ആരാണ്
പശ്ചിമഘട്ടത്തെ
സംഘർഷഭൂമിയാക്കുന്നത്?

പരിസ്ഥിതി ദുരന്തങ്ങൾ നൽകുന്ന മുന്നറിയിപ്പുകൾ ഒരു വശത്ത്, മലയോര ജനത ഉയർത്തുന്ന, ഭൂമിയുടെ ക്രയവിക്രയ സ്വാതന്ത്ര്യം അടക്കമുള്ള പൗരാവകാശങ്ങൾ മറുവശത്ത്. പരിസ്ഥിതിസംരക്ഷണവും ജനങ്ങളുടെ നിലനിൽപ്പും പരസ്പരവിരുദ്ധമല്ലെന്നും, രണ്ടിനെയും കൂട്ടിയിണക്കുന്ന പ്രായോഗിക സമീപനമാണ് ഉണ്ടാകേണ്ടതെന്നുമുള്ള വസ്തുതയാണ്, ESA കരടു വിജ്ഞാപനവുമായി ബന്ധപ്പെട്ട ആശങ്കകൾ അടിവരയിടുന്നത്: ഷൈൻ കെ. എഴുതുന്നു.

ഷൈൻ. കെ

ലോകത്തിലെ എട്ട് അതിപ്രധാന ജൈവവൈവിധ്യ കേന്ദ്രങ്ങളിലൊന്നായ പശ്ചിമഘട്ടം, തെക്കേ ഇന്ത്യൻ ഉപദ്വീപിന്റെ കാലാവസ്ഥാനിയന്ത്രണത്തിലും ജലസുരക്ഷയിലും നിർണായക പങ്കുവഹിക്കുന്ന പാരിസ്ഥിതിക ഇടനാഴിയാണ്. ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കർണാടക, തമിഴ്‌നാട്, കേരളം എന്നീ ആറ് സംസ്ഥാനങ്ങളിലായി 1,600 കിലോമീറ്ററോളം വ്യാപിച്ചുകിടക്കുന്ന ഈ മലനിരകളുടെ സംരക്ഷണം സംബന്ധിച്ച തർക്കങ്ങൾക്ക് ഏറെ നാളത്തെ പഴക്കമുണ്ട്. എന്നാൽ, കേവലം വനസംരക്ഷണം എന്നതിനപ്പുറം, വികസന മാതൃകകളും ജനകീയ ഉപജീവനവും പരിസ്ഥിതിനയങ്ങളും തമ്മിൽ നിരന്തരം കലഹിക്കുന്ന രാഷ്ട്രീയ- ഭരണഘടനാ പ്രശ്നമായി ഈ വിഷയം എത്തിനിൽക്കുന്നു.

2010 മാർച്ചിൽ പ്രൊഫ. മാധവ് ഗാഡ്ഗിൽ അധ്യക്ഷനായി വെസ്റ്റേൺ ഘട്ട്സ് ഇക്കോളജി എക്സ്പെർട്ട് പാനൽ (WGEEP) രൂപീകരിച്ചതോടെയാണ് പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട ഔദ്യോഗിക നടപടികൾ ആരംഭിക്കുന്നത്. 2011 ഓഗസ്റ്റിൽ സമിതി സമർപ്പിച്ച റിപ്പോർട്ടിൽ, പശ്ചിമഘട്ടത്തിലെ 1,29,037 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയെയും പരിസ്ഥിതിലോലമേഖലയായി (Eco- Sensitive Area-ESA) പ്രഖ്യാപിക്കാൻ ശുപാർശ ചെയ്തു. പാരിസ്ഥിതിക പ്രാധാന്യത്തിന്റെ അടിസ്ഥാനത്തിൽ ഈ പ്രദേശത്തെ ESZ-1, ESZ-2, ESZ-3 എന്നിങ്ങനെ മൂന്ന് മേഖലകളായി തിരിക്കുകയും, തീരുമാനങ്ങൾ എടുക്കാനുള്ള പരമാധികാരം പഞ്ചായത്തുകൾക്കും ഗ്രാമസഭകൾക്കും നൽകുന്ന വികേന്ദ്രീകൃത ഭരണരീതി മുന്നോട്ടുവെക്കുകയും ചെയ്തു. എന്നാൽ ഖനനം, ക്വാറികൾ, വൻകിട നിർമാണങ്ങൾ എന്നിവയ്ക്കുള്ള സമ്പൂർണ നിരോധനവും ഭൂവിനിയോഗ- കാർഷിക മേഖലകളിലെ നിയന്ത്രണങ്ങളും മലയോര കർഷകരിലും സംസ്ഥാന സർക്കാരുകളിലും കടുത്ത ആശങ്ക സൃഷ്ടിച്ചു. പ്രതിഷേധം ശക്തമായതോടെ കേന്ദ്ര സർക്കാർ ഈ റിപ്പോർട്ട് തള്ളിക്കളയുകയായിരുന്നു.

