Photo : GOAL, twitter.com

ജനലും വാതിലുമില്ലെങ്കിൽ ചിലർ
ചുമരിലൂടെ നടക്കും, പുറത്തു കടക്കും

ഒരു ആൾക്കൂട്ടത്തിനിടയിൽ ഒരിക്കലും മെസ്സിയെ തിരിച്ചറിയാൻ പറ്റുമായിരുന്നില്ല. ബാഴ്സലോണയുടെ ജൂനിയർ ടീമുകൾക്ക് കളിക്കുമ്പോൾ തുടക്കത്തിൽ മെസ്സിക്ക് മിണ്ടാൻ കഴിവില്ലെന്ന് കൂട്ടുകാർ തെറ്റിദ്ധരിക്കുക പോലും ചെയ്തു. അർജന്റീനയിൽ, ചെ ഗുവേര ജനിച്ച റൊസാരിയോവിൽ തന്നെ പിറന്ന മെസ്സിയുടെ മൈതാനത്തിലെ കഴിവുകൾ സൃഷ്ടിപരമായിരുന്നെങ്കിലും വ്യക്തി എന്ന നിലയിൽ ലജ്ജാലുവായിരുന്നു ഇയാൾ..

മാറഡോണ ജനിക്കുന്നതിനും വളരെ മുമ്പ് എഴുതപ്പെട്ടതാണ് ആ നോവൽ. ബേസ്ബോളിലെ ഒരു അത്ഭുത പ്രതിഭയുടെ കഥ പറയുന്ന 1952-ൽ പുറത്തിറങ്ങിയ ദ നാച്ചുറൽ. അമേരിക്കൻ എഴുത്തുകാരനായ ബെർനാഡ് മലമുഡിന്റെ ആദ്യ നോവൽ. അവിശ്വസീനമായ ഉയർച്ചകളുണ്ടാവുകയും, അതിലേറെ അസാധ്യമായ തകർച്ചകളെ നേരിടുകയും ചെയ്ത മനുഷ്യരുടെ ജീവിതത്തിലെ മുഴങ്ങുന്ന ചില വരികളുണ്ടതിൽ: "നമുക്ക് രണ്ടു ജീവിതങ്ങളുണ്ട്... പൊരുത്തപ്പെട്ട് നമ്മൾ ശീലിച്ചുവന്ന ജീവിതവും അത് നിലയ്ക്കുമ്പോൾ നമ്മൾ ജീവിക്കുന്ന ജിവിതവും... ദുരിതാനുഭവങ്ങളാണ് നമ്മളെ സന്തോഷത്തിലേക്ക് നയിക്കുന്നത്'.

ദുരിതം എന്താണെന്ന് മെസ്സിക്കറിയാം.
അർജന്റീൻ ഫുട്ബാളിന്റെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ജ്വലിക്കുന്ന പ്രതീക്ഷയായ മെസ്സിയുടെ തോൽവികൾ നോക്കൂ:
2014-ലെ ലോകകപ്പ് ഫൈനൽ തോൽവി..
2007-ലെയും 15-ലെയും പതിനാറിലെയും കോപ്പാ അമേരിക്കാ ഫൈനൽ തോൽവികൾ.
തോൽവികൾ, തോൽവികൾ!
അതുവരെയുള്ള കുശുകുശുക്കലുകൾ ഉച്ചത്തിലായി.
അന്താരാഷ്ട്ര ഫുട്ബാളിൽ, തീർന്നു, എന്ന് മെസ്സി തന്നെ ആലോചിച്ചു തുടങ്ങി.

കണ്ണൂരിലോ നേപ്പിൾസിലോ ക്യൂബയിലോ ആവട്ടെ മാറഡോണ ഒരു ആകർഷണ കേന്ദ്രമാണ്. പ്രസിദ്ധിയുടെയും ശ്രദ്ധയാകർഷിക്കലിന്റെയും കാര്യത്തിൽ മെസ്സി ഒരിക്കലും മാറഡോണ ആയിരുന്നില്ല. ഒരു ആൾക്കൂട്ടത്തിനിടയിൽ ഒരിക്കലും മെസ്സിയെ തിരിച്ചറിയാൻ പറ്റുമായിരുന്നില്ല.

