ഹാലൻഡ് എന്ന ജീനിയസായ ഫുട്ബോളറുടെ വ്യക്തിഗത മികവല്ല, ബ്രസീൽ ആരാധകരുടെ ഇന്നലത്തെ കണ്ണീർ മഴയ്ക്കു കാരണം. പണ്ടു പണ്ട്, ബ്രസീൽ ചെയ്ത അതേ ആർട്ട് വർക്ക്, നോർവെ ഇന്നലെ ചെയ്തു. Beauty… Possession…. Brutality… ബ്രസീലിനെ, അത്രക്കിഷ്ടമല്ലാത്തവർ പോലും സങ്കടപ്പെടും, ഒരു മഹാ ഫുട്ബോൾ നാഗരികത, മിണ്ടാതെ, മിണ്ടാതെ പോവുന്നത് കണ്ട്.
ഇനി ഇംഗ്ലണ്ടോ? ജൂഡ് ബെല്ലിങ്ഹാം ഒരസാമാന്യ ഫുട്ബോൾ ലെജൻഡാവും ഫ്യൂച്ചറിൽ. ബട്ട്, വീക്ക്നെസ്സ് ഇല്ലാത്ത ടീമാണോ ഇംഗ്ലണ്ട് ? എന്നാലും മറഡോണയുടെ “ചതിയൻ കൈ” ഓർമകളൊന്നുമില്ലാതെ ആ പുതിയ ഇംഗ്ലണ്ട്, വരവറിയിച്ച ഈ ഒന്നാന്തരം കളി എന്താവും പറയുന്നത്?
ഇനി ഇന്നത്തേതിൽ:
ലാമീൻ യമാൽ എന്ന സ്പാനിഷ് സൂപ്പർ സ്റ്റാർ ജനിച്ച കൊല്ലം, CR7 ചാമ്പ്യൻസ് ലീഗ് നേടിയ ടീമിലുണ്ട്. അതു കൊണ്ട്... പോർച്ചുഗലിനെ ഇന്ന് സ്പെയിൻ തോൽപിക്കും എന്നാണോ?
ഇറാനിൽ, ഹോർമുസ് കടലിടുക്കിൽ കളിക്കുന്ന ട്രംപ്… എന്തിന് ഫുട്ബോളിൽ സ്വന്തം രാജ്യത്തിൻ്റെ, ഒരു റെഡ് കാർഡ് ഒഴിവാക്കാൻ വരെ ഫിഫയിലേക്ക് പല വട്ടം വിളിച്ച ഡൊണാൾഡ് ട്രംപ്… ആ ട്രംപിൻ്റെ അമേരിക്കയും ബെൽജിയവും ഇന്നേറ്റുമുട്ടുമ്പോൾ ഫുട്ബോളിന് എന്താണ് പറയാനുള്ളത്? ഡെയ്ലി ഫുട്ബോൾ വിശകലനം തുടരുകയാണ് പ്രശസ്ത അന്താരാഷ്ട്ര ഫുട്ബോൾ അനലിസ്റ്റ് ദിലീപ് പ്രേമചന്ദ്രനും കമൽറാം സജീവും.
