truecoppy
MORE
Truecopy Home
Readers
are
Thinkers

Thursday, 30 June 2022

truecoppy
Truecopy Logo
Readers are Thinkers

Thursday, 30 June 2022

  • Videos
  • Short Read
  • Long Read
  • Webzine
  • Dialogos
  • Truecast
  • Truetalk
  • Grandma Stories
  • Bibliotheca
  • Bird Songs
  • Bibliotheca Bird Songs Election 2021 Capital Thoughts Dr. Think Day Scholar Earth P.O. Graffiti Science is Truth Sherlock Holmes True Pictures True Reel True Review
Close
Videos
Short Read
Long Read
Webzine
Dialogos
Truecast
Truetalk
Grandma Stories
Bibliotheca
Bird Songs
Election 2021
Capital Thoughts
Dr. Think
Day Scholar
Earth P.O.
Graffiti
Science is Truth
Sherlock Holmes
True Pictures
True Reel
True Review
covid-crisis-in-india

Science and State

ഹരിദ്വാറിലെ പതഞ്ജലി റിസേർച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഉദ്ഘാടനം ചെയ്യാനെത്തിയ നരേന്ദ്ര മോദി (2017) / Photo: Twitter, PMO

ചാണകവും മൂത്രവും
ഔഷധമായി പ്രഖ്യാപിച്ചത്
ലോകം ഞെട്ടലോടെയാണ് കണ്ടത്- എതിരന്‍ കതിരവന്‍

ചാണകവും മൂത്രവും ഔഷധമായി പ്രഖ്യാപിച്ചത് ലോകം ഞെട്ടലോടെയാണ് കണ്ടത്- എതിരന്‍ കതിരവന്‍

28 Jun 2021, 06:07 PM

Truecopy Webzine

ഇന്ത്യന്‍ ഭരണാധികാരികളുടെ ശാസ്ത്രവിരുദ്ധ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ചും, ഈ നിലപാടാണ് കോവിഡ് രോഗബാധമൂലമുള്ള ദുരന്തം ഇത്ര മാരകമാക്കിയതെന്ന് ചൂണ്ടിക്കാട്ടിയും ശാസ്ത്രജ്ഞനും എഴുത്തുകാരനുമായ എതിരന്‍ കതിരവന്‍. 

‘‘ഇന്ത്യന്‍ ഭരണാധികാരികള്‍ കുറേ വര്‍ഷങ്ങളായി ശാസ്ത്രവിരുദ്ധ നിലപാടുകളില്‍ നിലകൊള്ളുന്നത് ശാസ്ത്രലോകത്തിന്റെ  അപഹാസ്യതയ്ക്ക് പാത്രമാക്കിയിട്ടുണ്ട്. ചാണകവും മൂത്രവും ഔഷധങ്ങളായി പ്രഖ്യാപിക്കുകയും അവയില്‍ കൗതുകവസ്തുക്കളുണ്ടെന്ന മിഥ്യാധാരണയില്‍ ഗവേഷണസ്ഥാപനം ആരംഭിക്കുകയും ചെയ്തത് ഞെട്ടലോടേയാണ് ലോകം നോക്കിക്കണ്ടത്. സസ്തനികളുടെ മൂത്രത്തിലേയും മലത്തിലേയും രാസഘടകങ്ങളെക്കുറിച്ച് പണ്ടേ അറിവുള്ളതാണ്. ആ അറിവിനെ നിരാകരിക്കുക എന്നതിന് ചില്ലറ ധൈര്യം പോരാ''- ട്രൂ കോപ്പി വെബ്‌സീനില്‍ എഴുതിയ ലേഖനത്തില്‍ അദ്ദേഹം പറയുന്നു.

webzin

‘‘ചരിത്രത്തില്‍ ഒരിയ്ക്കലും ഒരു മഹാമാരിയും കോവിഡിനെപ്പോലെ ഇത്രമാത്രം രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ടിട്ടില്ല. ലോക പ്രശസ്ത സാംക്രമികരോഗശാസ്ത്ര വിദഗ്ധരുടെ നാടാണ് ഭാരതം. പക്ഷെ അവര്‍ക്ക് കടന്നു വരാനുള്ള ഭരണകൂടവാതിലുകള്‍ ഇന്നും അടഞ്ഞാണ് കിടക്കുന്നത്. ഇന്ത്യയില്‍ ഒരു ശാസ്ത്രസംഘം കേന്ദ്രഗവണ്മെന്റിനെ ഉപദേശിക്കാന്‍ നിയോഗിച്ചിട്ടുള്ളതായി കേള്‍ക്കുന്നുണ്ടെങ്കിലും അവര്‍ എന്തുചെയ്യുന്നു എന്ന് ആര്‍ക്കും പിടിയില്ലാത്ത മട്ടാണ്.''

