കരിയിലക്കാറ്റിലൊരു ബ്രസീലിയൻ സിംഫണി…

“കളിക്കളത്തിൽ അത്യപൂർവമായി മാത്രം സംഭവിക്കുന്ന ഫാളിംഗ് ലീഫ് എന്ന പ്രതിഭാസത്തിന് 2002 ജൂൺ 21-ൽ ജപ്പാനിലെ ഷിസോക്ക സ്റ്റേഡിയം സാക്ഷിയായി. കാറ്റു നിറച്ച പന്തിൽ അതിന്റെ എല്ലാ ബലവീരങ്ങളെയും മറികടന്നുകൊണ്ട് ഒരു മനുഷ്യൻ ഭൂമിക്ക് മുകളിൽ അജയ്യനായി തൻ്റെ വലിയ പല്ലുകൾ കാട്ടിച്ചിരിച്ചു. കാപ്പിരിമുടി കാറ്റിലുലഞ്ഞു. ഒരു മനുഷ്യൻ്റെ അതിഭാവനകളെല്ലാം അതിൻ്റെ വേഗങ്ങളിൽ കവിതയായി പുനർജനിച്ചു. വന്മരപ്പടർപ്പിൽ നിന്നും ഞെട്ടറ്റ് മണ്ണിലേക്ക് പൊഴിയുന്ന ഇലയുടെ ഭാവരാഗ ചലനങ്ങളോടെ ഒരുപന്ത് ആകാശത്തേക്കുയർന്നുപൊങ്ങി,” 2002 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ റൊണാൾഡീഞ്ഞോ നേടിയ ഗോളിനെക്കുറിച്ച് എഴുതുന്നു വി.കെ. അനിൽകുമാർ.

യാൾ മുൻവശത്തെ വലിയപല്ലുകൾ വെളിച്ചത്തുകാട്ടിച്ചിരിച്ചു. പിരിയൻതലമുടി ആടിയുലഞ്ഞു. പച്ചപ്പുൽമൈതാനത്തെ റൊണാൾഡീഞ്ഞോയുടെ പന്താട്ടങ്ങൾ പകർന്നാട്ടങ്ങൾ എല്ലാ വിശേഷണങ്ങൾക്കും അപ്പുറമായിരുന്നു. ആ കാലുകളിലെ അപ്രവചനീയതകൾ പകർന്ന ലാവണ്യം അനന്യമായിരുന്നു.

കണ്ടവർക്ക് പിന്നെയതൊരിക്കലും മറക്കാനാവില്ല. 2002 ലോകകപ്പിലെ റൊണാൾഡീഞ്ഞോയുടെ കളിചിരികളെ. ഡേവിഡ് സീമാൻ എന്ന അപ്രതിരോധ്യനായ ഇംഗ്ലീഷ് ഗോൾകീപ്പർ പഠിച്ച എല്ലാ ഗൃഹപാഠങ്ങളെയും അയാൾ കാറ്റിൽപ്പറത്തി. ഏറ്റവും ആപൽക്കാരിയായ ബ്രസീലിയൻ മിഡ്ഫീൽഡർ ആകാശത്തൊരു കവിത രചിച്ചു. റൊണാൾഡീഞ്ഞോയുടെ പാദങ്ങളിലെ സിതാർതന്ത്രികൾ മീട്ടിയ രാഗങ്ങളുടെ നിഗൂഢ സഞ്ചാരങ്ങൾ…

