്നിവയുൾപ്പെടെ പാരിസ്ഥിതികവും സാമൂഹികവുമായി വിപുലമായ ദോഷം വരുത്തുന്ന ഒരു വൻ തുറമുഖപദ്ധതി കേരളത്തിലുണ്ടാക്കുന്ന ദുരിതപൂർണമായ സാഹചര്യത്തെക്കുറിച്ചാണ് ഈ റിപ്പോർട്ട്.

അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് (എ വി പി പി എൽ) നിർമിക്കുന്ന വിഴിഞ്ഞം അന്താരാഷ്ട്രതുറമുഖം ലോലമായ തീരദേശ-സമുദ്ര ആവാസവ്യവസ്ഥ, സമുദ്ര ജൈവവൈവിധ്യം, കൂടാതെ പാർശ്വവത്കരിക്കപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ഉപജീവനം എന്നിവയെ ബാധിക്കുമെന്ന നിലയിൽ ആശങ്ക ഉളവാക്കുന്നതാണ്.

മിക്കപ്പോഴും ഈ പ്രശ്നങ്ങൾക്ക് ആഗോള കാലാവസ്ഥാ വ്യതിയാനത്തെ കാരണമായി ചൂണ്ടിക്കാട്ടുകയും പ്രശ്നങ്ങൾ വഷളാക്കുന്ന പരിഹാരങ്ങൾ കൊണ്ടുവരികയുമാണ് അധികാരത്തിലുള്ളവർ ചെയ്യാറ്. അതുകൊണ്ടുതന്നെ ഇതിന്റെ പ്രത്യാഘാതങ്ങൾ തദ്ദേശസമുദായങ്ങൾക്കപ്പുറത്തേക്കു വ്യാപിക്കുന്നതാണ്. സംസ്ഥാനത്തിന് ഗുണകരമാകുന്ന വികസനം തടയാനുള്ള ഒരു ശ്രമമല്ല ഈ റിപ്പോർട്ട്. പരിസ്ഥിതികവും സാമൂഹികവുമായി സുസ്ഥിരമായ ഒരു വികസനത്തിനുള്ള ഹൃദയപൂർവമുള്ള അഭ്യർഥനയാണിത്. സാമ്പത്തിക താൽപ്പര്യങ്ങളും ദുർബലമായ ആവാസവ്യവസ്ഥകളുടെയും പരമ്പരാഗത തൊഴിലുകളുടെയും സംരക്ഷണവും തമ്മിൽ ഒരു സന്തുലിതാവസ്ഥ കൈവരിക്കേണ്ടതിന്റെ പ്രാധാന്യം ഇത് അടിവരയിടുന്നു.

മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തെക്കുറിച്ച് കടുത്ത ആശങ്ക ഉയർത്തുന്നതാണ് വിഴിഞ്ഞം തുറമുഖ പദ്ധതി.  / Photo : Wikimedia Commons
മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തെക്കുറിച്ച് കടുത്ത ആശങ്ക ഉയർത്തുന്നതാണ് വിഴിഞ്ഞം തുറമുഖ പദ്ധതി. / Photo : Wikimedia Commons

ഗവൺമെന്റിനും ധനകാര്യസ്ഥാപനങ്ങൾക്കും കാര്യമായ സാമ്പത്തികബാധ്യത വരുത്തിവെക്കുന്ന പദ്ധതിയുടെ സാമ്പത്തികവശം തീർച്ചയായും പ്രസക്തമാണ്. ഇത് മത്സ്യത്തൊഴിലാളി സമൂഹങ്ങളുടെയും പൊതുജനങ്ങളുടെയും ചെലവിലാണ് വരുന്നത്. അവരുടെ കൂട്ടായ ക്ഷേമത്തെ അത് അപകടത്തിലാക്കുന്നു. ഫലത്തിൽ, ഈ റിപ്പോർട്ട്, പരിസ്ഥിതിയെ സംരക്ഷിക്കുകയും തദ്ദേശസമുദായങ്ങളെ മാനിക്കുകയും ചെയ്യുന്ന സുസ്ഥിര വികസനത്തിനായുള്ള, വരും തലമുറകൾക്ക് ശോഭനമായ ഭാവി ഉറപ്പാക്കാനുള്ള ഒരു ആഹ്വാനമാണ്. പരിസ്ഥിതിയുടെയും ജനങ്ങളുടെയും ഉത്തമതാൽപ്പര്യങ്ങൾ നിറവേറ്റുന്ന, ഒരു കേരള വികസന സമീപനത്തിന്റെ ആവശ്യകത ഇത് അടിവരയിടുന്നു. ഒപ്പം, ഐക്യരാഷ്ട്രസഭയുടെ വികസനത്തിനുള്ള അവകാശത്തിന്റെ പ്രഖ്യാപനത്തിൽ പറഞ്ഞിരിക്കുന്നതുപോലെ, സ്വന്തം ജീവിതരീതിയെ ബാധിക്കുന്ന തീരുമാനങ്ങളിൽ ഉൾപ്പെടാൻ അതാതു സമൂഹങ്ങൾക്കുള്ള അവകാശം, മത്സ്യബന്ധനസമൂഹങ്ങളുടെ അവകാശത്തിന്റെ കാര്യത്തിലും ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത ഈ റിപ്പോർട്ട് എടുത്തുപറയുന്നു.

പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തിനുമേലുള്ള പദ്ധതിയുടെ സ്വാധീനം സോഷ്യൽ ഇംപാക്റ്റ് അസസ്മെന്റ് വേണ്ടത്ര അഭിസംബോധന ചെയ്തിട്ടില്ല. മാത്രമല്ല നിർണായകമായ പാരിസ്ഥിതിക ഘടകങ്ങളും വേണ്ടത്ര പരിഗണിക്കപ്പെട്ടില്ല.

തിരുവനന്തപുരം ദേശീയ ഭൗമ ശാസ്ത്ര പഠനകേന്ദ്രത്തിലെ (NCESS) മുൻ ചീഫ് സയന്റിസ്റ്റും ഗ്രൂപ്പ് ഹെഡും, കൊച്ചിയിലെ കേരള ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് യൂണിവേഴ്സിറ്റിയിലെ മുൻ ഡീനുമായ ഡോ. കെ.വി. തോമസ് അധ്യക്ഷനായ ജനകീയ പഠന സമിതിയിൽ (ജെ പി എസ്) ഫിഷറീസ്, തീരദേശ പരിസ്ഥിതി, ദുരന്തനിവാരണം എന്നിവ ഉൾപ്പെടെ പ്രസക്തമായ വിവിധ മേഖലകളിൽ പ്രാവീണ്യമുള്ള വിശിഷ്ട അംഗങ്ങൾ അടങ്ങുന്നു.

വിഴിഞ്ഞത്തെ കുറിച്ച്

തിരുവനന്തപുരം ജില്ലയിലെ മനോഹരമായ തീരദേശഗ്രാമമായ വിഴിഞ്ഞം, അറബിക്കടലിന്റെ പശ്ചാത്തലത്തിൽ മനോഹരമായ ബീച്ചുകൾ, പാറക്കെട്ടുകൾ, കുന്നുകൾ, തെങ്ങിൻ തോപ്പുകൾ എന്നിവ ഉൾക്കൊള്ളുന്ന പ്രകൃതിദൃശ്യങ്ങൾക്ക് പേരുകേട്ടതാണ്. വിഴിഞ്ഞം ഒരു പുരാതന കോട്ടയും സമുദ്രവ്യാപാരത്തിൽ നിർണായക പങ്കു വഹിച്ച തുറമുഖവുമായിരുന്നു.
ക്രിസ്ത്യാനികളും മുസ്‍ലിംകളും ഹിന്ദുക്കളും അടങ്ങുന്ന വൈവിധ്യമാർന്ന മത്സ്യത്തൊഴിലാളി സമൂഹമാണിവിടെയുള്ളത്. വേറിട്ട സാമൂഹിക-സാംസ്കാരിക പശ്ചാത്തലമുള്ള ഈ മത്സ്യത്തൊഴിലാളി സമൂഹങ്ങളെ കേരളത്തിലെ മുഖ്യധാരാസമൂഹവും രാഷ്ട്രീയനേതാക്കളും ഒരുകാലത്ത് പാർശ്വവൽക്കരിക്കുകയും ‘അന്യരാ’ആക്കുന്ന പ്രക്രിയയ്ക്ക് വിധേയരാക്കുകയും ചെയ്തു. എന്നിരുന്നാലും, 1980-കളിലെ കൂട്ടായ സമരങ്ങളും സാമൂഹിക വികസന സംരംഭങ്ങളും കാരണം പൗരാവകാശങ്ങളെക്കുറിച്ച് അവർ കൂടുതൽ ബോധവാന്മാരായി. പുതിയ അവബോധത്തിന്റെയും ശാക്തീകരണത്തിന്റെയും ഉദാഹരണം കൂടിയാണിപ്പോൾ വിഴിഞ്ഞം.

പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തിനുമേലുള്ള പദ്ധതിയുടെ സ്വാധീനം സോഷ്യൽ ഇംപാക്റ്റ് അസസ്മെന്റ് വേണ്ടത്ര അഭിസംബോധന ചെയ്തിട്ടില്ല.
പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തിനുമേലുള്ള പദ്ധതിയുടെ സ്വാധീനം സോഷ്യൽ ഇംപാക്റ്റ് അസസ്മെന്റ് വേണ്ടത്ര അഭിസംബോധന ചെയ്തിട്ടില്ല.