‘‘പെട്ടെന്ന് ഒരു മരുന്ന് ഇതാ എത്തിയിരിക്കുന്നു എന്ന വിശ്വാസം ജനിപ്പിക്കുന്നതിന് ഗവണ്‍മെൻറ്​ നിര്‍മിച്ചെടുത്ത കഥയാണ്  ‘കോവിഡിന് 2- ഡി ഗ്ലൂക്കോസ്' എന്നത്. ലോകത്തെ പല ലാബുകളിലും ഇന്നും ഇത് ഒരു മരുന്നായി വികസിപ്പിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. ഗ്ലൂക്കോസിന്റെ വിഭിന്നരൂപമാണിത്, പക്ഷേ ഊര്‍ജ്ജദായകമല്ല. വര്‍ഷങ്ങളായി പരീക്ഷണങ്ങള്‍ തുടരുന്നു എങ്കിലും ഇന്നും ഇതൊരു മരുന്നായി പുറത്തെത്തിക്കാന്‍ സാധിച്ചിട്ടില്ല. കോവിഡിനെതിരെ കുറഞ്ഞ തോതില്‍ 2 ഡി ഗ്ലൂക്കോസ് ഫലപ്രദമാണ് എന്ന്  എലികളില്‍ നടത്തിയ പരീക്ഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്, പക്ഷേ മനുഷ്യരില്‍ ഫലപ്രദമല്ല എന്നത് ഇന്നും ശാസ്ത്രജ്ഞരെ കുഴക്കുന്നു.  Department of Research and Development organization  (DRDO) ഇത് മരുന്നായി വികസിപ്പെച്ചെടുത്തു എന്ന് പ്രഖ്യാപിച്ച് തെറ്റിദ്ധാരണ സൃഷ്ടിച്ചിട്ടുണ്ട്. അവര്‍ നിര്‍മിച്ചതോ വികസിപ്പിച്ചതോ അല്ല ഈ രാസവസ്തു, സാധാരണ കെമിക്കല്‍ കമ്പനിയില്‍ നിന്ന് വാങ്ങാന്‍ കിട്ടുന്നതാണ്.''- എതിരന്‍ കതിരവന്‍ എഴുതുന്നു.

ALSO READ

നരസിംഹറാവു രാജ്യത്തോട് ചെയ്തത്...

‘‘2 ഡി ഗ്ലൂക്കോസ് പ്രയോഗം DRDO എളുപ്പം സാധിച്ചെടുത്തു എന്നത് തികച്ചും അവിശ്വസനീയമാണ്. ബന്ധപ്പെട്ട ചില പരീക്ഷണങ്ങള്‍ ബാബ രാംദേവിന്റെ  ‘പതഞ്ജലി ഇന്‍സ്റ്റിറ്റ്യൂട്ടി'ലാണ് നടത്തിയിട്ടൂള്ളത് എന്നത് ശാസ്ത്രീയത എത്രമാത്രമുണ്ട് ഇതിനു പിന്നില്‍ എന്നത് വെളിവാക്കുകയാണ്. കൊറോണ വൈറസിനെതിരെ മറ്റ് ശാസ്ത്രജ്ഞര്‍ക്ക് സാദ്ധ്യമല്ലാത്തതും അവര്‍ തള്ളിക്കളഞ്ഞതുമായ മരുന്ന് വികസിപ്പിച്ചെടുത്തു എന്നത് ജനപ്രീതിയ്ക്കു വേണ്ടി നിര്‍മിച്ചെടുത്ത തന്ത്രമെന്നേ കരുതാവൂ.'' 

‘‘എപിഡിമിയോളജി (സാംക്രമികരോഗശാസ്ത്രം) ഡാറ്റ ശേഖരിക്കുന്നതിലും വേണ്ടപ്പെട്ടവര്‍ക്ക് കൊടുക്കുന്നതിലും വന്‍ വീഴ്ചയാണ് സംഭവിച്ചതെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യയിലെ പ്രമുഖ ശാസ്ത്രജ്ഞര്‍ ഒപ്പുവച്ച തുറന്ന കത്ത് പ്രധാനമന്ത്രിയ്ക്ക് നല്‍കിയിരുന്നു. വൈറസിനെ നേരിടുന്നതിലുള്ള  തന്ത്രങ്ങള്‍ മെനയുന്നതിലോ ചികില്‍സാപദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിലോ ലഭിയ്ക്കുന്ന ഡാറ്റ അനുസരിച്ച് ഭാവി അനുമാനങ്ങള്‍ നിര്‍മിച്ചെടുക്കുന്നതിലോ ശാസ്ത്രജ്ഞരെ എത്ര മാത്രം അകറ്റി നിറുത്തിയിരുന്നു ഭരണകൂടം എന്നത് വ്യക്തമാക്കുകയാണ് ഈ കത്ത്. ലക്ഷങ്ങള്‍ മരിയ്ക്കുന്ന ഒരു മഹാമാരിക്കാലത്ത് ശാസ്ത്രജ്ഞര്‍ക്ക് ഭരണകൂടത്തോട് ഒരു ഭിക്ഷാനിവേദനം വേണ്ടിവന്നു എന്നത് ചരിത്രപരമായി കളങ്കം ചേര്‍ക്കലാണ്.''