ഡേവിഡ് ബെക്കാമും മൈക്കൽ ഓവനും ദിശതെറ്റിയ പന്തിൻ്റെ അപഥസഞ്ചാരങ്ങൾ കണ്ടതിശയിച്ചു. ആകാശത്ത് കാല്പന്തിന് പകരമൊരു കരിയിലയനക്കം മാത്രം… ഫുട്ബോൾ എന്നത് ഒരുകളിയായിരിക്കുമ്പോഴും ലോകമെങ്ങുമുള്ള കലാകാരരെയും ദാർശനികരെയും അതിലേക്ക് ആകർഷിക്കുന്നതിന് പല കാരണങ്ങളുണ്ട്. കേവലം സ്പോർട്സിന്റെ സാങ്കേതികത്വത്തിൽ നിന്നും ആസ്വാദനക്ഷമതയിൽ നിന്നും വിമുക്തമായി കാല്പന്തുകളി ജീവിതത്തെക്കുറിച്ചുള്ള നിഗൂഢവിചാരങ്ങളുടെയും സൗന്ദര്യ വിശ്ലേഷണങ്ങളുടെയും സങ്കീർണ്ണഭൂമികയായി പരിണമിക്കപ്പെടുന്നുണ്ട്. ഫുട്ബോൾ നൽകുന്ന ജീവിതപാഠങ്ങൾ അത്രയും ഗഹനമാണ്.

അയാൾ മുൻവശത്തെ വലിയപല്ലുകൾ വെളിച്ചത്തുകാട്ടിച്ചിരിച്ചു. പിരിയൻതലമുടി ആടിയുലഞ്ഞു. പച്ചപ്പുൽമൈതാനത്തെ  റൊണാൾഡീഞ്ഞോയുടെ പന്താട്ടങ്ങൾ പകർന്നാട്ടങ്ങൾ എല്ലാ വിശേഷണങ്ങൾക്കും അപ്പുറമായിരുന്നു.
യാൾ മുൻവശത്തെ വലിയപല്ലുകൾ വെളിച്ചത്തുകാട്ടിച്ചിരിച്ചു. പിരിയൻതലമുടി ആടിയുലഞ്ഞു. പച്ചപ്പുൽമൈതാനത്തെ റൊണാൾഡീഞ്ഞോയുടെ പന്താട്ടങ്ങൾ പകർന്നാട്ടങ്ങൾ എല്ലാ വിശേഷണങ്ങൾക്കും അപ്പുറമായിരുന്നു.

കാല്പന്തുകളി ഒരു കായിക വിനോദമായിരിക്കുമ്പോൾത്തന്നെ കലയുടെ ഗഹനതത്വങ്ങൾ അതിൻ്റെ അന്തസത്തയായിത്തീരുന്നു. ആത്മ സപര്യയുടെ, ആത്മത്യാഗത്തിന്റെ, കഠിനമായ പരിശീലനത്തിന്റെ ജീവിതാവബോധത്തിൻ്റെ എല്ലാ പാഠങ്ങളും കാറ്റിനൊപ്പം ഒരു പന്തിൻ്റെ വായ് വട്ടത്തിനുള്ളിൽ നിറച്ചുവെച്ചിട്ടുണ്ട്.

കായികം എന്നതിന്റെ എല്ലാ ദൂരപരിധികളെയും അതിലടങ്ങിയിരിക്കുന്ന സാങ്കേതികത്വങ്ങളെയും ഗണിതശാസ്ത്രപരമായ യുക്തികളെയും റൊണാൾഡീഞ്ഞോ ഒരൊറ്റ കിക്കിലൂടെ അനായാസേന മറികടക്കുന്നുണ്ട്. ശരീരം കൊണ്ട് തീർക്കുന്ന അതിമനോജ്ഞമായ ആവിഷ്കാരങ്ങളിലൂടെ റൊണാൾഡീഞ്ഞോയുടെ പന്തടക്കങ്ങൾ കളിയിൽ നിന്ന് മാറി കലയുടെ സൗഭഗത്വത്തെ പ്രാപിക്കുന്നു. അത് സോക്കറിൻ്റെ മറ്റൊരു സാധ്യതയാണ്. അങ്ങനെയുള്ള പാഠാന്തരങ്ങളുടെ വൈരുദ്ധ്യങ്ങളാണ് കളിക്കളത്തിൽ ചിന്തയുടെ ബഹുമുഖങ്ങളായ വാതായനങ്ങൾ തുറന്നിടുന്നത്.

