തങ്ങളുടെ തന്നെ പഴയ ടീമുകളുമായുള്ള താരതമ്യം കാരണം ബ്രസീലിനോളം പ്രതിസന്ധിയിലാവുന്ന മറ്റൊരു ഫുട്ബോൾ ടീം ചരിത്രത്തിലുണ്ടാവില്ല. പെലെയും ഗരിഞ്ചയുമെല്ലാം അണിനിരന്ന പഴയ ടീമിനോട് എല്ലാ കാലത്തും പുതിയ ടീമുകൾ മത്സരിക്കേണ്ടി വരുന്നു. വിനീഷ്യസ് ജൂനിയറും നെയ്മറും അടങ്ങുന്ന നിലവിലെ ടീമും ഇതേ പ്രതിസന്ധിയാണ് നേരിടുന്നത്. ലോകകപ്പ് യോഗ്യതാറൗണ്ടിൽ കിതയ്ക്കുന്ന ബ്രസീൽ ടീമിനെക്കുറിച്ചും ഭാവി സാധ്യതകളെക്കുറിച്ചും സംസാരിക്കുകയാണ് പ്രശസ്ത അന്താരാഷ്ട്ര ഫുട്ബോൾ ലേഖകനായ ദിലീപ് പ്രേമചന്ദ്രൻ.