PELOTA MÁGICA: MESSI NO CORRE, APARECE; ഇന്നും മെസ്സി ഓടില്ല, അവതരിക്കും

കരളൊഴിഞ്ഞതു പൊലെയാണ് നെയ്മാറും CR-7 ഉം കളമൊഴിഞ്ഞത്. ഇനിയിതാ, ഫുട്ബോൾ കാണികളിലെ സർവ ജനറേഷനുകളുടെയും ആരാധനാമൂർത്തി ലയണൽ മെസ്സി മാത്രം അക്കൂട്ടത്തിൽ ബാക്കിയുണ്ട്. മെസ്സിയുടെ നാലിലൊന്ന് ഫാൻഫോളോയിംഗ് ഒന്നുമില്ലെങ്കിലും ഇപ്പുറത്ത് ഈജിപ്തിലുമുണ്ടൊരാൾ: ഇത്രക്ക് കൺസിസ്റ്റെൻ്റായി അടുത്തൊന്നും മറ്റൊരാൾ കളിച്ചിട്ടില്ല അടുത്തെങ്ങും. ദിലീപിനോട് നമുക്ക് ചോദിക്കാം. അർജൻറീനയെങ്ങാനും ഇന്ന് ഈജിപ്തിനോട് തോൽക്കാനുള്ള അതിവിദൂര, അഥവാ ഡിസ്റ്റൻ്റ് പോസിബിലിറ്റി എന്തെങ്കിലുമുണ്ടോ? ദിലീപിൻ്റെ ഉത്തരം കേൾക്കാം.

പിന്നത്തെക്കളിയിൽ സ്വിറ്റ്സർലാൻറിൻ്റെ ക്ലിനിക്കൽ ആയ പട്ടാളച്ചിട്ട തകർക്കാൻ കൊളംബിയക്കല്ലാതെ മറ്റാർക്കു കഴിയും?

ഹോർമുസ് കടലിടുക്കിലും ഫുട്ബോളിലും ഒരൊറ്റ നിലപാടു മാത്രമുള്ള ഡൊണാൾഡ് ട്രംപിനെ എങ്ങനെയാണ് ബെൽജിയം 4 - 1ന് തോൽപ്പിച്ചത് ?

ഡെയ്ലി ഫുട്ബോൾ വിശകലനം തുടരുകയാണ് പ്രശസ്ത അന്താരാഷ്ട്ര ഫുട്ബോൾ അനലിസ്റ്റ് ദിലീപ് പ്രേമചന്ദ്രനും കമൽറാം സജീവും.

Comments