truecoppy
MORE
Truecopy Home
Readers
are
Thinkers

Wednesday, 29 March 2023

truecoppy
Truecopy Logo
Readers are Thinkers

Wednesday, 29 March 2023

  • Videos
  • Short Read
  • Long Read
  • Webzine
  • Dialogos
  • Truecast
  • Truetalk
  • Grandma Stories
  • Bibliotheca
  • Bird Songs
  • Bibliotheca Bird Songs Election 2021 Capital Thoughts Dr. Think Day Scholar Earth P.O. Graffiti Science is Truth Sherlock Holmes True Pictures True Reel True Review
Close
Videos
Short Read
Long Read
Webzine
Dialogos
Truecast
Truetalk
Grandma Stories
Bibliotheca
Bird Songs
Election 2021
Capital Thoughts
Dr. Think
Day Scholar
Earth P.O.
Graffiti
Science is Truth
Sherlock Holmes
True Pictures
True Reel
True Review
Image
the-fall-of-democracy
Image
the-fall-of-democracy
https://truecopythink.media/t/the-fall-of-democracy
1

Media Criticism

പാലട പ്രഥമൻ കഴിച്ച്
പെൺകുട്ടി മരിച്ചു എന്ന്
മാധ്യമങ്ങള്‍ പറയുമോ ?

പാലട പ്രഥമൻ കഴിച്ച് പെൺകുട്ടി മരിച്ചു എന്ന് മാധ്യമങ്ങള്‍ പറയുമോ ?

നരകക്കോഴിയും ആനചവിട്ടിക്കോഴിയും ഒക്കെ കഴിക്കുമ്പോൾ അളവ് കൂടുന്നതുകൊണ്ട് വയറിനു ചില്ലറ അസ്വസ്ഥതകളൊക്കെയുണ്ടാവാം. ഗ്യാസ് ഉണ്ടാവാം. അതു നമ്മുടെ ഭക്ഷണശീലങ്ങളിൽ വന്ന വ്യത്യാസം, കാലാവസ്ഥ, നമ്മുടെ ഫിസിയോളജിക്കലായ പ്രത്യേകതകൾ തുടങ്ങി പലവിധ കാരണങ്ങളാലാവാം. ഇങ്ങനെയൊരനുഭവം ഉള്ളതുകൊണ്ടു തന്നെ കോഴി അടങ്ങിയ ഭക്ഷണം എന്തോ മോശമാകും എന്ന മുൻധാരണ കിടപ്പുണ്ട്.

9 Jan 2023, 03:52 PM

സെബിൻ എ ജേക്കബ്

ഒരു കുടുംബം ഒന്നടങ്കം സദ്യവാങ്ങി കഴിച്ചു. കുറച്ചുകഴിഞ്ഞ് അതിലൊരാൾ കുഴഞ്ഞുവീണു. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രണ്ടുമൂന്നു ദിവസം കഴിഞ്ഞ് മരിച്ചു. കുടുംബത്തിലൊരാൾ ആരോപിക്കുകയാണ്, പാലടപ്രഥമൻ ആണ് മരണകാരണമെന്ന്. അന്നു മാധ്യമങ്ങൾ റിപ്പോർട് ചെയ്യുമോ?

പാലട പ്രഥമൻ കഴിച്ച് പെൺകുട്ടി മരിച്ചു, ഹോട്ടലിനെതിരെ ജനരോഷം എന്ന്?
സാധ്യത കുറവാണ്. ഭക്ഷ്യവിഷബാധ എന്നു സംശയം, യുവതി മരിച്ചു എന്നുവേണമെങ്കിൽ എഴുതും/പറയും. മരണപ്പെട്ട യുവതി മാത്രമേ സദ്യയ്ക്ക് പാലട പ്രഥമൻ കുടിച്ചിരുന്നുള്ളൂ എന്നും അത് കേടായതായിരുന്നു എന്നും വീട്ടുകാർ സംശയിക്കുന്നു എന്നുമുള്ള ഒരു പൊതിഞ്ഞുപറയൽ അവിടെ കാണും. സ്ഥിരീകരണത്തിനായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിനു കാത്തിരിക്കുകയാണ് പൊലീസ് എന്നും കൂട്ടിച്ചേർക്കും. 