മെസ്സി മാറഡോണ ആയിരുന്നില്ല, ബ്യൂണസ് ഐറിസിലെ മറഡോണയെന്ന വികൃതിപ്പയ്യന് ഫുട്ബാൾ മത്സരങ്ങളെ വിചാരിക്കുന്ന പോലെ മടക്കി വളച്ചൊടിക്കാൻ അസാമാന്യമായ കഴിവുണ്ടായിരുന്നു. പക്ഷേ, വിമർശനങ്ങളുടെ അമ്പേറ്റു വിരണ്ട മെസ്സിയാവട്ടെ, ബാഴ്‌സലോണയിൽ നിന്ന് നീല - വെള്ള വരയൻ ഷർട്ടിലേക്ക് മാറുമ്പോൾ പരാജയം എന്ന ആശങ്കയാൽ ദുഃഖിതനായിരുന്നു.

ചിത്രീകരണം: ദേവപ്രകാശ്‌
ചിത്രീകരണം: ദേവപ്രകാശ്‌

കണ്ണൂരിലോ നേപ്പിൾസിലോ ക്യൂബയിലോ ആവട്ടെ മാറഡോണ ഒരു ആകർഷണ കേന്ദ്രമാണ്. പ്രസിദ്ധിയുടെയും ശ്രദ്ധയാകർഷിക്കലിന്റെയും കാര്യത്തിൽ മെസ്സി ഒരിക്കലും മാറഡോണ ആയിരുന്നില്ല. ഒരു ആൾക്കൂട്ടത്തിനിടയിൽ ഒരിക്കലും മെസ്സിയെ തിരിച്ചറിയാൻ പറ്റുമായിരുന്നില്ല. ബാഴ്‌സലോണയുടെ ജൂനിയർ ടീമുകൾക്ക് കളിക്കുമ്പോൾ തുടക്കത്തിൽ മെസ്സിക്ക് മിണ്ടാൻ കഴിവില്ലെന്ന് കൂട്ടുകാർ തെറ്റിദ്ധരിക്കുക പോലും ചെയ്തു. അർജന്റീനയിൽ, ചെ ഗുവേര ജനിച്ച റൊസാരിയോവിൽ തന്നെ പിറന്ന മെസ്സിയുടെ മൈതാനത്തിലെ കഴിവുകൾ സൃഷ്ടിപരമായിരുന്നെങ്കിലും വ്യക്തി എന്ന നിലയിൽ ലജ്ജാലുവായിരുന്നു ഇയാൾ.

ജീവിതം സ്വയം രചിക്കുന്ന ഒരു തിരക്കഥയാണെങ്കിൽ മെസ്സി ഒരിക്കലും റൊസാരിയോയും അവിടത്തെ പ്രിയപ്പെട്ട ക്ലബ്ബായ ന്യൂ എൽസ് ഓൾഡ് ബോയ്‌സും വിടുമായിരുന്നില്ല. പത്താമത്തെ വയസ്സിലാണ് മെസ്സിക്ക് ഗ്രോത്ത് ഹോർമോൺ ഡഫിഷ്യൻസി ഉണ്ടെന്ന് തിരിച്ചറിയപ്പെടുന്നത്. ചികിത്സാ ചെലവുകൾ നൽകാനാവില്ലെന്ന് ന്യൂ എൽസ് അധികൃതർ പറഞ്ഞപ്പോൾ മാത്രമാണ് മെസ്സിയുടെ മാതാപിതാക്കൾ മറ്റു സാധ്യതകൾ തേടിത്തുടങ്ങിയത്.

അർജന്റീനയിലേക്ക് തിരിച്ചുപോയി അവിടത്തെ ഏതെങ്കിലുമൊരു ക്ലബ്ബിൽ കളിച്ചിരുന്നെങ്കിലും മെസ്സി വലിയ കളിക്കാരനാവുമായിരുന്നു. പക്ഷേ, ഔന്നത്യത്തിന്റെ പിന്നീടു കയറിയ അളവുകളിലേക്ക് എത്തുമായിരുന്നില്ല എന്നു നിശ്ചയം.

