ലെസ്റ്റർ സിറ്റിയുടെയും ഷെഫീൽഡ് യുണൈറ്റഡിൻ്റെയും താരമായ ഹംസ ചൗധരി ബംഗ്ലാദേശിൻ്റെ നാഷണൽ ടീമിനു വേണ്ടി കളിച്ചു തുടങ്ങിയിരിക്കുന്നു. ഫുട്ബോൾ ദുർബല പ്രദേശങ്ങളായ ബംഗ്ലാദേശിലും ഇന്ത്യയിലും പാകിസ്താനിലുമൊക്കെ ചൗധരിയുടെ വരവ് വൻ പോളിസി മാറ്റത്തിന് കാരണമാകുമോ? റിട്ടയർ ചെയ്ത സുനിൽ ഛേത്രിയെ തിരിച്ചുകൊണ്ടുവന്നു കളിപ്പിക്കേണ്ട ഗതികേടിലായ ഇന്ത്യയെപ്പോലൊരു ടീമിൽ, ഓവർസീസ് പ്ലെയർ എന്ന ആശയം എന്തു മാറ്റങ്ങളാണ് ഉണ്ടാക്കുക എന്ന് ചർച്ച ചെയ്യുകയാണ് പ്രശസ്ത അന്താരാഷ്ട്ര ഫുട്ബോൾ ലേഖകനായ ദിലീപ് പ്രേമചന്ദ്രൻ കമൽറാം സജീവുമായുള്ള ഈ സംഭാഷണത്തിൽ.