2034-ലെ ഫുട്ബോൾ ലോകകപ്പിന് സൗദി അറേബ്യ വേദിയാവുകയാണ്. ഇതിനെതിരെ,വൻതോതിലുള്ള പ്രതിഷേധം ഉയർന്നു കഴിഞ്ഞു. LGBTQ+ അടക്കമുള്ള മനുഷ്യാവകാശ പ്രശ്നങ്ങളിൽ ഊന്നിയാണ് എതിർപ്പുകളിൽ അധികവും. എന്നാൽ, സ്പോർട്സിൽ ഇത്തരം മനുഷ്യാവകാശ പ്രശ്നങ്ങൾ ഉന്നയിക്കുമ്പോൾ കടുത്ത ഇരട്ടത്താപ്പാണ് അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും കാണിക്കുന്നതെന്ന് വിലയിരുത്തുകയാണ് പ്രശസ്ത സ്പോർട്സ് ലേഖകനായ ദിലീപ് പ്രേമചന്ദ്രൻ കമൽറാം സജീവുമായുള്ള ഈ സംഭാഷണത്തിൽ.