പതിമൂന്നാമത്തെ ജന്മദിനത്തിനു ശേഷമാണ് മെസ്സി ബാഴ്‌സലോണയിൽ പരിശീലനത്തിനെത്തുന്നത്. സമപ്രായക്കാർക്കിടയിൽ പ്രശോഭിച്ചെങ്കിലും മെസ്സിയുമായി കരാറുണ്ടാക്കുന്നതിൽ ബാഴ്‌സലോണയിലെ ഡയറക്ടർമാർ ഭിന്നാഭിപ്രായക്കാരായിരുന്നു. ഏതാണ്ടൊരു ദശകം മുമ്പാണ് ലോക അണ്ടർ സെവന്റീൻ മത്സരങ്ങളിലെ താരസമാനമായ മികവുകണ്ട് ഘാനയുടെ നീ ലംപ്റ്റിയെ ഫുട്ബാളിലെ അടുത്ത മഹാത്ഭുതമെന്ന് പെലെ പ്രവചിച്ചത്. മെസ്സി ബാഴ്‌സലോണയിലെത്തുമ്പോൾ ലംപ്റ്റി പത്തു ക്ലബ്ബുകൾ മാറിക്കഴിഞ്ഞിരുന്നു. പ്രതീക്ഷയും വാഗ്ദാനവും നിരാശയ്ക്കു വഴിമാറിയപ്പോൾ വെറുമൊരു മേച്ചിൽക്കാരനായി മാറിയ കഥയായിരുന്നു ലംപ്റ്റിയുടേത്.

ഫുട്ബോൾ ഇതിഹാസമായ ജൊഹാൻ ക്രയ്ഫ് നട്ടുവളർത്തി പെപ്പ് ഗാർദിയോളയെപ്പോലുള്ള ധിഷണാശാലികൾ വെള്ളമൊഴിച്ച് നിലനിർത്തിയ ബാഴ്‌സലോണ രീതികളാണ് മെസ്സിയിലെ പ്രതിഭയ്ക്ക് വളർന്നു പന്തലിക്കാനുള്ള വേദിയൊരുക്കിയത്. / Photo: Facebook, FC Barcelona
ഫുട്ബോൾ ഇതിഹാസമായ ജൊഹാൻ ക്രയ്ഫ് നട്ടുവളർത്തി പെപ്പ് ഗാർദിയോളയെപ്പോലുള്ള ധിഷണാശാലികൾ വെള്ളമൊഴിച്ച് നിലനിർത്തിയ ബാഴ്‌സലോണ രീതികളാണ് മെസ്സിയിലെ പ്രതിഭയ്ക്ക് വളർന്നു പന്തലിക്കാനുള്ള വേദിയൊരുക്കിയത്. / Photo: Facebook, FC Barcelona

അർജന്റീനയിലേക്ക് തിരിച്ചുപോയി അവിടത്തെ ഏതെങ്കിലുമൊരു ക്ലബ്ബിൽ കളിച്ചിരുന്നെങ്കിലും മെസ്സി വലിയ കളിക്കാരനാവുമായിരുന്നു. പക്ഷേ, ഔന്നത്യത്തിന്റെ പടവുകൾ കയറിയ അളവുകളിലേക്ക് എത്തുമായിരുന്നില്ല എന്നു നിശ്ചയം. ഫുട്ബോൾ ഇതിഹാസമായ ജൊഹാൻ ക്രയ്ഫ് നട്ടുവളർത്തി പെപ്പ് ഗാർദിയോളയെപ്പോലുള്ള ധിഷണാശാലികൾ വെള്ളമൊഴിച്ച് നിലനിർത്തിയ ബാഴ്‌സലോണ രീതികളാണ് മെസ്സിയിലെ പ്രതിഭയ്ക്ക് വളർന്നുപന്തലിക്കാനുള്ള വേദിയൊരുക്കിയത്. ബാല്യകാലത്തു തന്നെ ഫുട്ബാളിലെ അടിസ്ഥാനബോധ്യങ്ങളും ടാക്റ്റിക്‌സും ശക്തമാക്കി വേറിട്ട കളിക്കാരനായി മെസ്സിയെ മാറ്റിയത് ലാ മാസിയ അക്കാദമി ആണ്.

റെഷാക്കിന്റെ ഒപ്പുപതിഞ്ഞ ആ റെസ്റ്റോറൻറ്​ നാപ്കിന് പിന്നീട് എന്തു സംഭവിച്ചു എന്ന് നമുക്ക് അറിഞ്ഞുകൂടാ. അതൊരു മില്യൺ ഡോളർ കടലാസാണെന്ന് ഇന്ന് നമുക്കറിയാം. അത് ബാഴ്‌സലോണയുടെയും ഫുട്ബാളിന്റെയും ചരിത്രം എന്നേക്കുമായി മാറ്റിയെഴുതി.

