ലോകത്തിലെ ഏറ്റവും കൂടുതൽ ബ്രാൻഡ് മൂല്യമുള്ളയാൾ

അർജൻറീനയിലെ മനുഷ്യർക്ക് അവരുടെ നോർമൽ വിരസതകളിൽ നിന്നും വിമോചിതരാവാൻ ഈ കപ്പ് പ്രയോജനപ്പെടുന്നതുപോലെയല്ല മെസ്സി ചെന്നുകേറിയ ലോക ഫുട്‌ബോൾ വ്യവസായം അതിനെ കാണുന്നത്. വിനോദം വലിയൊരു വ്യവസായമായി മാറിയ ഒരു കാലത്താണ് ഇതൊക്കെ നടക്കുന്നത്. ഓരോ കായിക ഇനത്തിനും അതിന്റേതായ ഒരു വിപണി ലോകമുണ്ട്. അവിടെയെല്ലാം മെസ്സിമാരും ഉണ്ട്.

കാപ്പിറ്റലിസം അതിന്റെ നടപടിക്രമങ്ങളെ പലതും പറഞ്ഞ് നിഗൂഢവത്കരിക്കാറുണ്ട്. അതിനായി പുരാതനമിത്തുകളെയും ആധുനികസങ്കല്പങ്ങളെയും യഥേഷ്ടം ഉപയോഗിക്കാറുണ്ട്. പക്ഷേ കാപ്പിറ്റലിസത്തിന്റെ സത്ത അതിനകത്ത് കറങ്ങിക്കളിക്കുന്ന ആർത്തിയാണെന്നാണ് അതിന്റെ വിമർശകർ ചൂണ്ടിക്കാണിച്ചിട്ടുള്ളത്

ആർത്തിയിലേക്ക് സൗന്ദര്യത്തിന്റെ ഏതാനും തുള്ളികൾ കൂടി ഇറ്റിച്ചാൽ അതിനെ കൊതി എന്നുവിളിക്കാം. മെസ്സി കൊതിച്ച് കാത്ത ഒന്നാണ് ലോകകപ്പ്. ലോകത്തിലെ ഏറ്റവും കൂടുതൽ ബ്രാൻഡ് മൂല്യമുള്ള കളിക്കാരനാണ് മെസ്സി. അത് സാമ്പത്തികമാണ്. അത് സന്തോഷദായകമാണ്. അതുകൊണ്ടുമാത്രം തൃപ്തിയാവുന്ന ആർത്തിയിൽ എന്തോ കുറവുണ്ട്. അവിടെയാണ് സൗന്ദര്യം കൂടി രംഗപ്രവേശം ചെയ്യുന്നത്.

സൗന്ദര്യത്തിന്റെ പൂർത്തീകരണം കൂടി ഏറ്റെടുക്കാത്ത ഒരു സമ്പന്നതയെ അധികമാരും മാനിക്കാറില്ല. ഹോളിവുഡ് കൂടിയില്ലാതെ അമേരിക്കൻ ഏകധ്രുവലോകത്തിന് നിലനിൽപ്പില്ല. അർജന്റീനയുടെ ദേശീയ ഫുട്‌ബോൾ ടീമിനുവേണ്ടി കപ്പ് ഉയർത്തുകയല്ലാതെ മെസ്സിക്ക് വേറെ നിവൃത്തിയുണ്ടായിരുന്നില്ല.

അർജൻറീനയിലെ മനുഷ്യർക്ക് അവരുടെ നോർമൽ വിരസതകളിൽ നിന്നും വിമോചിതരാവാൻ ഈ കപ്പ് പ്രയോജനപ്പെടുന്നതുപോലെയല്ല മെസ്സി ചെന്നുകേറിയ ലോക ഫുട്‌ബോൾ വ്യവസായം അതിനെ കാണുന്നത്. വിനോദം വലിയൊരു വ്യവസായമായി മാറിയ ഒരു കാലത്താണ് ഇതൊക്കെ നടക്കുന്നത്. ഓരോ കായിക ഇനത്തിനും അതിന്റേതായ ഒരു വിപണി ലോകമുണ്ട്. അവിടെയെല്ലാം മെസ്സിമാരും ഉണ്ട്.
ക്ലിക്ക് ചെയ്ത് പൂർണ്ണപരൂപം വായിക്കാം കേൾക്കാം

Summary: അർജൻറീനയിലെ മനുഷ്യർക്ക് അവരുടെ നോർമൽ വിരസതകളിൽ നിന്നും വിമോചിതരാവാൻ ഈ കപ്പ് പ്രയോജനപ്പെടുന്നതുപോലെയല്ല മെസ്സി ചെന്നുകേറിയ ലോക ഫുട്‌ബോൾ വ്യവസായം അതിനെ കാണുന്നത്. വിനോദം വലിയൊരു വ്യവസായമായി മാറിയ ഒരു കാലത്താണ് ഇതൊക്കെ നടക്കുന്നത്. ഓരോ കായിക ഇനത്തിനും അതിന്റേതായ ഒരു വിപണി ലോകമുണ്ട്. അവിടെയെല്ലാം മെസ്സിമാരും ഉണ്ട്.

എ. ഹരിശങ്കർ കർത്ത

നവമാധ്യമങ്ങളിലും ആനുകാലികങ്ങളിലും എഴുതാറുണ്ട്. പിസ്കോണിയ മസ്കു, ഗോസിപ്പ് അക്കോഡിങ്ങ് ടു ഹരിശങ്കരനശോകൻ എന്നിവ പുസ്തകങ്ങൾ.

Comments