ഗാഡ്ഗിൽ റിപ്പോർട്ടിന് പകരം ഒരു പ്രായോഗിക മാർഗം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ, 2012 ഓഗസ്റ്റിൽ പ്ലാനിംഗ് കമ്മീഷൻ അംഗം ഡോ. കെ. കസ്തൂരിരംഗന്റെ അധ്യക്ഷതയിൽ 'ഹൈ ലെവൽ വർക്കിംഗ് ഗ്രൂപ്പ്' (HLWG) നിലവിൽവന്നു. 2013 ഏപ്രിലിൽ സമർപ്പിച്ച കസ്തൂരിരംഗൻ റിപ്പോർട്ട്, പശ്ചിമഘട്ട വിസ്തൃതിയുടെ 37% (ഏകദേശം 59,940 ചതുരശ്ര കിലോമീറ്റർ) പ്രദേശം മാത്രം സാംസ്കാരിക മേഖലകളെ ഒഴിവാക്കി 'പ്രകൃതിദത്ത പ്രദേശം' എന്ന നിലയിൽ ഇ.എസ്.എ ആയി പ്രഖ്യാപിക്കാൻ ശുപാർശ ചെയ്തു. ഇതിൽ റെഡ് കാറ്റഗറി വ്യവസായങ്ങൾ, പുതിയ ഖനനങ്ങൾ, 20,000 ചതുരശ്ര മീറ്ററിലധികം വിസ്തീർണ്ണമുള്ള വൻകിട നിർമാണങ്ങൾ, താപവൈദ്യുത നിലയങ്ങൾ എന്നിവ നിരോധിച്ചു.

2010 മാർച്ചിൽ പ്രൊഫ. മാധവ് ഗാഡ്ഗിൽ അധ്യക്ഷനായി വെസ്റ്റേൺ ഘട്ട്സ് ഇക്കോളജി എക്സ്പെർട്ട് പാനൽ രൂപീകരിച്ചതോടെയാണ് പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട ഔദ്യോഗിക നടപടികൾ ആരംഭിക്കുന്നത്.
2010 മാർച്ചിൽ പ്രൊഫ. മാധവ് ഗാഡ്ഗിൽ അധ്യക്ഷനായി വെസ്റ്റേൺ ഘട്ട്സ് ഇക്കോളജി എക്സ്പെർട്ട് പാനൽ രൂപീകരിച്ചതോടെയാണ് പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട ഔദ്യോഗിക നടപടികൾ ആരംഭിക്കുന്നത്.

