രണ്ടു ഗോൾ പിന്നിൽ നിന്ന ശേഷം മാജിക്കു പോലെ തിരിച്ചു വന്ന് 4-3 ന് റിയൽ മാഡ്രിഡിനെ കിലിയൻ മ്പാപ്പേയുടെ കിടിലൻ ഹാട്രിക്ക് ഉണ്ടായിരുന്നിട്ടും തോൽപ്പിക്കുക! ഒരാഴ്ച മുമ്പ് ചാമ്പ്യൻസ് ലീഗിൽ സെമിയിൽ പുറത്തായതിൻ്റെ ക്ഷീണമോ നിരാശയോ പൊടിക്കു പോലും കാണിക്കാതിരിക്കുക!
എന്തൊരൽഭുത ടീമാണ് ബാഴ്സലോണ. 28ാം തവണയും സ്പാനിഷ് ലീഗ് ടൈറ്റിലിലേക്ക് കുതിക്കുന്ന ബാഴ്സലോണയുടെ അമ്പരപ്പിക്കുന്ന ഫുട്ബോളിനെക്കുറിച്ച് സംസാരിക്കുകയാണ് പ്രശസ്ത അന്താരാഷ്ട്ര സ്പോർട്സ് ലേഖകനായ ദിലീപ് പ്രേമചന്ദ്രൻ കമൽറാം സജീവിനോട്.