ALSO READ

കേരള നവോത്ഥാനം സൃഷ്​ടിച്ച വീടും ‘നിറക്കൂട്ടി’ലെ മൂന്ന്​ പെണ്ണുങ്ങളും

അതേസമയം മാംസഭക്ഷണമാണെങ്കിൽ, അതിൽതന്നെ അറേബ്യൻ ഭക്ഷണമാണെങ്കിൽ അതിനെതിരെ അതൊക്കെ കഴിക്കുന്നവർക്കിടയിൽ തന്നെ ഒരു മുൻവിധി പ്രവർത്തിക്കും. നമ്മുടെയൊക്കെ ചെറുപ്പത്തിൽ വല്ലപ്പോഴുമാണ് കോഴിയിറച്ചി കഴിക്കുക. അന്ന് ബീഫ് എന്ന പറച്ചിലില്ല. ഇറച്ചി എന്നാൽ പോത്തിറച്ചിയാണ്. കോഴിയാവട്ടെ അത്യപൂർവ്വമായി മാത്രം ലഭിക്കുന്ന വിശേഷപ്പെട്ട ഭക്ഷണമാണ്. അന്നു ബ്രോയ്​ലർ കോഴിയില്ല. വല്ല പ്രധാനപ്പെട്ട വിരുന്നുകാരും വന്നാൽ മാത്രം വീട്ടിൽ വളർത്തുന്ന ഒരു പൂവന്റെ കാര്യം പോക്കാണ്. അന്നും നമ്മൾ പറയും, കോഴിയിറച്ചി ചൂടാണ്, അതു മൂലക്കുരുവിന്റെ അസുഖം ഉണർത്തും എന്നൊക്കെ.

ALSO READ

പാചക ബ്രാഹ്‌മണ്യ വാദികളുടെ തല തിരിഞ്ഞ ചരിത്ര വായന

ഇന്നിപ്പോൾ സുലഭമായി കോഴി കിട്ടും. പണ്ട് ഒന്നോ രണ്ടോ കഷ്ണം കഴിച്ചാലായെങ്കിൽ ഇന്നു ഫുൾ കോഴി അമുക്കും. ഏതുഭക്ഷണവും അമിതമായാൽ വിഷമാണ്. നരകക്കോഴിയും ആനചവിട്ടിക്കോഴിയും ഒക്കെ കഴിക്കുമ്പോൾ അളവ് കൂടുന്നതുകൊണ്ട് വയറിനു ചില്ലറ അസ്വസ്ഥതകളൊക്കെയുണ്ടാവാം. ഗ്യാസ് ഉണ്ടാവാം. അതു നമ്മുടെ ഭക്ഷണശീലങ്ങളിൽ വന്ന വ്യത്യാസം, കാലാവസ്ഥ, നമ്മുടെ ഫിസിയോളജിക്കലായ പ്രത്യേകതകൾ തുടങ്ങി പലവിധ കാരണങ്ങളാലാവാം.

ഇങ്ങനെയൊരനുഭവം ഉള്ളതുകൊണ്ടു തന്നെ കോഴി അടങ്ങിയ ഭക്ഷണം എന്തോ മോശമാകും എന്ന മുൻധാരണ കിടപ്പുണ്ട്. ആ മുൻധാരണയിലാണ് ഷവായ, ഷവർമ, അൽഫാം, മന്തി, മജ്ബൂസ് തുടങ്ങിയ ഭക്ഷണങ്ങൾ തന്നെ എന്തോ ക്രൈം ആണ് എന്ന മട്ടിൽ അവതരിപ്പിക്കുന്നത്.

അലർജൻറ്​ ഇനത്തിൽ പെടുന്ന ഒട്ടേറെ ഭക്ഷണങ്ങളുണ്ട്. ലാക്​ടോസ്​ ഇൻടോളറൻറായ ആൾക്ക് പാലട പ്രഥമൻ പ്രശ്നമാകാം. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ തേനീച്ച കുത്തിയാൽ ചിലർക്ക് പ്രശ്നമാവാം. കടല മുതൽ ഷെൽഫിഷ് വരെ, ഇരുമ്പമ്പുളി മുതൽ ബീഫ് വരെ ആളുകളിൽ അലർജി ഉണ്ടാക്കാനിടയുണ്ട്. അതൊന്നും ഭക്ഷ്യവിഷബാധയല്ല. പകരം കഴിച്ച ഭക്ഷണം ടോക്സിക്ക് ആണെന്നു കരുതി ശരീരം പ്രതിരോധിക്കാൻ നോക്കുന്നതാണ്. ആ പ്രതിരോധം പരിധികടന്നാൽ ആളു മരിക്കും. അപ്പോഴും നമ്മൾ ഭക്ഷ്യവിഷബാധ എന്നാവും പറയുക. ശരിക്കും ആരെങ്കിലും ഭക്ഷണത്തിൽ വിഷം കലർത്തിയിട്ടു സംഭവിക്കുന്നതാണോ അത്?

ഭക്ഷണത്തിൽ വിഷം കലർത്തി ആത്മഹത്യയ്ക്ക് ശ്രമിക്കുകയും അതു സ്ലോ ആക്റ്റിങ് പോയ്സ​ൺ ആയിരിക്കയും ചെയ്താൽ അക്ഷരാർത്ഥത്തിൽ ആശുപത്രിയിൽ കിടന്നു നരകിച്ചു മരിക്കും. എലിവിഷം കഴിച്ചാൽ ഡീഹൈഡ്രേഷൻ വന്ന് ഊപ്പാടിളകും. അങ്ങനെ മരിച്ച ആ പെൺകുട്ടിയെ വച്ച് ചാനലുകൾ നടത്തിയ ഷോ ദുരന്തപര്യവസായി ആയി. പോസ്റ്റ്മോർട്ടം റിപ്പോർട് വന്നപ്പോൾ വിഷം കഴിച്ചാണ് മരിച്ചതെന്ന് തെളിഞ്ഞു.