പിന്നീട് കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ ചുവടുപിടിച്ച് 2014 മാർച്ച് 10-നാണ് പരിസ്ഥിതി സംരക്ഷണ നിയമപ്രകാരം (EPA, 1986) കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ആദ്യത്തെ കരട് വിജ്ഞാപനം പുറപ്പെടുവിക്കുന്നത്. ഇതിൽ കേരളത്തിലെ 123 വില്ലേജുകൾ ഉൾപ്പെടെ 56,825.7 ചതുരശ്ര കിലോമീറ്റർ പ്രദേശം ഉൾപ്പെടുത്തി. എന്നാൽ നിയമപരമായ കാലാവധിക്കുള്ളിൽ അന്തിമ വിജ്ഞാപനമാക്കാൻ സാധിക്കാതെ വന്നതോടെ ഓരോ കരടും റദ്ദായിപ്പോവുകയും, തുടർന്ന് 2015, 2017, 2018, 2021, 2022 വർഷങ്ങളിൽ കേന്ദ്രത്തിന് കരടുകൾ ആവർത്തിച്ച് പുതുക്കി ഇറക്കേണ്ടിവരികയും ചെയ്തു. 2024 ജൂലൈ 31-ന് വയനാട് ദുരന്തത്തിന് പിന്നാലെ ആറാമത്തെ കരട് വിജ്ഞാപനം ഇറങ്ങിയെങ്കിലും, അതിലും തർക്കങ്ങൾ പരിഹരിക്കപ്പെടാത്തതിനെ തുടർന്ന് നിലവിൽ ഏഴാമത്തെ കരട് വിജ്ഞാപനത്തിന്റെ ഘട്ടത്തിലാണ് ഇന്നീ വിഷയം എത്തിനിൽക്കുന്നത്.

കേരളത്തിൽ വിജ്ഞാപന പരിധിയിൽ പറയുന്ന 131 വില്ലേജുകളിൽ 33 വില്ലേജുകളെ പൂർണമായും ഒഴിവാക്കണമെന്നും, ബാക്കി വില്ലേജുകളിലെ ജനവാസ മേഖലകളെ പൂർണമായി മാറ്റിനിർത്തി വനഭൂമി മാത്രം ESA ആക്കണമെന്നുമാണ് സംസ്ഥാനത്തിന്റെ ഔദ്യോഗിക നിലപാട്.

നിലവിലെ പ്രധാന പ്രതിസന്ധി, കൃത്യമായ അതിർത്തി നിർണയവുമായി ബന്ധപ്പെട്ടതാണ്. സാറ്റലൈറ്റ് ഡാറ്റയും റിമോട്ട് സെൻസിംഗും മാത്രം ആധാരമാക്കി തയാറാക്കിയ ഭൂപടങ്ങളിൽ വനമേഖലകൾക്കൊപ്പം ജനവാസമേഖലകളും, പതിറ്റാണ്ടുകളായി കൃഷി ചെയ്യുന്ന തോട്ടങ്ങളും, കവലകളും ഉൾപ്പെട്ടു എന്ന ആശങ്ക മലയോര കർഷകരിൽ വലിയ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നു. കൂടാതെ കേരളത്തിൽ വിജ്ഞാപന പരിധിയിൽ പറയുന്ന 131 വില്ലേജുകളിൽ 33 വില്ലേജുകളെ പൂർണമായും ഒഴിവാക്കണമെന്നും, ബാക്കി വില്ലേജുകളിലെ ജനവാസ മേഖലകളെ പൂർണമായി മാറ്റിനിർത്തി വനഭൂമി മാത്രം ESA ആക്കണമെന്നുമാണ് സംസ്ഥാനത്തിന്റെ ഔദ്യോഗിക നിലപാട്. റവന്യൂ സർവേ നമ്പറുകൾ അടിസ്ഥാനമാക്കിയുള്ള ഭൗതിക പരിശോധന ഇല്ലാതെ അന്തിമ ഉത്തരവിറക്കരുതെന്ന് കർണാടക ഉൾപ്പെടെയുള്ള മറ്റ് പശ്ചിമഘട്ട സംസ്ഥാനങ്ങളും നിർബന്ധം പിടിക്കുന്നു.

