PELOTA MÁGICA: നെയ്മാർ ഇല്ലാത്ത ബ്രസീൽ, പേടിയാവുന്നു…

ഈ ലോകകപ്പിൽ ഇനിയുള്ള കളികളിലും നെയ്മാർ കളിച്ചില്ലെങ്കിൽ ബ്രസീലിൻ്റെ ഗതിയെന്താവും? എന്തിനാണ്, പരിക്കുമാറാത്ത നെയ്മാറിനെ ടീമിൽ ഇരുത്തി ബ്രസീലിൻ്റെ, ഉജ്വല ഫോമിലുള്ള മറ്റൊരു കളിക്കാരനെ ടീമിൽ എടുക്കാതിരുന്നത്? ബ്രസീൽ- ഹെയ്ത്തി മത്സരത്തിൻ്റെ പശ്ചാത്തലത്തിൽ പ്രശസ്ത അന്താരാഷ്ട്ര ഫുട്ബോൾ അനലിസ്റ്റായ ദിലീപ് പ്രേമചന്ദ്രനും കമൽറാം സജീവും ഡിസ്കസ് ചെയ്യുന്നു. ഇന്നത്തെ യു.എസ്- ഓസ്ട്രേലിയ കളി ആവേശവും വൈരാഗ്യവുമുള്ള കളിയായി മാറുന്നതെങ്ങനെ? തുർക്കിയെ പരാഗ്വെ എത്രമാത്രം ഫ്രസ്ട്രേററ് ചെയ്യിക്കും? മൊറോക്കോയുടെ മുന്നിൽ അത്രക്കങ്ങ് ചെറുതാവുമോ സ്കോട്ട്ലൻഡ്? കൂടെ ഇക്കഴിഞ്ഞ കളികളിൽ മെക്സിക്കോയോട് കൊറിയക്ക് പറ്റിയതെന്തെന്നും എന്തുകൊണ്ട് സൗത്താഫ്രിക്കയും ഖത്തറും മോശം ടീമുകളാണെന്നും Ismail Kone-യെ ഖത്തറിൻ്റെ അസീം മാഡിബോ ചെയ്ത റെഡ് കാർഡ് ഫൗൾ എന്തുകൊണ്ട് പൊറുക്കപ്പെടാത്തതാണെന്നും ചർച്ച ചെയ്യുന്നു.


Summary: Brazil without Neymar, Dileep Premachandran talks about FIFA World Cup 2026 in PELOTA MÁGICA with Kamalram Sajeev.


ദിലീപ്​ പ്രേമചന്ദ്രൻ/ Dileep Premachandran

He was a long-time columnist for The Guardian, The Independent, and Mint Lounge. He is the former Editor-in-Chief of Wisden India and currently works as a freelance analyst covering football and cricket.

ദീർഘകാലം ഗാർഡിയന്റെയും ഇൻഡിപെൻഡൻറിന്റെയും മിൻറ്​ ലോഞ്ചിന്റെയും കോളമിസ്​റ്റ്​ ആയിരുന്നു. വിസ്ഡൻ ഇന്ത്യയുടെ മുൻ എഡിറ്റർ ഇൻ ചീഫ്. ഇപ്പോൾ ഫുട്ബോൾ, ക്രിക്കറ്റ് എന്നീ സ്‌പോർട്‌സുകളിൽ ഫ്രീലാൻസ് അനാലിസ്റ്റ്.

കമൽറാം സജീവ്

ട്രൂകോപ്പി ചീഫ് എഡിറ്റർ

Comments