ഒസ്മാൻ ഡെമ്പലെ എന്നില്ല, മെസ്സിക്കായാലും റോഡ്രിക്കായാലും ബാലൺ ദ് ഓർ കിട്ടിയാൽ തുടങ്ങി മുറുമുറുപ്പുകൾ. ലോക ഫുട്ബോളിലെ ഈ മഹാകിരീടം എപ്പോഴും കളി വിശാരദർക്കിടയിൽ അഭിപ്രായവ്യത്യാസങ്ങൾക്ക് ഇടയാക്കുന്നു. കളിക്കാരൻ്റെ മികവിനാണോ അയാളുടെ ടീം നേടിയ ട്രോഫികൾക്കാണോ ഈ ബഹുമതി എന്നതുതന്നെയാണ് ഒപീനിയനിലെ ബിഗ് ഡിഫറൻസ്. ലോക ഫുട്ബോളിലെ അന്താരാഷ്ട്ര ലേഖകർക്കിടയിൽ ഇതൊരു ഫിലോസഫിക്കൽ പ്രശ്നമായി മാറിക്കഴിഞ്ഞു. പ്രശസ്ത അന്താരാഷ്ട്ര ഫുട്ബോൾ ലേഖകനായ ദിലീപ് പ്രേമചന്ദ്രന് എന്താണ് കമൽറാം സജീവിനോട് പറയാനുള്ളത്?
