നാളെ ഒരു പക്ഷേ, ഫുട്ബാൾ ലെജൻഡ് മെസ്സിയുടെ അവസാനത്തെ മേജർ ഫുട്ബോൾ ഫൈനലാണ്. മെസ്സിക്ക് രണ്ടാമതും കോപ്പ അമേരിക്ക ഉയർത്താനാവുമോ? അതോ, 2014 ൽ ലോകത്തെ ഞെട്ടിച്ച കളിക്കാരൻ, 2024 ൽ 2014 നെ വെല്ലുന്ന ഫോമിൽ കളിക്കുന്ന ജെയിംസ് റൊഡ്രിഗസ് നേതാവായ കൊളംബിയ മെസ്സിയുടെ മോഹങ്ങൾ കെടുത്തുമോ? അർജൻ്റീനക്കാരൻ നെസ്റ്റർ ലോറൻസോ ഹെഡ് കോച്ചായ കൊളംബിയയുടെ ഉജ്വല ഫോമിനു മുമ്പിൽ എന്തായിരിക്കും മെസ്സിയുടെ ടീമിന്റെ ഫൈനൽ സാധ്യതകൾ? പ്രശസ്ത ഫുട്ബോൾ ലേഖകനായ ദിലീപ് പ്രേമചന്ദ്രനും കമൽറാം സജീവും നടത്തുന്ന കോപ്പ അമേരിക്ക ഫൈനൽ പ്രിവ്യൂ.