ബാഴ്‌സലോണയുടെ ആദ്യ ടീം ഡയറക്ടർ കാർലസ് റെഷാക്ക്, ഒരു റസ്റ്റോറൻറ്​നാപ്കിനിൽ ധൃതിയിലെഴുതിക്കൊടുത്ത ആ കരാർ ഇല്ലായിരുന്നെങ്കിൽ ലോകഫുട്ബാളിന്റെ ഗതി വേറെയാകുമായിരുന്നു. 2000 ആയപ്പോൾ മെസ്സിയുടെ കുടുംബം ക്ഷമയുടെ അങ്ങേയറ്റത്ത് എത്തിയിരുന്നു. യൂറോപ്പിൽ ശൈത്യമെത്തുന്നു. ബാഴ്‌സലോണ കരാർ നൽകുകയും മെസ്സിയുടെ ഹോർമോൺ ചികിത്സയ്ക്ക് ആവശ്യമായ പണം നൽകാതിരിക്കുകയും ചെയ്താൽ അർജന്റീനയിലേക്ക് തിരിക്കാൻ കുടുംബം റെഡിയാവുന്നു.

പ്രതിഭാശാലിയായ വിങ്ങർ കൂടിയായ റെഷാക്ക് ക്രയ്ഫിന്റെ ടീംമേറ്റ് കൂടിയായിരുന്നു. ബാഴ്‌സലോണയുടെ എക്കാലത്തെയും മികച്ച കളിക്കാരെയത്രയും പിന്നിലാക്കാൻ പോന്ന ഒരു അസാധാരണ പ്രതിഭയുമായാണ് കരാറുണ്ടാക്കുന്നതെന്ന് റെഷാക്ക് തിരിച്ചറിഞ്ഞിരുന്നു. റെഷാക്കിന്റെ ഒപ്പുപതിഞ്ഞ ആ റെസ്റ്റോറന്റ് നാപ്കിന് പിന്നീട് എന്തു സംഭവിച്ചു എന്ന് നമുക്ക് അറിഞ്ഞുകൂടാ. അതൊരു മില്യൺ ഡോളർ കടലാസാണെന്ന് ഇന്ന് നമുക്കറിയാം. അത് ബാഴ്‌സലോണയുടെയും ഫുട്ബാളിന്റെയും ചരിത്രം എന്നേക്കുമായി മാറ്റിയെഴുതി.

ഈ ലോകകപ്പ് എടുക്കുകയാണെങ്കിൽ മെസ്സിയുടെ നിർണായകമായ കളി ഫൈനലിലേത് ആയിരുന്നില്ല. അതു നടന്നത് ഗ്രൂപ്പ് ഫേസിലാണ്. ഇവിടെയും നമുക്ക് ബെർനാഡ് മലമുഡിന്റെ വരികൾ ഓർക്കാം: "മനുഷ്യരുടെ ജീവിതത്തിൽ ഒരു ദിവസം വരും, പോകാനുളളിടത്തേക്ക് പോകാൻ. ജനലുകളും വാതിലുകളുമില്ലെങ്കിൽ ചുമരിലൂടെ നടന്നായിരിക്കും ആ പോക്ക്.' മെക്‌സിക്കോക്കെതിരെ മെസ്സി ചെയ്തത് അതാണ്.

കളിക്കുമുമ്പുള്ള ആവേശപ്രാന്തിനെയും അട്ടിമറിക്കുന്നതായിരുന്നു ഫൈനലിലെ യാഥാർഥ്യം. കിക്കോഫിനു മുമ്പുതന്നെ മെസ്സി ആരാണെന്ന് നമുക്കറിയാം. താളം കിട്ടിയാൽ എംബാപ്പേ എന്താകുമെന്നും ഉറപ്പ്. ഫൈനലിലെ ആറിൽ അഞ്ചും ഇവരുടേതുമായി.

സൗദിയോട് തോറ്റ അർജന്റീനയെ ടൂർണമെന്റിൽ നിന്നും പുറത്താക്കാൻ പോന്ന സമനിലയിലാണ് മെക്‌സിക്കോ 64 മിനിറ്റും പിടിച്ചുനിർത്തിയത്. അപ്പോഴാണ് ഏഞ്ചൽ ഡി മരിയയിൽ നിന്ന് കുതിച്ചുവന്ന പന്ത് വാങ്ങി നിർത്തി ഗോൾകീപ്പർക്ക് നിലയെടുക്കാൻ സമയം നൽകാതെ വലയിലെ മൂലയിലേക്ക് തൊടുക്കുന്നത്. മെസ്സിയുടെ മുഖത്ത് തെളിഞ്ഞ ആശ്വാസവും സന്തോഷവും അതിശീഘ്രം കാണികളുടെ മുഖത്തും പടർന്നു. വലിയ നിമിഷമായിരുന്നു അതെന്നു പറഞ്ഞാൽ പോരാ. ഭീമാകാരമായ നിമിഷമായിരുന്നു അത്.

