PELOTA MÁGICA: ഇന്നലെ കണ്ടില്ലേ CR7 പ്രതിഭാസം, ഇന്നു കാണാം നെയ്മാർ ഫിനോമിനൺ

ലോകകപ്പിൽ മെല്ലെയാണ് ബ്രസീൽ, പഴയ ബ്രസീലിന്റെ ടെമ്പോയിലേക്ക് വരുന്നത്. ഇന്നു രാത്രി നെയ്മാർ ജൂനിയർ എന്തായാലും ബെഞ്ചിലുണ്ടാവും. കുറച്ചു നേരമെങ്കിലും കളിക്കുകയും ചെയ്യും. മോശമല്ലാത്ത, സ്കോട്ട്ലൻഡ് ആണ് എതിരാളികൾ. മയാമിയിലെ ഹാർഡ് റോക്ക് സ്റ്റേഡിയം ഇന്നു പറയുക, കരിങ്കല്ലു പോലത്തെ ഡിഫൻസിൻ്റെ കഥയാവുമോ? ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്നലെ നിറഞ്ഞാടിയപ്പോൾ CR7 ഫാൻഡം, ഫുട്ബോളിൻ്റെ സൗന്ദര്യത്തോടോപ്പം നുരച്ചുപൊന്തി. വരട്ടെ, വെയിറ്റ് ചെയ്യാം. കൊളംബിയയുമായുള്ള കളിയിലറിയാം പോർച്ചുഗലിൻ്റെ കരുത്ത് എന്നു പറയുന്ന വിമർശകരും ഏറെയുണ്ട്. കൊളംബിയയാവട്ടെ, ഇന്നലെ കളിച്ചകളിയിൽ VAR, മൂന്നു ഗോളിൻ്റെയെങ്കിലും സാധ്യത നഷ്ടപ്പെടുത്തി എന്ന വിലാപത്തിലാണ്. ഘാന എന്ന ഫുട്ബോൾ മീഡിയ എഴുതിത്തള്ളിയ, ആഫ്രിക്കൻ ടീം വിശ്വവിഖ്യാതമായ ഇംഗ്ലീഷ് മൂക്ക് ചെത്തുന്ന കളിയാണ് ഇന്നലെ കളിച്ചത്. ലോകകപ്പിലെ, ഇന്നലത്തെ കളികളും നാളത്തെ കളികളും വിശകലനം ചെയ്യുന്ന PELOTA MÁGICA-യിൽ ഡെയ്ലി ഫുട്ബോൾ വിശകലനം തുടരുകയാണ് പ്രശസ്ത അന്താരാഷ്ട്ര ഫുട്ബോൾ അനലിസ്റ്റ് ദിലീപ് പ്രേമചന്ദ്രനും കമൽറാം സജീവും.

Comments