അർജന്റീനയുടെ ലയണൽ സ്കലോണി ടോപ്പ് റാങ്കിൽ പെടുന്ന കോച്ചുമാരിൽ ഒരാളാണ്. ഏത് മോശം സാഹചര്യത്തിലും പാനിക്ക് ആവാതെ നിൽക്കുന്നതാണ് നല്ല മാനേജർ. ടീം വിജയിക്കുമ്പോഴും സ്കലോണി അമിതമായ ആവേശമൊന്നും കാണിക്കാറില്ല. കിലിയൻ എംബാപ്പെയും ഡെംബലെയയും ഒളീസെയും അടങ്ങുന്ന ടീം ചരിത്രത്തിലെ ഏറ്റവും മികച്ച ഫ്രഞ്ച് നിരയാണ്. 2022-ൽ അർജന്റീന ലോകകപ്പ് നേടിയതിൽ സംശയിക്കുന്നവർ കളിയൊന്നും കാണാത്തവരാണോ? നന്നായി കളിച്ചാണ് അർജന്റീന ഓരോ മത്സരവും ജയിച്ചതെന്ന കാര്യത്തിൽ ആർക്കാണ് സംശയം? ഫിഫ വലിയ ടീമുകളെ പിന്തുണയ്ക്കുന്നുവെന്ന ആരോപണത്തിലടക്കം തൻെറ നിലപാട് വിശദീകരിക്കുകയാണ് അന്താരാഷ്ട്ര സ്പോർട്സ് അനലിസ്റ്റ് ദിലീപ് പ്രേമചന്ദ്രൻ. കാഴ്ചക്കാരുടെ ചോദ്യങ്ങളോട് അദ്ദേഹം പ്രതികരിക്കുന്നു. ഒപ്പം കമൽറാം സജീവും ടി. ശ്രീജിത്തും. അക്ഷയ്, ജോയൽ തോമസ്, അദ്വൈത്, ശ്രീനന്ദ് എസ്, ഷെബീബ് കെ.കെ, ഫൈസൽ, ഫ്രാങ്ക്ലിൻ ജെറ്റി ജോൺസൺ, സഞ്ജിത്ത് എം, ശ്രീജിത്ത് എസ് എന്നിവരുടേതാണ് ചോദ്യങ്ങൾ.
