ചാമ്പ്യൻസ് ലീഗിൻ്റെ ആദ്യപാദ ക്വാർട്ടർ ഫൈനലുകൾ അമ്പരപ്പുകളുടേതായിരുന്നു. ചാമ്പ്യന്മാരായ റിയൽ മാഡ്രിഡിനു മേൽ ഡെക്ലാൻ റൈസിൻ്റെ മാന്ത്രികതയിലൂടെ ആർസനൽ നേടിയ വമ്പൻ അട്ടിമറി ജയം. നിലവിലെ റണ്ണേഴ്സ് അപ്പ് ആയ ബൊറൂഷ്യ ഡോർട്ട്മുണ്ടിനു മേൽ ഒഫൻസീവ് - ഡിഫൻസീവ്-മിഡ്ഫീൽഡ് ബ്രില്യൻസിലൂടെ ബാഴ്സലോണ നേടിയ ഏകപക്ഷീയ ജയം. ബയേൺ മ്യൂണിക്കിനുമേൽ ഇൻ്റർ മിലാൻ്റെ 2-1. ലൂയിസ് എൻറിക്കെയുടെ ഉജ്വല സ്ട്രാറ്റജിയിലൂടെ പാരീസ് സാൻ ജെർമൈൻ ആസ്റ്റൺ വില്ലക്കുമേൽ നേടിയ 3-1 വിജയം. രണ്ടാം പാദ മത്സരങ്ങൾ നടക്കാനിരിക്കെ, ആദ്യ പാദ വിജയങ്ങൾ വിലയിരുത്തി പ്രശസ്ത അന്താരാഷ്ട്ര ഫുട്ബോൾ ലേഖകനായ ദിലീപ് പ്രേമചന്ദ്രൻ കമൽറാം സജീവുമായുള്ള സംഭാഷണത്തിൽ പറയുന്നു: ഇത്തവണ കപ്പ് PSG-ക്ക് ആയിരിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.