വിഴിഞ്ഞത്തും സമീപ ഗ്രാമമായ കോവളത്തും ടൂറിസം വളർന്നിട്ടുണ്ട്. ഹെഡ്ലാൻഡ്സ്, പ്രൊമോണ്ടറികൾ, കുന്നുകൾ, പോക്കറ്റ് ബീച്ചുകൾ, മുന്നോട്ട് തള്ളിനിൽക്കുന്ന ബ്രേക്കറുകൾ എന്നിവയുൾപ്പെടെ ഈ പ്രദേശത്തിന്റെ സവിശേഷതകൾ വിദേശ വിനോദസഞ്ചാരികളെ ആകർഷിക്കുന്നു. തദ്ദേശ മത്സ്യത്തൊഴിലാളികളുടെ വൈദഗ്ധ്യം സ്നോർക്കലിംഗ് പോലുള്ള പ്രവർത്തനങ്ങൾക്ക് സഹായകമായി. ഇത് പ്രദേശവാസികൾക്ക് സാമ്പത്തിക അവസരങ്ങൾ സൃഷ്ടിച്ചു. പരമ്പരാഗത മത്സ്യത്തൊഴിലാളികൾ അവരുടെ രീതി നിലനിർത്തുന്നു, അതേസമയം വിദ്യാസമ്പന്നരായ യുവാക്കൾ നൂതനമായ മത്സ്യബന്ധനവിദ്യകൾ സ്വീകരിക്കുന്നു.

‘വിസിൽ’ എങ്ങനെയാണ്
അദാനി തുറമുഖ കമ്പനിയുമായി കരാറിലേർപ്പെട്ടത്?

വിഴിഞ്ഞം തുറമുഖപദ്ധതിയുടെ ചരിത്രം പതിറ്റാണ്ടുകൾ നീണ്ടതാണ്. വിഴിഞ്ഞത്ത് അന്താരാഷ്ട്ര തുറമുഖം നിർമ്മിക്കാനുള്ള പദ്ധതി 1990-കളിൽ ടൂറിസം വ്യവസായത്തിൽനിന്ന് എതിർപ്പ് നേരിടേണ്ടി വന്നതോടെ നിന്നുപോയി. 2003-നും 2004-നും ഇടയിൽ, യു ഡി എഫ് ഗവൺമെന്റിന് കീഴിൽ, ഈ പ്രോജക്റ്റിനായി ഒരു റാപ്പിഡ് എൻവയോൺമെന്റ് ഇംപാക്റ്റ് അസസ്മെന്റ് (REIA) ആരംഭിച്ചു. എൽ ആൻഡ് ടി-റാംബോൾ കൺസൾട്ടിംഗ് എഞ്ചിനീയർമാരാണ് ഇത് നടത്തിയത്. ഈ പഠനത്തിന്റെ ഫലമായി, തിരുവനന്തപുരത്ത് ഒരു പുതിയ തുറമുഖം സൃഷ്ടിക്കുന്നതിനായി 2004 ഡിസംബറിൽ വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് (VISL-വിസിൽ) സ്ഥാപിച്ചു.

2005 നും 2006 നും ഇടയിൽ, പ്രോജക്റ്റിനായി രണ്ട് റൗണ്ട് ബിഡ്ഡുകൾ നടന്നു. സൂം ഡെവലപ്പേഴ്സ് പോലുള്ള കൺസോർഷ്യങ്ങളെ ആദ്യം തിരഞ്ഞെടുത്തെങ്കിലും പിന്നീട് വിവിധ പ്രശ്നങ്ങൾ കാരണം റദ്ദാക്കി. 2009 നവംബറിൽ എൽ ഡി എഫ് സർക്കാർ ബിഡ്ഡിംഗ് പ്രക്രിയയിൽ സുതാര്യത ഉറപ്പാക്കാൻ ഇന്റർനാഷണൽ ഫിനാൻസ് കോർപ്പറേഷന്റെ (ഐ എഫ് സി) സഹായം തേടി. ഐ എഫ് സി കണ്ടെയ്നർ ട്രാൻസ്ഷിപ്പ്മെന്റ് ട്രാഫിക്കിലൂന്നിയ പൊതു- സ്വകാര്യ പങ്കാളിത്ത (പി പി പി) മോഡൽ ശുപാർശ ചെയ്തു, അത് 2010- ൽ അംഗീകരിക്കപ്പെട്ടു.

2011 നും 2014 നും ഇടയിൽ പാരിസ്ഥിതികാഘാത വിലയിരുത്തലും (EIA) പാരിസ്ഥിതികാനുമതിയും ലഭിച്ചു. അതോടെ അന്താരാഷ്ട്ര ടെൻഡറുകൾക്ക് അനുമതിയായി. 2014 മെയ് മാസത്തോടെ, സർക്കാരിലുണ്ടായ മാറ്റങ്ങൾ അടിസ്ഥാനസൗകര്യ നിക്ഷേപങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകളിൽ മാറ്റം വരുത്തി. 2015 ആഗസ്റ്റിൽ അദാനി പോർട്ട്സ് SEZ പദ്ധതിയുടെ ഏക കരാറുകാരനായി മാറി.

2015 ആഗസ്റ്റിൽ അദാനി പോർട്ട്സ് SEZ പദ്ധതിയുടെ ഏക കരാറുകാരനായി മാറി.
2015 ആഗസ്റ്റിൽ അദാനി പോർട്ട്സ് SEZ പദ്ധതിയുടെ ഏക കരാറുകാരനായി മാറി.

പദ്ധതിയുടെ സുതാര്യത, ഭൂമി ഏറ്റെടുക്കൽ, ഒഴിപ്പിക്കൽ, തദ്ദേശസമുദായങ്ങൾക്കുമേലുള്ള ആഘാതം എന്നിവ അതിന്റെ നിർവഹണത്തെക്കുറിച്ച് ചോദ്യങ്ങളുയർത്തി. സ്ഥിതിവിവരക്കണക്കുകളിലെ കൃത്രിമത്വവും അവശ്യ വസ്തുതകൾ തെറ്റായി നൽകുന്നതും ഉൾപ്പെടെ നിരവധി പ്രശ്നങ്ങളാൽ പരിസ്ഥിതി ആഘാത വിലയിരുത്തൽ (ഇ ഐ എ) തർക്കത്തിലായി. തീരത്തിന്റെ സുസ്ഥിരതയും ദുർബലതയും, ജൈവവൈവിധ്യത്തിന്മേലുള്ള ആഘാതം, ‘പ്രകൃതിദത്തമായ സൗന്ദര്യമുള്ള പ്രദേശം’ എന്ന പദവി, നിലവിലുള്ള മത്സ്യബന്ധന തുറമുഖത്തിന്മേലുള്ള പ്രത്യാഘാതങ്ങൾ, അറ്റകുറ്റപ്പണി, ഡ്രഡ്ജിംഗ് തുടങ്ങിയ ഘടകങ്ങൾ, വിലയിരുത്തലിന്റെ കൃത്യതയെക്കുറിച്ച് ആശങ്കയുയർത്തി.

പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തിനുമേലുള്ള പദ്ധതിയുടെ സ്വാധീനം സോഷ്യൽ ഇംപാക്റ്റ് അസസ്മെന്റ് വേണ്ടത്ര അഭിസംബോധന ചെയ്തിട്ടില്ല. മാത്രമല്ല നിർണായകമായ പാരിസ്ഥിതിക ഘടകങ്ങളും വേണ്ടത്ര പരിഗണിക്കപ്പെട്ടില്ല.

‘വിസിലി’ന്റെ ആകുലതകൾ

സർക്കാറുകൾ മാറി വന്നതും നിയമപരമായ വെല്ലുവിളികളും വിവാദ തീരുമാനങ്ങളും മൂലം വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതി സങ്കീർണ പാതയിലൂടെയാണ് മുന്നോട്ടുപോയത്. 2015-ൽ കരാർ ഒപ്പിടുമ്പോൾ പ്രതിപക്ഷത്തായിരുന്ന എൽ.ഡി.എഫ്, അദാനി ഗ്രൂപ്പിന് ടെൻഡർ നൽകിയതിൽ യു ഡി എഫ് അഴിമതി നടത്തിയെന്ന് ആരോപിച്ചു. 2016 മേയിൽ എൽ.ഡി.എഫ് അധികാരത്തിലെത്തി. അഴിമതി ആരോപണങ്ങൾ നിലനിർത്തിക്കൊണ്ടുതന്നെ, കേരളത്തിന് ലഭിക്കാൻ പോകുന്ന സാമ്പത്തിക നേട്ടങ്ങൾ ഊന്നിപ്പറഞ്ഞ്, പുതിയ സർക്കാർ പദ്ധതി തുടരാൻ തീരുമാനിച്ചു.

കരാർ വ്യവസ്ഥകൾ അദാനി തുറമുഖ കമ്പനിയെ പ്രീതിപ്പെടുത്തുന്നതും സർക്കാരിന് പ്രതികൂലവുമാണെന്ന് 2016-ലെ കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സി എ ജി) റിപ്പോർട്ട് കണ്ടെത്തി. ബിഡിനു ശേഷമുള്ള പ്രോജക്റ്റ് ഘടന പരിഷ്ക്കരണം, ചെലവുകൾ വർദ്ധിപ്പിക്കൽ, സർക്കാർ ആസ്തികൾ ഈട് വയ്ക്കാനുള്ള അനുമതി, സബ്- ലീസ് കാലയളവ്, ഇളവുകളുടെ അവസാനത്തിൽ ടെർമിനേഷൻ പേയ്മെന്റ്, ട്രാഫിക്ക് അനുസരിച്ച് ഇളവ് കാലയളവ് ക്രമീകരിക്കൽ, സുരക്ഷാ കൺസൾട്ടന്റിന്റെ നിയമനം തുടങ്ങിയവ മുഖ്യ ക്രമക്കേടുകളിൽ ഉൾപ്പെടുന്നു.

പദ്ധതിയുടെ പ്രാരംഭ നിർമാണഘട്ടത്തിലുടനീളം, പ്രതികൂല പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ, പ്രത്യേകിച്ച് തീരദേശ മണ്ണൊലിപ്പ് ചൂണ്ടിക്കാണിച്ച് മത്സ്യത്തൊഴിലാളി- സിവിൽ സമൂഹങ്ങൾ എതിർപ്പുമായി രംഗത്തെത്തിയിരുന്നു.

