2030-ലേക്കുള്ള പദ്ധതിയുമായാണ് കാർലോ ആൻസലോട്ടി ബ്രസീലിലേക്ക് എത്തുന്നത്. നോർവേക്കെതിരായ പ്രീ ക്വാർട്ടർ തോൽവിക്ക് പിന്നാലെ ബ്രസീലിയൻ ഫുട്ബോളിൽ നിന്ന് എന്ത് തരത്തിലുള്ള തീരുമാനവും പ്രതീക്ഷിക്കാം. അത്രയ്ക്ക് ദയനീയമായാണ് ടീം പുറത്തായത്. 2030 വരെയെങ്കിലും ആൻസലോട്ടിക്ക് സമയം നൽകേണ്ടതുണ്ടെന്ന് പറയുന്നു ദിലീപ് പ്രേമചന്ദ്രൻ. ഈ ലോകകപ്പിലെ റഫറിയിങ് അത്രയ്ക്ക് മോശമാണെന്നൊന്നും പറയാനാവില്ല. എങ്കിലും പാളിച്ചകളുണ്ട്. അത് പരിഹരിക്കാൻ ഫിഫ ചില കാര്യങ്ങൾ ചെയ്യേണ്ടതുമുണ്ട്. ലയണൽ മെസ്സി, എംബാപ്പെ, ഹാലൻഡ്, ഹാരി കെയ്ൻ എന്നിങ്ങനെ ഇപ്പോൾ ലോകഫുട്ബോളിലെ സൂപ്പർതാരങ്ങളെല്ലാം ഗോൾ സ്കോറിങ്ങിൽ മുന്നിൽ നിൽക്കുകയാണ്. ഇത്രയും മികച്ച റെക്കോർഡ് മറ്റൊരു ലോകകപ്പിലും കണ്ടിട്ടില്ല. PELOTA MAGICA കാഴ്ചക്കാരുടെ ചോദ്യങ്ങൾക്ക് മറുപടിയുമായി അന്താരാഷ്ട്ര സ്പോർട്സ് അനലിസ്റ്റ് ദിലീപ് പ്രേമചന്ദ്രൻ. ഒപ്പം കമൽറാം സജീവും ടി. ശ്രീജിത്തും. അരുൺ എം, ഷിബു അമൻ, ആദർശ് രാജേന്ദ്രൻ, അശോക് ഉണ്ണി, അനുലക്ഷ്മി അശോക്, ധനേഷ് സി, ശ്രീനാഥ് രഘുനാഥ്, ശബരീനാഥ് എന്നിവരുടേതാണ് ചോദ്യങ്ങൾ.
