അസൂയാവഹമായ ഒത്തിണക്കം, ബുദ്ധിമാനായ ഒരു മാനേജർ, എന്തുകൊണ്ട് മൊറോക്കോ ?

മികച്ച കളിക്കാർ, ടെക്നിക്കൽ ക്വാളിറ്റി, നെവർ സേ ഡൈ അറ്റിറ്റ്യുഡ്, യൂറോപ്യൻ ക്ലബ്ബുകളിലെ എക്സ്പീരിയൻസ്, അസൂയാവഹമായ ഒത്തിണക്കം, ബുദ്ധിമാനായ ഒരു മാനേജർ എല്ലാ ഘടകങ്ങളുമുണ്ട് മൊറോക്കോയ്ക്ക്. ക്ലിനിക്കൽ സ്‌ട്രൈക്കർമാരുടെ അഭാവമാണ് അവരെ പുറകോട്ട് വലിക്കുന്നത്. നിലവാരമുള്ള സ്‌ട്രൈക്കർമാരെ കൂടെ കണ്ടെത്തി ഇപ്പോഴത്തെ ഫസ്റ്റ് ഇലവനിലെ ചില പൊസിഷനുകളിലുള്ളവരെ റീപ്ലേയ്സ് ചെയ്യാൻ പോന്നൊരു യുവ നിരയെ വളർത്തിയെടുക്കുകയാണെങ്കിൽ മൊറോക്കോ വൺ വേൾഡ് കപ്പ് വണ്ടർ ആയി മാറാതെ ടോപ്‌ ലെവലിൽ തന്നെ തുടരും.

മൊറോക്കോയെ പോലുള്ളൊരു ട്രിക്കി എതിരാളിക്കെതിരെ ഫ്രാൻസിനു തുടക്കത്തിലേ ലീഡ് എടുക്കാനായിരുന്നു ഉദ്ദേശം. അഞ്ചാം മിനുട്ടിൽ തന്നെ വരാനെയുടെ ഒരു ഡിഫൻസ് സ്പ്ളിറ്റിങ് പാസ്സ്. ഗോൾമുഖത്തെ കൂട്ടപ്പൊരിച്ചിലിന്നിടെ ഒരു റീ ബൗണ്ടിൽ നിന്നു ലെഫ്റ്റ് ബാക്ക് ഹെർണാണ്ടസിന്റെ ലെഫ്റ്റ് ഫുട്ടഡ് ഫിനിഷ്, ഗോൾ കീപ്പർ ബോണോ റെസ്പോണ്ട് ചെയ്യാൻ അൽപം താമസിച്ചത് പോലെ തോന്നി. നൗ മൊറോക്കോ ഹാസ് എ സിറ്റുവേഷൻ. ടൂർണമെന്റിലാദ്യമായി മൊറോക്കോ പുറകിലാണ്. അവരുടെ ഒരു പാറ്റേൺ ബ്രേക്ക് ചെയ്യപെട്ടിരിക്കുന്നു. ഈയൊരു സാഹചര്യമാണ് ബിഗ് ടൂർണമെന്റ് ടീമുകളെയും അട്ടിമറിക്കാരെയും വേർതിരിച്ചു നിർത്തുന്ന ഘടകം.

മൊറോക്കോ പതറിപ്പോവുമെന്ന അനുമാനത്തിന് വിരുദ്ധമായിട്ടാണ് അവരുടെ കളി. ക്രൊയേഷ്യക്ക് പറ്റിയത് പോലെ ആദ്യപകുതിയിൽ തന്നെ ഒരു രണ്ടാം ഗോൾ വഴങ്ങി മത്സരം അടിയറ വയ്ക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാൻ ശ്രമിച്ചു, വിജയം കണ്ടു. രണ്ടാം പകുതിയിൽ അവർ ഗോൾ മടക്കാൻ ശ്രമിക്കുന്നു. അദ്‌ഭുതകരമെന്നു പറയട്ടെ ക്രിസ്പ് ആയൊരു പാസ്സിംഗ് ഗെയിമിലൂടെ അവർ ഫ്രഞ്ച് പ്രതിരോധം തുറന്നെടുക്കുന്നുണ്ട്, പല തവണ. മൊറോക്കോയുടെ ഈ ടൂർണമെന്റിലെ ഏറ്റവും വലിയ ദൗർബല്യമായ ഫിനിഷിങ് തന്നെയാണവരെ ചതിക്കുന്നത്. 75 -ാം മിനുട്ടിൽ അവരുടെ സബ് ഹംദല്ലാ ഷോട്ട് എടുക്കാതെ പാഴാക്കുന്ന അവസരമൊക്കെ ഈ ലെവലിൽ മാപ്പർഹിക്കാത്തതാണ്. സെക്കൻഡ് ഗോൾ എന്നത് അനിവാര്യത മാത്രമായിരുന്നു. ബോക്സിൽ കടന്നിട്ടുള്ള എംബപ്പെയുടെ സുപ്രീം ഡ്രിബ്ളിംഗ് സ്കില്ലിന്റെയും കരുത്തിന്റെയും പ്രദർശനം ടൂർണമെന്റിലെ തന്നെ മികച്ച ഗോളുകളിലൊന്നിലേക്ക് നയിക്കുമെന്ന് കരുതിയെങ്കിലും വന്നത് ഒരു ഡിഫ്ളക്ഷനിലൂടെ ഭാഗ്യത്തിന്റെ അകമ്പടിയുള്ള ഒരു ഗോളായിരുന്നു. ഫൈനൽ തേഡിലെ ഡിസിഷൻ മേക്കിങ് തിരിച്ചടിയാകുമ്പോൾ മികച്ച രീതിയിൽ കളിച്ചിട്ടും മൊറൊക്കൊയുടെ സ്വപ്‌നങ്ങൾ സെമിയിൽ അവസാനിക്കുകയാണ്.