വയനാട്, കൂവപ്പാടി, പുത്തുമല, പെട്ടിമുടി തുടങ്ങിയ ദുരന്തങ്ങൾ നൽകുന്ന മുന്നറിയിപ്പുകൾ ഒരു വശത്ത്. മറുവശത്ത്, മലയോര ജനത ഉയർത്തുന്ന, ഭൂമിയുടെ ക്രയവിക്രയ സ്വാതന്ത്ര്യം അടക്കമുള്ള പൗരാവകാശങ്ങൾ. പരിസ്ഥിതി സംരക്ഷണവും ജനങ്ങളുടെ നിലനിൽപ്പും പരസ്പരവിരുദ്ധമല്ലെന്നും, രണ്ടിനെയും കൂട്ടിയിണക്കുന്ന പ്രായോഗിക സമീപനമാണ് ഇനിയുണ്ടാകേണ്ടതെന്നും ഈ സംഭവവികാസങ്ങൾ അടിവരയിടുന്നു.

പ്ലാനിംഗ് കമ്മീഷൻ അംഗമായിരുന്ന ഡോ. കെ. കസ്തൂരിരംഗൻ. കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ ചുവടുപിടിച്ച് 2014 മാർച്ച് 10-നാണ് പരിസ്ഥിതി സംരക്ഷണ നിയമപ്രകാരം കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ആദ്യത്തെ കരട് വിജ്ഞാപനം പുറപ്പെടുവിക്കുന്നത്.
പ്ലാനിംഗ് കമ്മീഷൻ അംഗമായിരുന്ന ഡോ. കെ. കസ്തൂരിരംഗൻ. കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ ചുവടുപിടിച്ച് 2014 മാർച്ച് 10-നാണ് പരിസ്ഥിതി സംരക്ഷണ നിയമപ്രകാരം കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ആദ്യത്തെ കരട് വിജ്ഞാപനം പുറപ്പെടുവിക്കുന്നത്.

131 വില്ലേജുകളിലെ
ആശങ്കകൾ

കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ കരട് വിജ്ഞാപനത്തിൽ കേരളത്തിലെ 131 വില്ലേജുകളിലായി 9,993.7 ചതുരശ്ര കിലോമീറ്റർ പ്രദേശം ഉൾപ്പെട്ടതാണ് മലയോര മേഖലകളിൽ ഉയർന്നുവന്ന പ്രതിഷേധങ്ങളുടെ പ്രാഥമിക കാരണമെന്നതിൽ തർക്കമില്ല. വൻകിട ഖനനങ്ങളും പരിസ്ഥിതിക്ക് കടുത്ത ആഘാതമുണ്ടാക്കുന്ന വ്യവസായങ്ങളും തടയുക എന്ന നയപരമായ ലക്ഷ്യത്തോടെയാണ് വിജ്ഞാപനം രൂപകൽപ്പന ചെയ്യപ്പെട്ടതെങ്കിലും, സാങ്കേതികമായി വില്ലേജുകളെ പൂർണ യൂണിറ്റുകളായി കണ്ട് ഇ.എസ്.എ പട്ടികയിൽ ഉൾപ്പെടുത്തിയ രീതി ജനവാസ കേന്ദ്രങ്ങളെയും കൃഷിഭൂമിയെയും ഒരേപോലെ ബാധിച്ചു. കേരളത്തിന്റെ പ്രത്യേക ഭൂമിശാസ്ത്രസാഹചര്യത്തിൽ വനവും തോട്ടങ്ങളും മനുഷ്യവാസമുള്ള പ്രദേശങ്ങളും തൊട്ടുരുമ്മി നിൽക്കുന്നതിനാൽ, ഉപഗ്രഹചിത്രങ്ങളെ മാത്രം ആധാരമാക്കി നടത്തിയ അതിർത്തി നിർണയം താഴെത്തട്ടിൽ വലിയ ഭരണ- സാമ്പത്തിക പ്രതിസന്ധികൾക്ക് വഴിവെച്ചിട്ടുണ്ട് എന്നതാണ് വാസ്തവം.