എൽ ഡി എഫ് സർക്കാർ നിയോഗിച്ച ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷൻ, മത്സരാധിഷ്ഠിത ലേലത്തിന്റെ അഭാവം വിമർശിക്കുകയും സി എ ജി റിപ്പോർട്ടിലെ നിരവധി നിരീക്ഷണങ്ങളോട് യോജിക്കുകയും ചെയ്തു. പദ്ധതിയുടെ പ്രാരംഭ നിർമാണഘട്ടത്തിലുടനീളം, പ്രതികൂല പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ, പ്രത്യേകിച്ച് തീരദേശ മണ്ണൊലിപ്പ് ചൂണ്ടിക്കാണിച്ച് മത്സ്യത്തൊഴിലാളി- സിവിൽ സമൂഹങ്ങൾ എതിർപ്പുമായി രംഗത്തെത്തി.
തീരദേശ ശോഷണം യഥാർത്ഥത്തിൽ തുറമുഖ നിർമ്മാണം കാരണമാണോ എന്ന് പഠിക്കാൻ 2022 ഒക്ടോബറിൽ വിദഗ്ധസമിതി രൂപീകരിച്ചു.

തീരവും തീരശോഷണവും

മണ്ണൊലിപ്പും കരവയ്പും: വിഴിഞ്ഞം തുറമുഖ നിർമാണം തീരത്തെ മണലിന്റെ സ്വാഭാവിക ഒഴുക്കിന് തടസം സൃഷ്ടിച്ചിട്ടുണ്ട്. ഇത് ചില പ്രദേശങ്ങളിൽ മണ്ണൊലിപ്പിനും മറ്റിടങ്ങളിൽ വൻതോതിൽ മണൽ അടിയാനുള്ള സാധ്യതയിലുമാണ് കലാശിച്ചത്. തീരമണൽ സന്തുലിതാവസ്ഥക്കുണ്ടായ ഈ മാറ്റം തീരത്തിന്റെ സ്ഥിരതയെ കാര്യമായി ബാധിക്കുന്നു. ഇത് തദ്ദേശസമൂഹങ്ങളുടെ സ്വത്തിനും ഉപജീവനമാർഗത്തിനും ഭീഷണി ഉയർത്തുന്നു.

മനുഷ്യ ഇടപെടലുകൾ: മത്സ്യബന്ധന തുറമുഖങ്ങൾ, കടൽഭിത്തികൾ, ഗ്രോയിനുകൾ, പുലിമുട്ടുകൾ തുടങ്ങിയവയുടെ നിർമാണം ഉൾപ്പെടെ തീരത്തെ മനുഷ്യ ഇടപെടലുകൾ, ഈ തീരദേശത്തിന്റെ സ്വാഭാവിക ഭൂഘടനയിൽ കാര്യമായ മാറ്റം വരുത്തിയിട്ടുണ്ട്. ഈ മാറ്റം തീരശോഷണം വർദ്ധിപ്പിച്ചു, പ്രത്യേകിച്ച് മഴക്കാലത്ത്. വിവിധ മേഖലകളിലായി ഏകദേശം 35 കിലോമീറ്റർ തിരുവനന്തപുരം തീരത്തെ ഇത് ബാധിക്കുന്നു.

തുറമുഖ നിർമ്മാണം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ (VIS) പദ്ധതിയുടെ പ്രാരംഭഘട്ടത്തിൽ 3.18 കിലോമീറ്റർ നീളമുള്ള ഒരു വലിയ പുലിമുട്ട്, വിപുലമായ ഡ്രെഡ്ജിംഗ്, ഏകദേശം 66 ഹെക്ടർ കടൽ നികത്തി കരയാക്കൽ (റിക്ലമേഷൻ) എന്നിവ ഉൾപ്പെടുന്നു. ഈ തീരപ്രദേശത്ത് ഇത്തരം വിപുലമായ റിക്ലമേഷൻ മുമ്പുണ്ടായിട്ടില്ലാത്തതാണ്. ഈ റിക്ലമേഷൻ സെഡിമെന്റ് ഡൈനാമിക്സ്, ഹൈഡ്രോ ഡൈനാമിക്സ്, തിരയുടെ സ്വഭാവം, ഡിമെന്റ് ബജറ്റ് എന്നിവയിലുണ്ടാക്കാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ആശങ്കകൾ ഉയർത്തുന്നു.

പ്രത്യാഘാതങ്ങൾ: തുറമുഖ നിർമ്മാണം വടക്കു വശത്ത് തീരദേശ മണ്ണൊലിപ്പിനും കടലേറ്റത്തിനും കാരണമാകുമെന്ന് പ്രതീക്ഷിക്കുന്നു. തൽഫലമായി, വസ്തുവകകൾ അപകടത്തിലാകുകയും പ്രാദേശിക മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാർഗം അപകടത്തിലാവുകയും ചെയ്യുന്നു. മാത്രമല്ല, തീരദേശത്തെ ജൈവവൈവിധ്യത്തിനും ആവാസവ്യവസ്ഥയ്ക്കും നാശം വരുത്താനും പരമ്പരാഗത മത്സ്യബന്ധനപ്രവർത്തനങ്ങൾ തടസ്സപ്പെടുത്താനും മത്സ്യത്തൊഴിലാളികൾക്കിടയിൽ തൊഴിലും വരുമാനനഷ്ടവും വരുത്താനും അതുവഴി തീരദേശസമൂഹങ്ങളുടെ സാമൂഹിക-സാമ്പത്തിക ഘടനയെ ബാധിക്കാനും ഈ സംരംഭം കാരണമാവും.

സെഡിമെന്റ് ഡൈനാമിക്സ് ഡ്രെഡ്ജിംഗ് സമയത്ത് കടലിന്റെ അടിത്തട്ടിൽ നിന്ന് മണൽ ഖനനം ചെയ്യുന്നത് മണലിന്റെ സ്വാഭാവിക ലഭ്യത ഗണ്യമായി കുറയ്ക്കും. ഇത് കോവളം-വെട്ടുകാട് മേഖലയിൽ ഉയർന്ന തീരശോഷണത്തിന് കാരണമാകുന്നു.

തുറമുഖ നിർമ്മാണം തീരദേശ മണ്ണൊലിപ്പിനും കടലേറ്റത്തിനും കാരണമാകുന്നുണ്ട്.
തുറമുഖ നിർമ്മാണം തീരദേശ മണ്ണൊലിപ്പിനും കടലേറ്റത്തിനും കാരണമാകുന്നുണ്ട്.

പുലിമുട്ടിന്റെ ആഘാതം: തീരത്തുനിന്ന് കടലിലേക്ക് ഒരു കിലോമീറ്ററിലധികം നീണ്ടു നിൽക്കുന്ന പുലിമുട്ടിന്റെ രൂപകൽപ്പന മണൽനീക്കത്തെ (സെഡിമെന്റ് ട്രാൻസ്പോർട്ട്) തടസ്സപ്പെടുത്തും. ഇത് ബീച്ചുകളെ അസ്ഥിരമാക്കുക മാത്രമല്ല, ഈ ഡിസൈൻ തീരത്തിന്റെ വീതിയിൽ മാറ്റം വരുത്തുകയും ബീച്ചിന്റെ ആരോഗ്യം നിലനിർത്തുന്നതിൽ നിർണായക പങ്ക് വഹിക്കുന്ന പ്രകൃതിദത്തമായ പ്രതിഭാസത്തെ (സ്വാഷ് ബാക്ക്-വാഷ്) സ്വാധീനിക്കുകയും ചെയ്യും.

കനത്ത തിരമാലകളും തീരപ്രദേശ വെള്ളപ്പൊക്കവും: മണൽ നീക്കത്തിലെ കുറവും കടൽത്തീരനഷ്ടവും ഉയർന്ന കനത്ത തിരമാലകളെക്കുറിച്ചുള്ള ആശങ്ക വർദ്ധിപ്പിക്കുന്നു, ഇത് തീരപ്രദേശത്ത് വെള്ളപ്പൊക്കത്തിനും സംരക്ഷണഘടനകൾക്ക് കേടുപാടുകൾ വരുത്താനും സാധ്യതയുണ്ട്.

ജനകീയ പഠനസമിതി റിപ്പോർട്ടിൽനിന്ന്.
ജനകീയ പഠനസമിതി റിപ്പോർട്ടിൽനിന്ന്.

കടൽത്തീരസ്ഥിരതയുടെ തെറ്റായ വ്യാഖ്യാനം: ഉപഗ്രഹചിത്രങ്ങളും റിമോട്ട് സെൻസിംഗ് ഡാറ്റയും വിലയിരുത്തുമ്പോൾ കടൽഭിത്തികളുടെ സാന്നിധ്യം തീരസ്ഥിരതയെ തെറ്റായി വ്യാഖ്യാനിക്കാൻ ഇടയാക്കും.

കാലാവസ്ഥാ വ്യതിയാനവും തീരശോഷണവും: കാലാവസ്ഥാ വ്യതിയാനം തീരശോഷണത്തിന് കാരണമാകുന്ന ഒരു ഘടകമാണെങ്കിലും, വിഴിഞ്ഞം തുറമുഖ നിർമാണം തീരത്തിന്റെ സ്ഥിരതയിൽ പെട്ടെന്നുള്ളതും പ്രബലവുമായ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചു. പദ്ധതിയുടെ പ്രത്യാഘാതങ്ങൾ ദീർഘകാലത്തേക്ക് നിലനിൽക്കും.

കരവയ്പ്: വിഴിഞ്ഞം തുറമുഖത്തിന് തൊട്ടു തെക്കു ഭാഗത്ത് കൃത്രിമമായി മണലടിയുന്ന കരവയ്പ് നിരീക്ഷിക്കപ്പെടുന്നു. പൊഴിമുഖത്തെ തടസ്സം, വർധിച്ച വെള്ളക്കെട്ട്, നിരന്തര ഡ്രഡ്ജിംഗിന്റെ ആവശ്യകത തുടങ്ങിയ വെല്ലുവിളികൾ ഇതുമൂലമുണ്ടാകുന്നു.

