PELOTA MÁGICA: ഇനി അർജൻ്റീനയ്ക്ക് അത്രക്ക് ഈസിയാണോ?

നാളെ രാവിലെ വീണ്ടും ലയണൽ മെസ്സിയെ കാണാം. മാനേജർ സ്കലോണി, വേണ്ട, ഇന്നു മെസ്സിയുടെ ആവശ്യമില്ല എന്നു വിചാരിച്ചില്ലെങ്കിൽ. ജോർദാനുമായുള്ള ആ കളി മെസ്സി ഇല്ലെങ്കിലും ഈസി കളി തന്നെയാവും അർജൻറീനക്ക്. പക്ഷേ, ആരെയാ അർജൻ്റീന അതു കഴിഞ്ഞ്, ഗ്രൂപ്പ് 32, നോക്കൗട്ടിൽ നേരിടേണ്ടത്? കേപ്പ് വെർദെയെ. ഓർമകൾ ഉണ്ടായിരിക്കണം: കേപ് വെർദെ ആരാണെന്ന്. രണ്ടേ രണ്ടെന്ന സ്കോറിൽ, രണ്ടു തവണ ലോക ചാമ്പ്യന്മാരായ ഉറുഗ്വായ് കെട്ടിയിടപ്പെട്ടത്… വാതുവെപ്പുകാരിൽ നല്ലൊരു ശതമാനവും, ഇത്തവണത്തെ ലോക ചാമ്പ്യന്മാരാവും എന്ന ബെററുവെച്ച്, ലോകം മുഴുവൻ ഫ്ലക്സുവെച്ച, എക്സ് ലോക ചാമ്പ്യൻ സ്പെയിനിനെ ഗോളടിക്കാൻ വിടാതെ സീറോ സീറോ എന്നു നിരാശപ്പെടുത്തിയത്… ആകെ ജനസംഖ്യ 529 630 മാത്രമുള്ള ആ കുഞ്ഞു നേഷൻ…കേപ് വെർദെ! ( ഷാഫി പറമ്പിൽ ജയിച്ച വടകര ലോക്സഭാ മണ്ഡലത്തിൽ 2025-ൽ കാസ്റ്റ് ചെയ്ത ടോട്ടൽ വോട്ടിൻ്റെ എണ്ണം 1129 256 ).... ഈ ലോകകപ്പിലെ ഭയങ്കര ഗോളി വൊസീഞ്ഞ ഇന്നലെയും ഫിററ്. ശരിയ്ക്കും അർജൻ്റീന പേടിക്കണോ? പ്രശസ്ത അന്താരാഷ്ട്ര ഫുട്ബോൾ അനലിസ്റ്റ് ദിലീപ് പ്രേമചന്ദ്രൻ, എന്താണ് കമൽറാം സജീവിനോട് പറയുന്ന ഉത്തരം. കൂടെ, ഇന്നലത്തെ കളികളും, നാളത്തെ, കൊളംബിയയുടെയും പോർച്ചുഗലിൻ്റെയും ഇംഗ്ലണ്ടിൻ്റെയും കളികളും ചർച്ച ചെയ്യുന്നു. ട്രൂ കോപ്പിയിലെ, PELOTA MÁGICA-യിൽ ഡെയ്ലി ഫുട്ബോൾ വിശകലനം തുടരുകയാണ്.


Summary: Argentina's future in FIFA world cup 2026 knock-out stage, Sports analyst Dileep Premachandran talks to Kamalram Sajeev in PELOTA MÁGICA.


ദിലീപ്​ പ്രേമചന്ദ്രൻ/ Dileep Premachandran

He was a long-time columnist for The Guardian, The Independent, and Mint Lounge. He is the former Editor-in-Chief of Wisden India and currently works as a freelance analyst covering football and cricket.

ദീർഘകാലം ഗാർഡിയന്റെയും ഇൻഡിപെൻഡൻറിന്റെയും മിൻറ്​ ലോഞ്ചിന്റെയും കോളമിസ്​റ്റ്​ ആയിരുന്നു. വിസ്ഡൻ ഇന്ത്യയുടെ മുൻ എഡിറ്റർ ഇൻ ചീഫ്. ഇപ്പോൾ ഫുട്ബോൾ, ക്രിക്കറ്റ് എന്നീ സ്‌പോർട്‌സുകളിൽ ഫ്രീലാൻസ് അനാലിസ്റ്റ്.

കമൽറാം സജീവ്

ട്രൂകോപ്പി ചീഫ് എഡിറ്റർ

Comments