ബിസിനസ് ആണോ ഫാൻസിൻ്റെ ലോയൽറ്റി ആണോ ഫുട്ബോളിനു വലുത്? ഇന്നന്നെ ഫുട്ബോളിൽ കച്ചവടമാണ് കാണികളേക്കാൾ വലുത് എന്നു വ്യക്തമാക്കുന്നതാണ് അലക്സാണ്ടർ ആർനോൾഡ് സംഭവം. ലിവർപൂൾ - റിയൽ മാഡ്രിഡ് മത്സരത്തിനു മുമ്പ് കാണികൾ ആർനോൾഡിൻ്റെ മ്യൂറൽ നശിപ്പിച്ചത് അധാർമികമായ ബിസിനസിനോടുള്ള പ്രതിഷേധമായിരുന്നു. രാഷ്ട്രീയം കൊണ്ടു മാത്രമല്ല അപ്രതീക്ഷിത റിസൾട്ടുകൾ കൊണ്ടും സംഭവബഹുലമാണ് ചാമ്പ്യൻസ് ലീഗിപ്പോൾ. ക്ലബ് ബ്രൂഷെ, ബാഴ്സയെ സമനിലയിൽ പിടിക്കുക. ചെൽസിയെ ഗാരാബാഗ് 2-2ന് തളയ്ക്കുക.എന്നാൽ, അട്ടിമറികൾ പേടിപ്പിക്കുന്നില്ലെന്ന് പറയുയാണ് അന്താരാഷ്ട്ര ഫുട്ബോൾ ലേഖകനായ ദിലീപ് പ്രേമചന്ദ്രൻ കമൽറാം സജീവിനോട്. കൂടെ, പ്രീമിയർ ലീഗും ആഴ്സനലും ഗാർഡിയോളയും റൂബൻ അമോറി മും ഏർലിംഗ് ഹാലൻഡും ചർച്ച ചെയ്യപ്പെടുന്നു.
