ക്യാമറാമാൻ വേണുവിന്റെ സംവിധായകൻ കെ.ജി. ജോർജ്‌

വേണു

ലയാള സിനിമയുടെ റഫറൻസ് പുസ്തകമാണ് കെ.ജി. ജോർജ്ജ് എന്ന സംവിധായകനും അദ്ദേഹത്തിന്റെ സിനിമകളും. കെ.ജി. ജോർജ്ജിന്റെ മാസ്റ്റർ പീസായ ഇരകൾ ഷൂട്ട് ചെയ്തത് വേണുവാണ്. ഷാജി. എൻ. കരുണിന്റെ അസിസ്റ്റന്റായിരുന്ന കാലം തൊട്ട് കെ.ജി. ജോർജ്ജിനെ വേണുവിനറിയാം. പ്രതിഭാധനനായ ഒരു സംവിധായകനെ പ്രതിഭാധനനായ ഒരു ക്യാമറാമാൻ ഓർക്കുന്നതും ആ ഓർമകൾ രേഖപ്പെടുത്തിവെയ്ക്കുന്നതും മലയാള സിനിമാ ചരിത്രത്തിലെ മനോഹരമായ ഒരു കാഴ്ചയായിരിക്കും.


വേണു

സിനിമാറ്റോഗ്രാഫർ, സംവിധായകൻ, എഴുത്തുകാരൻ. ദയ, മുന്നറിയിപ്പ്, കാർബൺ എന്നീ സിനിമകൾ സംവിധാനം ചെയ്തു. സോളോ സ്റ്റോറീസ്, നഗ്നരും നരഭോജികളും എന്നിവ പുസ്തകങ്ങൾ.

Comments