ഇതിന്റെ ഏറ്റവും വലിയ പ്രത്യാഘാതം മലയോരത്തെ ഭൂവിപണിയിലും സമ്പദ്‌വ്യവസ്ഥയിലുമാണ് പ്രകടമായത്. ഒരു പ്രദേശം പരിസ്ഥിതിലോലപട്ടികയിൽ ഉൾപ്പെടുന്നു എന്ന അനിശ്ചിതത്വം നിലനിൽക്കുമ്പോൾ തന്നെ അവിടെയുള്ള വസ്തുവകകളുടെ വിപണിമൂല്യം കുത്തനെ ഇടിയുന്നു. ഭൂമിയുടെ ക്രയവിക്രയം മന്ദഗതിയിലാവുകയും, വിദ്യാഭ്യാസ ആവശ്യങ്ങൾക്കോ ചികിത്സയ്ക്കോ കടബാധ്യതകൾ തീർക്കാനോ ഉള്ള ന്യായമായ സാമ്പത്തിക ക്രമീകരണങ്ങൾക്ക് ഭൂമി വിൽക്കാൻ കർഷകർക്ക് സാധിക്കാതെ വരികയും ചെയ്യുന്നു. ഇതിനൊപ്പം ബാങ്കുകളും ഇതര ധനകാര്യ സ്ഥാപനങ്ങളും ഇ.എസ്.എ പരിധിയിൽ വരുന്ന ഭൂമിയെ സുരക്ഷിതമായ ഈടായി സ്വീകരിക്കാൻ മടിക്കുന്നതോടെ വായ്പാലഭ്യത പൂർണമായി തടസ്സപ്പെട്ടു. കൃഷിപ്പണികൾക്കുള്ള വായ്പകളും ചെറുകിട ഭവനനിർമാണ വായ്പകളും ഇത്തരത്തിൽ നിഷേധിക്കപ്പെടുകയോ കടുത്ത സാങ്കേതിക തടസ്സങ്ങൾക്ക് വിധേയമാവുകയോ ചെയ്യുന്നത് സാധാരണ കർഷക കുടുംബങ്ങളെ കടുത്ത അരക്ഷിതാവസ്ഥയിലേക്കാണ് തള്ളിവിടുന്നത്.

നിയമപരമായി 20,000 ചതുരശ്ര മീറ്ററിലധികം വിസ്തീർണ്ണമുള്ള വൻകിട നിർമാണങ്ങൾക്കാണ് വിജ്ഞാപനം കർശന നിയന്ത്രണം ഏർപ്പെടുത്തുന്നതെങ്കിലും, ഭരണനിർവഹണ തലത്തിലെ ആശയക്കുഴപ്പങ്ങൾ താഴെത്തട്ടിൽ സാധാരണക്കാരെ സാരമായി ബാധിക്കുന്നുണ്ട്.

നിയമപരമായി 20,000 ചതുരശ്ര മീറ്ററിലധികം വിസ്തീർണ്ണമുള്ള വൻകിട നിർമാണങ്ങൾക്കാണ് വിജ്ഞാപനം കർശന നിയന്ത്രണം ഏർപ്പെടുത്തുന്നതെങ്കിലും, ഭരണനിർവഹണ തലത്തിലെ ആശയക്കുഴപ്പങ്ങൾ താഴെത്തട്ടിൽ സാധാരണക്കാരെ സാരമായി ബാധിക്കുന്നുണ്ട്. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിൽ നിന്നും റവന്യൂ-വനം വകുപ്പുകളിൽ നിന്നും ലഭിക്കേണ്ട വിവിധ അനുമതികളിലും കെട്ടിട നമ്പറുകൾ അനുവദിക്കുന്നതിലും ഉണ്ടാകുന്ന ഉദ്യോഗസ്ഥ കാലതാമസവും ചുവപ്പുനാടയും ചെറിയ ഭവന നിർമാണങ്ങളെയും അറ്റകുറ്റപ്പണികളെയും അനിശ്ചിതത്വത്തിലാക്കുന്നു. റോഡുകൾ, പാലങ്ങൾ, കുടിവെള്ള പദ്ധതികൾ തുടങ്ങിയ പഞ്ചായത്ത് തല അടിസ്ഥാന സൗകര്യ വികസനങ്ങൾ പോലും വിവിധ പാരിസ്ഥിതിക അനുമതികളുടെ നൂലാമാലകളിൽ കുടുങ്ങുന്നു എന്ന വസ്തുത പ്രാദേശിക ഭരണകൂടങ്ങളെയും പ്രതിസന്ധിയിലാക്കുന്നുണ്ട്. കൂടാതെ, ഭാവിയിൽ തോട്ടവിളകളുടെ വിനിയോഗത്തിലോ രാസവളങ്ങളുടെ ഉപയോഗത്തിലോ നിയന്ത്രണങ്ങൾ വന്നേക്കാം എന്ന ഭയവും മലയോര ജനതയ്ക്കിടയിൽ ശക്തമാണ്.

