ഇപ്പോൾ, ലോക ഫുട്ബോളിലെ ഏറ്റവും മികച്ച ഗോൾകീപ്പർ ഡൊണ്ണറുമയുടെ ഏറ്റവും മോശം ദിവസം. കോൾ പാമറുടെ ഫുട്ബോൾ ജീവിതത്തിലെ ഏറ്റവും നല്ല ദിവസം. രണ്ടും ഒരു കളിയിൽ ഒന്നിച്ചു സംഭവിച്ച ദിവസം. റിസൾട്ട്: ചെൽസി 3- പി എസ് ജി 0. ചെൽസി ലോക ക്ലബ്ബ് ഫുട്ബോൾ ചാമ്പ്യന്മാരായ രാത്രിയിൽ ക്ലബ് ഫുട്ബോൾ ചരിത്രത്തിൽ തന്നെ അസാമാന്യ ധിഷണാശാലിയായ മാനേജർ, മാഞ്ചസ്റ്റർ സിറ്റിയുടെ പെപ്പ് ഗാർഡിയോള ഏറ്റവും ദുഃഖഭരിതമായ വരികൾ കുറിക്കുന്നത് എന്തുകൊണ്ടാണ്? അന്താരാഷ്ട്ര ഫുട്ബോൾ അനലിസ്റ്റ് ആയ ദിലീപ് പ്രേമചന്ദ്രനും കമൽറാം സജീവും സംസാരിക്കുന്നു.