ഒരു ഗോൾ ലീഡ് എടുത്ത ശേഷം ഫ്രാൻസ് തങ്ങളുടെ ഗെയിം പ്ലാൻ കൃത്യമായി നടപ്പിലാക്കി എഫക്റ്റീവ് ആയി പ്രതിരോധിച്ചു നിന്നു എന്നൊരു തോന്നലൊന്നും ആർക്കും ഉണ്ടായിരിക്കാൻ സാധ്യതയില്ല. പോഗ്ബ, കാന്റെ എന്നീ രണ്ടു കളിക്കാരുടെ അഭാവം കൃത്യമായി വെളിവാക്കുന്ന രണ്ടു കളികളാണ് ഇംഗ്ലണ്ടിനെതിരെയും മൊറൊക്കോക്കെതിരെയും വന്നത്. സ്പീഡിലുള്ള ആക്രമണങ്ങൾക്കും കൗണ്ടറുകൾക്കും മുന്നിൽ ഫ്രഞ്ച് പ്രതിരോധം തീർത്തും ക്ലൂ ലസാണ്.

ഒട്ടോ റഹഗലിന്റെ ഗ്രീസ് 2004 യൂറോ കപ്പ് നേടുന്നത് വ്യക്തമായൊരു പ്ലാനിന്റെ പിൻബലത്തിലാണ്. നെഗറ്റീവ് ഫുട്‍ബോളിന്റെ പേരിൽ അവർ വിമർശിക്കപ്പെടുന്നുണ്ടെങ്കിലും അവർ ജയിക്കാനാണ് വന്നത്. ആന്റി ഫുട്‍ബോൾ എന്ന് വിമർശിക്കുമ്പോഴും അവർക്ക് ഗോളടിക്കാൻ ഒരു സ്‌ട്രൈക്കർ ഉണ്ടായിരുന്നു. എൻജലോ ഹരിസ്റ്റിയസിന്റെ 3 ഗോളുകൾ ഉൾപ്പെടെ അവർ ടൂർണമെന്റിൽ 7 ഗോളുകൾ സ്‌കോർ ചെയ്തിരുന്നു. ഫൈനലിൽ അവരോടു തോറ്റ ആക്രമണ ഫുട്‍ബോൾ കളിച്ച പോർച്ചുഗൽ സ്‌കോർ ചെയ്തത് 8 ഗോളായിരുന്നു. പ്രതിരോധത്തിന് ഊന്നൽ നൽകി കളിക്കുമ്പോഴും സ്കോറിങ് ഒരവിഭാജ്യ ഘടകമാണ്, അവിടെയാണ് മൊറോക്കോ വീണതും.

മൊറോക്കോക്ക് നിരാശപ്പെടേണ്ട കാര്യമുണ്ടെന്നു തോന്നുന്നില്ല. ഉള്ള വിഭവശേഷി വച്ചവർ മികച്ച കളിയാണ് കളിച്ചത്. ക്രൊയേഷ്യയും ബെൽജിയവുമുള്ള ഗ്രൂപ്പിൽ നിന്നു ഗ്രൂപ്പ് ടോപ്പർ ആയി പ്രീ ക്വാർട്ടറിലേക്ക്. സ്പെയിനെയും പോർച്ചുഗലിനെയും പോലുള്ള യൂറോപ്യൻ ഹെവി വെയിറ്റ്സിനെ മറിച്ചിട്ട് സെമിയിൽ. സെമിയിൽ ഫ്രാൻസിനൊരു ടഫ് ഫൈറ്റ് കൊടുത്തു കൊണ്ടാണ് വീഴുന്നതും. ഹക്കിം സിയെച്, അംറാബാത്ത്, ഒനാഹി, ഹക്കിമി, ബൗഫൽ, ബോനൗ, മികച്ച കളിക്കാർ, ടെക്നിക്കൽ ക്വാളിറ്റി, നെവർ സേ ഡൈ അറ്റിറ്റ്യുഡ്, യൂറോപ്യൻ ക്ലബ്ബുകളിലെ എക്സ്പീരിയൻസ്, അസൂയാവഹമായ ഒത്തിണക്കം, ബുദ്ധിമാനായ ഒരു മാനേജർ എല്ലാ ഘടകങ്ങളുമുണ്ട്. ക്ലിനിക്കൽ സ്‌ട്രൈക്കർമാരുടെ അഭാവമാണ് അവരെ പുറകോട്ട് വലിക്കുന്നത്. നിലവാരമുള്ള സ്‌ട്രൈക്കർമാരെ കൂടെ കണ്ടെത്തി ഇപ്പോഴത്തെ ഫസ്റ്റ് ഇലവനിലെ ചില പൊസിഷനുകളിലുള്ളവരെ റീപ്ലേയ്സ് ചെയ്യാൻ പോന്നൊരു യുവ നിരയെ കൂടെ വളർത്തിയെടുക്കുകയാണെങ്കിൽ മൊറോക്കോ വൺ വേൾഡ് കപ്പ് വണ്ടർ ആയി മാറാതെ ടോപ്‌ ലെവലിൽ തന്നെ തുടരും.

Comments