കലയിലെ സാക്ഷാത്കാരം എന്നതുപോലെ ഒരു ദാർശനീകാനുഭവത്തിന്റെ പൊരുൾ എന്നതുപോലെ ഫുട്ബോളിനും അനിർവചനീയമായ അനുഭൂതികളും അതിൻ്റെ അർത്ഥഭേദങ്ങളുമുണ്ട്. അത് സത്യമാണെന്ന് തെളിയിക്കുന്ന ഭൗതിക രൂപാന്തരങ്ങൾ പച്ചപ്പുൽ മൈതാനിയിൽ നമുക്ക് കണ്ടെടുക്കാനാകും. സൗന്ദര്യാനുഭവത്തിൻ്റെ എല്ലാ സമ്പൂർണ്ണതയിലും സാക്ഷാത്കരിക്കപ്പെടുമ്പോൾ എങ്ങനെയാണ് ഈ ഭൂമിക്കു മുകളിൽ ഒരു മനുഷ്യൻ അത് സാധിച്ചെടുക്കുന്നത് എന്ന് നമ്മൾ അത്ഭുതപ്പെട്ടുപോകും. ഫുട്ബോളിൽ അതിൻ്റെ ഉദാഹരണങ്ങൾ എത്രയോ എത്രയോ ആണ്. ആർട്ടിലും തത്വചിന്തയിലും ദർശിക്കാനാകാത്ത സൂക്ഷ്മമായ ഇടങ്ങളെ വെളിപ്പെടുത്തുക എന്ന ദൗത്യം മൈതാനത്ത് അനായസേന കാല്പന്തിലെ ആട്ടക്കാർ നിർവഹിക്കുന്നുണ്ട്.

കലയിൽ നിന്നും കളി വ്യത്യസ്തമാക്കുന്നതിന് പല കാരണങ്ങളുണ്ട്. എന്താണ് സ്പോർട്സും ആർട്സും തമ്മിലുള്ള വ്യത്യാസം? കാൽപന്തുകളി പോലെയുള്ള സ്പോർട്സും സാഹിത്യവും കലയും തമ്മിലുള്ള വ്യത്യാസങ്ങൾ എന്തൊക്കെയാണ്? പന്തുകളി പോലെയുള്ള സ്പോർട്സിൽ ഒന്നും ശാശ്വതമല്ല. അതിൽ എല്ലാ റെക്കോർഡുകളും ഭേദിച്ചുകൊണ്ടേയിരിക്കും. ഓരോകാലവും പുതിയ കളിയെഴുത്തുകാർ കളിയെ അവരുടെ മട്ടിൽ നിർവചിച്ച് വ്യാഖ്യാനിച്ചു കൊണ്ടിരിക്കും. ഭേദിക്കാൻ പറ്റാത്തതായി തകർക്കാൻ പറ്റാത്തതായി ഒരു റെക്കോർഡും സ്പോർട്സിൽ നിലനിൽക്കുന്നില്ല. പക്ഷേ സാഹിത്യത്തിലും കലയിലും ഒരിക്കലും റെക്കോർഡുകളെ തകർക്കുന്നതായി സങ്കൽപ്പിക്കാൻ പോലും പറ്റില്ല. കലയിലും സാഹിത്യത്തിലും ആർക്കും ഭേദിക്കാൻ പറ്റാത്ത മഹാമേരുക്കളായി വിരാജിക്കുന്നവർ ഏറെയുണ്ട്.

ഇപ്പോൾ നടക്കുന്ന ലോകകപ്പിൽ തന്നെ എന്തൊക്കെ റെക്കോർഡുകളാണ് ഭേദിക്കപ്പെടുക എന്തൊക്കെയാണ് പുതുതായി സ്ഥാപിക്കപ്പെടുക എന്നത് പ്രവചിക്കാൻ പറ്റാത്ത സ്ഥിതിയാണ്. ഗ്രൗണ്ടിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയും ലൂക്കാ മോഡ്രിച്ചും ലയണൽ മെസ്സിയും കിലിയൻ എംബാപ്പെയും നെയ്മർ ജൂനിയറും ഹാരി കെയ്നും മാന്വൽ നൂവറും അവരവരുടെ ബൂട്ടുകളാൽ എന്തൊക്കെ തകർക്കുമെന്നോ എന്തൊക്കെ സൃഷ്ടിക്കുമെന്നോ നമുക്ക് പ്രവചിക്കാൻ പറ്റാത്ത സ്ഥിതിയാണ്.