മനോഹാരിതയും പാരിസ്ഥിതിക സംവേദനവും: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമ്മാണം ഈ പ്രദേശത്തിന്റെ പ്രകൃതി സൗന്ദര്യത്തെ അടിമുടി മാറ്റിമറിച്ചു. കോസ്റ്റൽ റെഗുലേഷൻ സോൺ (CRZ) I-നു കീഴിൽ ‘മികച്ച പ്രകൃതിദത്ത മനോഹര മേഖലകൾ’ എന്നാണ് ഈ തീരത്തെ അടയാളപ്പെടുത്തിയിരുന്നത്. പ്രദേശത്തിന്റെ സവിശേഷമായ പാരിസ്ഥിതിക സംവേദനവും ഭൂമിശാസ്ത്രപരമായ പ്രാധാന്യവും സംരക്ഷിക്കുന്നതിനാണിത്. നിർഭാഗ്യവശാൽ, പദ്ധതിയുടെ ഘടകങ്ങൾ ഇതിനെ അവഗണിച്ചു. തൽഫലമായി ഈ തീരമേഖലയുടെ മനോഹാരിതയും പാരിസ്ഥിതിക സന്തുലിതാവസ്ഥയുടെ നിലനിൽപ്പും അപകടത്തിലായിരിക്കുന്നു.

തീരമേഖലയുടെ മനോഹാരിതയും പാരിസ്ഥിതിക സന്തുലിതാവസ്ഥയുടെ നിലനിൽപ്പും തുറമുഖ പദ്ധതി അപകടത്തിലാക്കി. / Photo: adaniport.com
തീരമേഖലയുടെ മനോഹാരിതയും പാരിസ്ഥിതിക സന്തുലിതാവസ്ഥയുടെ നിലനിൽപ്പും തുറമുഖ പദ്ധതി അപകടത്തിലാക്കി. / Photo: adaniport.com

ചുരുക്കത്തിൽ, വിഴിഞ്ഞത്ത് അന്താരാഷ്ട്ര തുറമുഖനിർമാണം ആരംഭിക്കാനുള്ള തീരുമാനം വിനാശകരമായ പ്രത്യാഘാതങ്ങളുടെ പരമ്പരയ്ക്കാണ് തുടക്കമിട്ടത്. ഈ വമ്പൻ പദ്ധതിയുടെ അനന്തരഫലങ്ങൾ മറ്റ് പ്രാദേശിക സമൂഹത്തിലേക്കും വ്യാപിക്കുകയും ടൂറിസം വ്യവസായത്തിനുമേൽ നിഴൽ വീഴ്ത്തുകയും ചെയ്തിട്ടുണ്ട്. പ്രസിദ്ധമായ കോവളം ബീച്ച് ഉൾപ്പെടെയുള്ള മികച്ച കടൽത്തീരങ്ങളുടെയും ആകർഷകമായ പ്രകൃതിദൃശ്യങ്ങളുടെയും മാസ്മരികത നശിപ്പിച്ച് തൽസ്ഥാനത്ത് കൂറ്റൻ നിർമ്മിതികളും മലിനീകരണവും വന്നെത്തുകയാണ്. ഈ അനഭിലഷണീയമായ പരിവർത്തനം വിനോദസഞ്ചാരികളുടെ വരവ് കുറയുന്നതിനും ഈ മേഖലയിലുണ്ടായിരുന്ന തൊഴിലവസരങ്ങളിലും വരുമാനത്തിലും ആഘാതങ്ങൾ സൃഷ്ടിക്കുന്നതിലും ഇടവരുത്തി.

കേരളത്തിലെ സമുദ്ര ജൈവവൈവിധ്യത്തിന്റെ 20 ശതമാനം ഉൾക്കൊള്ളുന്ന വിഴിഞ്ഞം ഉൾക്കടൽ ഒരു സുപ്രധാന സമുദ്ര ജൈവവൈവിധ്യ മേഖലയായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്.

ജൈവവൈവിധ്യവും
ആവാസവ്യവസ്ഥയും

പാരിസ്ഥിതിക പ്രാധാന്യം: ഇന്ത്യൻ മഹാസമുദ്രം, അറബിക്കടൽ, ബംഗാൾ ഉൾക്കടൽ എന്നിവ സംഗമിക്കുന്ന സവിശേഷമായ സ്ഥലമാണ് വിഴിഞ്ഞം കടൽ മേഖല. ഈ മേഖല പാറക്കെട്ടുകൾ, വൈവിധ്യമാർന്ന സമുദ്രജീവികൾ, പവിഴങ്ങൾ, മത്സ്യങ്ങൾ, ആൽഗകൾ എന്നിവയുടെ ആവാസ കേന്ദ്രമാണ്, ഇവയെല്ലാം അതിന്റെ ശ്രദ്ധേയമായ ജൈവവൈവിധ്യത്തിന് സംഭാവന നൽകുന്നു. ഈ കടൽ മേഖലയുടെ പാരിസ്ഥിതിക ആരോഗ്യക്ഷമത ഇവിടുത്തെ സുസ്ഥിര മത്സ്യബന്ധന രീതികളുമായി ഇണങ്ങിനിൽക്കുന്നു.

ജൈവവൈവിധ്യം: കേരളത്തിലെ സമുദ്ര ജൈവവൈവിധ്യത്തിന്റെ 20 ശതമാനം ഉൾക്കൊള്ളുന്ന വിഴിഞ്ഞം ഉൾക്കടൽ ഒരു സുപ്രധാന സമുദ്ര ജൈവവൈവിധ്യ മേഖലയായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. പാറക്കെട്ടുകളും മറ്റ് വൈവിധ്യമാർന്ന ആവാസവ്യവസ്ഥകളും ഭക്ഷ്യയോഗ്യമായവയും അലങ്കാരത്തിനുള്ളവയുമായ മത്സ്യങ്ങൾ ഉൾപ്പെടെയുള്ള സമുദ്രജീവികളുടെ ആവാസവ്യവസ്ഥയാണ്.

കമ്മ്യൂണിറ്റി എൻഗേജ്മെന്റ്: കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ്, പ്രാദേശിക മീൻപിടുത്തക്കാരുമായി സഹകരിച്ച്, ഈ മേഖലയിലെ സമുദ്ര ജൈവവൈവിധ്യത്തിന്റെ പ്രാധാന്യം സൂക്ഷ്മമായി രേഖപ്പെടുത്തുകയും അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. പീപ്പിൾസ് മറൈൻ ബയോഡൈവേഴ്സിറ്റി രജിസ്റ്റർ തയ്യാറാക്കുകയും വിവേകപൂർണ്ണമായ മാനേജ്മെന്റിന്റെ അനിവാര്യതയും മറൈൻ സംരക്ഷിത മേഖലയുടെ സാധ്യതകൾ പോലും ഊന്നിപ്പറയുകയും ചെയ്യുന്നുണ്ട്.

കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ്, പ്രാദേശിക മീൻപിടുത്തക്കാരുമായി സഹകരിച്ച്,  മേഖലയിലെ സമുദ്ര ജൈവവൈവിധ്യത്തിന്റെ പ്രാധാന്യം സൂക്ഷ്മമായി രേഖപ്പെടുത്തുകയും അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്.
കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ്, പ്രാദേശിക മീൻപിടുത്തക്കാരുമായി സഹകരിച്ച്, മേഖലയിലെ സമുദ്ര ജൈവവൈവിധ്യത്തിന്റെ പ്രാധാന്യം സൂക്ഷ്മമായി രേഖപ്പെടുത്തുകയും അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്.

പാരിസ്ഥിതികാഘാതം: അടിത്തട്ടിന്റെ ഡ്രഡ്ജിംഗും ഖനനവും പോലുള്ള പ്രവൃത്തികൾ സ്വാഭാവിക പാരുകൾക്ക് (റീഫുകൾ) കേടുപാടു വരുത്തിയിട്ടുണ്ട്, അതേസമയം, കടൽ നികത്തുന്നതും പുലിമുട്ടുകൾ സ്ഥാപിക്കുന്നതും സമുദ്ര ആവാസവ്യവസ്ഥയെ സാരമായി തടസ്സപ്പെടുത്തുകയും വംശനാശത്തിന്റെ ആസന്നമായ അപകടത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. ഈ ആവാസ വ്യവസ്ഥകളുടെ നാശം മത്സ്യബന്ധന ഇടങ്ങളെ അപകടത്തിലാക്കുന്നു. തുറമുഖനിർമാണം മൂലം നഷ്ടപ്പെടുന്ന സേവനങ്ങളുടെ മൂല്യം വിലയിരുത്തുന്നത് സങ്കീർണമായ ഒരു കാര്യമാണ്, പക്ഷേ അത് നിഷേധിക്കാനാവാത്തവിധം ഗണ്യവുമാണ്.

തീരപ്രദേശങ്ങളിലെ നാലു തരം പാരിസ്ഥിതിക സേവനങ്ങൾ, ജനകീയ പഠനസമിതി റി​പ്പോർട്ടിൽനിന്ന്.
തീരപ്രദേശങ്ങളിലെ നാലു തരം പാരിസ്ഥിതിക സേവനങ്ങൾ, ജനകീയ പഠനസമിതി റി​പ്പോർട്ടിൽനിന്ന്.

തീരപ്രദേശങ്ങളിലെ പാരിസ്ഥിതിക സേവനങ്ങളെ നാല് വിഭാഗങ്ങളായി തിരിക്കാം: നേരിട്ടുള്ള ഉപയോഗമൂല്യം, പരോക്ഷ ഉപയോഗമൂല്യം, ഓപ്ഷൻ മൂല്യം, ഉപയോഗേതരമൂല്യം.
മത്സ്യബന്ധനം, തീരസംരക്ഷണം, വിനോദസഞ്ചാരം, ജലത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തൽ, ശാസ്ത്രീയ ഗവേഷണം, സാംസ്കാരികവും സൗന്ദര്യപരവുമായ മൂല്യങ്ങൾ സംരക്ഷിക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ ഈ സേവനങ്ങളിൽ ഉൾപ്പെടുന്നു.

