നിരാശാഭരിതമായ തുടക്കമായിരുന്നു ബ്രസീലിൻ്റെത്. എന്തു ചെയ്യണമെന്നറിയാതെ ഉലഞ്ഞു പോയ മിഡ്ഫീൽഡ്. എന്നാൽ, മൊറോക്കോയുടെ മിഡ്ഫീൽഡ്, പ്രതാപകാലത്തെ ബ്രസീലിനെ ഓർമിപ്പിച്ചു. ബ്രസീലിന് വരാനിരിക്കുന്നത് മോശപ്പെട്ട ഫുട്ബോൾ ദിനങ്ങൾ ആയിരിക്കുമോ? ഈ ലോകകപ്പിലെ ആദ്യത്തെ അപ്സെറ്റും ഇന്നുണ്ടായി. കരുത്തരായ തുർക്കിയെ ആസ്ട്രേലിയ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തി. ഗോൾകീപ്പറുടെ കിടിലൻ പെർഫോർമൻസിൻ്റെ പിൻബലത്തിൽ ഖത്തർ സ്വിറ്റ്സർലാൻഡിനെ സമനിലയിൽ കുരുക്കി. നന്നായി കളിച്ചെങ്കിലും ഹെയ്ത്തി സ്കോട്ട് ലൻഡിനോട് തോറ്റു. കൂടെ, ഇന്നത്തെ ജർമനിയുടെയും ജപ്പാൻ്റെയും നെതർലാൻഡ്സിൻ്റെയും ഇക്വഡോറിൻ്റെയും ഐവറി കോസ്റ്റിൻ്റെയും ടുണീഷ്യയുടെയും കളികൾ. ദിലീപ് പ്രേമചന്ദ്രൻ്റെയും കമൽറാം സജീവിൻ്റെയും പ്രതിദിന ലോകകപ്പ് വിശകലന പരിപാടി PELOTA MÁGICA തുടരുന്നു.
