കരുതൂ… കരുതിയിരിക്കൂ… കരുതിയിരുന്നോളൂ അർജൻറീനാ!

ലാറ്റിൻ റിതവുമല്ല, പരിശുദ്ധ പോപ്പുമല്ല, രണ്ട് കൊളംബിയക്കാർ... SHAKIRA ഉണ്ടായിരുന്നു ഇന്നലെ അർജൻ്റീന കളിക്കുമ്പോൾ ഗ്യാലറിയിൽ. SCORPION KICK കണ്ടു പിടിച്ച റെനെ ഹിഗ്വിറ്റ ഉണ്ടായിരുന്നു, കൊളംബിയ കളിച്ചപ്പോൾ കാണികൾക്കിടയിൽ. അതിലുമൊക്കെ ഏറെ വലുതായിരുന്നില്ലേ ആ കേപ്പ് വെർദെ കടലിരമ്പം… അതിൽ ടൈറ്റാനിക് സിനിമയിലെന്ന പോലെ, കപ്പൽച്ചേതം വന്നില്ലെങ്കിലും, ഉലഞ്ഞാടിയ അർജൻ്റീന. SIDNY LOPEZ CABRAL ഫുട്ബോളിൻ്റെ ചരിത്ര പുസ്തകത്തിൽ സൂചി കൊണ്ട് കുത്തിയിട്ട ആ ഗോൾ. കൊളംബിയയുടെയും ഈജിപ്തിൻ്റെയും ഇന്നലത്തെ കളികൾ കൂടെ ചർച്ച ചെയ്യുന്നു.

ഇന്ന് രാത്രിയിൽ ഫ്രാൻസ് പരാഗ്വായെ എന്തു ചെയ്യും? (മൊറോക്കോ കാനഡയെയും). ഡെയ്ലി ഫുട്ബോൾ വിശകലനം തുടരുകയാണ് പ്രശസ്ത അന്താരാഷ്ട്ര ഫുട്ബോൾ അനലിസ്റ്റ് ദിലീപ് പ്രേമചന്ദ്രനും കമൽറാം സജീവും.

Comments