അപ്പോൾ വന്നു ന്യായീകരണം: മാധ്യമങ്ങൾ അവരോടു വീട്ടുകാർ പറഞ്ഞതാണ് റിപ്പോർട്ട്​ ചെയ്തത്. അതുകഴിഞ്ഞ് പോസ്റ്റുമോർട്ടം റിപ്പോർട് വന്നപ്പോൾ അതും റിപ്പോർട്ട്​ ചെയ്തു. അത് ഒളിച്ചുവച്ചില്ല. പുതിയ വിവരം വന്നപ്പോൾ അതും "വെളിപ്പെടുത്തി'. അതാണ് മാധ്യമധർമം.

അപ്പോൾ ആദ്യം റിപ്പോർട്ട്​ ചെയ്ത സോഴ്സിനെ എന്തേ ആട്രിബ്യൂട്ട് ചെയ്യാഞ്ഞേ?ആ...
അപ്പോൾ ആദ്യം റിപ്പോർട്ട്​ ചെയ്ത കാര്യം എന്തെ സംശയമാണെന്നു പറയാഞ്ഞൂ?
ആ...
അപ്പോൾ ആദ്യം റിപ്പോർട്ട്​ ചെയ്ത കാര്യം എന്തേ സത്യമാണെന്ന മട്ടിൽ അവതരിപ്പിച്ചു?
ആ...

"സൈക്കിൾ വന്നു ബെല്ലടിച്ചു, ഞാൻ പറഞ്ഞു മാറി നിൽക്കാൻ, ആരുമാരും മാറിയില്ല, വണ്ടി മുട്ടി തോട്ടിൽ വീണു, എന്റെ പേരിൽ കുറ്റമില്ല, ക്ലാ, ക്ലീ, ക്ലൂ'.

Remote video URL
  • Tags
  • #Media Criticism
  • #Islamophobia
  • #Sebin A. Jacob
  • #Media
  • # right wing politics
  • #Food
About text formats

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.
p k jayalakshmi

Interview

പി.കെ. ജയലക്ഷ്മി

ആ പ്രമുഖ ചാനൽ എന്നെയും എന്റെ കുടുംബത്തെയും നിരന്തരം വേട്ടയാടി

Mar 12, 2023

34 Minutes Watch

pk-jayalakshmi

Media Criticism

Think

തന്നെയും കുടുംബത്തെയും ആ ചാനല്‍ വേട്ടയാടി, മാനസികമായി തളര്‍ന്നു: പി.കെ. ജയലക്ഷ്മി

Mar 11, 2023

3 Minutes Read

censorship

Media Criticism

ഷിബു മുഹമ്മദ്

മാധ്യമങ്ങളുടെ ഈ മൗനം ജനാധിപത്യസമൂഹത്തിന് ഹാനികരമാണ്

Mar 10, 2023

2 Minutes Read

 banner-kk-koch.jpg

Media Criticism

കെ.കെ. കൊച്ച്

ബി.ബി.സിക്കെതിരായ നടപടിയോട് താരതമ്യം ചെയ്യുന്ന ഏഷ്യാനെറ്റ് സ്വയം ജാമ്യം എടുക്കുകയാണ്​

Mar 09, 2023

3 Minutes Read

assinet news

Media Criticism

കെ.ജെ. ജേക്കബ്​

ഏഷ്യാനെറ്റിലെ ആ മൂന്ന് വാര്‍ത്തകളുടെ വസ്തുതയെന്ത് ?

Mar 04, 2023

3 Minutes Read

Mossad

Media Criticism

സജി മാര്‍ക്കോസ്

മൊസാദും ക്ലാരയും മനോരമയും

Feb 27, 2023

5 Minutes Read

hyderabad

Travel

ഇന്ദു പി.

തിന്നുതിന്നുതിന്ന്​​ ഹൈദരാബാദ്​ തെരുവുകളിലൂടെ ഒരു യാത്ര

Feb 15, 2023

5 Minutes Read

mahmood kooria

Interview

മഹമൂദ് കൂരിയ

ഒരു നിയമമല്ല, ലോക ചരിത്രത്തിലെ പല ജനതയാണ് ഇസ്ലാം

Feb 04, 2023

1 Hour Watch

Next Article

ചെറുപ്പകാലത്ത് ഞാനേറ്റവുമധികം പരിഹസിക്കപ്പെട്ടത് യേശുദാസിനോടുള്ള ആരാധനയുടെ പേരിലാണ്

About Us   Privacy Policy   Grievance Redressal   Terms of Use

Copyright © TRUECOPYTHINK. All rights reserved.

Sign up for new stories

Designed by Dzain | Developed by Mindster