PELOTA MÁGICA: അർജന്റീനയുടെ ഡ്രസ്സിങ് റൂം, മെസ്സി ഗോളടിച്ചപ്പോൾ കരഞ്ഞ ഐമർ

ലയണൽ സ്കലോണിക്കൊപ്പം അർജന്റീന ടീമിൻെറ കോച്ചിങ് സ്റ്റാഫിൽ പാബ്ലോ ഐമർ, വാൾട്ടർ സാമുവൽ, റോബർട്ടോ അയാള തുടങ്ങിയ ഇതിഹാസകളിക്കാർ കൂടിയുണ്ട്. ഐമർ മെസ്സിയുടെ കൗമാരകാല ഹീറോ കൂടിയായിരുന്നു. ആത്മവിശ്വാസമില്ലാതെ, പലപ്പോഴും ഒറ്റപ്പെട്ടുനിന്നിരുന്ന അന്നത്തെ ബാഴ്സലോണ താരം മെസ്സിയെ ദേശീയ ടീമിൽ ഉറപ്പിച്ച് നിർത്തിയതിൽ ഐമർ വഹിച്ച പങ്ക് വളരെ വലുതാണ്. മെസ്സി ഈ ലെവലിൽ എത്തിയതിന് ഒരു പ്രധാനകാരണം ഐമറാണ്. ഇപ്പോഴത്തെ അർജന്റീനയുടെ ഏറ്റവും പോസിറ്റീവ് ഘടകം ടീം അന്തരീക്ഷവും ഡ്രസ്സിങ് റൂമുമാണ്. അന്താരാഷ്ട്ര ഫുട്ബോളിൽ തന്ത്രങ്ങളേക്കാൾ വലുതാണ് ടീമിലെ കളിക്കാരെ മാനേജ് ചെയ്യുന്നതെന്ന് വിശദീകരിക്കുന്നു അന്താരാഷ്ട്ര സ്പോർട്സ് അനലിസ്റ്റ് ദിലീപ് പ്രേമചന്ദ്രൻ. കാഴ്ചക്കാരുടെ ചോദ്യങ്ങളോട് അദ്ദേഹം പ്രതികരിക്കുന്നു.

Comments