സ്‌കോർ രണ്ടേ രണ്ടാക്കിയ എംബാപ്പേയുടെ വോളി  മനോഹരം. പക്ഷേ, ഫൈനലിലെ ഗോൾ അർജന്റീനയുടെ ലീഡ് രണ്ടിലേക്കുയർത്തിയ ഡി മരിയ ഗോൾ തന്നെയാണ്. / Photo: FIFA
സ്‌കോർ രണ്ടേ രണ്ടാക്കിയ എംബാപ്പേയുടെ വോളി മനോഹരം. പക്ഷേ, ഫൈനലിലെ ഗോൾ അർജന്റീനയുടെ ലീഡ് രണ്ടിലേക്കുയർത്തിയ ഡി മരിയ ഗോൾ തന്നെയാണ്. / Photo: FIFA

പിന്നീട്, മെസ്സിയും അർജന്റീനയും കളിച്ചത് ഏതോ നിയോഗത്താൽ പ്രചോദിപ്പിക്കപ്പെട്ടതുപോലെയായിരുന്നു, 1986-ലെ മാറഡോണയെപ്പോലെ. ജയിച്ചു എന്നു തോന്നിച്ച കളികളിൽ ആസ്‌ട്രേലിയയും നെതർലാൻഡ്‌സും അർജന്റീനയുടെ നെഞ്ചിൽ അള്ളിപ്പിടിച്ച് തിരിച്ചുകയറിയെങ്കിലും മെസ്സിയുടെ ടീം വിട്ടുകൊടുത്തില്ല. ഡച്ച് ടീമിന്റെ തിരിച്ചുള്ള രണ്ട് അടികൾ ഉണ്ടാക്കിയ നൈരാശ്യം ഗോളി എമി മാർട്ടിനെസിന്റെ ഉജ്വല പെർഫോമൻസിലൂടെയും മറികടന്നു.

സ്‌കോർ രണ്ടേ രണ്ടാക്കിയ എംബാപ്പേയുടെ വോളി മനോഹരം. പക്ഷേ, ഫൈനലിലെ ഗോൾ അർജന്റീനയുടെ ലീഡ് രണ്ടിലേക്കുയർത്തിയ ഡി മരിയ ഗോൾ തന്നെയാണ്. ആ ഗോളിന് അസിസ്റ്റ് ചെയ്ത ക്രെഡിറ്റ് മെസ്സിക്ക് നൽകണമെന്നില്ല.

കളിക്കുമുമ്പുള്ള ആവേശപ്രാന്തിനെയും അട്ടിമറിക്കുന്നതായിരുന്നു ഫൈനലിലെ യാഥാർഥ്യം. കിക്കോഫിനു മുമ്പുതന്നെ മെസ്സി ആരാണെന്ന് നമുക്കറിയാം. താളം കിട്ടിയാൽ എംബാപ്പേ എന്താകുമെന്നും ഉറപ്പ്. ഫൈനലിലെ ആറിൽ അഞ്ചും ഇവരുടേതായി. ലോകകപ്പ് ഫൈനൽ ചരിത്രത്തിലെ രണ്ടാമത്തെ ഹാട്രിക്കും ഗോൾഡൻ ബൂട്ടും കിട്ടിയിട്ടും പക്ഷേ, എംബാപ്പേയുടെ ടീം തോറ്റു.

