വയനാട്ടിൽ പെയ്യുന്ന മഴയുടെ
സ്വഭാവം മാറി, അളവും മാറി

വയനാട്ടിൽ പെയ്യുന്ന മഴയുടെ സ്വഭാവത്തിലും അളവിലുമെല്ലാം വലിയ മാറ്റമുണ്ടായിട്ടുണ്ട്. തൊണ്ണൂറുകളുടെ തുടക്കത്തിൽ തന്നെ ഇത്തരം മാറ്റങ്ങൾ ഉണ്ടായിത്തുടങ്ങി- ഹ്യൂം സെൻറർ ഫോർ ഇക്കോളജി ആൻറ് വൈൽഡ് ലൈഫ് ബയോളജിയും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വയനാട് ജില്ലാ കമ്മിറ്റിയും ചേർന്ന് 2020-ൽ നടത്തിയ ഉരുൾപൊട്ടൽ സാധ്യതാ പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയത്.

News Desk

2018-ലും 2019-ലും മൺസൂൺ കാലത്ത് അതിവർഷവും തുടർന്ന് പ്രളയവും ഉരുൾപൊട്ടലുമെല്ലാം വയനാട് നേരിട്ടിട്ടുണ്ട്. 2018- ൽ കുറിച്യർമല പ്രദേശത്ത് ആഗസ്റ്റ് മാസത്തിൽ മാത്രം 1466 മി.മീ മഴ ലഭിച്ചു. എന്നാൽ ഈ പ്രദേശത്ത് കഴിഞ്ഞ പത്ത് വർഷത്തിലെ, ആഗസ്റ്റ് മാസത്തെ ശരാശരി മഴ 433 മി.മീ മാത്രമാണ്. 2019- ൽ ഉരുൾപൊട്ടിയ പുത്തുമല പ്രദേശത്ത് 32 മണിക്കൂറിൽ ഏകദേശം 800- 900 മി.മീറ്ററിനിടയിൽ മഴ ലഭിച്ചിട്ടുണ്ട്. വൈത്തിരി, പൊഴുതന, ബാണാസുരൻ മല എന്നിവിടങ്ങളിൽ 2018 ജൂൺ മുതൽ ആഗസ്റ്റ് വരെ 4000- 5000 മി.മീ വരെ മഴ ലഭിച്ചിട്ടുണ്ട്. 2018- ൽ ഏഴു ദിവസത്തിൽ വൈത്തിരിയിൽ മാത്രം 852 മി.മീ മഴയാണ് ലഭിച്ചത്. സ്വാഭാവികമായി തന്നെ കൂടിയ മഴ ലഭിക്കാറുള്ള വയനാടൻ മലത്തലപ്പുകളിൽ വാർഷിക വർഷപാതത്തിന്റെ ഇരട്ടിയാണ് 2018ലും 2019ലും ലഭിച്ചത്.

വയനാട്ടിൽ പെയ്യുന്ന മഴയുടെ സ്വഭാവത്തിലും അളവിലുമെല്ലാം വലിയ മാറ്റമുണ്ടായിട്ടുണ്ട്. തൊണ്ണൂറുകളുടെ തുടക്കത്തിൽ തന്നെ ഇത്തരം മാറ്റങ്ങളുണ്ടായിത്തുടങ്ങിയെന്ന് ഹ്യൂം സെന്റർ ഫോർ എക്കോളജി ആൻഡ് വൈൽഡഡ് ലൈഫ് ബയോളജിയും കേരള ശാസ്ത്രസാഹിത്യ പരിഷത്തും ചേർന്ന് പുറത്തിറക്കിയ 'വയനാടിന് ഇനി വേണ്ടത് ജാഗ്രത' എന്ന പഠന റിപ്പോർട്ടിൽ പറയുന്നു:

