ചാമ്പ്യൻസ് ലീഗ് രണ്ടാം പാദ ക്വാർട്ടർ ഫൈനൽ മത്സരങ്ങൾകഴിഞ്ഞു. ഫുട്ബാൾ പ്രേമികളെ അമ്പരപ്പിച്ചുകൊണ്ട് പുറത്തായ റിയൽ മാഡ്രിഡിൻെറ കോച്ച് കാർലോ ആൻസലോട്ടിയുടെ കാര്യത്തിൽ തീരുമാനമായി! റിയലുമായുള്ള ബന്ധം അവസാനിക്കുന്നു. പക്ഷേ, കപ്പുകൾ ഏറെ നേടിയ ഈ ലെജൻഡിന് ഒരു കിടിലൻ കോച്ച് കസേര ഒരുങ്ങിക്കഴിഞ്ഞു: ബ്രസീലിന്റെ അടുത്ത കോച്ച്.
ഒന്നാം പാദ ക്വാർട്ടർ തോറ്റ, റിയൽ അല്ലാത്ത മറ്റു ടീമുകളായ ബൊറൂഷ്യ ഡോർട്ട്മുണ്ടും ആസ്റ്റൺ വില്ലയും ബയേൺ മ്യൂണിക്കും ജയം കൊണ്ടോ സമനില കൊണ്ടോ നില മെച്ചപ്പെടുത്തിയാണ് സെമി കാണാതെ പുറത്താവുന്നത്. രണ്ടാം പാദത്തിലുമുണ്ടായി അവിസ്മരണീയമായ ഫുട്ബോളിംഗ് മുഹൂർത്തങ്ങൾ. ഡോണറൂമ്മയുടെ കണ്ണഞ്ചിപ്പിക്കുന്ന നാല് സേവുകൾ, ബുകായ സാക്കയുടെ ഗോൾ, ഗറാസിയുടെ ഹാട്രിക്ക് ഗോളുകൾ… സെമിയിൽ ആഴ്സനൽ പിഎസ്ജിയെയും ബാഴ്സലോണ ഇന്റർ മിലാനെയും നേരിടുമ്പോൾ എന്തൊക്കെയാണ് സാധ്യതകൾ? പ്രശസ്ത അന്താരാഷ്ട്ര ഫുട്ബോൾ ലേഖകനായ ദിലീപ് പ്രേമചന്ദ്രനും കമൽറാം സജീവും സംസാരിക്കുന്നു.