പാരുകൾ (rocky reefs) നൽകുന്ന പരിസ്ഥിതി സേവനങ്ങളുടെ മൂല്യം കൃത്യമായി കണക്കാക്കുക വെല്ലുവിളിയാണെങ്കിലും, പരിസ്ഥിതി സേവനങ്ങളിൽ മത്സ്യമേഖല, തീരസംരക്ഷണം, ടൂറിസം, ശുദ്ധജലം, ശാസ്ത്രീയ ഗവേഷണം, സാംസ്കാരികപ്രാധാന്യം, സൗന്ദര്യം എന്നിവയ്ക്കുള്ള പിന്തുണയും ഉൾപ്പെടും. വിഴിഞ്ഞത്ത് ഈ സേവനങ്ങളുടെ വാർഷിക മൂല്യം ഏകദേശം 220 കോടി രൂപയാണ്. മാത്രമല്ല, പദ്ധതിയുടെ ആഘാതത്താൽ റീഫുകളിൽ മത്സ്യബന്ധനം ഇല്ലാതാകൽ (പ്രതിവർഷം 12 കോടി രൂപ), കമ്പവല മത്സ്യബന്ധനം തടസ്സപ്പെടൽ (പ്രതിവർഷം 27 കോടി രൂപ), ബീച്ച് അധിഷ്ഠിത കായികവിനോദങ്ങളും വിനോദ പ്രവർത്തനങ്ങളും തടസ്സപ്പെടൽ (പ്രതിവർഷം 23 കോടി രൂപ) എന്നിവ കാരണം ഗണ്യമായ നഷ്ടമുണ്ട്. ഈ മേഖലയിലെ വിനോദസഞ്ചാര രംഗത്തെ ഇടിവ് മൂലമുണ്ടായ നഷ്ടം ഏകദേശം 78 കോടി രൂപയാണ്. കൂടാതെ, ബീച്ചുകളുടെ ഉപയോഗ മൂല്യം, ഓപ്ഷൻ മൂല്യം, അസ്തിത്വ മൂല്യം എന്നിവ 1665 കോടി രൂപ വരും.

ചുരുക്കത്തിൽ, വിഴിഞ്ഞം തുറമുഖപദ്ധതി മൂലം നഷ്ടമായ ഇക്കോ സിസ്റ്റം സേവനങ്ങളുടെ മൊത്തത്തിലുള്ള വാർഷിക മൂല്യം 2027 കോടി രൂപ എന്നു കണക്കാക്കുന്നു. ഇത് പാരിസ്ഥിതിക സുസ്ഥിരതയും സാമ്പത്തിക വികസനവും പരിഗണിക്കുന്ന സമഗ്രമായ പാരിസ്ഥിതിക നിർണയങ്ങളുടെ ആവശ്യകത അടിവരയിടുന്നു.

മത്സ്യത്തൊഴിലാളി സമൂഹങ്ങളുടെ ഉൾക്കാഴ്ച

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമാണം തദ്ദേശ മത്സ്യത്തൊഴിലാളി സമൂഹത്തിലും തീരദേശ പരിസ്ഥിതിയിലും ഉണ്ടാക്കുന്ന ദോഷകരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് മത്സ്യത്തൊഴിലാളികൾ സ്വയം ആർജ്ജിച്ചിട്ടുള്ള അവബോധങ്ങൾ എന്താണെന്നു പരിശോധിക്കാം.

നിർമാണം മുതൽ ഇതുവരെ അപകടങ്ങളൊന്നും ഉണ്ടായിട്ടില്ലാത്ത വിഴിഞ്ഞം മത്സ്യബന്ധനതുറമുഖത്ത് ഈ തുറമുഖനിർമാണം ആരംഭിച്ചതോടെ ജീവഹാനിയും മത്സ്യബന്ധനബോട്ടുകൾക്ക് നാശനഷ്ടങ്ങളും സംഭവിച്ച് അപകടമേഖലയായി.

ഉപജീവനമാർഗ നഷ്ടം: തുറമുഖ നിർമ്മാണം പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ഉപജീവനങ്ങൾക്ക് സാരമായ ദോഷം വരുത്തി. മത്സ്യബന്ധനവുമായി ബന്ധപ്പെട്ട വെല്ലുവിളികൾ ഈ നിർമാണത്തോടെ രൂക്ഷമായെന്ന് മത്സ്യത്തൊഴിലാളികൾ അറിയിച്ചു. സമഗ്രമായ നേട്ട- കോട്ട വിശകലനം നടത്താതെ തുറമുഖ നിർമാണം ആരംഭിച്ചത് പരമ്പരാഗത മത്സ്യബന്ധന സമ്പ്രദായങ്ങൾ തടസ്സപ്പെടുന്നതിനും ലഭ്യമായ മത്സ്യബന്ധന മേഖലകളിൽ കുറവുണ്ടാക്കുന്നതിനും മത്സ്യബന്ധന ഉപകരണങ്ങൾക്ക് കേടുപാടുണ്ടാകുന്നതിനും കരയിലെ അനുബന്ധ വിപണന-സംസ്കരണ മേഖലയിൽ പോലും ഗണ്യമായ സാമ്പത്തികനഷ്ടത്തിനും കാരണമായി.

മത്സ്യബന്ധന തുറമുഖത്തെ അപകടങ്ങൾ: നിർമാണം മുതൽ ഇതുവരെ അപകടങ്ങളൊന്നും ഉണ്ടായിട്ടില്ലാത്ത വിഴിഞ്ഞം മത്സ്യബന്ധനതുറമുഖത്ത് ഈ തുറമുഖനിർമാണം ആരംഭിച്ചതോടെ ജീവഹാനിയും മത്സ്യബന്ധനബോട്ടുകൾക്ക് നാശനഷ്ടങ്ങളും സംഭവിച്ച് അപകടമേഖലയായി. നിർമ്മാണസാമഗ്രികൾ കൊണ്ടുപോകുന്ന ബാർജുകൾ മത്സ്യബന്ധന വലകൾക്ക് കേടുപാടുകൾ വരുത്തി, സാമ്പത്തിക നഷ്ടം കൂടുതൽ രൂക്ഷമാക്കുന്നു.

പാരിസ്ഥിതികനാശം: ഡ്രഡ്ജിംഗും ഡ്രഡ്ജ് ചെയ്ത വസ്തുക്കളുടെ നീക്കം ചെയ്യലും കാരണം നിരവധി പാരുകൾ (റീഫുകൾ) നശിച്ച് കടലിന്റെ അടിത്തട്ടിലെ മണൽത്തിട്ടകൾക്കടിയിൽ അപ്രത്യക്ഷമായി. ഇത് മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തെയും പ്രാദേശിക കടൽ പരിസ്ഥിതിയെയും മത്സ്യ ആവാസവ്യവസ്ഥകൾ ഉൾപ്പെടെയുള്ള ജൈവവൈവിധ്യത്തെയും പ്രതികൂലമായി ബാധിച്ചിരിക്കുന്നു.

തൊഴിൽ ആഘാതം: മത്സ്യബന്ധനമേഖലകളും ആവാസവ്യവസ്ഥകളും നഷ്ടപ്പെട്ടതിനാൽ നിരവധി പരമ്പരാഗതമത്സ്യത്തൊഴിലാളികൾക്കും കക്ക ശേഖരിക്കുന്നവർക്കും ജോലി നഷ്ടപ്പെട്ടു. മത്സ്യസമൃദ്ധി, ചിപ്പി ശേഖരങ്ങളുടെ നിലനിൽപ്പ് എന്നിവയും അപകടത്തിലായി. മത്സ്യ അനുബന്ധ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം നിലച്ചതിനാൽ കടലോര ഗ്രാമങ്ങളിൽ നിന്നുള്ള നിരവധി സ്ത്രീകൾ വീട്ടുജോലി പോലെയുള്ള ബദൽ തൊഴിലുകൾ തേടാൻ നിർബന്ധിതരായി.

സാമൂഹ്യാഘാതം: തീരശോഷണത്തിന്റെ ഫലമായി വിവിധ പ്രദേശങ്ങളിലെ വീടുകൾ നശിച്ചു. അംഗനവാടികൾ, സ്കൂളുകൾ, ആശുപത്രികൾ, കമ്മ്യൂണിറ്റി ഹാളുകൾ എന്നിവയുൾപ്പെടെ പൊതു സാമൂഹ്യ സൗകര്യങ്ങളുടെ പ്രവർത്തനങ്ങൾ തടസ്സപ്പെട്ടു. ഭവനരഹിതരായ കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിക്കുന്നത് സ്വകാര്യതയുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും അഭാവം ഉൾപ്പെടെയുള്ള അപര്യാപ്തമായ ജീവിതസാഹചര്യങ്ങളിലേക്ക് നയിച്ചു.

തീരശോഷണം നിരവധി വീടുകളാണ് തകർത്തത്.
തീരശോഷണം നിരവധി വീടുകളാണ് തകർത്തത്.

സാമൂഹികവും സാംസ്കാരികവുമായ ആഘാതം: തുറമുഖത്തിനായുള്ള നീണ്ട പുലിമുട്ടു നിർമ്മാണം മീൻപിടുത്തസമൂഹത്തിന്റെ കടലിലേക്കുള്ള പ്രാപ്യത ഗണ്യമായി തടസ്സപ്പെടുത്തി. ബീച്ചുകളുടെ നഷ്ടം കുട്ടികൾക്കുള്ള കായിക വിനോദ അവസരങ്ങൾ ഉൾപ്പെടെയുള്ള കൂട്ടായ പ്രവൃത്തികളെ പ്രതികൂലമായി ബാധിച്ചു.