പ്രതിഭ കൊണ്ടുള്ള പ്രകടനങ്ങൾ അല്ലാതെ പന്തുകളിയിൽ മറ്റൊന്നിനും സാധ്യമല്ല. ഗ്രൗണ്ടിൽ റൊണാൾഡോയും ലയണൽ മെസ്സിയും എംബാപ്പെയും ഹാരികെയിനും ഡംമ്പലെയും വൊസീഞ്ഞയും ഭൗതികമായി അത് തെളിയിച്ചുകൊണ്ടിരിക്കുകയാണ്.
പ്രതിഭ കൊണ്ടുള്ള പ്രകടനങ്ങൾ അല്ലാതെ പന്തുകളിയിൽ മറ്റൊന്നിനും സാധ്യമല്ല. ഗ്രൗണ്ടിൽ റൊണാൾഡോയും ലയണൽ മെസ്സിയും എംബാപ്പെയും ഹാരികെയിനും ഡംമ്പലെയും വൊസീഞ്ഞയും ഭൗതികമായി അത് തെളിയിച്ചുകൊണ്ടിരിക്കുകയാണ്.

സ്പോർട്സിൽ എപ്പോഴും പ്രതിഭയ്ക്കും സ്റ്റാമിനക്കും ഫിറ്റ്നസ്സിനും മാത്രമേ സ്ഥാനമുള്ളൂ. കളിക്കളത്തിൽ മറ്റൊന്നും വിലപ്പോവില്ല. 4 - 0ന് പിന്നിട്ടു നിൽക്കുന്ന ഒരു മത്സരം ജയിക്കണമെങ്കിൽ അഞ്ചു ഗോളുകൾ തിരിച്ചടിച്ചാൽ മാത്രമേ സാധിക്കുകയുള്ളൂ. സ്പോർട്സിൽ ഓടിയും ചാടിയും ഗോളുകൾ അടിച്ചും അതിൻ്റെ സത്യത്തെ ജനങ്ങൾക്ക് മുന്നിൽ കാണിച്ചുകൊടുക്കണം. അല്ലാതെ വിജയത്തിനായി മറ്റൊരു കുറുക്കുഴിയും കളിയിൽ സാധ്യമല്ല. കഴിവുള്ളവർ പലപ്പോഴും ഗാലറിയിൽ ഇരിക്കുകയും പ്രായമായി വിരമിച്ചുപോയവരും പരിക്കുപറ്റിയവരും വീണ്ടും വീണ്ടും കളത്തിലിറങ്ങിക്കളിച്ച് പരമാവധി ആസ്വാദകരെ ബോറടിപ്പിക്കുന്ന കാഴ്ച വർത്തമാനകാല സാഹിത്യത്തിലും കലയിലും വേണ്ടതിലധികമുണ്ടല്ലോ. സ്പോർട്സിൽ അതൊരിക്കലും സാധ്യമല്ല. ഏത് മെസ്സി ആണെങ്കിലും ഏത് റൊണാൾഡോ ആണെങ്കിലും ഫിറ്റല്ലെങ്കിൽ കളത്തിന് പുറത്തിരിക്കേണ്ടിവരും. എത്ര വലിയ കളിക്കാരനും ചുവപ്പുകാർഡ് കണ്ടാൽ പുറത്തു പോകേണ്ടിവരും.

