PELOTA MÁGICA: മെസ്സിയ്ക്ക് പകരമാവുമോ നിക്കോ പാസ്? ആയാലും അർജൻ്റീന…

ർജൻ്റീന ഇത്തവണ നേരിടുന്നത് മനുഷ്യജീവിതത്തിലെ വലിയൊരു സമസ്യയാണ്. മെസ്സി എന്ന Individual brilliance. നിക്കോ പാസ് ഉൾപ്പെട്ട യുവനിരയുടെ Collective Brilliance. 2022-ൽ കപ്പു നേടിയ 17 പേർ ഈ ടീമിലും ഉണ്ട്. കളി ജയിക്കാനുള്ള സ്ട്രോങ് നിര. എന്നാൽ, അർജൻ്റീന കപ്പടിക്കാതിരിക്കാനുള്ള സാധ്യതകൾ എന്തൊക്കെയാണ്?

ഫ്രാൻസ്: കിലിയൻ എംബപ്പേയുടെ ഇത്രമേൽ ബാലൻസ്ഡ് ആയ വേറൊരു ടീമുണ്ടോ ഈ ലോകകപ്പിന്? പക്ഷേ… എന്തൊക്കെയാണാ പക്ഷേകൾ?

ഇംഗ്ലണ്ട്: ട്രെൻഡ് അലക്സാണ്ടർ ആർനോൾഡും ഫിൽ ഫോഡനും പാമറും ടീമിൽ വേണ്ടെന്നു വെച്ച കോച്ചിന് Bellingham Factor മാത്രം കൊണ്ട് മുന്നോട്ട് പോകാനാവുമോ?

കൂട്ടത്തിൽ ചർച്ച ചെയ്യുന്നു:

മറഡോണയുടെ മറക്കാനാവാത്ത രണ്ടു ഗോളുകൾ, അതിലൊന്ന് ചതി തന്നെയല്ലേ?

1998-ൽ ബെക്കാമും ഓവനും ചേർന്നൊരുക്കിയ ഗോളിന്, ഇംഗ്ലണ്ട് എന്ന ഷേക്സ്പീരിയൻ ട്രാജഡിയുടെ കണ്ണീർ ഒപ്പാൻ പോലും കഴിയാതെ പോയത് എന്തുകൊണ്ട്?

ഗൗതലജാറയിലെ 1986 ലെ ബ്രസീൽ ദുരന്തം. അതും സീക്കോയും സോക്രട്ടീസും ഉള്ളപ്പോൾ.

പ്രശസ്ത അന്താരാഷ്ട്ര ഫുട്ബോൾ ലേഖകനായ ദിലീപ് പ്രേമചന്ദ്രനും കമൽറാം സജീവും സംസാരിക്കുന്നു.

Comments