പാരിസ് സെയിൻ്റ് ജെർമൈൻ - ലിവർ പൂൾ കളിയിൽ അലിസൺ ബെക്കർ എന്ന ഗോൾ കീപ്പറുടെ വീരഗാഥ. ബയേൺ മ്യൂണിക്ക് - ബയർ ലെവർകൂസൻ മത്സരത്തിലെ ഹാരി കെയ്നിന്റെയും ജമാൽ മ്യൂസിയാലയുടെയും അൽഭുതങ്ങൾ. പത്താളുടെ ബാഴ്സലോണ, ബെൻഫിക്കയോട് നേടിയ ഒരു ഗോൾ ജയം. പി എസ് വി ഐന്തോവനോട് ആർസനൽ നേടിയ 7-1 വിജയം. ഇറ്റാലിയൻ ഫുട്ബോളിനെ വീണ്ടുമോർമിപ്പിക്കുന്ന ഇൻ്റർ മിലാൻ മെൽകൈ. അത്ലറ്റിക്കോ മാഡ്രിഡിനു മേൽ റിയൽ മാഡ്രിഡിന്റെ 2-1 ജയം . ചാമ്പ്യൻസ് ലീഗ് ആവേശകരമായ ഘട്ടത്തിലേക്ക് നീങ്ങുമ്പോൾ പ്രശസ്ത ഫുട്ബോൾ ലേഖകനായ ദിലീപ് പ്രേമചന്ദ്രൻ കമൽറാം സജീവുമായി സംസാരിക്കുന്നു