സാഹിത്യത്തിലെയും കലയിലെയും പ്രവണതകളെ ഒരിക്കലും പന്ത് കളിയുമായി താരതമ്യം ചെയ്യാൻ പറ്റില്ല. കാരണം പന്ത് കളിയിൽ ഗ്രൗണ്ടിൽ മറ്റൊന്നും ചെയ്യാൻ പറ്റില്ല. കഴിവുള്ളവർക്ക് മാത്രമേ അവിടെ നിലനിൽക്കാൻ പറ്റൂ. പ്രതിഭ കൊണ്ടുള്ള പ്രകടനങ്ങൾ അല്ലാതെ പന്തുകളിയിൽ മറ്റൊന്നിനും സാധ്യമല്ല. ഗ്രൗണ്ടിൽ റൊണാൾഡോയും ലയണൽ മെസ്സിയും എംബാപ്പെയും ഹാരികെയിനും ഡംമ്പലെയും വൊസീഞ്ഞയും ഭൗതികമായി അത് തെളിയിച്ചുകൊണ്ടിരിക്കുകയാണ്.

2002 ലോകകപ്പിലെ റൊണാൾഡീഞ്ഞോയുടെ ഒരൊറ്റ കിക്കിനെ കുറിച്ച് പറയാൻ വേണ്ടി മാത്രമാണ് ഇത്രയും പറയേണ്ടി വന്നിട്ടുള്ളത്. കളിക്കളത്തിൽ അത്യപൂർവമായി മാത്രം സംഭവിക്കുന്ന ഫാളിംഗ് ലീഫ് എന്ന പ്രതിഭാസത്തിന് 2002 ജൂൺ 21-ൽ ജപ്പാനിലെ ഷിസോക്ക സ്റ്റേഡിയം സാക്ഷിയായി. കാറ്റു നിറച്ച പന്തിൽ അതിന്റെ എല്ലാ ബലവീരങ്ങളെയും മറികടന്നുകൊണ്ട് ഒരു മനുഷ്യൻ ഭൂമിക്ക് മുകളിൽ അജയ്യനായി തൻ്റെ വലിയ പല്ലുകൾ കാട്ടിച്ചിരിച്ചു. കാപ്പിരിമുടി കാറ്റിലുലഞ്ഞു. ഒരു മനുഷ്യൻ്റെ അതിഭാവനകളെല്ലാം അതിൻ്റെ വേഗങ്ങളിൽ കവിതയായി പുനർജനിച്ചു. വന്മരപ്പടർപ്പിൽ നിന്നും ഞെട്ടറ്റ് മണ്ണിലേക്ക് പൊഴിയുന്ന ഇലയുടെ ഭാവരാഗ ചലനങ്ങളോടെ ഒരുപന്ത് ആകാശത്തേക്കുയർന്നുപൊങ്ങി. നീണ്ട മുടി മുറുക്കിക്കെട്ടിയ ഡേവിഡ് സീമാൻ എന്ന കൊടുംപോരാളി സ്സഹായനായി നിസ്തേജനായി നിന്നു. തൻ്റെ ഇന്നോളമുള്ള എല്ലാ കാഴ്ചകൾക്കും കേൾവികൾക്കും മുകളിലൂടെയാണ് പന്ത് പറന്നുവന്നത്.

തന്നെ വെറുമൊരു കാഴ്ചക്കാരനാക്കി ഒന്ന് സ്പർശിക്കാൻ പോലും ഇടനൽകാതെ. എപ്പോഴും ചിരിക്കുന്ന റൊണാൾഡീഞ്ഞോ എന്ന മിഡ്ഫീൽഡർ ജനറൽ അന്ന് കൂടുതൽ ഉച്ചത്തിലുച്ചത്തിൽ ചിരിച്ചു…

ഈ വിശാലമായ ഭൂവകത്ത് ഉച്ഛ്വാസവായു ഊതിനിറപ്പിച്ച ഒരു പന്തിന് അതിൻ്റെ ഏറ്റവും സൗന്ദര്യാത്മകമായ ഒരു സ്ഥിതിയെ പ്രാപിക്കാൻ പറ്റുമെങ്കിൽ അന്ന് അങ്ങനെയുള്ള ദിനമായിരുന്നു. ഇംഗ്ലണ്ടിൻ്റെ പേരും പെരുമയുമാർന്ന പോർവ്വീര്യത്തെ നിലംപരിശാക്കാൻ ആകാശത്തിന്റെ അജ്ഞാതങ്ങളിൽ നിന്നും മണ്ണിലേക്കടർന്ന പഴുത്തയിലക്ക് സാധിച്ചു. അസ്തമിച്ചിട്ടില്ലാത്ത ഇംഗ്ലണ്ടിന്റെ സൂര്യനെ പിരിയൻ മുടിക്കാരൻ ഊതിക്കെടുതി. റൊണാൾഡീഞ്ഞോയുടെ ചിരിയിലാണ് അന്ന് ലോകം വെളുത്തത്.