 2018- ൽ കുറിച്യർമല പ്രദേശത്ത് ആഗസ്റ്റ് മാസത്തിൽ മാത്രം 1466 മി.മീ മഴ ലഭിച്ചു. എന്നാൽ ഈ പ്രദേശത്ത് കഴിഞ്ഞ പത്ത് വർഷത്തിലെ, ആഗസ്റ്റ് മാസത്തെ ശരാശരി മഴ 433 മി.മീ മാത്രമാണ്. Photo : Landslide Probability Study Report, Hume Centre ForEcology and Wildlife biology, Kerala Sastrasahithya Parishat
2018- ൽ കുറിച്യർമല പ്രദേശത്ത് ആഗസ്റ്റ് മാസത്തിൽ മാത്രം 1466 മി.മീ മഴ ലഭിച്ചു. എന്നാൽ ഈ പ്രദേശത്ത് കഴിഞ്ഞ പത്ത് വർഷത്തിലെ, ആഗസ്റ്റ് മാസത്തെ ശരാശരി മഴ 433 മി.മീ മാത്രമാണ്. Photo : Landslide Probability Study Report, Hume Centre ForEcology and Wildlife biology, Kerala Sastrasahithya Parishat

'തുടർച്ചയായി പെയ്യുന്ന ശക്തി കുറഞ്ഞ മഴയാണ് വയനാട്ടിലുണ്ടായിരുന്നത്. എന്നാൽ വയനാടൻ മഴയിൽ വലിയ തോതിലുള്ള മാറ്റമാണുണ്ടായത്. നൂൽമഴ ഇല്ലാതായി. ജൂൺ ഒന്നിന് ആരംഭിച്ചിരുന്ന കാലവർഷം പതുക്കെ ജൂൺ 10, 15 എന്നിങ്ങനെയായി മാറിത്തുടങ്ങി. തുടർച്ചയായി വാർഷിക വർഷപാതത്തിൽ 50 ശതമാനത്തിലധികം കുറവുണ്ടായി. മഴയുടെ സ്വഭാവം നിർത്താതെ പെയ്യുന്ന നൂൽമഴയിൽ നിന്നും കുറഞ്ഞ സമയംകൊണ്ട് കുറഞ്ഞ സ്ഥലത്തു ശക്തമായി പെയ്തിറങ്ങുന്ന തരത്തിലേക്ക് മാറിവന്നു. ഇത് ചരിഞ്ഞ മലമ്പ്രദേശങ്ങൾ നിറഞ്ഞ വയനാടിനെ സംബന്ധിച്ച് ആപത്കരമായ ഒന്നാണ്. സാധാരണയിൽ കൂടുതൽ മഴ ലഭിച്ച 2012- ൽ ചെമ്പ്ര മലനിരകളിൽ പന്ത്രണ്ടിടത്താണ് ഉരുൾപൊട്ടിയത്. 1992- ൽ കാപ്പിക്കളത്തിലും, 1984- ൽ മുണ്ടക്കൈയിലും വലിയ തോതിൽ ഉരുൾ പൊട്ടുകയുണ്ടായി. 2018-ലും 19-ലും വലിയ ദുരന്തങ്ങളാണ് വയനാട്ടിലുണ്ടായത്. ആഗോള കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി തെക്കേ ഇന്ത്യയിൽ മൺസൂൺ കാലത്ത് രൂപപ്പെടുന്ന ന്യൂനമർദ്ദങ്ങളുടെ ഫലമായി ഉണ്ടായ അതിതീവ്ര മഴയുടെ പരിണിത ഫലമാണ് കഴിഞ്ഞ രണ്ടു വർഷമായി ഉണ്ടായ പ്രകൃതിദുരന്തങ്ങൾ. എങ്കിലും അതിന്റെ സൂക്ഷാമനുഭവത്തെ വയനാടിന്റെ കാലാവസ്ഥയിലും ഭൂപ്രകൃതിയിലും ഉണ്ടായിവന്ന മാറ്റങ്ങളുടെ തുടർച്ചയായി കാണാം’’- റിപ്പോർട്ട് പറയുന്നു.

