AFCON 2025 ഫൈനലിലേക്ക് ആരെല്ലാം? ഇന്നറിയാം

ആഫ്രിക്കൻ കപ്പ് ഓഫ് നാഷൻസിന്റെ ഫലം പ്രവചനാതീതമായ രണ്ട് സെമിഫൈനലുകളും അതിമനോഹരമായ ഫുട്ബോൾ കാഴ്ചവെക്കുമെന്നുറപ്പ്. ഒന്നിൽ മൊറോക്കൊ നൈജീരിയയെ നേരിടുമ്പോൾ മറ്റേതിൽ ഈജിപ്തിന്റെ എതിരാളി സെനഗൽ ആണ്

News Desk

ഫ്രിക്കൻ കപ്പ് ഓഫ് നാഷൻസിന്റെ രണ്ട് സെമി ഫൈനലുകളും ഇന്ന് മൊറോക്കോയിൽ നടക്കുകയാണ്. ഒന്നിൽ മൊറോക്കൊ നൈജീരിയയെ നേരിടുമ്പോൾ മറ്റേതിൽ ഈജിപ്തിന്റെ എതിരാളി സെനഗൽ ആണ്. നാലും ആഫ്രിക്കയിലെ ഹെവി വെയിറ്റ് ടീംസ്. മുഹമ്മദ് സാലാ, സാദിയോ മാനേ തുടങ്ങിയ ആധുനിക ഫുട്ബോൾ ലെജൻഡുകൾ ഇന്ന് കളിക്കുന്ന പ്രമുഖരിൽ പെടും. ഫലം പ്രവചനാതീതമായ രണ്ടു കളികളും അതിമനോഹരമായ ഫുട്ബോൾ കാഴ്ചവെക്കുമെന്നുറപ്പ്. രണ്ടു കളികളും രണ്ടു സമയങ്ങളിലായി ഫാൻകോഡിൽ കാണാം.

കിരീടം നേടാനായി ഏറ്റവും വാശിയുള്ള ടീം നൈജീരിയയാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് പ്രശസ്ത അന്താരാഷ്ട്ര ഫുട്ബോൾ വിദഗ്ധനായ ദിലീപ് പ്രേമചന്ദ്രൻ. “ലോകകപ്പിൽ നൈജീരിയ ഇല്ലെന്നത് തന്നെ പ്രധാനകാരണം. ആതിഥേയ രാഷ്ട്രമെന്ന രീതിയിൽ മൊറോക്കോയും വാശിയോടെ കളിക്കും. അടുത്തകാലത്ത് ഏറ്റവും നല്ല ഫോമിലുള്ള ആഫ്രിക്കൻ ടീം മൊറോക്കോയാണ്,” അദ്ദേഹം അഭിപ്രായപ്പെട്ടു.

“2026 ലോകകപ്പിൽ ഭയപ്പെടേണ്ട ഒരു ആഫ്രിക്കൻ ടീമാണ് മൊറോക്കോ. ഈജിപ്ത് വലിയ തിരിച്ചുവരവാണ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. മുഹമ്മദ് സാലയടക്കമുള്ള മികച്ച കളിക്കാർ അവർക്കുണ്ട്. ലോകകപ്പിൽ വെസ്റ്റ് ആഫ്രിക്കയുടെ പ്രതിനിധികളെന്ന നിലയിൽ സെനഗൽ കരുത്തുറ്റ ടീമാണ്,” ദിലീപ് പറഞ്ഞു.

കളിക്കു മുമ്പായി ദിലീപും കമൽറാം സജീവും കളികൾ പ്രിവ്യൂ ചെയ്യുന്നു. വീഡിയോ കാണാം:

Comments