കൊൽക്കത്തയിലും കോഴിക്കോട്ടുമുള്ള കാണികൾ ഇന്നു രാവിലെ അർജൻ്റീനയുടെ കളി കഴിഞ്ഞപ്പോൾ ഒരു പോലെ ശരീരത്തിൽ നുള്ളി നോക്കി… ഇത് സത്യമോ സ്വപ്നമോ? ആറു ലോകകപ്പുകളിൽ പങ്കെടുത്ത കളിക്കാരൻ. 38-ാം വയസിൽ ആറാം ലോകകപ്പിൽ ടീമിൻ്റെ ആദ്യ കളിയിൽ ഹാറ്റ് ട്രിക്ക്. റെക്കോർഡിന് ഒപ്പമെത്തിയ 16-ാമത്തെ ലോകകപ്പ് ഗോൾ. ലയണൽ മെസ്സി. ജനറേഷൻ Xനും ജനറേഷൻ ആൽഫയ്ക്കും ഒരുപോലെ പ്രിയങ്കരനായ ഫുട്ബോൾ ഇതിഹാസം. Messi, el que nunca envejecei! മെസ്സി: ഒരിക്കലും വയസ്സാവാത്തവൻ! സ്വപ്നത്തിലെയും സത്യത്തിലെയും മെസ്സിയെപ്പറ്റി സംസാരിക്കുകയാണ് പ്രശസ്ത അന്താരാഷ്ട്ര ഫുട്ബോൾ അനലിസ്റ്റ് ആയ ദിലീപ് പ്രേമചന്ദ്രനും കമൽറാം സജീവും.
