കുറിച്യാർ മലയുൾപ്പെടെയുള്ള വയനാട്ടിലെ പ്രദേശങ്ങൾ സർക്കാർ അടിയന്തിരമായി ഇടപെടേണ്ട അപകടസാധ്യതയുളള പ്രദേശങ്ങളാണ് എന്ന് മുന്നറിയിപ്പു നൽകുകയാണ് കൽപ്പറ്റ ആസ്ഥാനമായി പ്രവർത്തിക്കുന്ന Hume Centre for Ecology and Wildlife Biology ഡയറക്ടർ സി.കെ. വിഷ്ണുദാസ്. വയനാടിൻ്റെ ഇക്കോളജിയെക്കുറിച്ച് നിരന്തര പഠനം നടത്തുന്ന Hume, മുണ്ടക്കൈയിൽ ഉരുൾപ്പൊട്ടലിനുള്ള സാധ്യതയെക്കുറിച്ച് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. കാലാവസ്ഥാ വ്യതിയാനവും മനുഷ്യൻ്റെ ഇടപെടലും വയനാടിൻ്റെ ഭൂപ്രകൃതിയെ എങ്ങനെയൊക്കെയാണ് മാറ്റിത്തീർത്തത് എന്ന് വിശദീകരിക്കുകയാണ് വിഷ്ണുദാസ്.