കേരളം നിലവിൽ നേരിടുന്ന ഇലക്ട്രിസിറ്റി പ്രതിസന്ധിയെ എങ്ങിനെ മറികടക്കാം എന്ന് ചർച്ച ചെയ്യുകയാണ് 20 വർഷമായി ക്ലൈമറ്റ് ആന്റ് എനർജി, പരിസ്ഥിതി വിഷയങ്ങളിൽ ഇടപെട്ട് പ്രവർത്തിക്കുന്ന പ്രിയ പിള്ള. ഫോസിൽ ഇന്ധനങ്ങളിൽ നിന്ന് പുതുക്കാവുന്ന ഊർജ്ജ സ്രോതസ്സുകളിലേക്ക് മാറുക എന്ന ആഗോള തലത്തിലെത്തന്നെ ലക്ഷ്യത്തെ കേരളത്തിൽ എങ്ങനെ പ്രയോഗത്തിൽ കൊണ്ടു വരാം എന്ന് വിജയിച്ച മാതൃകകളെ മുൻനിർത്തി വിശദീകരിക്കുന്നു. ഒപ്പം ഊർജ്ജ നീതിയുടെ രാഷ്ട്രീയത്തെക്കുറിച്ചുംസംസാരിക്കുന്നു.