കൂടിയാലോചനയുടെ അഭാവം: പാരിസ്ഥിതിക വിലയിരുത്തലുകളിൽ വിഴിഞ്ഞം തുറമുഖത്തിന്റെ വടക്കും തെക്കുമുള്ള മത്സ്യത്തൊഴിലാളി സമൂഹങ്ങളുടെ കാഴ്ചപ്പാടുകൾക്കും ആശങ്കകൾക്കും അർഹമായ പരിഗണന നൽകിയിട്ടില്ല. ബാധിത സമുദായങ്ങളുടെ അവകാശം മാത്രമല്ല, സ്വതന്ത്രവും മുൻകൂട്ടിയുള്ളതുമായ വിവരങ്ങൾ ബോധ്യപ്പെടുത്തി സമ്മതം തേടണമെന്ന സർക്കാരിന്റെയും നിക്ഷേപകരുടെയും ഉത്തരവാദിത്തം നിറവേറ്റുന്നതിലെ പോരായ്മയാണ് ഇത് സൂചിപ്പിക്കുന്നത്.

അന്താരാഷ്ട്ര പരിശോധന: ഇന്റർനാഷണൽ ഫിനാൻസ് കോർപ്പറേഷന്റെ (ഐ എഫ് സി) കംപ്ലയൻസ് അഡ്വൈസർ ഓംബുഡ്സ്മാൻ (സി എ), കംപ്ലയൻസ് ഇൻവെസ്റ്റിഗേഷൻ നടത്തി എന്നത്, അപര്യാപ്തമായ കൂടിയാലോചന, തുറമുഖ നിർമ്മാണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിലെ പരാജയം തുടങ്ങിയവയെക്കുറിച്ചുള്ള മത്സ്യത്തൊഴിലാളികളുടെ ആശങ്കകൾ സാധൂകരിക്കുന്നു.

വിഴിഞ്ഞം തുറമുഖനിർമാണം തുടങ്ങിയ ശേഷം തീരശോഷണവും വീടുകളുടെ നഷ്ടവും വലിയതുറയ്ക്ക് ചുറ്റുമുള്ള ഗ്രാമങ്ങളിലേക്ക് വ്യാപിച്ചു. തൽഫലമായി ഏഴ് തുറകളിലായി 289 വീടുകൾ നഷ്ടപ്പെട്ടു.

‘വിസിലും’ തീരശോഷണത്തിൽ
നഷ്ടപ്പെട്ട വീടുകളും

വിഴിഞ്ഞം തുറമുഖ നിർമ്മാണം തീരദേശ ശോഷണത്തിന് വലിയ പങ്ക് വഹിക്കുന്നു. മീൻപിടുത്ത സമൂഹങ്ങളുടെ വീടുകൾക്കും അത് ദോഷകരമായിട്ടുണ്ടെന്ന് ഗ്രാമതല സന്നദ്ധപ്രവർത്തകർ നടത്തിയ അന്വേഷണ പഠനത്തിൽ കണ്ടെത്തി. തുറമുഖനിർമ്മാണം ആരംഭിച്ച ശേഷമുള്ള തീരശോഷണം, വെള്ളക്കെട്ട്, തിരമാലകളുടെ ആഘാതം തുടങ്ങിയ അനന്തരഫലങ്ങളാണ് പഠിച്ചത്. വിഴിഞ്ഞം അന്താരാഷ്ട്രതുറമുഖത്തിന് വടക്ക് സ്ഥിതി ചെയ്യുന്ന തീരഗ്രാമങ്ങളിൽ 2015-നുശേഷം കടലേറ്റത്തിൽ വീട് നഷ്ടപ്പെട്ട 289 വ്യക്തികളുമായിട്ടാണ് ചോദ്യാവലിയുടെ സഹായത്തോടെ അഭിമുഖങ്ങൾ നടത്തിയത്.

ഭൂമിശാസ്ത്രപരമായ ആഘാതം: തുറമുഖം നിർമിക്കുന്നതിനുമുമ്പ് പനത്തുറ, പൂന്തുറ തുടങ്ങിയ ഗ്രാമങ്ങളെ തീരശോഷണം ബാധിച്ചിരുന്നതായി കണക്കുകൾ വ്യക്തമാക്കുന്നു. എന്നാൽ, വിഴിഞ്ഞം തുറമുഖനിർമാണം തുടങ്ങിയ ശേഷം തീരശോഷണവും വീടുകളുടെ നഷ്ടവും വലിയതുറയ്ക്ക് ചുറ്റുമുള്ള ഗ്രാമങ്ങളിലേക്ക് വ്യാപിച്ചു. തൽഫലമായി ഏഴ് തുറകളിലായി 289 വീടുകൾ നഷ്ടപ്പെട്ടു.

മൺസൂൺ തിരമാലകളുടെ പങ്ക്: ആശ്ചര്യകരമെന്നു പറയട്ടെ, ഓഖി പോലുള്ള ചുഴലിക്കാറ്റുകളല്ല, പകരം ഉയർന്നതും ഹ്രസ്വകാലത്തേതുമായ തിരമാലകളാണ് ഈ മേഖലയിൽ മൺസൂൺ മാസങ്ങളിലെ തീരശോഷണത്തിനും വീടുകളുടെ നഷ്ടത്തിനും ഇടവരുത്തിയതെന്ന് എന്ന് പഠനം കണ്ടെത്തി. തുറമുഖ നിർമ്മാണം മൂലം തീരശോഷണം കൂടുതൽ സംഭവിച്ച തീരങ്ങളിൽ മൺസൂൺ തിരമാലകൾ കൂടുതൽ തീവ്രതോടെ ഉള്ളിലേക്ക് കടന്നുവരികയും വീടുകൾക്ക് നാശനഷ്ടങ്ങൾ ഉണ്ടാക്കിയെന്നും, ആ തീരങ്ങളിൽ നിന്ന് കൂടുതൽ മണ്ണൊലിപ്പുണ്ടാകുകയും ചെയ്തുവെന്നാണ് ഇത് കാണിക്കുന്നത്.

വിഴിഞ്ഞം തുറമുഖ നിർമാണ പരിധിയിൽ 2017-2022 കാലത്ത് നശിച്ചുപോയ വീടുകളുടെ കണക്ക്‌ (ജനകീയ പഠനസമിതി റിപ്പോർട്ടിൽനിന്ന്).
വിഴിഞ്ഞം തുറമുഖ നിർമാണ പരിധിയിൽ 2017-2022 കാലത്ത് നശിച്ചുപോയ വീടുകളുടെ കണക്ക്‌ (ജനകീയ പഠനസമിതി റിപ്പോർട്ടിൽനിന്ന്).

തീരശോഷണ ഇടങ്ങളിലെ മാറ്റം: 2015-നുശേഷം, മുമ്പ് തീരശോഷണമുണ്ടാകാത്ത പുതിയ മണൽ ബീച്ചുകളിൽ നിന്ന് കാര്യമായ തോതിൽ മണ്ണൊലിപ്പ് അനുഭവപ്പെട്ടു. മാറ്റം ഈ പ്രദേശത്തെ തീരശോഷണത്തിന്റെ തീവ്രത എടുത്തുകാണിക്കുന്നു.

തുറമുഖത്തിന്റെ വടക്കുള്ള ഗ്രാമങ്ങളിലെ രൂക്ഷമായ കടൽത്തീര ശോഷണം വീടുകളുടെ നാശത്തിലേക്ക് നയിച്ചു. ഈ മേഖലയിൽ ഭൂമിയും വീടുമുൾപ്പെടെ ഇതിനകം ഭവനരഹിതരായവരുടെ പുനരധിവാസത്തിന് 92 കോടി വേണ്ടിവരുമെന്ന് കണക്കാക്കുന്നു. തീരശോഷണം കാരണം കടപ്പുറം ചുരുങ്ങുന്നത് മത്സ്യബന്ധന പ്രവർത്തനങ്ങളെ ബാധിച്ചതിനാൽ ഉപജീവന പുനഃസ്ഥാപനവും പുനരധിവാസസഹായവും ആവശ്യമാണ്.

തുറമുഖ അധികാരപരിധിയിലുള്ള ഗ്രാമങ്ങളിൽ, നിർമാണവുമായി ബന്ധപ്പെട്ട ഭൂചലനത്തിൽ വീടുകൾക്ക് കേടുപാട് സംഭവിച്ചു, നഷ്ടപരിഹാരമായി കണക്കാക്കിയ ചെലവ് 243 വീടുകൾക്കായി 24.3 കോടി രൂപ.

നിർമ്മാണപ്രവർത്തനങ്ങൾ കാരണം മത്സ്യബന്ധന ഉപകരണങ്ങൾ അടിക്കടി നഷ്ടപ്പെടുകയും ജീവഹാനി പോലും സംഭവിക്കുകയും ചെയ്യുന്നു. മത്സ്യബന്ധനതുറമുഖത്തിന്റെ പരിസരത്ത് മത്സ്യത്തൊഴിലാളികൾ മരിച്ചാൽ 50 ലക്ഷം രൂപ അടിയന്തരമായി നൽകണം.

തുറമുഖമേഖലയിലെ മത്സ്യത്തൊഴിലാളികൾക്ക് വ്യത്യസ്ത തോതിലുള്ള തൊഴിൽ നഷ്ടമുണ്ടായിട്ടുണ്ട്. അതിന് ന്യായമായ നഷ്ടപരിഹാരവും ആവശ്യമാണ്.

തുറമുഖ നിർമ്മാണം കളിസ്ഥലങ്ങളും സെന്റ് ആന്റണീസ് കുരിശ്ശടിയും നഷ്ടപ്പെടുന്നതിന് കാരണമായി, അടിയന്തരശ്രദ്ധയും ന്യായമായ നഷ്ടപരിഹാരവും ആവശ്യമാണ്.

തുറമുഖ നിർമ്മാണത്തിൽ നിന്നുള്ള പാരിസ്ഥിതികനാശം ആരോഗ്യപ്രശ്നങ്ങൾക്കും വെള്ളക്കെട്ടുകൾക്കും ഇടയാക്കി. ഇതിന് പരിസ്ഥിതി പരിപാലന ഫണ്ട് ആവശ്യമാണ്.

ശംഖുമുഖം കടപ്പുറത്തെ തീരശോഷണം
ശംഖുമുഖം കടപ്പുറത്തെ തീരശോഷണം

തുറമുഖത്തിന്റെ തെക്കു ഭാഗത്തുള്ള തുറകളിൽ കരവയ്പ് (മണ്ണടിയൽ) ഉണ്ടായിട്ടുണ്ട്.