റോഡുകൾ, പാലങ്ങൾ, കുടിവെള്ള പദ്ധതികൾ തുടങ്ങിയ പഞ്ചായത്ത് തല അടിസ്ഥാന സൗകര്യ വികസനങ്ങൾ പോലും വിവിധ പാരിസ്ഥിതിക അനുമതികളുടെ നൂലാമാലകളിൽ കുടുങ്ങുന്നു എന്ന വസ്തുത പ്രാദേശിക ഭരണകൂടങ്ങളെയും പ്രതിസന്ധിയിലാക്കുന്നുണ്ട്.
റോഡുകൾ, പാലങ്ങൾ, കുടിവെള്ള പദ്ധതികൾ തുടങ്ങിയ പഞ്ചായത്ത് തല അടിസ്ഥാന സൗകര്യ വികസനങ്ങൾ പോലും വിവിധ പാരിസ്ഥിതിക അനുമതികളുടെ നൂലാമാലകളിൽ കുടുങ്ങുന്നു എന്ന വസ്തുത പ്രാദേശിക ഭരണകൂടങ്ങളെയും പ്രതിസന്ധിയിലാക്കുന്നുണ്ട്.

ഈ സാഹചര്യത്തിലാണ് 131 വില്ലേജുകളിലെയും ജനവാസ മേഖലകളെയും കാർഷിക തോട്ടങ്ങളെയും പൂർണമായി ഒഴിവാക്കണമെന്ന നിലപാടിൽ കേരളം ഉറച്ചുനിൽക്കുന്നത്. ഇടുക്കിയിലെ ഏലം റിസർവ് (CHR) മേഖലകളും, വയനാട്ടിലെയും കോഴിക്കോട്ടെയും തിങ്ങിപ്പാർക്കുന്ന ജനവാസ കേന്ദ്രങ്ങളും പട്ടികയിൽ ഉൾപ്പെട്ടത് തെറ്റായ സാങ്കേതിക രീതിശാസ്ത്രത്തിന്റെ ഫലമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. അതിനാൽ, പ്രകൃതിദത്ത വനമേഖലകൾ മാത്രം ഇ.എസ്.എ പരിധിയിൽ നിലനിർത്തിക്കൊണ്ട്, റവന്യൂ സർവേ നമ്പറുകൾ അടിസ്ഥാനമാക്കിയുള്ള ഭൗതിക പരിശോധനയിലൂടെ കൃഷിഭൂമിയെയും വാസസ്ഥലങ്ങളെയും ഒഴിവാക്കുക മാത്രമാണ് ഈ സാമ്പത്തിക- സാമൂഹിക സ്തംഭനാവസ്ഥയ്ക്ക് ശാശ്വത പരിഹാരം. പരിസ്ഥിതി സംരക്ഷണവും മലയോര ജനതയുടെ അടിസ്ഥാന ഉപജീവന അവകാശങ്ങളും പരസ്പരവിരുദ്ധമല്ലെന്ന തിരിച്ചറിവിലാണ് ഈ ജനകീയ ആവശ്യങ്ങൾ കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നത്.

പശ്ചിമഘട്ട സംരക്ഷണത്തിൽ ഒരു പതിറ്റാണ്ടിലേറെയായി തുടരുന്ന അനിശ്ചിതത്വം കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ ഫെഡറൽ വിരുദ്ധ സമീപനത്തിന്റെയും നയപരമായ മെല്ലെപ്പോക്കിന്റെയും വ്യക്തമായ പ്രതിഫലനമാണ്.