ഡേവിഡ് സീമാൻ എന്ന കാവൽഭടൻ്റെ എല്ലാ നിഗമനങ്ങൾക്കും ശാരീരിക നിലകൾക്കും അപ്പുറമുള്ള കൃത്യതയിലേക്കും കണിശതയിലേക്കും ഒരു പന്തിന്റെ നിയന്ത്രിത യാനത്തിലൂടെ എത്തുന്നതിനായി എന്തുമാത്രം പരിശീലനം റൊണാൾഡീഞ്ഞോ നടത്തിയിത്തിരിക്കും.
ഡേവിഡ് സീമാൻ എന്ന കാവൽഭടൻ്റെ എല്ലാ നിഗമനങ്ങൾക്കും ശാരീരിക നിലകൾക്കും അപ്പുറമുള്ള കൃത്യതയിലേക്കും കണിശതയിലേക്കും ഒരു പന്തിന്റെ നിയന്ത്രിത യാനത്തിലൂടെ എത്തുന്നതിനായി എന്തുമാത്രം പരിശീലനം റൊണാൾഡീഞ്ഞോ നടത്തിയിത്തിരിക്കും.

ഫുട്ബോളിന്റെ എല്ലാ അനിശ്ചിതത്വവും അപ്രവചനീയതയും അനല്പമായ സൗന്ദര്യവും അതിൻ്റെ ധാരാളിത്തത്തിൽ നിറഞ്ഞാടുകയായിരുന്നു. 2002ലെ

ഇംഗ്ലണ്ട് -ബ്രസീൽ മത്സരത്തിൻ്റെ ചങ്കിടിപ്പിപ്പോഴും പോയിട്ടില്ല. മൈക്കൽ ഓവൻ എന്ന ആഗലേയയൗവ്വനം മത്സരത്തിൽ ആദ്യഗോൾ നേടി. ബ്രസീലിൻ്റെ എക്കാലത്തെയും മികച്ച കൽപന്തുകളിക്കാരനായ റിവാൾഡോ തിരിച്ചടിച്ചു. ബലാബലത്തിൽ മുറുകിയ കാൽപന്തുകളിയുടെ ഉദ്വേഗങ്ങൾ…

റൊണാൾഡിഞ്ഞോ അപ്പോഴും ചിരിച്ചു കൊണ്ടിരുന്നു. വരാനിരിക്കുന്ന അത്ഭുതത്തിനുവേണ്ടി ലോകം കാത്തിരിക്കുകയായിരുന്നു. പച്ചപ്പുൽമൈതാനത്തിൽ എതിർ ഗോൾ പോസ്റ്റിൽ നിന്നും മുപ്പത്തിയഞ്ച് വാര അകലെ നിന്നും പന്തുകളിക്കാരൻ ഈ ഭൂമിയുടെ അങ്ങേയറ്റത്തെ ചക്രവാള സിനിമയിലേക്ക് കണ്ണയച്ചു. റൊണാൾഡീഞ്ഞോയുടെ എല്ലാ ചിരിയും ആ പന്തിന്റെ ഗതിവിഗതികളിൽ ഉണ്ടായിരുന്നു. കാറ്റിനെയും പ്രവേഗങ്ങളെയും ചലനനിയമങ്ങളെയും എല്ലാ പ്രവചനങ്ങളെയും നിഷ്പ്രഭമാക്കിക്കൊണ്ട് അയാൾ പന്തിനെ തൊടുത്തുവിട്ടു. ഡേവിഡ് സീമാനെന്ന ലോകോത്തര ഗോളിയെ നിശ്ശബ്ദനായ അതികായനെ പന്തിൻ്റെ വേഗങ്ങൾ വെറുംകാഴ്ചക്കാരനാക്കി, സ്തബ്ധനാക്കി. ജീവിതത്തിൽ ഇങ്ങനെയും ചിലത് സംഭവിക്കും. അത് സോക്കറിന്റെ നീതിയാണ്. ഡേവിഡ് സീമാനെ സോക്കറിൻ്റെ വിധിവാക്യം എക്കാലത്തേക്കും ഓർമിപ്പിച്ചു.