മത്സ്യബന്ധനമേഖലയിലെ സാമ്പത്തിക മുതൽമുടക്ക്: ഈ തുറകളിലെ സമുദായങ്ങൾ മത്സ്യബന്ധന ആസ്തികളിൽ 69 കോടി രൂപയുടെ മുതൽമുടക്ക് നടത്തിയിട്ടുണ്ടെന്ന് കണക്കാക്കപ്പെടുന്നു.
ഈ ഗ്രാമങ്ങളിൽ മത്സ്യബന്ധനത്തിൽ നിന്ന് ലഭിക്കുന്ന ഏകദേശ വരുമാനം പ്രാധാന്യമർഹിക്കുന്നതാണ്, കുറഞ്ഞത് 250 കോടി രൂപയെങ്കിലും വരുമത്. ഇത് ഈ സമുദായങ്ങൾക്ക് മത്സ്യബന്ധനം എത്ര പ്രധാനമാണെന്നത് എടുത്തുകാണിക്കുന്നു.

ദീർഘകാല പരിഹാരങ്ങൾ

കേരള തീരത്തുടനീളം തീരശോഷണം നേരിടാൻ ഒരു കിലോമീറ്ററിന് ഏകദേശം 50 കോടി രൂപ ചെലവിട്ട് കടൽഭിത്തികൾ നിർമ്മിക്കുന്നത് ചെറുകിട മത്സ്യബന്ധനം, ബീച്ച് ടൂറിസം, തീരദേശ ആവാസവ്യവസ്ഥ എന്നിവയിൽ പ്രതികൂല പ്രത്യാഘാതമുണ്ടാക്കും. കടൽഭിത്തികൾക്ക് സുസ്ഥിരമായ ബദൽ- തീരദേശ റിട്രീറ്റ്- പ്രാവർത്തികമാക്കാവുന്നതാണ്. ബീച്ചുകൾ പുനഃസ്ഥാപിക്കാൻ പ്രകൃതിയെ അനുവദിക്കുന്നതിന് ദുർബലമായ തീരങ്ങളിൽ നിന്ന് സമുദായങ്ങളെ ക്രമേണ പുറകോട്ട് മാറ്റിപ്പാർപ്പിക്കാം. ഈ പുനരധിവസത്തിന് 100 വീടുകളുള്ള ഒരു ഗ്രാമത്തിന് ഏകദേശം 30 കോടി രൂപ ചെലവ് വരും.

ഇന്ത്യയിലെ കണ്ടെയ്നർ ട്രാഫിക്കിന്റെ മുൻകാല കണക്കുകൾ ശുഭാപ്തി വിശ്വാസം പെരുപ്പിച്ചു കാട്ടുന്നു. വല്ലാർപാടം, കൊളംബോ തുടങ്ങിയ സമീപ ട്രാൻസ്ഷിപ്പ്മെന്റ് തുറമുഖങ്ങൾ ഉള്ള ശേഷി വേണ്ടത്ര വിനിയോഗിക്കാനാകാതെ സാമ്പത്തിക വെല്ലുവിളികൾ നേരിടുകയാണ്.

തീരശോഷണത്തിന് കാരണമാകുന്ന പ്രവൃത്തികൾ കർശനമായി വിലക്കിയും നിയന്ത്രിച്ചും നിലവിലുള്ള ബീച്ചുകൾ സംരക്ഷിക്കണം. നഷ്ടപ്പെട്ട ബീച്ചുകൾ പുനർനിർമ്മിക്കേണ്ടതിന്റെ ബാധ്യത പദ്ധതി നടത്തിപ്പുകാർ വഹിക്കണമെന്ന വ്യവസ്ഥ നിയമപരമാക്കണം. പ്രകൃതിയെ അടിസ്ഥാനമാക്കിയുള്ള തീര പോഷണ പരിഹാരങ്ങളും നടപ്പാക്കണം.

ബീച്ച് ടൂറിസവുമായി ബന്ധപ്പെട്ട്, പ്രകൃതിദത്തമായ ബീച്ച് സൗന്ദര്യം മെച്ചപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. ഉത്തരവാദിത്ത ടൂറിസം രീതികൾ, കമ്മ്യൂണിറ്റി ഇടപഴകൽ, സാധ്യതയുള്ള വരുമാനം എന്നിവ ഇതിൽ പ്രധാനമാണ്. മണൽ തീരങ്ങൾ പുനഃസ്ഥാപിക്കാനും പ്രാദേശിക സമ്പദ്വ്യവസ്ഥയ്ക്ക് സംഭാവന നൽകാനും പാരിസ്ഥിതിക സംരക്ഷണവും ഉത്തരവാദിത്ത ടൂറിസവും പരിപോഷിപ്പിക്കുന്ന സുസ്ഥിരമായ ബീച്ച് ടൂറിസം കാര്യമായ വരുമാനം ഉണ്ടാക്കും.

രോഗശാന്തി സ്ഥലങ്ങൾ എന്ന നിലയിൽ ബീച്ചുകൾ പങ്കുണ്ട്.

ചുരുക്കത്തിൽ, മത്സ്യബന്ധന സമൂഹങ്ങളുടെ ക്ഷേമവും അവകാശങ്ങളും ഉറപ്പാക്കിയുള്ള സുസ്ഥിരമായ തീരപരിപാലനമാണ് വേണ്ടത്.

‘വിസിലി’ന്റെ വർത്തമാനവും ഭാവിയും

പ്രകൃതിദുരന്തങ്ങൾ, വസ്തുക്കളുടെ ദൗർലഭ്യം, കോവിഡ്, പ്രതിഷേധങ്ങൾ തുടങ്ങി വിവിധ ഘടകങ്ങൾ കാരണം വിഴിഞ്ഞം തുറമുഖപദ്ധതി കാലതാമസം നേരിട്ടതായി ‘വിസിലി’ന്റെ പ്രസ്താവന വെളിപ്പെടുത്തുന്നു. 2023 ഒക്ടോബറിൽ പുലിമുട്ട് നിർമ്മാണവും ഡ്രഡ്ജിംഗും കടൽ നികത്തലും ആവശ്യമായതിന്റെ മൂന്നിൽ രണ്ട് ഭാഗം മാത്രം പൂർത്തിയായ അവസ്ഥയിൽ പൂർത്തീകരണ സമയപരിധി 2024 ഡിസംബർ വരെ നീട്ടിയിരിക്കുകയാണ്.

കപ്പൽ ഗതാഗത സാധ്യതകളും മത്സരവും: തുറമുഖ വ്യവസായത്തിലെ കപ്പൽ ഗതാഗത സാധ്യതകളും ഈ രംഗത്തെ മത്സരങ്ങളും ആശങ്കകൾ ഉയർത്തുന്നതാണ്. ഇന്ത്യയിലെ കണ്ടെയ്നർ ട്രാഫിക്കിന്റെ മുൻകാല കണക്കുകൾ ശുഭാപ്തി വിശ്വാസം പെരുപ്പിച്ചു കാട്ടുന്നു. വല്ലാർപാടം, കൊളംബോ തുടങ്ങിയ സമീപ ട്രാൻസ്ഷിപ്പ്മെന്റ് തുറമുഖങ്ങൾ ഉള്ള ശേഷി വേണ്ടത്ര വിനിയോഗിക്കാനാകാതെ സാമ്പത്തിക വെല്ലുവിളികൾ നേരിടുകയാണ്.

ഉൾനാടൻ സമ്പദ് വ്യവസ്ഥകളുടെ ശക്തമായ പിന്തുണയില്ലാത്ത് വിഴിഞ്ഞം നേരിടുന്ന വലിയ വെല്ലുവിളിയാണ്. തുറമുഖത്തിന് പൂർണ്ണമായ പ്രവർത്തനനില കൈവരിക്കുന്നതിന് 2000 കോടി രൂപയിലധികം ഇനിയും സംസ്ഥാനം മുടക്കണമെന്നത് കേരളത്തിന് കാര്യമായ സാമ്പത്തിക കട ബാധ്യതയുണ്ടാക്കുന്നു. ഭൂമി ഏറ്റെടുക്കൽ, റെയിൽപ്പാത നിർമ്മാണം, വയബിലിറ്റി ഗ്യാപ് ഫണ്ടിംഗ് തുടങ്ങിയ ചെലവുകൾ ഇതിൽ ഉൾപ്പെടുന്നു.

അദാനി പോർട്ട്സിന്റെയും കേരള സർക്കാരിന്റെയും താൽപ്പര്യങ്ങളും വെല്ലുവിളികളും തമ്മിലുള്ള സങ്കീർണ്ണമായ ഇടപെടലുകൾ ഇരുവരുടെയും നേട്ടങ്ങളുമായും നഷ്ടങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്നു. വാണിജ്യാവശ്യങ്ങൾക്കായി ഭൂമി വിനിയോഗിക്കുന്നതിൽ നിന്ന് അദാനി തുറമുഖ കമ്പനിക്ക് നേട്ടമുണ്ടായേക്കാം. കേരള സർക്കാറാകട്ടെ, വർദ്ധിച്ചുവരുന്ന സാമ്പത്തികവും പാരിസ്ഥിതികവുമായ സമ്മർദ്ദങ്ങൾ അഭിമുഖീകരിക്കുന്നു.

വിഴിഞ്ഞം തുറമുഖപദ്ധതിക്കായുള്ള പരിസ്ഥിതി ആഘാത വിലയിരുത്തൽ അനേകം പോരായ്മകളും അപാകതകളുമുള്ളതാണ്.
വിഴിഞ്ഞം തുറമുഖപദ്ധതിക്കായുള്ള പരിസ്ഥിതി ആഘാത വിലയിരുത്തൽ അനേകം പോരായ്മകളും അപാകതകളുമുള്ളതാണ്.

