21 Jun 2022, 05:08 PM
ഇത് മലപ്പുറത്തുകാരനായ വലിയ പീടിയേക്കല്‍ മുഹമ്മദ്. കൃഷി മാത്രമാണ് മുഹമ്മദിന്റെയും കുടുംബത്തിന്റെയും ഏക വരുമാന മാര്‍ഗം.
പാട്ടത്തിനെടുത്ത ഭൂമിയിലാണ് വര്‍ഷങ്ങളായി മുഹമ്മദ് നെല്‍ കൃഷി ചെയ്യുന്നത്. 2017 ല്‍ അപ്രതീക്ഷിതമായുണ്ടായ തീപിടുത്തത്തില്‍ വിളവ് കത്തി നശിച്ച് 9 ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചു. 72 കാരനായ ഈ കര്‍ഷകന്‍ അന്നുമുതല്‍ നഷ്ടപരിഹാരം തേടിയുള്ള ഓട്ടത്തിലാണ്.
അഞ്ച് വര്‍ഷത്തിനിടയില്‍ പലതവണ ഒതുക്കുങ്ങല്‍ കൃഷി ഓഫീസ്, ജില്ലാ കൃഷി ഓഫീസ് തുടങ്ങി ബന്ധപ്പെട്ട സര്‍ക്കാര്‍ സ്ഥാപനങ്ങളിലൊക്കെ കയറിയിറങ്ങിയെങ്കിലും നിരാശയായിരുന്നു ഫലം. പ്രകൃതി ദുരന്തം കാരണം വിളനാശം സംഭവിച്ചാല്‍ മാത്രമേ നഷ്ടപരിഹാരം നല്‍കാനാവൂ എന്നാണ് ഒതുക്കുങ്ങല്‍ കൃഷിഭവന്റെ ഭാഗത്ത് നിന്നുള്ള പ്രതികരണം
അധികൃതര്‍ ആവശ്യപ്പെട്ട രേഖകളെല്ലാം ഹാജറാക്കിയിട്ടും നഷ്ടപരിഹാര കാര്യത്തില്‍ ഇനിയും തീരുമാനമായിട്ടില്ല.
സര്‍ക്കാറുകള്‍ കാര്‍ഷിക മേഖലയുടെ പുരോഗതിക്കായുള്ള പദ്ധതികള്‍ ത്വരിതപ്പെടുത്തുകയും കര്‍ഷകാനുകൂല പദ്ധതികള്‍ക്ക് പ്രാമുഖ്യം നല്‍കുകയും ചെയ്യുന്ന കാലത്താണ് അപ്രതീക്ഷിതമായ വിള നഷ്ടത്തിന് അര്‍ഹിക്കുന്ന നഷ്ടപരിഹാരത്തിനായി കര്‍ഷകര്‍ വര്‍ഷങ്ങളോളം അലയേണ്ടി വരുന്നത്
ഷഫീഖ് താമരശ്ശേരി
Jun 29, 2022
60 Minutes Watch
ദില്‍ഷ ഡി.
Jun 26, 2022
8 minutes watch
ഷഫീഖ് താമരശ്ശേരി
Jun 26, 2022
52 Minutes Watch
ആകാശി ഭട്ട്
Jun 19, 2022
2 Minutes Read
ഷഫീഖ് താമരശ്ശേരി
Jun 19, 2022
10 Minutes Watch
അലി ഹൈദര്‍
Jun 17, 2022
9 Minutes Watch
ഷഫീഖ് താമരശ്ശേരി
Jun 16, 2022
15 Minutes Watch