ഭാരരഹിതമായി അത് ദൈവത്തിൻ്റെ ചില്ലയിൽ നിന്നും മെല്ലെമെല്ലെ പൊഴിഞ്ഞടർന്നു. ഭൂഘടികാരം മിടിക്കുന്ന പീതപത്രം കാറ്റൂതിയ പന്തിൻ്റെ രൂപത്തികവാർന്ന് കണ്ണീരുകലങ്ങിയ മണ്ണിൽ വീണു..

വിധിവിളയാട്ടം കളിക്കളത്തിൽ തുടർന്ന് കൊണ്ടിരുന്നു. വലിയ പല്ലുകൾ കാണിച്ച് വെളുക്കെ ചിരിച്ച് ആട്ടിൻകുട്ടിയെപ്പോലെ

ആഹ്ലാദിച്ച് കളം നിറഞ്ഞ കളിക്കാരനെ കാത്തിരുന്നത് ചുവപ്പുകാർഡെന്ന കഴുമരമായിരുന്നു. റഫറി ഫിലിപ്പ് റാമോസ് റെഡ് കാർഡ് പുറത്തെടുത്തു. അന്തിമ വിധിയിലെ വധശിക്ഷയിൽ റൊണാൾഡിഞ്ഞോ കളത്തിൽ ഇല്ലാതായി. പത്തുപേരുമായി കളിച്ച ബ്രസീലിയൻ സാമ്പ ഇംഗ്ലീഷ് കരുത്തിന് മേൽ ഐതിഹാസിക വിജയം നേടി. ബ്രസീൽ 2002ലെ ലോകകപ്പ് സ്വന്തമാക്കി.

റൊണാൾഡിഞ്ഞോ എന്ന പന്തുകളിക്കാരൻ ഗ്രൗണ്ടിൽ ഒരുപാട് ഗോളുകൾ നേടുകയും . ഗോളവസരങ്ങൾ ഒരുക്കുകയും ചെയ്തിട്ടുണ്ട്. എങ്കിലും സോക്കർ ലോകം അദ്ദേഹത്തിൻ്റെ പ്രതിഭയുടെ ഏറ്റവും അനന്യമായ രൂപകത്തെ നിർമ്മിച്ചിരിക്കുന്നത് ഫാളിങ്ങ് ലീഫിലാണ്. ലോകത്തിലെ ഏറ്റവും മികച്ച പന്തുകളിക്കാരുള്ള ഇംഗ്ലീഷ് പടയോട്ടത്തെയാണ് റൊണാൾഡിഞ്ഞോ അന്ന് പൂട്ടിക്കെട്ടിയത്. ഫുഡ്ബോൾ മാന്ത്രികൻ ഡേവിഡ് ബെക്കാമും മൈക്കൽ ഓവനും ഡേവിഡ് സീമാനും റിയോ ഫെർഡിനാൻ്റും ആഷ്ലി കോളും ഗാരത്ത് സൗത്ത് ഗേറ്റുമുള്ള ഏറ്റവും മികച്ച ടീമിനെതിരെയാണ് റൊണാൾഡിഞ്ഞോ അങ്ങനെയൊരു ഗോൾ സാർത്ഥകമാക്കുന്നത്. ധ്യാനാത്മകമായ പന്തിലൂടെ കരിയിലക്കാറ്റിൻ്റെ ചലനവേഗതയെ സാക്ഷാത്കരിക്കുന്നതിന് റൊണാൾഡീഞ്ഞോ എന്തുമാത്രം സ്വപ്നം കണ്ടിട്ടുണ്ടാകും. എത്രയായിരം പരീക്ഷണങ്ങൾക്കൊടുവിലാണ് ഗോളിയുടെ നിത്യജാഗരണത്തിൻ്റെ വന്മലകൾക്ക് മീതെ ആകാശവിസ്താരത്തിൽ കരിയിലക്കാറ്റ് കാറ്റുകൊണ്ടൊരു സിംഫണി അദ്ദേഹം പൂർത്തീകരിക്കുന്നത്.

