ഇന്ന് ആഫ്രിക്കൻ കപ്പ് ഓഫ് നാഷൻസിൻ്റെ രണ്ടു സെമിഫൈനലുകളും മൊറോക്കോയിൽ നടക്കും. ഒന്നിൽ മൊറോക്കോ നൈജീരിയയെ നേരിടുമ്പോൾ മറ്റേതിൽ ഈജിപ്തിൻ്റെ എതിരാളി സെനഗൽ ആണ്. നാലും ആഫ്രിക്കയിലെ ഹെവി വെയിറ്റ് ടീംസ്. മുഹമ്മദ് സാലാ, സാദിയോ മാനെ തുടങ്ങിയ ആധുനിക ഫുട്ബോൾ ലെജൻഡുകൾ ഇന്ന് കളിക്കുന്ന പ്രമുഖരിൽ പെടും. ഫലം പ്രവചനാതീതമായ രണ്ടു കളികളും അതിമനോഹരമായ ഫുട്ബോൾ കാഴ്ചവെക്കുമെന്നുറപ്പ്. രണ്ടു കളികളും രണ്ടു സമയങ്ങളിലായി ഫാൻകോഡിൽ കാണാം. കളിക്കു മുമ്പായി പ്രശസ്ത അന്താരാഷ്ട്ര ഫുട്ബോൾ വിദഗ്ധനായ ദിലീപ് പ്രേമചന്ദ്രനും കമൽറാം സജീവും കളികൾ പ്രിവ്യൂ ചെയ്യുന്നു.