ഫെഡറൽ വിരുദ്ധ സമീപനത്തിന്റെ പ്രത്യാഘാതങ്ങൾ

ഏഴാമത്തെ കരട് വിജ്ഞാപനത്തിന്മേൽ പൊതുജനങ്ങൾക്കും സംസ്ഥാന സർക്കാരുകൾക്കും ആക്ഷേപങ്ങളും നിർദ്ദേശങ്ങളും സമർപ്പിക്കാനായി കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അനുവദിച്ച 60 ദിവസത്തെ സമയപരിധി അവസാനിച്ചതോടെയാണ് ഈ വിഷയം ഭരണപരമായി ഏറ്റവും നിർണായകമായ ഘട്ടത്തിലേക്ക് പ്രവേശിച്ചിട്ടുള്ളത്. വനം-റവന്യൂ വകുപ്പുകൾ സംയുക്തമായി തയാറാക്കിയ മാപ്പിംഗ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, കരട് പട്ടികയിലെ 131 വില്ലേജുകളിൽ 33 വില്ലേജുകളെ പൂർണമായും ഒഴിവാക്കണമെന്നും, അവശേഷിക്കുന്ന പ്രദേശങ്ങളിലെ ജനവാസകേന്ദ്രങ്ങൾ, കൃഷിഭൂമി, ഏലം റിസർവ് (CHR) എന്നിവയെ മാറ്റിനിർത്തി സ്വാഭാവിക വനഭൂമി മാത്രം ഇ.എസ്.എ ആക്കണമെന്നുമുള്ള വിശദമായ ശുപാർശ സംസ്ഥാന സർക്കാർ കേന്ദ്രത്തിന് സമർപ്പിച്ചിട്ടുണ്ട്. സാറ്റലൈറ്റ് ഡാറ്റയ്ക്ക് പകരം റവന്യൂ സർവേ നമ്പറുകൾ അടിസ്ഥാനമാക്കിയുള്ള അതിർത്തി നിർണയം മാത്രമേ ഭരണഘടനാപരമായി സാധുവാകൂ എന്ന ശക്തമായ നിലപാടാണ് കേരളം ആവർത്തിച്ചത്.

അതേസമയം, മലയോര മേഖലകളിൽ വലിയ പ്രതിഷേധം നിലനിൽക്കുന്നുമുണ്ട്. കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി, കോടഞ്ചേരി, കട്ടിപ്പാറ, നെല്ലിപ്പൊയിൽ അടക്കമുള്ള മലയോര വില്ലേജുകളിലും വയനാട്, ഇടുക്കി മേഖലകളിലും കർഷക സംഘടനകളും പ്രാദേശിക സമിതികളും ജനപ്രതിനിധികളും തെരുവിലിറങ്ങി. എതിർപ്പുകൾ അറിയിക്കാനുള്ള സമയപരിധി അവസാനിച്ചതോടെ, കരട് വിജ്ഞാപനം അതേപടി നടപ്പിലാകുമോ എന്ന ആശങ്കയാണ് പ്രതിഷേധങ്ങൾക്ക് കാരണമായത്. പതിനായിരക്കണക്കിന് വ്യക്തിഗത പരാതികളും തദ്ദേശ സ്ഥാപനങ്ങളുടെ പ്രമേയങ്ങളുമാണ് അവസാന ദിവസങ്ങളിൽ കേന്ദ്രത്തിന് മുന്നിലെത്തിയത്.

കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി, കോടഞ്ചേരി, കട്ടിപ്പാറ, നെല്ലിപ്പൊയിൽ അടക്കമുള്ള മലയോര വില്ലേജുകളിലും വയനാട്, ഇടുക്കി മേഖലകളിലും കർഷക സംഘടനകളും പ്രാദേശിക സമിതികളും ജനപ്രതിനിധികളും തെരുവിലിറങ്ങി.
കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി, കോടഞ്ചേരി, കട്ടിപ്പാറ, നെല്ലിപ്പൊയിൽ അടക്കമുള്ള മലയോര വില്ലേജുകളിലും വയനാട്, ഇടുക്കി മേഖലകളിലും കർഷക സംഘടനകളും പ്രാദേശിക സമിതികളും ജനപ്രതിനിധികളും തെരുവിലിറങ്ങി.

കേരളത്തിന് സമാനമായി കർണാടകയും സാറ്റലൈറ്റ് മാപ്പിംഗിനെതിരെ രംഗത്തുവരികയും തങ്ങളുടെ എതിർപ്പുകൾ രേഖപ്പെടുത്തുകയും ചെയ്തതോടെ, സമയപരിധി അവസാനിച്ച ഈ ഘട്ടത്തിൽ കേന്ദ്രം സംസ്ഥാനങ്ങളുടെ നിർദ്ദേശങ്ങൾ പരിഗണിച്ച് ഇളവുകളോടെ അന്തിമ വിജ്ഞാപനം ഇറക്കുമോ അതോ വീണ്ടും പുതിയ കരടിലേക്കോ വിദഗ്ധ സമിതിയുടെ കാലാവധി നീട്ടലിലേക്കോ കാര്യങ്ങൾ നീങ്ങുമോ എന്ന വലിയ അനിശ്ചിതത്വത്തിലാണ് പശ്ചിമഘട്ട മേഖല ഇപ്പോൾ എത്തിനിൽക്കുന്നത്.

പശ്ചിമഘട്ട സംരക്ഷണത്തിൽ ഒരു പതിറ്റാണ്ടിലേറെയായി തുടരുന്ന അനിശ്ചിതത്വം കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ ഫെഡറൽ വിരുദ്ധ സമീപനത്തിന്റെയും നയപരമായ മെല്ലെപ്പോക്കിന്റെയും വ്യക്തമായ പ്രതിഫലനമാണ്. താഴെത്തട്ടിലെ ജനസാന്ദ്രതയോ ഭൂവിനിയോഗ സവിശേഷതകളോ പരിഗണിക്കാതെ, ദൽഹിയിലിരുന്ന് സാറ്റലൈറ്റ് ചിത്രങ്ങൾ മാത്രം നോക്കി അതിർത്തി നിർണയിക്കുകയും, കാലാവധി തീരുമ്പോൾ കരട് വിജ്ഞാപനങ്ങൾ യാന്ത്രികമായി പുതുക്കി ഇറക്കുകയും ചെയ്ത രീതിയാണ് ഇന്നത്തെ സംഘർഷത്തിലേക്ക് എത്തിച്ചത്. പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ പശ്ചിമഘട്ടസംരക്ഷണം പ്രധാനമാണെന്നിരിക്കെത്തന്നെ, യഥാർത്ഥ വനമേഖലകളെ സംരക്ഷിക്കുന്നതിനുപകരം ജനവാസ മേഖലകളെയും തോട്ടങ്ങളെയും ഉൾപ്പെടുത്തി വർഷങ്ങളോളം ആശയക്കുഴപ്പം നിലനിർത്തിയത് പരിസ്ഥിതിനയങ്ങളോടുള്ള വിശ്വാസ്യതയെത്തന്നെയാണ് ഇല്ലായ്മ ചെയ്തിട്ടുള്ളത്. വനഭൂമിയെ കൃത്യമായി വേർതിരിക്കുന്ന ശാസ്ത്രീയ പരിശോധനയ്ക്ക് തയാറാവാതെയും, സംസ്ഥാനങ്ങളെയും മലയോര ജനതയെയും തുല്യപങ്കാളികളാക്കാതെയും കേന്ദ്രത്തിന് ഈ പാരിസ്ഥിതിക കുരുക്കഴിക്കാൻ കഴിയില്ല എന്നത് തന്നെയാണ് യാദാർഥ്യം.

Comments