ബ്രസീലിന്റെ ജയം, അൽമിറോൺ കണ്ട രാഷ്ട്രീയ റെഡ് കാർഡ്

ബ്രസീൽ ജയിക്കുന്നത് ആർക്കാണ് ഇഷ്ടപ്പെടാതിരിക്കുക? എന്നാൽ, ഇന്നു രാവിലെ ജയിച്ച പോലെ മതിയോ എന്ന് ഫുട്ബോളിനെ സ്നേഹിക്കുന്ന ഏത് “ബ്രസീൽ വിരുദ്ധനും” ചോദിച്ചു പോകും. തുർക്കി പുറത്തായതിൽ ദു:ഖിക്കാത്ത ആർക്കാണ് Me encanta el fútbol (ഫുട്ബോൾ, ഞാൻ നിന്നെ പ്രേമിക്കുന്നു) എന്നു പറയാനാവുക? പുതിയ നിയമപ്രകാരം, മുഖം പൊത്തി, അല്ലെങ്കിൽ ജെഴ്സി പൊക്കി വായ മറച്ച് മതം, വംശീയത പറഞ്ഞാൽ കിട്ടുന്ന റെഡ് കാർഡ് ആദ്യമായി ഏറ്റുവാങ്ങിയ മിഗേൽ അൽ മിറോൺ. വൈരാഗ്യം വെച്ച് കളിച്ച് യുഎസിനോട് തോറ്റ ഓസ്ട്രേലിയ. മൊറോക്കോയോട് തോറ്റിട്ടും ഇംഗ്ലീഷ് മീഡിയ വാഴ്ത്തുന്ന “ഗംഭീരകളിക്കാരായ” സ്കോട്ട്ലൻഡ്. പ്രശസ്ത അന്താരാഷ്ട് ഫുട്ബോൾ അനലിസ്റ്റ് ദിലീപ് പ്രേമചന്ദ്രനും കമൽറാം സജീവും ഡെയ്ലി ലോകകപ്പ് വിശകലനം തുടരുന്നു. കൂടെ, ഇന്നു നടക്കാൻ പോകുന്ന കളികളുടെ പ്രിവ്യൂ: നെതർലാൻഡ്സിനെ സ്വീഡൻ തോൽപ്പിക്കാനുള്ള സാധ്യതകൾ. ഇത്തവണ ജർമനിക്ക് കപ്പടിക്കാൻ കഴിയുമോ എന്ന് വിധിക്കുന്ന ഐവറി കോസ്റ്റുമായുള്ള മത്സരം. ടുണീഷ്യൻ ചെറുത്തു നിൽപിനുള്ളിലൂടെ ജപ്പാൻ കുതിക്കുമെന്ന ഉറപ്പ്. ജർമനി അടിച്ച പോലെ ക്യുറസോവക്കെതിരെ, ഇക്വഡോറിന് തുരുതുരാ ഗോളൊന്നും അടിക്കാൻ കഴിയില്ലെന്ന നിരീക്ഷണം.


Summary: Brazil's victory against Haiti in FIFA WORLD CUP 2026 and Paraguay player Miguel Almiron's red card, Dileep Premachandran talks to Kamalram Sajeev in PELOTA MÁGICA.


ദിലീപ്​ പ്രേമചന്ദ്രൻ/ Dileep Premachandran

He was a long-time columnist for The Guardian, The Independent, and Mint Lounge. He is the former Editor-in-Chief of Wisden India and currently works as a freelance analyst covering football and cricket.

ദീർഘകാലം ഗാർഡിയന്റെയും ഇൻഡിപെൻഡൻറിന്റെയും മിൻറ്​ ലോഞ്ചിന്റെയും കോളമിസ്​റ്റ്​ ആയിരുന്നു. വിസ്ഡൻ ഇന്ത്യയുടെ മുൻ എഡിറ്റർ ഇൻ ചീഫ്. ഇപ്പോൾ ഫുട്ബോൾ, ക്രിക്കറ്റ് എന്നീ സ്‌പോർട്‌സുകളിൽ ഫ്രീലാൻസ് അനാലിസ്റ്റ്.

കമൽറാം സജീവ്

ട്രൂകോപ്പി ചീഫ് എഡിറ്റർ

Comments