ഒരു കൊല്ലമായിട്ടില്ല ബ്രസീലിനെ ജപ്പാൻ 3 -2 ന് തോൽപ്പിച്ചിട്ട്. ഓക്കെ. അതുകൊണ്ട്? ഭയങ്കരമായ ഡിഫൻസീവ് കംപാക്റ്റ്നെസ്സും ഉജ്വലമായ കൗണ്ടർ അറ്റാക്കിംഗ് ട്രാൻസിഷനും ഉള്ള ടീമാണ് ജപ്പാൻ, ശരി. അതുകൊണ്ട്? 24 കൊല്ലമായി കപ്പ് നേടിയിട്ടില്ലാത്ത രാഷ്ട്രമാണ് ബ്രസീൽ. അതവർക്കൊരുമാതിരി സൈക്കോളജിക്കൽ പ്രഷർ ഉണ്ടാക്കും. അങ്ങനെ എന്തൊക്കെയുണ്ടായാലും ജപ്പാനോട് ബ്രസീൽ ജയിക്കും എന്നു കാരണങ്ങൾ നിരത്തി പറയുകയാണ് പ്രശസ്ത അന്താരാഷ്ട്ര ഫുട്ബോൾ അനലിസ്റ്റ് ആയ ദിലീപ് പ്രേമചന്ദ്രൻ, ദൈനംദിന ഫുട്ബോൾ വിശകലന പംക്തിയായ പെലോത്ത മാജിക്കയിൽ കമൽറാം സജീവിനോട്.
ROUND OF 32 തുടങ്ങുമ്പോൾ ചോദിക്കാം:
“ദിലീപ് സാറ്റിസ്ഫൈഡ് ആണോ ഇതുവരെയുള്ള കളികളിൽ?”
“ അതെയതെ. ഏറ്റവും കൂടുതൽ മാർക്ക് ഞാൻ കൊടുക്കുക. ആഫ്രിക്കക്കാണ്. അവരുടെ പത്തിൽ ഒമ്പത് ടീമുകളും നോക്കൗട്ട് റാണ്ടിലെത്തി.സൗത്ത് അമേരിക്കയ്ക്കും യൂറോപ്പിനും ഞാൻ ഡിസ്റ്റിംഗ്‌ഷൻ കൊടുക്കും.”
PELOTA MÁGICA യുടെ ഈ എപ്പിസോഡ് ചർച്ച ചെയ്യുന്ന മറ്റു ടോപ്പിക്സ്:
റൗണ്ട് ഓഫ് 32 ലെ ഇന്നത്തെ ദക്ഷിണാഫ്രിക്ക - കാനഡ കളി.
മെസ്സിയെ ബെഞ്ചിലിരുത്തി സ്കലോണി ഉച്ചത്തിൽ പറയുന്നതെന്താണ്? കൊളംബിയയോട് തോറ്റു പോകുമായിരുന്ന പോർച്ചുഗൽ. അതിൻ്റെ കാരണക്കാരൻ CR7 ആണോ?
ഇന്നലെ കോംഗോക്കെതിരെ ഉസ്ബെക്കിസ്ഥാൻ അടിച്ച ഏക ഗോൾ എന്തുകൊണ്ടാണ് ഈ ലോകകപ്പിലെ ഏറ്റവും സുന്ദരമായ ഗോൾ എന്ന് വിലയിരുത്തപ്പെടുന്നത്?
ഇംഗ്ലണ്ട് - പാനമ കളിയിൽ സംഭവിച്ച ബെല്ലിംഗ്ഹാം ഇഫക്റ്റ് എന്താണ്?
ഇന്നലത്തെ അൾജീരിയ - ആസ്ട്രിയ കളി The biggest grudge match എന്നറിയപ്പെടുന്നത് എന്തുകൊണ്ടാണ്?
ജീവിതമാകുന്ന കളി എങ്ങനെ ജയിക്കണമെന്ന് ഘാന - ക്രൊയേഷ്യ കളി കാണിച്ചു തരുന്നുണ്ടോ?
