അൽ ഹിലാലിൻ്റെ ഈ വിജയം ഫുട്ബോളിന് നല്ലതല്ല

ഫിഫ ക്ലബ് വേൾഡ് കപ്പിൽ അഞ്ചു യൂറോപ്യൻ ക്ലബ്ബുകളും രണ്ടു ബ്രസീലിയൻ ടീമുകളും ഒരു ഏഷ്യൻ ടീമും ക്വാർട്ടർ ഫൈനലിൽ കടക്കുമ്പോൾ സംസാരം മുഴുവൻ ആ ഏഷ്യൻ ടീമിനെക്കുറിച്ചാണ്: സൗദിയിലെ അൽ ഹിലാലിനെപ്പറ്റി. ഈ ടൂർണമെൻ്റിൽ,

മാഞ്ചസ്റ്റർ സിറ്റിയെ അൽ ഹിലാൽ തോൽപ്പിച്ചതാണ് ഏഷ്യൻ ഫുട്ബോളിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസം എന്നാണ് ഫുട്ബോൾ പ്രേമികളിൽ ഒരു വിഭാഗം കരുതുന്നത്. എന്നാൽ ഫുട്ബോളിനു തന്നെ അപകടകരമാണ് ഈ വിജയം എന്നാണ് ദിലീപ് പറയുന്നത്. എന്താണ് കാരണം? കൂടെ,അടുത്ത വർഷം ലോകകപ്പ് നടക്കാനിരിക്കുന്ന അമേരിക്കയിൽ ഈ ടൂർണമെൻ്റിൽ കാണുന്ന ആളൊഴിഞ്ഞ കളിക്കളങ്ങൾ എന്തു സൂചനയാണ് നൽകുന്നതെന്നും ഇൻ്റർ മയാമിക്കുവേണ്ടി മെസ്സി ഇനി കളിക്കുമോ എന്നും വിലയിരുത്തുകയാണ് പ്രശസ്ത അന്താരാഷ്ട്ര ഫുട്ബോൾ ലേഖകനായ ദിലീപ് പ്രേമചന്ദ്രൻ കമൽറാം സജീവുമായുള്ള ഈ സംഭാഷണത്തിൽ.


Summary: "Al Hilal's victory is not good for football" — Dileep Premachandran analyzes the Club World Cup with Kamalram Sajeev.


കമൽറാം സജീവ്

ട്രൂകോപ്പി സി.ഇ.ഒ, മാനേജിംഗ് എഡിറ്റർ.

ദിലീപ്​ പ്രേമചന്ദ്രൻ

ദീർഘകാലം ഗാർഡിയന്റെയും ഇൻഡിപെൻഡൻറിന്റെയും മിൻറ്​ ലോഞ്ചിന്റെയും കോളമിസ്​റ്റ്​ ആയിരുന്നു. വിസ്ഡൻ ഇന്ത്യയുടെ മുൻ എഡിറ്റർ ഇൻ ചീഫ്. ഇപ്പോൾ ഫുട്ബോൾ, ക്രിക്കറ്റ് എന്നീ സ്‌പോർട്‌സുകളിൽ ഫ്രീലാൻസ് അനാലിസ്റ്റ്.

Comments