അശാസ്ത്രീയ റോഡ് നിർമാണവും സ്വാഭാവിക നീർച്ചാലുകൾ നികത്തി ഭൂമി തരംമാറ്റി വീടുകൾ നിർമിച്ചതും മഴ അതിശക്തമായി പെയ്തിറങ്ങിയപ്പോൾ മണ്ണിച്ചിലിന് കാരണമായിട്ടുണ്ടെന്ന് 2020ൽ പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. Photo : Landslide Probability Study Report, Hume Centre ForEcology and Wildlife biology, Kerala Sastrasahithya Parishat
അശാസ്ത്രീയ റോഡ് നിർമാണവും സ്വാഭാവിക നീർച്ചാലുകൾ നികത്തി ഭൂമി തരംമാറ്റി വീടുകൾ നിർമിച്ചതും മഴ അതിശക്തമായി പെയ്തിറങ്ങിയപ്പോൾ മണ്ണിച്ചിലിന് കാരണമായിട്ടുണ്ടെന്ന് 2020ൽ പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. Photo : Landslide Probability Study Report, Hume Centre ForEcology and Wildlife biology, Kerala Sastrasahithya Parishat

പഠനത്തിൽ പറയുന്ന മറ്റൊരു സംഗതി, ദുരന്തബാധിത പ്രദേശത്തെ ഭൂവിനിയോഗമാണ്. 2018ലെയും 2019ലെയും പ്രകൃതിദുരന്തങ്ങളുടെ പ്രധാന കാരണം ഭൂമിയുടെ തരംമാറ്റലാണ്. രണ്ടാമത്തെ പ്രേരകഘടകം റോഡ് നെറ്റ് വർക്കും മൂന്നാമത്തെ ഘടകം മഴയുടെ അളവും നാലാമത്തെ ഘടകം നീർച്ചാലുകളുടെ സാന്ദ്രതയും അഞ്ചാമത്തെ ഘടകം ഭൂമിയുടെ ചെരിവുമാണ്.

അശാസ്ത്രീയ റോഡ് നിർമാണവും സ്വാഭാവിക നീർച്ചാലുകൾ നികത്തി ഭൂമി തരംമാറ്റി വീടുകൾ നിർമിച്ചതും മഴ അതിശക്തമായി പെയ്തിറങ്ങിയപ്പോൾ മണ്ണിച്ചിലിന് കാരണമായിട്ടുണ്ടെന്ന് 2020ൽ പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. 2018-ലെ കണക്കുകൾ പരിശോധിച്ചാൽ, അന്ന് ഏറ്റവും കൂടുതൽ ഉരുൾ പൊട്ടലുകളും മണ്ണിടിച്ചിലും ഉണ്ടായ വൈത്തിരയിൽ 41 ശതമാനവും ഉണ്ടായത് വീടുകൾക്ക് സമീപമാണ്. ഇതുകൂടാതെ വാണിജ്യാവശ്യങ്ങൾക്ക് നിർമിച്ച കെട്ടിടങ്ങൾക്കു സമീപമാണ് 17 ശതമാനം ദുരന്തങ്ങളും സംഭവിച്ചതെന്നും കണക്കുകൾ വ്യക്തമാക്കുന്നു. കൂടാതെ 29ശതമാനം മണ്ണിടിച്ചിലും ഉണ്ടായത് റോഡുകൾക്ക് കുന്നിടിച്ചുമാറ്റിയ പ്രദേശങ്ങളിലാണ്. ഇത് സൂചിപ്പിക്കുന്നത് വയനാടൻ ഭൂപ്രദേശത്തിന്റെ സ്വാഭാവികമായ ചരിവുകളിലും അവിടുത്തെ സസ്യാവരണങ്ങളിലും നീർച്ചാലുകളിലും വൻതോതിലുണ്ടായ മാറ്റമാണ് മണ്ണിടിച്ചൽ വ്യാപകമാക്കിയതെന്ന് ഹ്യൂം സെന്റർ ഫോർ ഇക്കോളജിയും ശാസ്ത്രസാഹിത്യ പരിഷത്തും സംയുക്തമായി നടത്തിയ പഠനത്തിൽ പറയുന്നു. ഇത്തരം പ്രദേശങ്ങളിൽ നടത്തുന്ന അശാസ്ത്രീയമായ നിർമാണ പ്രവർത്തനങ്ങൾ ഭൂവിനിയോഗവും അപകടങ്ങളുടെ ആക്കം കൂട്ടുകയും ഭൂമി നിരങ്ങി നീങ്ങൽ (Land Sliding) പോലുള്ള പ്രതിഭാസത്തിന് കാരണമാകുകയും ചെയ്യുന്നുണ്ട്.

Comments