ബീച്ചുകളുടെയും
മനുഷ്യാവകാശങ്ങളുടെയും
പരസ്പരബന്ധം

ഐക്യരാഷ്ട്രസഭ വ്യക്തമാക്കിയ പരിസ്ഥിതി സംരക്ഷണവും സംരക്ഷണവും മനുഷ്യാവകാശവും തമ്മിലുള്ള ബന്ധം തിരിച്ചറിയുക. വാണിജ്യം, മനുഷ്യാവകാശം എന്നിവയിലെ യു എൻ മാർഗനിർദേശതത്വങ്ങൾ പാലിക്കുന്നത് ഉറപ്പാക്കുക. പ്രോജക്ട് റിപ്പോർട്ടുകളിലേക്കും ആഘാത വിലയിരുത്തലുകളിലേക്കും ഈ ബന്ധം സമന്വയിപ്പിക്കുക.

വിഴിഞ്ഞത്തിന്റെ ചരിത്രപരവും പ്രകൃതിപരവുമായ പൈതൃകം മത്സ്യത്തൊഴിലാളി സമൂഹങ്ങളുടെ താൽപ്പര്യങ്ങളുമായി സന്തുലിതമാക്കുക.

വിഴിഞ്ഞം തുറമുഖപദ്ധതിക്കായുള്ള പരിസ്ഥിതി ആഘാത വിലയിരുത്തൽ (EIA) അനേകം പോരായ്മകളും അപാകതകളുമുള്ളതാണ്.
സ്വതന്ത്രമായ മേൽനോട്ടം, ഡാറ്റയുടെ പൂർണമായ വെളിപ്പെടുത്തൽ, അർത്ഥവത്തായ സാമൂഹ്യ കൺസൽട്ടേഷൻ, അധാർമിക പ്രവർത്തനങ്ങൾക്കുള്ള പിഴകൾ, വിദഗ്ധ അവലോകന പാനലുകൾ എന്നിവ ഉപയോഗിച്ച് പരിസ്ഥിതി ആഘാത വിലയിരുത്തലിലെ പോരായ്മകൾ പരിഹരിക്കുക.

സി എ ജി റിപ്പോർട്ടിലെ വസ്തുതകൾ അവലോകനം ചെയ്യുകയും ഭാവി വിപുലീകരണത്തിൽ സാമ്പത്തികവും പാരിസ്ഥിതികവുമായ മാനദണ്ഡങ്ങൾ പാലിക്കുന്നത് ഉറപ്പാക്കുകയും ചെയ്യുക.

സമഗ്രമായ പാരിസ്ഥിതിക വിലയിരുത്തലുകൾക്ക് മുൻഗണന നൽകുക. തീരദേശ വികസനപദ്ധതികൾക്കായി ഒരു ടാസ്ക് ഫോഴ്സ് രൂപീകരിക്കുക. തീര പോഷണത്തിലും അവശിഷ്ട പരിപാലനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുക, പ്രാദേശികസമൂഹങ്ങളെ ഉൾപ്പെടുത്തുക.

തീരശോഷണത്തിന്റെയും, ജീവന്റെയും ഉപജീവനത്തിന്റെയും നഷ്ടത്തിന്റെയും ആഘാതം പരിഹരിക്കുന്നതിനുള്ള നടപടികൾ മുൻഗണന അർഹിക്കുന്ന മനുഷ്യാവകാശ പ്രശ്നമാണ്.

വിഴിഞ്ഞം തുറമുഖം ഈ മേഖലയിലെ ജൈവവൈവിധ്യത്തിന് വൻ ഭീഷണി ഉയർത്തുന്നു. ആസന്ന ഭീഷണി നേരിടാൻ കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിനെ ചുമതലപ്പെടുത്തുകയും മത്സ്യത്തൊഴിലാളി സമൂഹങ്ങൾക്ക് ന്യായമായ നഷ്ടപരിഹാരം ഉറപ്പാക്കുകയും ചെയ്യുക.

തീരദേശ ആവാസവ്യൂഹങ്ങൾ മനുഷ്യന്റെ ക്ഷേമത്തിലും പരിസ്ഥിതിയിലും പ്രാദേശിക സമ്പദ് വ്യവസ്ഥയിലും വലിയ സ്വാധീനം ചെലുത്തുന്നു. മത്സ്യത്തൊഴിലാളി സമൂഹങ്ങളുടെ പങ്കാളിത്തത്തോടെ ഒരു ഇന്റർ-ഡിസിപ്ലിനറി ടീം ഈ സേവനങ്ങളുടെ സാമ്പത്തിക, പാരിസ്ഥിതിക, സാംസ്കാരിക മൂല്യം വിലയിരുത്തുക.

പുനരധിവാസത്തിന്റെയും നഷ്ടപരിഹാര നടപടികളുടെയും മേൽനോട്ടം വഹിക്കുന്നതിനും തുല്യമായ നഷ്ടപരിഹാരം, പുനരധിവാസം, സാമൂഹ്യപങ്കാളിത്തം എന്നിവ ഉറപ്പാക്കുന്നതിനും ഇന്റർ ഡിപ്പാർട്ട്മെന്റൽ കമ്മിറ്റി രൂപീകരിക്കുക.

തുറമുഖ നിർമാണം ആരംഭിച്ചതു മുതൽ തീരശോഷണവും വീടുകളുടെ നാശവും രൂക്ഷമായി. സമഗ്രമായ പാരിസ്ഥിതികാഘാത വിലയിരുത്തലും ലഘൂകരണ നടപടികളും നടപ്പാക്കണം. കൂടാതെ തീരശോഷണ പരിപാലനത്തിൽ സുതാര്യത, വിദ്യാഭ്യാസം, നിക്ഷേപം എന്നിവയ്ക്ക് മുൻഗണന നൽകുക.

തുറമുഖ നിർമാണം നടക്കുന്ന  മേഖലകളിൽ നഷ്ടമായ ഭൂമിയുടെ കണക്ക് (ജനകീയ പഠനസമിതി റിപ്പോർട്ടിൽനിന്ന്).
തുറമുഖ നിർമാണം നടക്കുന്ന മേഖലകളിൽ നഷ്ടമായ ഭൂമിയുടെ കണക്ക് (ജനകീയ പഠനസമിതി റിപ്പോർട്ടിൽനിന്ന്).

സാമൂഹ്യ പങ്കാളിത്തത്തോടെ വിശ്വസനീയമായ സ്ഥാപനങ്ങളെ ഉൾപ്പെടുത്തി മുൻഗണനാ മേഖലകളിൽ ബീച്ചുകൾ പുനരുജ്ജീവിപ്പിക്കാൻ ഉടൻ നടപടി വേണം.

തീരശോഷണത്തിന്റെയും, ജീവന്റെയും ഉപജീവനത്തിന്റെയും നഷ്ടത്തിന്റെയും ആഘാതം പരിഹരിക്കുന്നതിനുള്ള നടപടികൾ മുൻഗണന അർഹിക്കുന്ന മനുഷ്യാവകാശ പ്രശ്നമാണ്.
ഫണ്ട് സ്വരൂപിക്കുന്നതിന് AVPPL-ൽ സമ്മർദ്ദം ചെലുത്തുകയും നിലവിലുള്ളതും ഭാവിയിൽ ഉണ്ടാകാവുന്നതുമായ എല്ലാ പരിഹാരനടപടികളും അവ നടപ്പിലാക്കുമെന്നത് ഉറപ്പാക്കുകയും ചെയ്യുക.

കടൽഭിത്തി നിർമ്മാണത്തിനുപകരം ‘കടലോരത്തു നിന്നുള്ള പിൻവാങ്ങൽ’ കൂടുതൽ സുസ്ഥിരമായ ഒരു ബദലാണ്. കടൽഭിത്തികളേക്കാൾ സാമൂഹിക അടിസ്ഥാന സൗകര്യങ്ങൾക്ക് മുൻഗണന നൽകുക. ഒരു ‘കോസ്റ്റൽ കമ്മ്യൂണിറ്റി ഹൗസിംഗ് ഫണ്ട്’ സ്ഥാപിക്കുക. സർക്കാർ, പൊതു, സ്വകാര്യ മേഖലയിലെ ഹൗസിംഗ് ഫിനാൻസ് ഏജൻസികളെ ഉൾപ്പെടുത്തുക.

പ്രാദേശിക സമ്പദ് വ്യവസ്ഥയിൽ ഗണ്യമായ സംഭാവന നൽകുന്ന ടൂറിസം സാധ്യതകളുടെ ഉറവിടമാണ് മണൽത്തീരങ്ങൾ.
കടൽഭിത്തി നിർമാണത്തിന് മൊറട്ടോറിയം ഏർപ്പെടുത്തുക. മത്സ്യബന്ധന സമൂഹങ്ങൾ, ടൂറിസം പങ്കാളികൾ, സാംസ്കാരിക-മത ഗ്രൂപ്പുകൾ എന്നിവയ്ക്കിടയിൽ സഖ്യങ്ങൾ രൂപീകരിക്കുക. കൂടാതെ മണൽത്തീരങ്ങളുടെ പുനരുജ്ജീവനവും നിലനിൽപ്പും ലക്ഷ്യമായുള്ള പുതിയ നയത്തിനായി സമ്മർദ്ദം ചെലുത്തുക.

നിക്ഷേപ കാഴ്ചപ്പാടുകളും മത്സ്യത്തൊഴിലാളി സമൂഹങ്ങളുടെ ഉപജീവനമൂല്യങ്ങളും തമ്മിൽ അന്തർലീനമായ വൈരുദ്ധ്യം നിലനിൽക്കുന്നു.

തുറമുഖ വിപുലീകരണത്തിനായുള്ള പബ്ലിക് ഹിയറിംഗിൽ, സമതുലിതമായ വികസനം, സുതാര്യത എന്നിവയിലൂന്നി സോഷ്യൽ ലൈസൻസ് (എസ്.എൽ.ഒ) രൂപീകരിക്കണമെന്ന് ആവശ്യപ്പെടുക.

ജനകീയ പഠന സമിതി റിപ്പോർട്ടിന്റെ പൂർണ രൂപം വായിക്കാം

Comments