ഫിഫ ക്ലബ് വേള്‍ഡ് കപ്പില്‍ അഞ്ചു യൂറോപ്യന്‍ ക്ലബ്ബുകളും രണ്ടു ബ്രസീലിയന്‍ ടീമുകളും ഒരു ഏഷ്യന്‍ ടീമും ക്വാര്‍ട്ടര്‍ ഫൈനലില്‍ കടക്കുമ്പോള്‍ സംസാരം മുഴുവന്‍ ആ ഏഷ്യന്‍ ടീമിനെക്കുറിച്ചാണ്: സൗദിയിലെ അല്‍ ഹിലാലിനെപ്പറ്റി. മാഞ്ചസ്റ്റര്‍ സിറ്റിയെ അല്‍ ഹിലാല്‍ തോല്‍പ്പിച്ചതാണ് ഏഷ്യന്‍ ഫുട്‌ബോളിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസം എന്നാണ് ഫുട്‌ബോള്‍ പ്രേമികളില്‍ ഒരു വിഭാഗം കരുതുന്നത്. എന്നാല്‍ ഫുട്‌ബോളിനു തന്നെ അപകടകരമാണ് ഈ വിജയം എന്നാണ് ദിലീപ് പറയുന്നത്.പ്രശസ്ത അന്താരാഷ്ട്ര ഫുട്‌ബോള്‍ ലേഖകനായ ദിലീപ് പ്രേമചന്ദ്രന്‍ കമല്‍റാം സജീവുമായുള്ള ഈ സംഭാഷണം