ഒരു സ്പോർട്സ്മാൻ അദ്ദേഹത്തിൻ്റെ ക്രാഫ്റ്റ് കരിയർ വികസിപ്പിക്കുന്നതിന് നിലനിർത്തുന്നതിന് എന്തുമാത്രം കഠിനാധ്വാനം ചെയ്യുന്നുണ്ട്. വ്രതനിഷ്കർഷയിൽ എന്നപോലെ പുലർത്തുന്ന അച്ചടക്കത്തിന്റെയും ശരീരത്തിന്റെയും മനസ്സിന്റെയും പാകപ്പെടലുകളിലൂടെയും ഒരു സ്പോർട്സ് മാൻ നേടിയെടുക്കുന്ന പൂർണ്ണതയാണ് അയാളിലൂടെ പുറത്തുവരുന്നത്. അയാൾക്ക് തന്നോടു തന്നെയുള്ള വിട്ട് വീഴ്ചയില്ലാത്ത ഉത്തരവാദിത്തമാണ്.

ഡേവിഡ് സീമാൻ എന്ന കാവൽഭടൻ്റെ എല്ലാ നിഗമനങ്ങൾക്കും ശാരീരിക നിലകൾക്കും അപ്പുറമുള്ള കൃത്യതയിലേക്കും കണിശതയിലേക്കും ഒരു പന്തിന്റെ നിയന്ത്രിത യാനത്തിലൂടെ എത്തുന്നതിനായി എന്തുമാത്രം പരിശീലനം റൊണാൾഡീഞ്ഞോ നടത്തിയിത്തിരിക്കും. എത്രയായിരം കിക്കുകളുടെ പരീക്ഷണ നിരീക്ഷണങ്ങൾക്കൊടുവിലാണ് എല്ലാ പൂർണ്ണതയോടെയും ഒരു പിഴവുമില്ലാത്ത വിധം കളിപ്പപന്തിലൊരു കരിയിലക്കവിത റൊണാൾഡിഞ്ഞോ കമ്പോസ് ചെയ്തത്.

ഭഗോളം പോലൊരു കളിപ്പന്തിലെ സ്പന്ദനങ്ങൾ ഗ്രൗണ്ടിനുമപ്പുറത്തേക്ക് മുഴങ്ങിക്കേൾക്കുന്നുണ്ട്. കേവലമൊരു കായിക വിനോദത്തിലെ ശാരീരികാഭ്യാസപ്രകടനം എന്നതിൽ നിന്നും വിഭിന്നമായി അത് മനുഷ്യഭാവനയുടെ അനന്യതയുടെ അനന്തമായ സങ്കൽപ്പനങ്ങളുടെ അസാധ്യമായതിനെ സാധ്യമാക്കുന്നതിന്റെ ഏറ്റവും ഗംഭീരമായ ഒരു പാഠനിർമ്മിതിയായി രൂപാന്തരപ്പെടുന്നുണ്ട്.

മുപ്പത്തഞ്ച് വാര അകലെ നിന്നും ഗോൾ പോസ്റ്റിലേക്കതിർത്ത പന്തിൻ്റെ ഗതിവേഗ ങ്ങൾ നിർണ്ണയിച്ച വിധിയെക്കുറിച്ച് നമ്മളിപ്പോഴും വിശകലനം ചെയ്യുന്നതിൻ്റെ കാരണങ്ങൾ പലതാണ്…

Comments