‘‘മാര്‍ച്ച് ആദ്യവാരത്തില്‍പ്പോലും സീറം പരിശോധനയും കമ്പ്യൂട്ടര്‍ മോഡലിങ്ങും മഹാമാരിയുടെ അവസാനമാണെന്ന് പ്രവചിച്ചിരിക്കുന്നു എന്ന ധാരണയാണ് സര്‍ക്കാര്‍ പൊതുജനത്തിനു നല്‍കിയത്. കൂടുതല്‍ മാരകമായ വേരിയൻറ്​ വൈറസുകള്‍ രാജ്യത്ത് പിടിമുറുക്കിയ കാര്യം മോദിയുടെ ശാസ്ത്ര ഉപദേഷ്ടാക്കളില്‍ അഞ്ചുപേര്‍ അദ്ദേഹത്തെ ബോധ്യപ്പെടുത്തിയിരുന്നു. ഈ മുന്നറിയിപ്പ് അവഗണിയ്ക്കുകയാണ് ഭരണകൂടം ചെയ്തത്.''- ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റിയിലും യൂണിവേഴ്‌സിറ്റി ഓഫ് ഷിക്കാഗോയിലും സയന്റിസ്റ്റായ എതിരന്‍ കതിരവന്‍ എഴുതുന്നു.

ചാണകശാസ്ത്രം രാഷ്ട്രതന്ത്രമാകുമ്പോള്‍- 
എതിരന്‍ കതിരവന്‍ എഴുതിയ ലേഖനം വായിക്കാം, കേള്‍ക്കാം
ട്രൂ കോപ്പി വെബ്‌സീന്‍ പാക്കറ്റ് 31
  

Remote video URL
  • Tags
  • #Science and State
  • #Sangh Parivar
  • #Narendra Modi
  • #Ethiran Kathiravan
About text formats

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.

ബഷീര്‍

24 Jul 2021, 04:47 PM

ഇന്ത്യയില്‍ യഥേഷ്ടം ലഭ്യമായതിനാല്‍ സുഖം. . . സന്തോഷം. . .

CM Dashboard Gujarat

Report

ടി.എം. ഹർഷൻ

ചീഫ്​ സെക്രട്ടറിയുടെ ഗുജറാത്ത്​ സന്ദർശനം പ്രധാനമന്ത്രിയുടെ ഉപദേശം സ്വീകരിച്ച്​

Apr 27, 2022

1 Minute Reading

Prakash Karat

Life Sketch

Truecopy Webzine

ജെ.എന്‍.യുവിലെ പ്രകാശ് കാരാട്ടും വൃന്ദയും

Apr 25, 2022

4 Minutes Read

JNU

National Politics

ജോണ്‍ ബ്രിട്ടാസ്, എം.പി.

ജെ.എന്‍.യുവിന്റെ മാംസം ചിതറിക്കുന്ന കേന്ദ്രം

Apr 11, 2022

8 Minutes Read

tipu

History

ഡോ. ടി.എസ്. ശ്യാംകുമാര്‍

കർണാടക സർക്കാർ പറയുന്നു;​ ടിപ്പു ചരിത്രത്തിലില്ല, വെറും ഭാവനാസൃഷ്​ടി!

Apr 09, 2022

3.5 Minutes Read

citizens

CITIZEN'S DIARY

ഷഫീഖ് താമരശ്ശേരി

ബിരിയാണി ഒരു ചെറിയ മീനല്ല

Apr 03, 2022

6 Minutes Watch

Shafeeq Thamarassery

CITIZEN'S DIARY

ഷഫീഖ് താമരശ്ശേരി

പാഠം: ഗീത, ഉദ്ദേശ്യം: വയലന്‍സ്‌

Mar 21, 2022

6 Minutes Watch

Karnataka Highcourt uphold Hijab Ban

Women Life

ഖദീജ മുംതാസ്​

ഹിജാബ്​ സമരം, ഇസ്​ലാം, കോടതി: ജനാധിപത്യ പക്ഷത്തുനിന്ന്​ ചില വിചാരങ്ങൾ

Mar 15, 2022

15 minutes read

ukraine-crisis-

International Politics

Truecopy Webzine

റഷ്യ - യുക്രെയ്ന്‍ യുദ്ധം ; ചൈനയേയും ഇന്ത്യയേയും എങ്ങനെ ബാധിക്കും

Feb 27, 2022

2 Minutes Read

Next Article

അശാന്ത സഞ്ചാരിയായ ശാന്തൻ

About Us   Privacy Policy   Grievance Redressal   Terms of Use

Copyright © TRUECOPYTHINK. All rights reserved.

Sign up for new stories

Designed by Dzain | Developed by Mindster