സ്‌കോർ രണ്ടേ രണ്ടാക്കിയ എംബാപ്പേയുടെ വോളി മനോഹരം. പക്ഷേ, ഫൈനലിലെ ഗോൾ അർജന്റീനയുടെ ലീഡ് രണ്ടിലേക്കുയർത്തിയ ഡി മരിയ ഗോൾ തന്നെയാണ്. ആ ഗോളിന് അസിസ്റ്റ് ചെയ്ത ക്രെഡിറ്റ് മെസ്സിക്ക് നൽകണമെന്നില്ല. അർജന്റീനയുടെ തന്നെ പകുതിയിൽ വലത്തേ ഫ്‌ളാങ്കിൽ ബോൾ റിക്കവർ ചെയ്ത ശേഷം കണ്ട മെസ്സി ജീനിയസിലാണ് ആ ഗോളിന്റെ പിറവി. ഫ്ലിക്ക് ചെയ്ത ആ പാസ്. അതാണ് ജൂലിയൻ ആൽവാരസിനെ ഫ്രഞ്ച് പകുതിയിലേക്ക് കുതിക്കാൻ സ്വതന്ത്രനാക്കിയത്. ആൽവാരസ് അലക്‌സിസ് മാക് അലിസ്റ്ററിന്. അലിസ്റ്റർ തൊടുത്ത സ്‌ക്വയർ ബോൾ ഡി മരിയ ഉദാത്ത ഗോളാക്കി മാറ്റുന്നു. ഡൈവ് ചെയ്ത ഹ്യൂഗോ ലോറിസിനടിയിലൂടെ പാഞ്ഞ ഡി മരിയ ഗോൾ അർജന്റീന ഫുട്‌ബോളിന്റെ സകല കലാപരതയും പേറുന്ന ഒരു ഛായാചിത്രമാണ്.

രണ്ടു ഗോളുകളിലൂടെ എംബാപ്പേ ഒരു ഫ്രഞ്ച് തിരിച്ചുവരവ് നിർമിച്ചില്ലായിരുന്നു എന്നുവെക്കുക, എന്നാലും മെസ്സിയെ ലോകം വാഴ്ത്തുക തന്നെ ചെയ്യുമായിരുന്നു. ജയിപ്പിച്ചു എന്നു കരുതിയ 108 -ാം മിനുറ്റ് ഗോളിനു ശേഷവും കാണിച്ച ടീം കരുത്ത് ഈ ഫൈനലിനെ അപ്രതീക്ഷിതമായ മാനങ്ങളിലേക്കുയർത്തി. കഴിഞ്ഞ അരനൂറ്റാണ്ടിൽ ഇതുപോലെ ഉൾപ്പിരിവുകളും നാടകവും കൊണ്ട് സമാനമെന്ന് തോന്നാവുന്ന രണ്ടു കളികൾ ഇപ്പോൾ ഓർക്കാം. എക്‌സ്ട്രാ ടൈമിൽ ഒരു സമയത്ത് 3-1 ന് ലീഡ് ചെയ്ത ഫ്രാൻസ് ഷൂട്ടൗട്ടിൽ വെസ്റ്റ് ജർമനിയോട് തോറ്റത്. പിന്നെ, ഇറ്റലിയോടുള്ള ബ്രസീലിന്റെ ഹൃദയഭേദകമായ 2-3 തോൽവി. രണ്ടും 1982-ൽ.

"ഹീറോകൾ ഇല്ലെങ്കിൽ നാമൊക്കെ നിരപ്പായ മനുഷ്യരായിപ്പോകും, അങ്ങനെ എത്ര ദൂരം നമുക്ക് സഞ്ചരിക്കാൻ കഴിയും എന്നറിയില്ല.' മലമുഡ് എഴുതി. ഡിസംബർ 18-ന് ലുസെയ്ൽ സ്റ്റേഡിയത്തിനകത്തും പുറത്തുമായി കളി കണ്ട ലക്ഷക്കണക്കിന് ഫുട്ബാൾ പ്രണയികൾക്ക് മെസ്സിയും എംബാപ്പേയും അത്ര നിരപ്പല്ലാത്ത, ലളിതമല്ലാത്ത ജീവിതം കാണിച്ചുതന്നു. ▮

(വിവർത്തനം: കമൽറാം സജീവ്​)


ദിലീപ്​ പ്രേമചന്ദ്രൻ

ദീർഘകാലം ഗാർഡിയന്റെയും ഇൻഡിപെൻഡൻറിന്റെയും മിൻറ്​ ലോഞ്ചിന്റെയും കോളമിസ്​റ്റ്​ ആയിരുന്നു. വിസ്ഡൻ ഇന്ത്യയുടെ മുൻ എഡിറ്റർ ഇൻ ചീഫ്. ഇപ്പോൾ ഫുട്ബോൾ, ക്രിക്കറ്റ് എന്നീ സ്‌പോർട്‌സുകളിൽ ഫ്രീലാൻസ് അനാലിസ്റ്റ്.

Comments